Monday, October 5, 2009

മീരയുടെ ഡയറി -2

( ഇത് വായിക്കുന്നവര്‍ ഒന്നാം ഭാഗം വായിക്കാന്‍ അപേക്ഷ ..തുടര്‍ച്ചയാണ്.....) രണ്ടാം ഭാഗം.......മീരയുടെ ഡയറി....
ഇന്ന് എനിക്ക് ഒഴിവു ദിവസം.....ഡയറിക്കുറിപ്പുകള്‍...മനസ്സിനെ വല്ലാതെ മഥിചിരിക്കുന്നു...മുറിവ് സമ്മാനിച്ചു കടന്നു പോയ ദിനങ്ങള്‍ ...ഇന്ന് എന്തായാലും കുറെ വായിക്കണം....അടച്ചുവെച്ച പെട്ടിയില്‍ നിന്നും ഡയറി പുറത്തെടുത്തു....ചന്ദന ഗന്ധം പോയിട്ടില്ല..വായിച്ച പേജുകള്‍ മറിച്ചു.....
വീണ്ടും അവളെ ഒന്ന് കാണണം എന്ന് തോന്നി..ഒന്നാം പേജിലെ ഫോട്ടോ ഒന്ന് കൂടെ നോക്കി....മനസ്സില്‍ പറഞ്ഞു ..." ഇത് വേണമായിരുന്നോ....മീരാ ....."
നോക്കട്ടെ......." ഞാന്‍ എഴുതിയത് എപ്പോഴെങ്കിലും നിനക്ക് ഫീല്‍ ചെയ്തിട്ടുണ്ടോ.?എന്ത് വിചാരിച്ചാലും കുഴപ്പമില്ല......പക്ഷെ ....നീയറിയണം..."കണ്ണുനീരിന്റെ ഉപ്പു രസം പടര്‍ന്ന വരികള്‍.....
കൊച്ചു കവിതകള്‍ ഒരു ബന്ധവും ഇല്ലാതെ കിടക്കുന്നു..ചിലത് കവിത പോലെ.....ചിലത് ഗദ്യം പോലെ....എന്നാലും വായിക്കട്ടെ...." ഇന്നലെകളില്‍ മുങ്ങിത്താഴാന്‍ എനിക്ക് ആഗ്രഹം ....പക്ഷെ....കഴിയില്ല എന്ന സത്യം ഒരു നൊമ്പരം മാത്രമായി എന്നില്‍അവശേഷിക്കുന്നു ..........."
" ഞാന്‍ പാടുമ്പോള്‍ സദസ്സ് കൂടെ ആടും....ഞാന്‍ പാടുമ്പോള്‍ കൂടെ ആടും....ഞാനൊന്നു അടിതെറ്റിപ്പോയാല്‍ .......?"
ജനം ചിരിക്കും...നീ ചിരിക്കുമോ ....?ഞാന്‍ അവരെ നോക്കി പല്ലിളിക്കും ....എനിക്ക് നേരെ വരുന്ന കൂരമ്പുകള്‍എന്നെ സ്പര്‍ശിക്കില്ല ...എന്നെ തൊടാതെ കടന്നു പോകും...
" ചിറകൊടിഞ്ഞ പക്ഷിയാണ് ഞാനിന്നു .....കൂട്ടത്തിലുള്ള പറവകള്‍ക്ക് ഞാനിന്നൊരു ഭാരം ...."ഇറക്കി വെക്കാന്‍ അത്താണികള്‍ ഇന്നില്ല ....
നിനക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായോ ...?ഞാന്‍ ഡയറി ഒന്ന് മടക്കി ....
ഇനിയും ആലോചിക്കേണ്ടതുണ്ട് ...വാക്കുകളുടെ അര്‍ത്ഥം.....പല തവണ വായിക്കണം...മുഴുമിപ്പിക്കാതെ പോയ വരികള്‍ ഞാന്‍ കൂട്ടി വായിക്കണോ ...?
പേജുകള്‍ മറഞ്ഞു പോയത് ഞാനറിഞ്ഞില്ല ....തുറന്നു...." നൊമ്പരമില്ലാതെ ജീവിതം ....ഒഴുകിപ്പോകും നേരമില്ലമത് സത്യം....."
" നിതാന്ത സ്നേഹത്തിന്‍ കുടീരമല്ല ഞാന്‍...സ്നേഹമത് കുടിയിരക്കപ്പെട്ടവള്‍ ആണ് ഞാന്‍ ...""" നേരറിയില്ല...നെറികേട്മാത്രമായ്‌ ....ജനിച്ച മണ്ണില്‍ കാല്‍ കുത്തിയ നാള്‍ മുതല്‍..."
ചുവന്ന മഷിയില്‍ അവള്‍ എഴുതിയിരിക്കുന്നു..."ജീവിത നാടകം മുഴുവന്‍ ഞാനാടില്ല ...തിരശ്ശെലയിട്ടു വിശ്രമിക്കുമൊരു നാള്‍ ...."ഞാന്‍ ഭൂമിയെ സ്നേഹിക്കുന്നു...പുഴകളെ ....പറവകളെ....ആകാശത്തിന്റെ നീലിമയെ ....സ്നേഹിക്കുന്നു....ആ നീലിമയില്‍ അലിഞ്ഞു ചേരാന്‍ ആശിക്കുന്നു ....പ്രകൃതി എനിക്കമ്മ ....പറന്നകന്ന പറവകള്‍ എന്നില്‍ സൃഷ്ടിക്കുന്നത്‌ശൂന്യത മാത്രം .....ആ വഴി പോയ്‌ മറഞ്ഞാലോ എന്നും ചിലപ്പോള്‍ തോന്നും...മനസ്സ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു...ചിത്രകാരന്റെ കാന്‍വാസ്‌ പോലെ ....ഇനി വരക്കണം.....ഋതുക്കള്‍ എന്നെ തേടിയെത്തിയില്ല ....ചക്രങ്ങള്‍ കോണുകള്‍ ആയിരുന്നു ....എനിക്ക്....ഒരിക്കലും വരാത്ത ഋതുവിനെ തേടി ...അലയുന്ന ദേശാടന പക്ഷിയായ്‌ എന്‍ മനം ...." സമാന്തര വീഥിയില്‍ ചാലിക്കുമെന്‍ ആത്മാവ്‌നേരരിയാത്ത വഴികളില്‍ വിഹരിച്ചു സ്വച്ഛന്ദം ..."
നിനക്കറിയാമോ .....മനസ്സുകൊണ്ട് ഞാന്‍ എപ്പോഴേ ഇവിടം വിട്ടുപോയ്‌ ...ശരീരം മാത്രമേ ബാക്കി വെച്ചുള്ളൂ...."" എന്നിലെ ആത്മാവ്‌ പിടയുന്ന നേരം ...മരണം ജല കന്യകയായ്‌ വരുംതഴുകി ഉറക്കനായ്‌ ...എന്നേക്കുമായ്‌ ...."ഈ വരികള്‍ എന്റെ ആത്മാവില്‍ നിന്നും പറിചെടുത്തതാണ് ....എനിക്കറിയാം ....നീ എപ്പോള്‍ പലതും ഉഹിചെടുക്കാന്‍ശ്രമിക്കുന്നു....
" മരണക്കയങ്ങള്‍ ഉളിയിട്ടു ഞാന്‍ ....പോകുന്ന നേരം മാത്രമാറിയില്ല...കൂട്ടുകാരെ ........പരിഹാസച്ചിരിക്ക് ഞാന്‍...കതോര്‍ക്കില്ലാ അത് സത്യം...എനിക്കുമുണ്ടൊരു ദിവസം എന്റെതുമാത്രമായ്‌ ....ചിരിക്കുക.........മറക്കണ്ട....എല്ലാവര്‍ക്കുമുണ്ടൊരു ദിവസം....."
നീ എനിക്ക് എഴുതിയ കത്തുകള്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്....അതിലെ വരികള്‍ വായിക്കുമ്പോള്‍ ചിലപ്പോള്‍ നീ വിഷമിക്കും...എന്നാലും ഈ ഡയറി തന്നെ ഞാന് ‍നിനക്ക് സമ്മാനിക്കുമ്പോള്‍ആ വരികള്‍ ഞാന്‍ കടം കൊണ്ട് ഇതിലെഴുതും .....അല്ലെങ്കില്‍ അത് ലോകം കാണാതെ പോകില്ലേ....?
" ഒരു നാള്‍ കൊഴിയും പുഷ്പമാനെന്നറിഞ്ഞിട്ടും...വാടാ മലെരെന്നു എന്തിനു വിളിച്ചു നീ....നുകരുവാന്‍ ആവില്ലെന്നറിഞ്ഞിട്ടും നിനക്കാതെഎന്തിനോ വേണ്ടി ഞാന്‍ കാത്തിരിപ്പു സഖി."
ഒരു ചൂട് കാപ്പി ഊതിക്കുടിക്കുന്ന ലാഘവത്തോടെഞാന്‍ ആ വരികള്‍ കണ്ടെന്നു നീ കരുതിയോ ....?ഒരു പൈങ്കിളി ടച്ച്‌ ആ വരികള്‍ക്കു ഉണ്ടെന്നു ഞാന്‍ പറഞ്ഞു.അത് നിനക്ക് വിഷമം ആയി .....
" മലരേ എന്തിനു തൂകി നീ പരിമളം...ഭ്രമരങ്ങള്‍ തേന്‍ കുടിക്കാന്‍ വന്നാലോ സഖി..അറിയാതെ കൊഴിയുന്ന പൂവിതള്‍ പോലുംനിന്‍ ഹൃദയത്തുടിപ്പുകള്‍ ആയിരുന്നോ ...."
ഈ വരികളിലെ എന്നെ കുറിച്ചുള്ള നിന്‍റെ ആകാംഷ ....ഞാന്‍ അറിയുന്നു....എനിക്ക് ചുറ്റിലും പറന്നു നടക്കുന്ന വണ്ടുകളെ ഞാന്‍ അറിയും...
കൊഴിയാന്‍ മാത്രമേ ഒരു പൂവും വിരിയുന്നില്ല...പൂത്തു നില്‍ക്കുമ്പോള്‍ പരിമളം പരത്തുന്നപൂവിനു മാത്രമേ ചന്ദമുള്ളൂ .......?വാസനയില്ലാത്ത പൂവിനെ ....ആര്‍ക്കു വേണം...?
എന്‍റെ പ്രണയങ്ങള്‍ അവസാനിക്കുന്നില്ല .....രാത്രിയും പകലുകളും എന്നെ തേടി എത്തി... ....ഡാന്‍സ് ബാറുകള്‍ പുലരും വരെ കാത്തിരുന്നു...പക്ഷെ ....അതിലൊന്നും എനിക്ക് സന്തോഷിക്കാന്‍ കഴിഞ്ഞില്ല...
തേന്‍ ഉള്ള പൂവിലെ ...വണ്ടുകള്‍ തേടി വരൂ...
നിന്റെ സുഖം വെടിഞ്ഞു നീ എനിക്കായ്‌ കാത്തിരുന്നു...നിന്റെ വരികളിലെ വേദന ഞാന്‍ അറിഞ്ഞു....
" വേറൊരു തംബുരുവിന്‍ നാദമായ്‌ തീര്‍ന്നിടാന്‍....പോകുമെന്‍ ആത്മ സഖി നിനക്കായ്‌ നല്‍കിടാം ..ഞാനെന്‍ ആയുസ്സും ....ആരോഗ്യവും....."
" എന്റെ സ്വപ്ന സുഗന്ധവും പേറി നീ...എന്തിനു വാതിലില്‍ മുട്ടി ഞാനറിയാതെ ...."" മറക്കുവാന്‍ ശ്രമിക്കുമെന്‍ ആത്മാവില്‍ ഒരു പക്ഷെ....നിറയുന്ന മൌനനുരാഗവും ...തിളങ്ങുന്നു പൊന്‍തൂവലായ്‌ ....എന്നെ മറന്നുവോ ...കൂട്ടുകാരി ....ഒരു നാള്‍ എന്നെപ്പിരിയുമെങ്കിലും ...."
എനിക്ക് എല്ലാം മനസ്സിലായില്ല എന്ന് നീ വിചാരിക്കരുത് ...നിന്റെ മനസ്സിന്റെ വിങ്ങല്‍ ഞാനറിയുന്നു.....അഗ്നി ശുദ്ധി വരുത്തി...ഞാന്‍ കൂടെ വരില്ല...കാരണം ഞാന്‍ തന്നെ അശുദ്ധിയുടെ പര്യായമല്ലേ ...?എന്റെ വിഷമങ്ങള്‍ എന്നും നിന്നെ ആവശ്യമില്ലാതെഅലട്ടിയിരുന്നു...കത്തിലെ വരികള്‍ ഞാന്‍ ചേര്‍ക്കുന്നു..." ഞാനുണ്ട് നിന്നോടൊപ്പം ....പങ്കിടാന്‍ സന്തോഷമല്ലാതെ ...ദുഖവും ...സഖി എന്നും..."ഒരു കാര്യം ചെയ്യുമോ...?സന്തോഷം എല്ലാം നീ എടുത്തോ ....ദുഃഖം എനിക്കിങ്ങു തന്നേക്കു....അപ്പൂപ്പന്‍ താടിപോല്‍ ഊതിപ്പരപ്പിക്കാം...നിന്നുള്ളിലൂരുന്ന ദുഖത്തിന്‍ ബാഷ്പങ്ങള്‍.....;
ആ വരികള്‍ എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു....അതിനുള്ള മറുപടി ഞാന്‍ ഇപ്പോള്‍ തന്നെ പറയാം...
" അടുത്ത ജന്മം വേഗം വരാന്‍.....എനിക്കിപ്പോഴേ പോകണം കൂട്ടുകാര ...വേദനകള്‍ മഞ്ഞുതുള്ളി പോല്‍ അലിഞ്ഞു പോം ...കാലചക്രങ്ങള്‍ കറങ്ങിത്തിരിയുമ്പോള്‍ ..."
( thudarum........)

Saturday, October 3, 2009

മീരയുടെ ഡയറി-1

സര്‍ , ഒരു കൊറിയര്‍ ഉണ്ട്.... വാതിലടച്ചിട്ടില്ല .....തിരിഞ്ഞു നോക്കി....വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നു...ഒരു വലിയ കവര്‍ കൈയില്‍ ഉണ്ട്...ഒപ്പിട്ടു വാങ്ങി...ചാര് കസേരയില് അമര്‍ന്നു...ഫാന്‍ കറങ്ങുന്നു..തുറന്നു നോക്കി....മീരയുടെ ഡയറി ......എന്തിനാണ് മീര അത്മഹത്യ ചെയ്തത് ....?മനസ്സില്‍ പലതവണ ഇരുത്തി ചോദിച്ചു .....ഈ ഡയറി എനിക്ക് എങ്ങിനെ വന്നു ....?അല്മഹത്യക്കു മുന്‍പ് അയച്ചതാണോ ....?കൊറിയര്‍ ആകുമ്പോള്‍ വേഗം.....ഇതിപ്പോ ഒരാഴ്ച കഴിഞ്ഞല്ലോ ....
ഓരോന്ന് ആലോചിച്ചു കിടന്നു ......സമയം പോയത് അറിഞ്ഞില്ല...ചിന്തകള്‍ കുന്നു കൂടി.....ഡയറി നെഞ്ചില്‍ നിന്നും വഴുതി വീണു...
മെല്ലെ തുറന്നു.....ചന്ദന തൈലം പുരട്ടിയിരിക്കുന്നു........ഓര്‍മകള്‍ക്ക് സുഗന്ധം കൊടുത്തിരിക്കുന്നു അവള്‍......
വിറയ്ക്കുന്ന കൈകള്‍ ......ആദ്യ പേജ് തുറന്നു ....
എന്റെ ഫോട്ടോ .....അവള്‍ തൊട്ടടുത്ത്‌ .....അടിയില്‍ എഴുതിയിരിക്കുന്നു...." ഞാനിതു നിനക്ക് സമര്‍പ്പിക്കുന്നു ......അതിനു കാരണമുണ്ട് .....വഴിയെ മനസ്സിലാകും....ഞാനിതില്‍ ച്ചുംബിച്ചിട്ടുണ്ട് ......"ചുണ്ടില്‍ ലിപ്സ്ടിക്ക് തേച്ചു ഡയറിയില്‍ ഉമ്മ വെച്ചിരിക്കുന്നു...ചെമ്പകത്തിന്റെ പൂവിതള്‍ താളുകള്‍ക്കിടയില്‍ തിരുകി വെച്ചിട്ടുണ്ട് ...." ഇത് സൂക്ഷിക്കുക .....നീ ജീവിക്കുന്നിടത്തോളം കാലം......അത് കഴിഞ്ഞാല്‍ ........ഇതിനു വിലയില്ല....എന്തുമായിക്കൊള്ളട്ടെ .....ഇത് നിനക്കുള്ളതാണ് ...." ...മീര ......
മനസ്സിനോട് ചേര്‍ന്ന് നിന്ന അപൂര്‍വ്വം ചില സുഹൃത്തുക്കള്‍ എനിക്കുണ്ട്...മീരയുടെ സാമീപ്യം ഞാന്‍ ആഗ്രഹിച്ചില്ല എന്ന് പറഞ്ഞാല്‍അത് നുണയാവും.....സുഹൃത്ത് ബന്ധത്തിന് അപ്പുറം വളരാതെ പോയ ബന്ധം .....ഇനി അവള്‍ എന്നെ സ്നേഹിച്ചിരുന്നോ ....?കട്ടിയുള്ള കണ്ണടക്കുള്ളില്‍ തിളക്കമുള്ള കണ്ണുകളില്‍ഞാന്‍ ഒരിക്കലും ......അത് കണ്ടിട്ടില്ലല്ലോ .....പറഞ്ഞിട്ടുമില്ല..പക്ഷെ എന്തോ ഒന്ന് അവളെ വേട്ടയാടിയിരുന്നു എന്ന്എനിക്ക് തോന്നിയിട്ടുണ്ട് .......ഒരിക്കല്‍ ഞാന്‍ അവളെ സ്നേഹിച്ചിരുന്നു എന്നത് സത്യം...ഉള്ളിലുള്ളത് തുറന്നു പറയുകയും ചെയ്തതാണ് .....മറുപടി ഒന്നും തന്നില്ലെങ്കിലും .....വലിയ കലാകാരി...എഴുത്തുകാരി....എന്റെ വലിയ മോഹങ്ങള്‍ക്ക് ഞാന്‍ തന്നെ തിരശ്ശിലയിട്ടു .....
എന്നാലും എന്നോടവള്‍ക്ക് പറയാമായിരുന്നു ....ഡയറി ഒരു പേജിനു അപ്പുറം നോക്കിയില്ല ...ഇടയില്‍ ഓര്‍മകളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോയി ....
രണ്ടാം പേജിന്റെ ആദ്യ വരികള്‍.....
" ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍.....ബാക്കി വെച്ച സ്വപ്നങളെ ....തനിച്ചാക്കി മറയും ..ഞാന്‍..ഒരു നാള്‍ ....നീ അറിയാതെ ...."
" ഒരു ദിവസം എന്റെ പേജുകള്‍ അവസാനിക്കും....അതിനു മുന്‍പ് ഞാന്‍ വീണ്ടും ...വായിക്കും ....അതില്‍ നിന്നെ ഞാന്‍ കണ്ടെത്തും ....കാരണം .....എന്റെ ജീവിതത്തിലെ ...ഏറ്റവും നല്ല അദ്ധ്യായം ....നീയാണ് ..."
മനസ്സിന് ചെറിയ മുറിപ്പാട് ...അവള്‍ ഇപ്പോഴേ തന്നല്ലോ....അടുത്ത പേജ് മറിച്ചു....
" നീ പ്രതീക്ഷിക്കുന്നത് എനിക്ക് തരാന്‍ പറ്റിയില്ലെന്നു വരും...എഴുത്തില്‍ ഞാന്‍ മുഴുകിപ്പോയത് കൊണ്ടാവും ......എന്ന് കരുതുക ...പക്ഷെ ...ഹൃദയത്തിനുള്ളില്‍ ഒരു സ്ഥാനം ഞാന്‍ മാറ്റിവെച്ചത് .....ചിലപ്പോള്‍....ആരും അറിയില്ല...."
മനസ്സിന് ഒരു ഘനം ............ഇനി....അടുത്ത പേജില്‍ എന്താണാവോ ?
" സ്വപ്നങ്ങള്‍ ...വളരെ വലിയതും ..ജീവിതം വളരെ ചെറിയതും..നീയെന്റെ ജീവിതം പോലെയും...നിന്റെ സ്നേഹം ഒരു സ്വപ്നംപോലെയും..."എനിക്ക് ഒന്നും മനസ്സിലായില്ല.....വീണ്ടും പല പ്രാവശ്യം വായിച്ചു....എന്താണ് അവള്‍ അര്‍ഥം ആക്കിയത്....?മനസ്സില്‍ ഒരു വിങ്ങല്‍ .....മുഴുവനും ഇന്ന് തന്നെ എനിക്ക് വായിക്കാന്‍ കഴിയുമെന്ന്തോനുന്നില്ല .....അവള്‍ സമ്മാനിച്ച പേന .....ഒരു സൌഹൃതത്തിന്റെ പ്രതീകം പോലെ ഞാന്‍ കൊണ്ടുനടക്കുന്നു ...ഒരു കാര്യം ഉറപ്പ്.....ഇതിലെവിടെയോ അവള്‍ ആ രഹസ്യം എഴുതിയിട്ടുണ്ടാവും....കണ്ടെത്തണം...ആകാംക്ഷയുടെ മുള്‍മുന കൊണ്ടു മനസ്സൊന്നു കീറിയെങ്കിലും...കാത്തിരിക്കാം...(തുടരും )"

അമ്മയുടെ മണം -3

( ഇത് വായിക്കുന്നവര്‍ ഇതിനു മുന്‍പുള്ള രണ്ടു ലക്കവും വായിക്കാന്‍ അപേക്ഷ ....)അമ്മയുടെ മണം....( മുന്നാം ഭാഗം )
പെട്ടെന്ന് ബാത്‌റൂമില്‍ നിന്നും പുറത്തിറങ്ങി ....ഇല്ല......ഒന്നും സംഭവിച്ചിട്ടില്ല ....അമ്മ ചാരിക്കിടക്കുന്നു ......അച്ഛന്‍ വീശുന്നുണ്ട് .....കതകില്‍ മുട്ട് കേട്ടു.....വാതില്‍ തുറന്നു നോക്കിയപ്പോള്‍ തടിച്ചൊരു സിസ്റ്റര്‍കൈയ്യില്‍ ഗ്ലുകോസ് നിറച്ച സിരിഞ്ഞുമായ്‌ നില്‍ക്കുന്നുഅവര്‍ ഓടി അടുത്തെത്തി ....അമ്മയുടെ ക്ഷീണിച്ച കൈത്തണ്ടയില്‍ ഞരമ്പിനു വേണ്ടി പരതി....ഗ്ലുകോസ് മെല്ലെ ശരീരത്തിലേക്ക് കയറി...ആശ്ചര്യം തന്നെ.....അമ്മ മെല്ലെ ....ഉറക്കത്തില്‍ നിന്നെന്നപോലെ കണ്ണ് തുറന്നു....എല്ലാം തിരിച്ചു കിട്ടി....എന്തായിരുന്നു എനിക്ക്....?അമ്മ ചോദിച്ചു....ഷുഗര്‍ കുറഞ്ഞതാ ......ഹൈപോ ഗ്ല്യ്സീമിയ ....എന്തായാലും ....ആശ്വാസത്തിന്റെ ദീര്‍ഘശ്വാസം ഞാന്‍ കണ്ടു...കഴിഞ്ഞ സംഭവം ഒരു സിനിമയിലെന്നപോലെ ഞാന്‍ ആവര്‍ത്തിച്ചു...അമ്മയുടെ മുഖത്തെ ഭാവവ്യത്യാസം ഞാന്‍ കണ്ടു...ആശ്വസത്താല്‍ അമ്മ ചിരിച്ചു....മുഖം വാടിത്തന്നെ ഇരുന്നു...
എന്തായിരുന്നു അമ്മയുടെ അവസ്ഥ ...?ഞാന്‍ ചോദിച്ചു...."എനിക്കൊന്നും ഓര്‍മയില്ല...."ഒന്നുമറിയാത്ത ഒരു അവസ്ഥ തന്നെ ആയിരിക്കും ...മരണവും ....ആ സംഭവം അമ്മയെ ശരിക്കും ഞെട്ടിച്ചു...അമ്മക്ക് മരിക്കാന്‍ തീരെ ഇഷ്ടമല്ലായിരുന്നു...ജീവിച്ചിട്ട് ഒട്ടും മതിയായില്ല...ആഗ്രഹങ്ങള്‍ എത്രയോ ബാക്കി ....ആയിടക്കു ജീവിതത്തിലെ സുഖ: ദുഃഖ സമ്മിശ്ര കഥകള്‍അമ്മ പറഞ്ഞു...ശരിയാണ്....സന്തത സഹചാരി ദുഃഖം തന്നെ...സന്തോഷം വിരുന്നു കാരന്‍ മാത്രം...ജാനകി പാടിയ ആ വരികള്‍ എത്ര ശരി....
ഒരു ഫൈനല്‍ ഒപിനിയനുവീണ്ടി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെനെഫ്രോലങിസ്റ്നെ കാണാന്‍ കോഴിക്കോട്ടേക്ക് പോയി...ദ്ര.തോമസ്‌ മാത്യു...അദ്ധേഹവും വിശദമായി തന്നെ പരിശോധിച്ചു....ഡോക്ടര്‍ ഇരിക്കുന്ന കസേരക്ക് പിന്നില്‍ മുകളിലായിയേശുദേവന്‍ അനുഗ്രഹിക്കുന്നു......ഏതാനും സൂക്തങ്ങളും എഴുതി വെച്ചിട്ടുണ്ട്.....ഞാനത് വായിച്ചു....മനസ്സിന്റെ ഭാരം ലഘുകരിച്ചു .....ഡോക്ടറുടെ പെരുമാറ്റത്തില്‍ അമ്മക്ക് കുറെ സമാധാനം ലഭിച്ചു ...ഒരു വെജ് ഹോട്ടലില്‍ കയറി വയറു നിറച്ചു കഴിച്ചു...മസാല ദോശയും വടയും അമ്മക്ക് നല്ല ഇഷ്ടം ...ഹോട്ടല്‍ ഭക്ഷണം എന്നും അമ്മക്ക് നല്ല പ്രിയം ...
ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ്ചെയ്തു.."ഇനി റസ്റ്റ്‌ എടുത്താല്‍ മതി....എല്ലാം സാവധാനത്തിലേ ശരിയാകു ....അമ്മ പേടിക്കണ്ട .....ഒക്കെ ശരിയാവും ....ഞാന്‍ പറഞ്ഞ പോലെ ഒക്കെ ചെയ്താല്‍ മതികേട്ടോ..."ഡോക്ടറുടെ വചനം അമ്മക്ക് അമൃതായി ....ഇനിയൊന്നും ചെയ്യാനില്ല .....അതായിരിക്കുമോ ഡോക്ടര്‍ ഉദേശിച്ചത്‌ ...?ഏയ് ...അങ്ങിനെ വരില്ല...അങ്ങിനെ വരാന്‍ ഒരു ന്യായവുമില്ല...എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കില്‍ ഡോക്ടര്‍ പറയാതിരിക്കില്ല...മനസ്സില്‍ അത്രത്തോളം ഞാന്‍ ഉറപ്പിച്ചു...താമസം ആശുപത്രിയില്‍ നിന്നും ....വീട്ടിലേക്ക്‌.....
കുടുംബ ഡോക്ടര്‍ വന്നു....ചിരിച്ചു കിടക്കുന്ന അമ്മയെ നോക്കി....ദീര്‍ഘമായി തന്നെ....ഞങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമമാണെന്ന് തോന്നി....അച്ഛന്‍ പറഞ്ഞതാണ് ശരി....." അമ്മ പോയെടോ ....."ഞാന്‍ വിശ്വസിച്ചില്ല...ദൈവങ്ങളിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു .....എത്ര വഴിപാടുകള്‍ ....എന്തെല്ലാം ചെയ്തു....എന്നിട്ടും.....ഇല്ല....ഇത് അതായിരിക്കില്ല...അമ്മയുടെ മരണത്തെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല...ഷുഗര്‍ കുറഞ്ഞതായിരിക്കും ....വെപ്രാളം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ....പകച്ചു....അനിയനെ വിളിച്ചു....പഞ്ചസാര വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു....ഞാനമ്മയുടെ പാതി തുറന്ന വായില്‍ കൂടെ ഒഴിച്ച് കൊടുത്തു....അമ്മ അസ്സലായി ഇറക്കി....ഒഴിച്ചത് മുഴുവന്‍ കുടിച്ചു.....പിന്നെ നെഞ്ച് ശക്തിയായി ഉഴിഞ്ഞു,ഞാനമ്മയുടെ പാതിയടഞ്ഞ കണ്ണുകളിലേക്കു നോക്കി,ഇടയ്ക്കു അമ്മ കണ്ണ് തുറക്കും ...എന്ന് തന്നെ കരുതി....
ജനാലയില്‍ കൂടി നോക്കി നിന്ന ഒരാള്‍ പറഞ്ഞു...നെഞ്ഞത്തെ തോല് പോവും കുട്ടി .....അതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല .....അമ്മ കണ്ണ് തുറന്നാലോ .......ഡോക്ടര്‍ ഉമ്മറത്ത്‌ ഇരിക്കുന്നുണ്ട്‌ ...." കുറച്ചു കഴിഞ്ഞു ഇറക്കി കിടത്തിയാല്‍ മതി......"അതൊരു ആശ്വാസത്തിന്റെ കണികയായി...ആളുകളുടെ ബഹളത്തിനിടക്ക് ആരൊക്കെയോ വന്നു പോയി...ഒന്നുമില്ലാത്ത ....ശൂന്യമായ ഒരവസ്ഥ.......മനസ്സിനെ കീഴടക്കാന്‍ കഴിഞ്ഞില്ല...വികാരം വിചാരത്തിനെ മറികടന്നു ....

പുറത്തു കാറിന്‍റെ ശബ്ദം ....ചേച്ചി....രണ്ടു കൈയും പൊക്കിപ്പിടിച്ച് ആടി ഉലഞ്ഞു പാഞ്ഞു കയറി...നേരെ അമ്മയുടെ അടുത്ത് ....പിന്നെ ഒരലര്‍ച്ച .....ശബ്ദമില്ല ........ബോധരഹിതയായി കിടക്കുന്ന ചേച്ചിയെ ഞങ്ങള്‍ എടുത്ത്‌ കിടത്തി....അളിയന്‍ കരയുന്നുണ്ടായിരുന്നു ....അച്ഛന്‍ ...മകളുടെ അവസ്ഥയില്‍ ദുഖിച്ചു ...എന്നുമില്ലാത്ത പക്വതയോടെ അച്ഛന്‍ നിന്നു....എല്ലാം നോക്കി നടത്തി...ചിത വെക്കേണ്ട സ്ഥാലം അച്ഛന്‍ കാണിച്ചു കൊടുത്തു...നല്ല ധൈര്യം അച്ഛന് എവിടന്നു കിട്ടി....വെള്ളം തളിച്ചു......ചേച്ചി കണ്ണ് തുറന്നു .....പിന്നെ ഒരു കൂട്ടക്കരച്ചില്‍ .......അനിയന്മാരെ കെട്ടിപ്പിടിച്ചു കരഞ്ഞു....എന്നും അമ്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വഴിപാടുകഴിക്കുകയും ചെയ്ത ചേച്ചിയെ ദൈവം ചതിച്ചു ......
അമ്മയെ ഇറക്കിക്കിടത്തി....ഞാനൊഴിച്ചുകൊടുത്ത പഞ്ചസാര വെള്ളം പുറത്തേക്കൊഴുകി ....തലക്കല്‍ കത്തുന്ന നിലവിളക്ക് ....മുറിച്ച തേങ്ങ ....നാരയത്തില്‍ അരി...വെള്ളത്തുണി കൊണ്ട് കഴുത്തുവരെ പുതപ്പിച്ചു...കത്തുന്ന ചന്ദനത്തിരിയുടെ മണം.....അമ്മയുടെ ഗന്ധം .....ചുറ്റും കുടുംബക്കാരുടെ നാമം ചൊല്ലല്‍ ....നാരായണ .....നാരായണ.....ശബ്ദം എനിക്ക് അരോചകമായി തോന്നി....അന്നത്തെ രാത്രിയായിരുന്നു ആക്കൊല്ലത്തെ ഏറ്റവും തണുപ്പുള്ള രാത്രി..എല്ലാവരും തണുപ്പില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു .....
ചാറ്റല്‍ മഴ നിന്നു.....ഓര്‍മയുടെ ചെപ്പുകുടത്തില്‍ നിന്നുയുര്‍ന്ന കാറ്റും നിന്നിരുന്നു......അമ്മയുടെ മണമില്ലാത്ത കാറ്റ് വന്നു വീണ്ടും .....എന്നാണാവോ അമ്മയുടെ മണവും പേറി ഇനിയും കാറ്റ് വരുന്നത്..കൊല്ലത്തില്‍ എന്തായാലും വരും ....തീര്‍ച്ച......
(ശുഭം ......)

അമ്മയുടെ മണം.2

( ഇത് വായിക്കുന്നവര്‍ ആദ്യ ലക്കം വായിക്കാന്‍ അപേക്ഷ )
വാതിലില്‍ മുട്ട് കേട്ട് ഞാനുണര്‍ന്നു ....മനസ്സ് ഏതോ ലോകത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി ...വാതില്‍ തുറന്നു ......സിസ്റ്റര്‍ ആണ്....കൈയ്യില്‍ ഗ്ലുകോസ് നിറച്ച സിറിന്ജ്.....പാതി മയക്കത്തില്‍ അമര്‍ന്ന അമ്മയെ വിളിച്ചുണര്‍ത്തി ....അമ്മ സിസ്റെരെ നോക്കി....ഇനി എവിടെയാ കുത്താന്‍ ബാക്കി.....?" എനിക്കും നല്ല വിഷമം ഇല്ലേ ....? "
എന്താ ചെയ്യാ ...?വേഗം മാറണ്ടേ ....കുട്ടികളെ സമാധാനിക്കണ പോലെ പറഞ്ഞു കൊണ്ട് അവര്‍ നടന്നു...
അമ്മ ഒന്ന് മുന്നോട്ടു ആഞ്ഞിരുന്നു.....ശ്വസിക്കാന്‍ കൂടുതല്‍ സുഖം അതാണത്രേ .....അമ്മ എന്തോ പറയാന്‍ തുടങ്ങി ......ചെറുപ്പത്തില്‍ അമ്മക്ക് കണ്ണില്‍ അട്ടയെക്കൊണ്ട്കടിപ്പിചിരുന്നുവത്രേ .....ചീത്ത രക്ത്തം അത് ഉറ്റിക്കുടിക്കും.....അതിന്റെ വേദനയെക്കുറിച്ചും അമ്മ പറഞ്ഞു..പിന്നെ ....നീണ്ട ഒരു നെടുവീര്‍പ്പ് ......എന്റെ ഏട്ടനെ പോലെത്തന്നെ ഒരു ഭാഗ്യവുമില്ലത്തജന്മായി.....സ്വത്ത് വഹകള്‍ ഉണ്ടെങ്കിലും ഒന്നും ഇഷ്ടത്തിന് കഴിക്കാന്‍പറ്റാത്ത രോഗമാണ് രണ്ടുപേര്‍ക്കും .....അമ്മ പറഞ്ഞത് ശരിയാണെന്ന് തോന്നി....മുപ്പതാം വയസ്സില്‍ തന്നെ മാരകമായ പ്രമേഹ രോഗത്തിന്അടിമപ്പെട്ടു ...ജീവിതത്തിന്‍റെ കാതലായ ഭാഗം മുഴുവന്‍ തീര്‍ന്നു....
കുട്ടിക്കാലത്തെ ഒരു സംഭവം വളരെ വേദനയോടെഅമ്മ പറഞ്ഞു തന്നിട്ടുണ്ട്....സ്കൂളില്‍ പഠിക്കുന്ന കാലം...വൈകുന്നേരം സ്കൂള്‍ വിട്ടു വന്ന്‌ വിശക്കുന്ന വയറുമായിഓടി അടുക്കള വാതിലില്‍ കൊട്ടിവിളിച്ചു....കൂടെ അനിയനും ഉണ്ടായിരുന്നു....അവന്‍ ശക്തിയായി വാതിലില്‍ ഇടിച്ചു ....അമ്മ കുളി കഴിഞ്ഞു കുളത്തില്‍ നിന്നും വന്നിട്ടില്ല.....വല്ലാത്ത സങ്കടം വന്നു....വാതിലില്‍ മുട്ട് കേട്ട് അച്ഛന്‍ ദേഷ്യപ്പെട്ട്ടു വാതില്‍ തുറന്നു...മുന്നില്‍ നില്‍ക്കുന്നു അമ്മ.....അച്ഛന്‍ തലങ്ങും വിലങ്ങും അടിച്ചു...അമ്മക്ക് അതൊട്ടും താങ്ങാന്‍ പറ്റിയില്ല....അന്ന് രാത്രി ആരും കാണാതെ കിണറ്റിന്റെ അടുത്ത്‌ വന്നുഅമ്മ മരിക്കാന്‍ ആലോചിച്ചു ....അത് പറഞ്ഞ്‌.....അമ്മ ഒരു നിമിഷം തേങ്ങിയതായിഎനിക്ക് തോന്നി....കണ്ണുകളില്‍ വെള്ളമുണ്ടായിരുന്നു .....കട്ടിലില്‍ എണീറ്റിരുന്ന്....കുറെ നേരമായി ....ഇനി ഒന്ന് കിടക്കണം .....അന്ന് രാത്രി വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെഅമ്മ ഉറങ്ങി.....മനസ്സിന്റെ ഭാരം കുറെ കുറഞ്ഞിരിക്കണം....
അടുത്ത ദിവസത്തേക്കുള്ള രക്ത്തത്തിനു വേണ്ടി ഞാന്‍പുറത്തു പോയി....ആ സമയത്ത് അമ്മക്ക് ഒരു വിറയല്‍ വന്നു....ചേച്ചി അകെ പരിഭ്രമിച്ചു ....എന്നെ വിളിക്കാന്‍ പറഞ്ഞു....സിസ്റ്റര്‍ ഓടി വന്നു....ഓക്സിജന്‍ കൊടുത്തു....നോര്‍മല്‍ ആയപ്പോഴേക്കും ഞാന്‍ എത്തി...
സിസ്റ്റര്‍.....എന്താനിതിങ്ങനെ ....?ചേച്ചി ചോദിച്ചു.....ബ്ലഡ്‌ മാച്ച് ചെയ്യാത്തതുകൊണ്ടാവും .....സൂചി വലിചെടുത്തുകൊണ്ട് സിസ്റ്റര്‍ പറഞ്ഞു....
നേരം ഏറെ കഴിഞ്ഞിരിക്കുന്നു ....കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല ....ആകെ ഒരു ഭാരം .....മനസ്സിന്റെ വിങ്ങല്‍ ശരീരത്തെ ആകെ നൊമ്പരപ്പെടുത്തിയിരിക്കുന്നു ....ഒരു കാറ്റ് ....ശക്ത്തിയായി വീശി...തെക്കന്‍ കാറ്റ്....കരിമ്പനക്കാട്ടിലൂടെ ഓടി കിതചെത്തിയ കാറ്റിനുകൈതപ്പൂവിന്റെ മണം....ഞാന്‍ ശ്വാസം പിടിച്ചു...എപ്പോഴോ ഒന്ന് മയങ്ങി ......ചൂളം വിളിച്ചെത്തിയ കാറ്റ് വന്നു വീണ്ടും...അതിനു ചന്ദനത്തിരിയുടെ ഗന്ധമുണ്ടായിരുന്നു ....അമ്മയുടെ മണം......
ഓര്‍മയുടെ കയങ്ങളിലേക്ക് വീണ്ടും ഞാന്‍ കൂപ്പുകുത്തി ....ആശുപത്രി.......വരാന്തയുടെ അറ്റത്തുള്ള മുറിയില്‍ ഒരു വിരമിച്ച പോസ്റ്റ്‌ മാഷ്‌കിടന്നിരുന്നു...എല്ലാം കഴിഞ്ഞ അവസ്ഥയില്‍ ...ജീവിതത്തിലേക്ക് മടക്കമില്ലെന്ന് ഡോക്ടര്‍മാര്‍ മുദ്ര കുത്തി...വേദന സംഹാരികള്‍ക്ക് മേലുള്ള ജീവിതം....പേരിനു വേണ്ടി എന്തോ anti-biotics and b-complex..എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു .....ശങ്കുണ്ണി .....ശങ്കുണ്ണി അവിടെ കിടക്കുന്നത് അമ്മക്ക് അറിയാമായിരുന്നു ....പിറ്റേന്ന് ശങ്കുണ്ണി മരിച്ചു...സ്ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ട് വന്ന ശവശരീരംഅമ്മ കിടക്കുന്ന മുറിയുടെ മുന്നില്‍ കൂടി കൊണ്ടുപോയി ...ആ സമയം ഞാന്‍ വാതിലടച്ചു ....ഒച്ച കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ചുമച്ചു..സംസാരിച്ചുകൊണ്ടിരുന്നു ....കൃത്രിമമായി ഞാന്‍ ചിരിച്ചു....അമ്മയുടെ അടുത്തെത്തി..ഒന്നും സംഭവിക്കാത്തതുപോലെ ....പിന്നെ അമ്മയുടെ ശരീരത്തിലേക്ക് കയറ്റികൊണ്ടിരിക്കുന്നരക്ത്തത്തിലേക്ക് നോക്കി....അമ്മ എന്നെ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി ....ഒന്ന് കൂടി ചിരിക്കാന്‍ ശ്രമിച്ചു ....അമ്മയുടെ അടുത്തിരുന്നു ...രക്തം കയറ്റുന്ന കൈത്തണ്ടയില്‍ മെല്ലെ തടവിക്കൊടുത്തു .....സ്നേഹം മുഴുവന്‍ കൈകളിലൂടെ ഒഴുകി ....അമ്മ എന്നെ നോക്കി.....പിന്നെ പറഞ്ഞു....ശങ്കുണ്ണി ....മരിച്ചു അല്ലെ ...?എനിക്കൊന്നും പറയാന്‍ പറ്റാതായി..അന്ന് ആദ്യമായ്‌ ക്ഷീണിച്ച ശരീരത്തിലും ബുദ്ധിയുടെവികാസം ഞാന്‍ കണ്ടു....
അമ്മക്കെല്ലാം അറിയാം ...എല്ലാം മനസ്സിലാവും .....ഓര്‍മ്മകള്‍ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു അമ്മയെ....വാതിലില്‍ ആരോ മുട്ടി.......ഞാന്‍ ഉണര്‍ന്നു ......ഉണുകഴിക്കാന്‍ വരുന്നില്ലേ ....? അച്ഛന്‍...ദാ,...വന്നു....വേഗം എണീറ്റു.....കൈകാല്‍ മുഖം കഴുകി.....പേരിനു ഉണ് കഴിച്ചു.....വീണ്ടും മടക്കം .....കിടക്കയിലേക്ക്....പുതപ്പു വലിച്ചിട്ടു...ഫാന്‍ തിരിയുന്നുണ്ട്‌ .....നെഞ്ചിനകത്തെ നെരിപ്പോടില്‍ ഓര്‍മ്മകള്‍ ഈയാം പാറ്റകളെപോലെ വട്ടമിട്ടു...അടുക്കി വെച്ച ഓര്‍മയുടെ ശേഖരം ...ചിന്നിച്ചിതറി...
വീണ്ടും ആശുപത്രി ....ടെറ്റൊളിന്റെയും ഫിനോയളിറെയും സ്പിരിറ്റിന്റെയുംകൂടിക്കലര്‍ന്ന മണം.....അമ്മയെ ആദ്യമായി അഡ്മിറ്റ്‌ ചെയ്ത ദിവസം...ഞാന്‍ മറക്കില്ല....രാവിലെ കുറച്ചു മാത്രം ഭക്ഷണം .....പുറമേ ഒരു ഡസന്‍ ഗുളികകള്‍ ....മധുരമില്ലാത്ത ചായ...ക്ഷീണം കൊണ്ട് കൈകാലുകള്‍ ചലിക്കതായി...എങ്ങിനെയോ ആശുപത്രില്‍ എത്തിച്ചു....അമ്മ സംസാരിച്ചില്ല....കണ്ണുകള്‍ പാതി തുറന്നിരുന്നു...അബോധാവസ്ഥ എന്ന് പറയാന്‍ പറ്റില്ല....ശരീരമാകെ തളര്‍ന്നിരുന്നു ...കൈകാലുകള്‍ കുഴഞ്ഞു തന്നെ ഇരുന്നു....എന്തുപറ്റി എന്ന് മനസ്സിലായില്ല.....അതിനിടയില്‍ ലാബ്‌ ടെസ്റ്റ് ബ്ലഡ്‌ കൊണ്ടുപോയി ....
വീട്ടില്‍ നിന്നും കൊണ്ടുവന്ന ചോറും കറികളും ഒരു പാത്രത്തില്‍കുഴച്ച് അമ്മക്ക് കൊടുക്കുന്ന ....അച്ഛന്‍...അച്ഛന്റെ കണ്ണുകളില്‍ കൂടി കണ്ണുനീര്‍ ജലധാരയായി....അമ്മയെ ചാരിയിരുത്തി....കൊടുത്തുകൊണ്ടിരുന്ന ഭക്ഷണം പുറത്തേക്ക് തന്നെ വീണു....ഒന്നും ഇറക്കാന്‍ പറ്റുന്നില്ല...വല്ലതും കഴിച്ചോ എന്ന് തന്നെ സംശയം .....അമ്മ ഒന്നും മിണ്ടുന്നില്ല...
ചുമരില്‍ കൈകുത്തി വലതു തോളില്‍ കൂടി ഞാന്‍ പിറകോട്ടു നോക്കി...കരഞ്ഞുകൊണ്ട് അച്ഛന്‍ അമ്മക്ക് ചോറ്കൊടുക്കന്നത്‌ ഞാന്‍ കണ്ടു...എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ....ഞാന്‍ ബാത്‌റൂമില്‍ കയറി വാതില്‍ അടച്ചു...ടാപ്പ്‌ തുറന്നു...ഉറക്കെ ഉറക്കെ കരഞ്ഞു...ശബ്ദം പുറത്തു പോകാതിരിക്കാന്‍പരമാവധി ശ്രമിച്ചു...എനിക്ക് കരച്ചില്‍ അടക്കാനായില്ല...അച്ഛനും കരയുന്നുണ്ടായിരുന്നു .....ഒന്നും മനസ്സിലായില്ല....എന്ത് ചെയ്യണം എന്നറിയില്ല....മാലാഖമാര്‍ വന്നു എന്റെ അമ്മയെ കൊണ്ടുപോകുന്നതായ്‌ തോന്നി..ബാത്രൂമിന്റെ ജനാലയില്‍ കൂടി പുറത്തേക്ക് നോക്കി....ആകാശത്തു ദേവതമാര്‍ നോക്കി നില്‍ക്കുന്നു...പുഷ്പ വൃഷ്ടി ഉണ്ടായതായി എനിക്ക് തോന്നി...എനിക്ക് മനസ്സിലായി...എല്ലാം കഴിഞ്ഞിരിക്കുന്നു....
(തുടരും....)

അമ്മയുടെ മണം --1

അമ്മയുടെ മണം.....( ആത്മ കഥ ) ഒന്ന് ..... -------------------------------------------------------------------------അന്നൊരു വെള്ളിയാഴ്ച ആയിരുന്നു .........മഞ്ഞു മലകളില്‍ നിന്നും ഒഴുകിയെത്തിയതാണെന്ന് തോന്നി - കാറ്റ് .....തുലാവര്‍ഷ മേഘങ്ങളില്‍ ഉരുണ്ടു മൂടിയ ആകാശം ....കാറ്റിനു എന്നത്തേതിലും കൂടിയ തണുപ്പുണ്ടായിരുന്നു ....ജനാലയില്‍ കൂടി പുറത്തേക്ക് നോക്കി ....കാര്‍മേഘത്തിനു പൈതൊഴിയാത്ത വീര്‍പ്പുമുട്ട് ......മനസ്സിന്റെ വീര്‍പ്പുമുട്ടലും ഒന്നൊഴിഞ്ഞു പെയ്താല്‍ നന്നായിരുന്നു ....
ചാറ്റല്‍ മഴ ....പുതപ്പിനടിയില്‍ നിന്നും തല പുറത്തേക്കിട്ടു .....ജനാലയില്‍ കൂടി വന്ന കാറ്റിനു അമ്മയുടെ മണം .....കാറ്റ് വന്നു തഴുകിയപ്പോള്‍ ഞാനൊരു കൈകുഞ്ഞായി ...അമ്മിഞ്ഞപ്പാലും താരാട്ടു പാട്ടും ചേര്‍ന്നപ്പോള്‍ മനസ്സ്ഭൂത കാലത്തിലേക്ക് കൂപ്പുകുത്തി ....

ആശുപത്രി .....അമ്മക്ക് വയസ്സ് 52....കട്ടിലില്‍ ചാരിയിരുന്നു ഒരു പ്രത്യേക ഈണത്തില്‍ അമ്മ സംസാരിക്കും.......ചിലമ്പിച്ച നേര്‍ത്ത സ്വരം വളരെ ബുദ്ധിമുട്ടിപുറത്തേക്ക് വന്നു കൊണ്ടിരുന്നു ......ജീവിത വ്യഥകള്‍ വാക്കുകളില്‍ കോര്‍ത്ത ചങ്ങല മാതിരിതുരു തുരാ പ്രവഹിച്ചു .......ജീവിത കഥകള്‍ ദ്രവിച്ച കുപ്പികഷ്ണങ്ങള്‍ പോലെ മനസ്സിനെ നോവിച്ചുപറയാന്‍ ഏറെ ഉണ്ടായിരുന്നു അമ്മക്ക് .....
അമ്മയുടെ കുട്ടിക്കാലം ........ഭൂത കാലത്തിലേക്ക് ഉറ്റുനോക്കുന്ന കണ്ണുകള്‍ .....ചിന്നിച്ചിതറിയ ഓര്‍മ്മകള്‍...അവ പെറുക്കി എടുത്ത്‌ അടുക്കി ....ചില്ല് കൊട്ടാരം പോലെ സൂക്ഷിച്ചുവെച്ചു......കൊഴിഞ്ഞ വസന്ത കാലത്തെക്കുറിച്ചുള്ള നെടുവീര്‍പ്പുകള്‍ .......കഷ്ടപ്പാടിന്റെയും ....മാനസ്സിക നൊമ്പരങ്ങളുടെയുംവേലിയേറ്റം ആ മുഖത്ത്‌ സ്പഷ്ടമായി ......
കുട്ടിക്കാലത്ത് അമ്മക്ക് ഗ്രഹണി പിടിച്ചു....അതിനെ പറ്റി അമ്മ പറഞ്ഞു....
" അമ്മ പ്രാതല്‍ കഴിഞ്ഞു കുളത്തിലേക്ക് പോകും...പിന്നെ കുളി , തേവാരം.....അത് കഴിഞ്ഞു എത്തുമ്പോഴേക്കും ...ഉച്ച തിരിഞ്ഞു മൂന്ന് മണിയാകും ...ഒന്നും നേരത്തിനു കിട്ടില്ല..പിന്നെ ഒന്നര ചുറ്റാന്‍ തന്നെ അമ്മക്ക് ഒരു മണിക്കൂര്‍ വേണം.."അത് പറഞ്ഞ് ചുണ്ടിന്റെ ഇടത്തേ കോണില്‍ ഒരു നേര്‍ത്ത ചിരി..." പിന്നെ തുളസിത്തറയുടെ ചുറ്റും പ്രദക്ഷിണം ...വെള്ളം കൊടുക്കല്‍ ....അപ്പോഴേക്കും വിശന്നു സകല ശക്ത്തിയും ചോര്‍ന്നുഅര്‍ദ്ധ പ്രാണനായിരിക്കും......സമയത്ത് ഭക്ഷണം കിട്ടാതെ വിശപ്പ്‌ കേട്ടുപോയിരിക്കും .....അത് ഗ്രഹണിക്ക് വിരുന്നായി ....പിന്നെ ഉന്തിയ വയറുമായി കുറേക്കാലം ...."
ഞാനും ചേച്ചിയും കാതോര്‍ത്തിരുന്നു ....പാതിയടഞ്ഞ കണ്ണുകള്‍ കൊണ്ട് എന്നെ നോക്കി ....മനസ്സിന്റെ ഭാരം കണ്ണുകളില്‍ നിഴലിച്ചു ....പിന്നെ ഒരു നീണ്ട മൌനം .......
എന്തോ പറയാന്‍ വേണ്ടി ചുണ്ടൊന്നു തുറന്നുവോഎന്നെനിക്കു തോന്നി ...മനസ്സ് ഘനീഭവിച്ചതാവണം......വാക്കുകള്‍ പുറത്തേക്ക് വരാതായി ....ഞാനമ്മയുടെ അടുത്തെത്തി ....പുറം തടവി കൊടുത്തു ....കയപ്പിന്‍ വേപ്പില കൊണ്ട് കെട്ടിയുണ്ടാക്കിയ വേപ്പില ചൂല് ...അതുകൊണ്ട് പുറം തടവിക്കൊടുത്തു...ശരീരത്തിന്റെ പുറം ഭാഗം മുഴുവന്‍ അമ്മക്ക് ചൊറിയുന്നുണ്ടായിരുന്നു.........ബ്ലഡ്‌ യുറിയ വളരെ കൂടുതല്‍...രോമകൂപങ്ങളില്‍ കൂടി പുറത്തേക്കൊഴുകി .....ഞാന്‍ സമാധാനിപ്പിച്ചു .....അതൊന്നും അമ്മക്ക് മനശാന്തി കൊടുത്തില്ല....
ഇരുപത്തി രണ്ടു കൊല്ലത്തെ പ്രമേഹം പേറുന്ന ശരീരം ......ഏതാണ്ട് എല്ലാം ദുര്‍ബലമായിരിക്കുന്നു ....അതിനിടയില്‍ അമ്മക്ക് രണ്ടു തവണ കണ്ണിനു ഓപ്പറേഷന്‍....ആദ്യമായി കണ്ണിനു കാഴ്ച പോയത് ഞാനോര്‍ത്തു ....
അച്ഛനും അമ്മയും കാപ്പി മരം കുലുക്കി കുരുക്കള്‍ പെറുക്കുകപതിവാണ് .....അമ്മക്ക് തല ചുറ്റുന്നത്‌ പോലെ തോനി....കണ്ണില്‍ ഇരുട്ട് കയറി....അങ്കമാലി യില്‍ നിന്നും മടങ്ങവേ ...റയില്‍വേ സ്റ്റേഷനില്‍ വെച്ച്അമ്മ ഭാവിയെക്കുരിചോര്‍ത്തു കരഞ്ഞു ...." ഇനി കണ്ണ് കാണാണ്ടെ ജീവിക്കേണ്ടിവരോ ...ഇശ്വര...?"കറുത്ത കണ്ണടക്കുള്ളില്‍ നിന്നും കണ്ണുനീര്‍ഒഴുകുന്നത്‌ ഞാന്‍ കണ്ടു ....ജീവിത ക്ലേശങ്ങളുടെ ച്ചുഴിയിലാണ്ടുപോയ കണ്ണുകള്‍.....എനിക്കൊരിക്കലും മറക്കാന്‍ പറ്റാത്ത വാക്കുകള്‍....ഇപ്പോഴിതാ ....കിഡ്നിയും മിക്കവാറും ക്ഷയിച്ചിരിക്കുന്നു .....
അമ്മയെ നോക്കുന്ന കുടുംബ ഡോക്ടര്‍ എന്നെ വിളിപ്പിച്ചു....അസുഖത്തെ ക്കുറിച്ച് ഒരു നീണ്ട പ്രഭാഷണം കേട്ടു ....അത് അമ്മയുടെ ജീവിതത്തിലേക്കുള്ള മടക്കത്തിന്റെ സാധ്യതക്ക്മങ്ങല്‍ ഏല്പിച്ചു .....പക്ഷെ....ഞാന്‍ വിശ്വസിച്ചില്ല .....അമ്മ മരിക്യേ ....?അതുണ്ടാവില്ല...എന്റെ കല്യാണം കഴിയാതെ .....അത് കാണാന്‍ അമ്മ ഉണ്ടാവും...മനസ്സില്‍ അത്ര ഉറപ്പുണ്ടായിരുന്നു ....അമ്മ ഇടയ്ക്കു പറയും....അവന്റെ കല്യാണം ഒന്ന് കാണണം ...അത് മതി....മറ്റുള്ളോരുടെ പിന്നെ നടന്നോളും .....ചേച്ചി പറയും...എടാ ...നിന്റെ കല്യാണം കാണാനെന്കിലും അമ്മയുണ്ടാവതിരിക്കില്ല .......അമ്മക്ക് അത്ര ആഗ്രഹം ഉണ്ട് ......
(തുടരും ......)