Saturday, October 3, 2009

മീരയുടെ ഡയറി-1

സര്‍ , ഒരു കൊറിയര്‍ ഉണ്ട്.... വാതിലടച്ചിട്ടില്ല .....തിരിഞ്ഞു നോക്കി....വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നു...ഒരു വലിയ കവര്‍ കൈയില്‍ ഉണ്ട്...ഒപ്പിട്ടു വാങ്ങി...ചാര് കസേരയില് അമര്‍ന്നു...ഫാന്‍ കറങ്ങുന്നു..തുറന്നു നോക്കി....മീരയുടെ ഡയറി ......എന്തിനാണ് മീര അത്മഹത്യ ചെയ്തത് ....?മനസ്സില്‍ പലതവണ ഇരുത്തി ചോദിച്ചു .....ഈ ഡയറി എനിക്ക് എങ്ങിനെ വന്നു ....?അല്മഹത്യക്കു മുന്‍പ് അയച്ചതാണോ ....?കൊറിയര്‍ ആകുമ്പോള്‍ വേഗം.....ഇതിപ്പോ ഒരാഴ്ച കഴിഞ്ഞല്ലോ ....
ഓരോന്ന് ആലോചിച്ചു കിടന്നു ......സമയം പോയത് അറിഞ്ഞില്ല...ചിന്തകള്‍ കുന്നു കൂടി.....ഡയറി നെഞ്ചില്‍ നിന്നും വഴുതി വീണു...
മെല്ലെ തുറന്നു.....ചന്ദന തൈലം പുരട്ടിയിരിക്കുന്നു........ഓര്‍മകള്‍ക്ക് സുഗന്ധം കൊടുത്തിരിക്കുന്നു അവള്‍......
വിറയ്ക്കുന്ന കൈകള്‍ ......ആദ്യ പേജ് തുറന്നു ....
എന്റെ ഫോട്ടോ .....അവള്‍ തൊട്ടടുത്ത്‌ .....അടിയില്‍ എഴുതിയിരിക്കുന്നു...." ഞാനിതു നിനക്ക് സമര്‍പ്പിക്കുന്നു ......അതിനു കാരണമുണ്ട് .....വഴിയെ മനസ്സിലാകും....ഞാനിതില്‍ ച്ചുംബിച്ചിട്ടുണ്ട് ......"ചുണ്ടില്‍ ലിപ്സ്ടിക്ക് തേച്ചു ഡയറിയില്‍ ഉമ്മ വെച്ചിരിക്കുന്നു...ചെമ്പകത്തിന്റെ പൂവിതള്‍ താളുകള്‍ക്കിടയില്‍ തിരുകി വെച്ചിട്ടുണ്ട് ...." ഇത് സൂക്ഷിക്കുക .....നീ ജീവിക്കുന്നിടത്തോളം കാലം......അത് കഴിഞ്ഞാല്‍ ........ഇതിനു വിലയില്ല....എന്തുമായിക്കൊള്ളട്ടെ .....ഇത് നിനക്കുള്ളതാണ് ...." ...മീര ......
മനസ്സിനോട് ചേര്‍ന്ന് നിന്ന അപൂര്‍വ്വം ചില സുഹൃത്തുക്കള്‍ എനിക്കുണ്ട്...മീരയുടെ സാമീപ്യം ഞാന്‍ ആഗ്രഹിച്ചില്ല എന്ന് പറഞ്ഞാല്‍അത് നുണയാവും.....സുഹൃത്ത് ബന്ധത്തിന് അപ്പുറം വളരാതെ പോയ ബന്ധം .....ഇനി അവള്‍ എന്നെ സ്നേഹിച്ചിരുന്നോ ....?കട്ടിയുള്ള കണ്ണടക്കുള്ളില്‍ തിളക്കമുള്ള കണ്ണുകളില്‍ഞാന്‍ ഒരിക്കലും ......അത് കണ്ടിട്ടില്ലല്ലോ .....പറഞ്ഞിട്ടുമില്ല..പക്ഷെ എന്തോ ഒന്ന് അവളെ വേട്ടയാടിയിരുന്നു എന്ന്എനിക്ക് തോന്നിയിട്ടുണ്ട് .......ഒരിക്കല്‍ ഞാന്‍ അവളെ സ്നേഹിച്ചിരുന്നു എന്നത് സത്യം...ഉള്ളിലുള്ളത് തുറന്നു പറയുകയും ചെയ്തതാണ് .....മറുപടി ഒന്നും തന്നില്ലെങ്കിലും .....വലിയ കലാകാരി...എഴുത്തുകാരി....എന്റെ വലിയ മോഹങ്ങള്‍ക്ക് ഞാന്‍ തന്നെ തിരശ്ശിലയിട്ടു .....
എന്നാലും എന്നോടവള്‍ക്ക് പറയാമായിരുന്നു ....ഡയറി ഒരു പേജിനു അപ്പുറം നോക്കിയില്ല ...ഇടയില്‍ ഓര്‍മകളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോയി ....
രണ്ടാം പേജിന്റെ ആദ്യ വരികള്‍.....
" ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍.....ബാക്കി വെച്ച സ്വപ്നങളെ ....തനിച്ചാക്കി മറയും ..ഞാന്‍..ഒരു നാള്‍ ....നീ അറിയാതെ ...."
" ഒരു ദിവസം എന്റെ പേജുകള്‍ അവസാനിക്കും....അതിനു മുന്‍പ് ഞാന്‍ വീണ്ടും ...വായിക്കും ....അതില്‍ നിന്നെ ഞാന്‍ കണ്ടെത്തും ....കാരണം .....എന്റെ ജീവിതത്തിലെ ...ഏറ്റവും നല്ല അദ്ധ്യായം ....നീയാണ് ..."
മനസ്സിന് ചെറിയ മുറിപ്പാട് ...അവള്‍ ഇപ്പോഴേ തന്നല്ലോ....അടുത്ത പേജ് മറിച്ചു....
" നീ പ്രതീക്ഷിക്കുന്നത് എനിക്ക് തരാന്‍ പറ്റിയില്ലെന്നു വരും...എഴുത്തില്‍ ഞാന്‍ മുഴുകിപ്പോയത് കൊണ്ടാവും ......എന്ന് കരുതുക ...പക്ഷെ ...ഹൃദയത്തിനുള്ളില്‍ ഒരു സ്ഥാനം ഞാന്‍ മാറ്റിവെച്ചത് .....ചിലപ്പോള്‍....ആരും അറിയില്ല...."
മനസ്സിന് ഒരു ഘനം ............ഇനി....അടുത്ത പേജില്‍ എന്താണാവോ ?
" സ്വപ്നങ്ങള്‍ ...വളരെ വലിയതും ..ജീവിതം വളരെ ചെറിയതും..നീയെന്റെ ജീവിതം പോലെയും...നിന്റെ സ്നേഹം ഒരു സ്വപ്നംപോലെയും..."എനിക്ക് ഒന്നും മനസ്സിലായില്ല.....വീണ്ടും പല പ്രാവശ്യം വായിച്ചു....എന്താണ് അവള്‍ അര്‍ഥം ആക്കിയത്....?മനസ്സില്‍ ഒരു വിങ്ങല്‍ .....മുഴുവനും ഇന്ന് തന്നെ എനിക്ക് വായിക്കാന്‍ കഴിയുമെന്ന്തോനുന്നില്ല .....അവള്‍ സമ്മാനിച്ച പേന .....ഒരു സൌഹൃതത്തിന്റെ പ്രതീകം പോലെ ഞാന്‍ കൊണ്ടുനടക്കുന്നു ...ഒരു കാര്യം ഉറപ്പ്.....ഇതിലെവിടെയോ അവള്‍ ആ രഹസ്യം എഴുതിയിട്ടുണ്ടാവും....കണ്ടെത്തണം...ആകാംക്ഷയുടെ മുള്‍മുന കൊണ്ടു മനസ്സൊന്നു കീറിയെങ്കിലും...കാത്തിരിക്കാം...(തുടരും )"

No comments:

Post a Comment