( ഇത് വായിക്കുന്നവര്‍ ഇതിനു മുന്‍പുള്ള രണ്ടു ലക്കവും വായിക്കാന്‍ അപേക്ഷ ....)അമ്മയുടെ മണം....( മുന്നാം ഭാഗം )
പെട്ടെന്ന് ബാത്‌റൂമില്‍ നിന്നും പുറത്തിറങ്ങി ....ഇല്ല......ഒന്നും സംഭവിച്ചിട്ടില്ല ....അമ്മ ചാരിക്കിടക്കുന്നു ......അച്ഛന്‍ വീശുന്നുണ്ട് .....കതകില്‍ മുട്ട് കേട്ടു.....വാതില്‍ തുറന്നു നോക്കിയപ്പോള്‍ തടിച്ചൊരു സിസ്റ്റര്‍കൈയ്യില്‍ ഗ്ലുകോസ് നിറച്ച സിരിഞ്ഞുമായ് നില്‍ക്കുന്നുഅവര്‍ ഓടി അടുത്തെത്തി ....അമ്മയുടെ ക്ഷീണിച്ച കൈത്തണ്ടയില്‍ ഞരമ്പിനു വേണ്ടി പരതി....ഗ്ലുകോസ് മെല്ലെ ശരീരത്തിലേക്ക് കയറി...ആശ്ചര്യം തന്നെ.....അമ്മ മെല്ലെ ....ഉറക്കത്തില്‍ നിന്നെന്നപോലെ കണ്ണ് തുറന്നു....എല്ലാം തിരിച്ചു കിട്ടി....എന്തായിരുന്നു എനിക്ക്....?അമ്മ ചോദിച്ചു....ഷുഗര്‍ കുറഞ്ഞതാ ......ഹൈപോ ഗ്ല്യ്സീമിയ ....എന്തായാലും ....ആശ്വാസത്തിന്റെ ദീര്‍ഘശ്വാസം ഞാന്‍ കണ്ടു...കഴിഞ്ഞ സംഭവം ഒരു സിനിമയിലെന്നപോലെ ഞാന്‍ ആവര്‍ത്തിച്ചു...അമ്മയുടെ മുഖത്തെ ഭാവവ്യത്യാസം ഞാന്‍ കണ്ടു...ആശ്വസത്താല്‍ അമ്മ ചിരിച്ചു....മുഖം വാടിത്തന്നെ ഇരുന്നു...
എന്തായിരുന്നു അമ്മയുടെ അവസ്ഥ ...?ഞാന്‍ ചോദിച്ചു...."എനിക്കൊന്നും ഓര്‍മയില്ല...."ഒന്നുമറിയാത്ത ഒരു അവസ്ഥ തന്നെ ആയിരിക്കും ...മരണവും ....ആ സംഭവം അമ്മയെ ശരിക്കും ഞെട്ടിച്ചു...അമ്മക്ക് മരിക്കാന്‍ തീരെ ഇഷ്ടമല്ലായിരുന്നു...ജീവിച്ചിട്ട് ഒട്ടും മതിയായില്ല...ആഗ്രഹങ്ങള്‍ എത്രയോ ബാക്കി ....ആയിടക്കു ജീവിതത്തിലെ സുഖ: ദുഃഖ സമ്മിശ്ര കഥകള്‍അമ്മ പറഞ്ഞു...ശരിയാണ്....സന്തത സഹചാരി ദുഃഖം തന്നെ...സന്തോഷം വിരുന്നു കാരന്‍ മാത്രം...ജാനകി പാടിയ ആ വരികള്‍ എത്ര ശരി....
ഒരു ഫൈനല്‍ ഒപിനിയനുവീണ്ടി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെനെഫ്രോലങിസ്റ്നെ കാണാന്‍ കോഴിക്കോട്ടേക്ക് പോയി...ദ്ര.തോമസ് മാത്യു...അദ്ധേഹവും വിശദമായി തന്നെ പരിശോധിച്ചു....ഡോക്ടര്‍ ഇരിക്കുന്ന കസേരക്ക് പിന്നില്‍ മുകളിലായിയേശുദേവന്‍ അനുഗ്രഹിക്കുന്നു......ഏതാനും സൂക്തങ്ങളും എഴുതി വെച്ചിട്ടുണ്ട്.....ഞാനത് വായിച്ചു....മനസ്സിന്റെ ഭാരം ലഘുകരിച്ചു .....ഡോക്ടറുടെ പെരുമാറ്റത്തില്‍ അമ്മക്ക് കുറെ സമാധാനം ലഭിച്ചു ...ഒരു വെജ് ഹോട്ടലില്‍ കയറി വയറു നിറച്ചു കഴിച്ചു...മസാല ദോശയും വടയും അമ്മക്ക് നല്ല ഇഷ്ടം ...ഹോട്ടല്‍ ഭക്ഷണം എന്നും അമ്മക്ക് നല്ല പ്രിയം ...
ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ്ചെയ്തു.."ഇനി റസ്റ്റ് എടുത്താല്‍ മതി....എല്ലാം സാവധാനത്തിലേ ശരിയാകു ....അമ്മ പേടിക്കണ്ട .....ഒക്കെ ശരിയാവും ....ഞാന്‍ പറഞ്ഞ പോലെ ഒക്കെ ചെയ്താല്‍ മതികേട്ടോ..."ഡോക്ടറുടെ വചനം അമ്മക്ക് അമൃതായി ....ഇനിയൊന്നും ചെയ്യാനില്ല .....അതായിരിക്കുമോ ഡോക്ടര്‍ ഉദേശിച്ചത് ...?ഏയ് ...അങ്ങിനെ വരില്ല...അങ്ങിനെ വരാന്‍ ഒരു ന്യായവുമില്ല...എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കില്‍ ഡോക്ടര്‍ പറയാതിരിക്കില്ല...മനസ്സില്‍ അത്രത്തോളം ഞാന്‍ ഉറപ്പിച്ചു...താമസം ആശുപത്രിയില്‍ നിന്നും ....വീട്ടിലേക്ക്.....
കുടുംബ ഡോക്ടര്‍ വന്നു....ചിരിച്ചു കിടക്കുന്ന അമ്മയെ നോക്കി....ദീര്‍ഘമായി തന്നെ....ഞങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമമാണെന്ന് തോന്നി....അച്ഛന്‍ പറഞ്ഞതാണ് ശരി....." അമ്മ പോയെടോ ....."ഞാന്‍ വിശ്വസിച്ചില്ല...ദൈവങ്ങളിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു .....എത്ര വഴിപാടുകള്‍ ....എന്തെല്ലാം ചെയ്തു....എന്നിട്ടും.....ഇല്ല....ഇത് അതായിരിക്കില്ല...അമ്മയുടെ മരണത്തെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല...ഷുഗര്‍ കുറഞ്ഞതായിരിക്കും ....വെപ്രാളം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ....പകച്ചു....അനിയനെ വിളിച്ചു....പഞ്ചസാര വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു....ഞാനമ്മയുടെ പാതി തുറന്ന വായില്‍ കൂടെ ഒഴിച്ച് കൊടുത്തു....അമ്മ അസ്സലായി ഇറക്കി....ഒഴിച്ചത് മുഴുവന്‍ കുടിച്ചു.....പിന്നെ നെഞ്ച് ശക്തിയായി ഉഴിഞ്ഞു,ഞാനമ്മയുടെ പാതിയടഞ്ഞ കണ്ണുകളിലേക്കു നോക്കി,ഇടയ്ക്കു അമ്മ കണ്ണ് തുറക്കും ...എന്ന് തന്നെ കരുതി....
ജനാലയില്‍ കൂടി നോക്കി നിന്ന ഒരാള്‍ പറഞ്ഞു...നെഞ്ഞത്തെ തോല് പോവും കുട്ടി .....അതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല .....അമ്മ കണ്ണ് തുറന്നാലോ .......ഡോക്ടര്‍ ഉമ്മറത്ത് ഇരിക്കുന്നുണ്ട് ...." കുറച്ചു കഴിഞ്ഞു ഇറക്കി കിടത്തിയാല്‍ മതി......"അതൊരു ആശ്വാസത്തിന്റെ കണികയായി...ആളുകളുടെ ബഹളത്തിനിടക്ക് ആരൊക്കെയോ വന്നു പോയി...ഒന്നുമില്ലാത്ത ....ശൂന്യമായ ഒരവസ്ഥ.......മനസ്സിനെ കീഴടക്കാന്‍ കഴിഞ്ഞില്ല...വികാരം വിചാരത്തിനെ മറികടന്നു ....
പുറത്തു കാറിന്‍റെ ശബ്ദം ....ചേച്ചി....രണ്ടു കൈയും പൊക്കിപ്പിടിച്ച് ആടി ഉലഞ്ഞു പാഞ്ഞു കയറി...നേരെ അമ്മയുടെ അടുത്ത് ....പിന്നെ ഒരലര്‍ച്ച .....ശബ്ദമില്ല ........ബോധരഹിതയായി കിടക്കുന്ന ചേച്ചിയെ ഞങ്ങള്‍ എടുത്ത് കിടത്തി....അളിയന്‍ കരയുന്നുണ്ടായിരുന്നു ....അച്ഛന്‍ ...മകളുടെ അവസ്ഥയില്‍ ദുഖിച്ചു ...എന്നുമില്ലാത്ത പക്വതയോടെ അച്ഛന്‍ നിന്നു....എല്ലാം നോക്കി നടത്തി...ചിത വെക്കേണ്ട സ്ഥാലം അച്ഛന്‍ കാണിച്ചു കൊടുത്തു...നല്ല ധൈര്യം അച്ഛന് എവിടന്നു കിട്ടി....വെള്ളം തളിച്ചു......ചേച്ചി കണ്ണ് തുറന്നു .....പിന്നെ ഒരു കൂട്ടക്കരച്ചില്‍ .......അനിയന്മാരെ കെട്ടിപ്പിടിച്ചു കരഞ്ഞു....എന്നും അമ്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വഴിപാടുകഴിക്കുകയും ചെയ്ത ചേച്ചിയെ ദൈവം ചതിച്ചു ......
അമ്മയെ ഇറക്കിക്കിടത്തി....ഞാനൊഴിച്ചുകൊടുത്ത പഞ്ചസാര വെള്ളം പുറത്തേക്കൊഴുകി ....തലക്കല്‍ കത്തുന്ന നിലവിളക്ക് ....മുറിച്ച തേങ്ങ ....നാരയത്തില്‍ അരി...വെള്ളത്തുണി കൊണ്ട് കഴുത്തുവരെ പുതപ്പിച്ചു...കത്തുന്ന ചന്ദനത്തിരിയുടെ മണം.....അമ്മയുടെ ഗന്ധം .....ചുറ്റും കുടുംബക്കാരുടെ നാമം ചൊല്ലല്‍ ....നാരായണ .....നാരായണ.....ശബ്ദം എനിക്ക് അരോചകമായി തോന്നി....അന്നത്തെ രാത്രിയായിരുന്നു ആക്കൊല്ലത്തെ ഏറ്റവും തണുപ്പുള്ള രാത്രി..എല്ലാവരും തണുപ്പില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു .....
ചാറ്റല്‍ മഴ നിന്നു.....ഓര്‍മയുടെ ചെപ്പുകുടത്തില്‍ നിന്നുയുര്‍ന്ന കാറ്റും നിന്നിരുന്നു......അമ്മയുടെ മണമില്ലാത്ത കാറ്റ് വന്നു വീണ്ടും .....എന്നാണാവോ അമ്മയുടെ മണവും പേറി ഇനിയും കാറ്റ് വരുന്നത്..കൊല്ലത്തില്‍ എന്തായാലും വരും ....തീര്‍ച്ച......
(ശുഭം ......)

No comments:
Post a Comment