( ഇത് വായിക്കുന്നവര്‍ ആദ്യ ലക്കം വായിക്കാന്‍ അപേക്ഷ )
വാതിലില്‍ മുട്ട് കേട്ട് ഞാനുണര്‍ന്നു ....മനസ്സ് ഏതോ ലോകത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി ...വാതില്‍ തുറന്നു ......സിസ്റ്റര്‍ ആണ്....കൈയ്യില്‍ ഗ്ലുകോസ് നിറച്ച സിറിന്ജ്.....പാതി മയക്കത്തില്‍ അമര്‍ന്ന അമ്മയെ വിളിച്ചുണര്‍ത്തി ....അമ്മ സിസ്റെരെ നോക്കി....ഇനി എവിടെയാ കുത്താന്‍ ബാക്കി.....?" എനിക്കും നല്ല വിഷമം ഇല്ലേ ....? "
എന്താ ചെയ്യാ ...?വേഗം മാറണ്ടേ ....കുട്ടികളെ സമാധാനിക്കണ പോലെ പറഞ്ഞു കൊണ്ട് അവര്‍ നടന്നു...
അമ്മ ഒന്ന് മുന്നോട്ടു ആഞ്ഞിരുന്നു.....ശ്വസിക്കാന്‍ കൂടുതല്‍ സുഖം അതാണത്രേ .....അമ്മ എന്തോ പറയാന്‍ തുടങ്ങി ......ചെറുപ്പത്തില്‍ അമ്മക്ക് കണ്ണില്‍ അട്ടയെക്കൊണ്ട്കടിപ്പിചിരുന്നുവത്രേ .....ചീത്ത രക്ത്തം അത് ഉറ്റിക്കുടിക്കും.....അതിന്റെ വേദനയെക്കുറിച്ചും അമ്മ പറഞ്ഞു..പിന്നെ ....നീണ്ട ഒരു നെടുവീര്‍പ്പ് ......എന്റെ ഏട്ടനെ പോലെത്തന്നെ ഒരു ഭാഗ്യവുമില്ലത്തജന്മായി.....സ്വത്ത് വഹകള്‍ ഉണ്ടെങ്കിലും ഒന്നും ഇഷ്ടത്തിന് കഴിക്കാന്‍പറ്റാത്ത രോഗമാണ് രണ്ടുപേര്‍ക്കും .....അമ്മ പറഞ്ഞത് ശരിയാണെന്ന് തോന്നി....മുപ്പതാം വയസ്സില്‍ തന്നെ മാരകമായ പ്രമേഹ രോഗത്തിന്അടിമപ്പെട്ടു ...ജീവിതത്തിന്‍റെ കാതലായ ഭാഗം മുഴുവന്‍ തീര്‍ന്നു....
കുട്ടിക്കാലത്തെ ഒരു സംഭവം വളരെ വേദനയോടെഅമ്മ പറഞ്ഞു തന്നിട്ടുണ്ട്....സ്കൂളില്‍ പഠിക്കുന്ന കാലം...വൈകുന്നേരം സ്കൂള്‍ വിട്ടു വന്ന് വിശക്കുന്ന വയറുമായിഓടി അടുക്കള വാതിലില്‍ കൊട്ടിവിളിച്ചു....കൂടെ അനിയനും ഉണ്ടായിരുന്നു....അവന്‍ ശക്തിയായി വാതിലില്‍ ഇടിച്ചു ....അമ്മ കുളി കഴിഞ്ഞു കുളത്തില്‍ നിന്നും വന്നിട്ടില്ല.....വല്ലാത്ത സങ്കടം വന്നു....വാതിലില്‍ മുട്ട് കേട്ട് അച്ഛന്‍ ദേഷ്യപ്പെട്ട്ടു വാതില്‍ തുറന്നു...മുന്നില്‍ നില്‍ക്കുന്നു അമ്മ.....അച്ഛന്‍ തലങ്ങും വിലങ്ങും അടിച്ചു...അമ്മക്ക് അതൊട്ടും താങ്ങാന്‍ പറ്റിയില്ല....അന്ന് രാത്രി ആരും കാണാതെ കിണറ്റിന്റെ അടുത്ത് വന്നുഅമ്മ മരിക്കാന്‍ ആലോചിച്ചു ....അത് പറഞ്ഞ്.....അമ്മ ഒരു നിമിഷം തേങ്ങിയതായിഎനിക്ക് തോന്നി....കണ്ണുകളില്‍ വെള്ളമുണ്ടായിരുന്നു .....കട്ടിലില്‍ എണീറ്റിരുന്ന്....കുറെ നേരമായി ....ഇനി ഒന്ന് കിടക്കണം .....അന്ന് രാത്രി വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെഅമ്മ ഉറങ്ങി.....മനസ്സിന്റെ ഭാരം കുറെ കുറഞ്ഞിരിക്കണം....
അടുത്ത ദിവസത്തേക്കുള്ള രക്ത്തത്തിനു വേണ്ടി ഞാന്‍പുറത്തു പോയി....ആ സമയത്ത് അമ്മക്ക് ഒരു വിറയല്‍ വന്നു....ചേച്ചി അകെ പരിഭ്രമിച്ചു ....എന്നെ വിളിക്കാന്‍ പറഞ്ഞു....സിസ്റ്റര്‍ ഓടി വന്നു....ഓക്സിജന്‍ കൊടുത്തു....നോര്‍മല്‍ ആയപ്പോഴേക്കും ഞാന്‍ എത്തി...
സിസ്റ്റര്‍.....എന്താനിതിങ്ങനെ ....?ചേച്ചി ചോദിച്ചു.....ബ്ലഡ് മാച്ച് ചെയ്യാത്തതുകൊണ്ടാവും .....സൂചി വലിചെടുത്തുകൊണ്ട് സിസ്റ്റര്‍ പറഞ്ഞു....
നേരം ഏറെ കഴിഞ്ഞിരിക്കുന്നു ....കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല ....ആകെ ഒരു ഭാരം .....മനസ്സിന്റെ വിങ്ങല്‍ ശരീരത്തെ ആകെ നൊമ്പരപ്പെടുത്തിയിരിക്കുന്നു ....ഒരു കാറ്റ് ....ശക്ത്തിയായി വീശി...തെക്കന്‍ കാറ്റ്....കരിമ്പനക്കാട്ടിലൂടെ ഓടി കിതചെത്തിയ കാറ്റിനുകൈതപ്പൂവിന്റെ മണം....ഞാന്‍ ശ്വാസം പിടിച്ചു...എപ്പോഴോ ഒന്ന് മയങ്ങി ......ചൂളം വിളിച്ചെത്തിയ കാറ്റ് വന്നു വീണ്ടും...അതിനു ചന്ദനത്തിരിയുടെ ഗന്ധമുണ്ടായിരുന്നു ....അമ്മയുടെ മണം......
ഓര്‍മയുടെ കയങ്ങളിലേക്ക് വീണ്ടും ഞാന്‍ കൂപ്പുകുത്തി ....ആശുപത്രി.......വരാന്തയുടെ അറ്റത്തുള്ള മുറിയില്‍ ഒരു വിരമിച്ച പോസ്റ്റ് മാഷ്‌കിടന്നിരുന്നു...എല്ലാം കഴിഞ്ഞ അവസ്ഥയില്‍ ...ജീവിതത്തിലേക്ക് മടക്കമില്ലെന്ന് ഡോക്ടര്‍മാര്‍ മുദ്ര കുത്തി...വേദന സംഹാരികള്‍ക്ക് മേലുള്ള ജീവിതം....പേരിനു വേണ്ടി എന്തോ anti-biotics and b-complex..എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു .....ശങ്കുണ്ണി .....ശങ്കുണ്ണി അവിടെ കിടക്കുന്നത് അമ്മക്ക് അറിയാമായിരുന്നു ....പിറ്റേന്ന് ശങ്കുണ്ണി മരിച്ചു...സ്ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ട് വന്ന ശവശരീരംഅമ്മ കിടക്കുന്ന മുറിയുടെ മുന്നില്‍ കൂടി കൊണ്ടുപോയി ...ആ സമയം ഞാന്‍ വാതിലടച്ചു ....ഒച്ച കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ചുമച്ചു..സംസാരിച്ചുകൊണ്ടിരുന്നു ....കൃത്രിമമായി ഞാന്‍ ചിരിച്ചു....അമ്മയുടെ അടുത്തെത്തി..ഒന്നും സംഭവിക്കാത്തതുപോലെ ....പിന്നെ അമ്മയുടെ ശരീരത്തിലേക്ക് കയറ്റികൊണ്ടിരിക്കുന്നരക്ത്തത്തിലേക്ക് നോക്കി....അമ്മ എന്നെ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി ....ഒന്ന് കൂടി ചിരിക്കാന്‍ ശ്രമിച്ചു ....അമ്മയുടെ അടുത്തിരുന്നു ...രക്തം കയറ്റുന്ന കൈത്തണ്ടയില്‍ മെല്ലെ തടവിക്കൊടുത്തു .....സ്നേഹം മുഴുവന്‍ കൈകളിലൂടെ ഒഴുകി ....അമ്മ എന്നെ നോക്കി.....പിന്നെ പറഞ്ഞു....ശങ്കുണ്ണി ....മരിച്ചു അല്ലെ ...?എനിക്കൊന്നും പറയാന്‍ പറ്റാതായി..അന്ന് ആദ്യമായ് ക്ഷീണിച്ച ശരീരത്തിലും ബുദ്ധിയുടെവികാസം ഞാന്‍ കണ്ടു....
അമ്മക്കെല്ലാം അറിയാം ...എല്ലാം മനസ്സിലാവും .....ഓര്‍മ്മകള്‍ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു അമ്മയെ....വാതിലില്‍ ആരോ മുട്ടി.......ഞാന്‍ ഉണര്‍ന്നു ......ഉണുകഴിക്കാന്‍ വരുന്നില്ലേ ....? അച്ഛന്‍...ദാ,...വന്നു....വേഗം എണീറ്റു.....കൈകാല്‍ മുഖം കഴുകി.....പേരിനു ഉണ് കഴിച്ചു.....വീണ്ടും മടക്കം .....കിടക്കയിലേക്ക്....പുതപ്പു വലിച്ചിട്ടു...ഫാന്‍ തിരിയുന്നുണ്ട് .....നെഞ്ചിനകത്തെ നെരിപ്പോടില്‍ ഓര്‍മ്മകള്‍ ഈയാം പാറ്റകളെപോലെ വട്ടമിട്ടു...അടുക്കി വെച്ച ഓര്‍മയുടെ ശേഖരം ...ചിന്നിച്ചിതറി...
വീണ്ടും ആശുപത്രി ....ടെറ്റൊളിന്റെയും ഫിനോയളിറെയും സ്പിരിറ്റിന്റെയുംകൂടിക്കലര്‍ന്ന മണം.....അമ്മയെ ആദ്യമായി അഡ്മിറ്റ് ചെയ്ത ദിവസം...ഞാന്‍ മറക്കില്ല....രാവിലെ കുറച്ചു മാത്രം ഭക്ഷണം .....പുറമേ ഒരു ഡസന്‍ ഗുളികകള്‍ ....മധുരമില്ലാത്ത ചായ...ക്ഷീണം കൊണ്ട് കൈകാലുകള്‍ ചലിക്കതായി...എങ്ങിനെയോ ആശുപത്രില്‍ എത്തിച്ചു....അമ്മ സംസാരിച്ചില്ല....കണ്ണുകള്‍ പാതി തുറന്നിരുന്നു...അബോധാവസ്ഥ എന്ന് പറയാന്‍ പറ്റില്ല....ശരീരമാകെ തളര്‍ന്നിരുന്നു ...കൈകാലുകള്‍ കുഴഞ്ഞു തന്നെ ഇരുന്നു....എന്തുപറ്റി എന്ന് മനസ്സിലായില്ല.....അതിനിടയില്‍ ലാബ് ടെസ്റ്റ് ബ്ലഡ് കൊണ്ടുപോയി ....
വീട്ടില്‍ നിന്നും കൊണ്ടുവന്ന ചോറും കറികളും ഒരു പാത്രത്തില്‍കുഴച്ച് അമ്മക്ക് കൊടുക്കുന്ന ....അച്ഛന്‍...അച്ഛന്റെ കണ്ണുകളില്‍ കൂടി കണ്ണുനീര്‍ ജലധാരയായി....അമ്മയെ ചാരിയിരുത്തി....കൊടുത്തുകൊണ്ടിരുന്ന ഭക്ഷണം പുറത്തേക്ക് തന്നെ വീണു....ഒന്നും ഇറക്കാന്‍ പറ്റുന്നില്ല...വല്ലതും കഴിച്ചോ എന്ന് തന്നെ സംശയം .....അമ്മ ഒന്നും മിണ്ടുന്നില്ല...
ചുമരില്‍ കൈകുത്തി വലതു തോളില്‍ കൂടി ഞാന്‍ പിറകോട്ടു നോക്കി...കരഞ്ഞുകൊണ്ട് അച്ഛന്‍ അമ്മക്ക് ചോറ്കൊടുക്കന്നത് ഞാന്‍ കണ്ടു...എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ....ഞാന്‍ ബാത്‌റൂമില്‍ കയറി വാതില്‍ അടച്ചു...ടാപ്പ് തുറന്നു...ഉറക്കെ ഉറക്കെ കരഞ്ഞു...ശബ്ദം പുറത്തു പോകാതിരിക്കാന്‍പരമാവധി ശ്രമിച്ചു...എനിക്ക് കരച്ചില്‍ അടക്കാനായില്ല...അച്ഛനും കരയുന്നുണ്ടായിരുന്നു .....ഒന്നും മനസ്സിലായില്ല....എന്ത് ചെയ്യണം എന്നറിയില്ല....മാലാഖമാര്‍ വന്നു എന്റെ അമ്മയെ കൊണ്ടുപോകുന്നതായ് തോന്നി..ബാത്രൂമിന്റെ ജനാലയില്‍ കൂടി പുറത്തേക്ക് നോക്കി....ആകാശത്തു ദേവതമാര്‍ നോക്കി നില്‍ക്കുന്നു...പുഷ്പ വൃഷ്ടി ഉണ്ടായതായി എനിക്ക് തോന്നി...എനിക്ക് മനസ്സിലായി...എല്ലാം കഴിഞ്ഞിരിക്കുന്നു....
(തുടരും....)

No comments:
Post a Comment