Saturday, October 3, 2009

അമ്മയുടെ മണം --1

അമ്മയുടെ മണം.....( ആത്മ കഥ ) ഒന്ന് ..... -------------------------------------------------------------------------അന്നൊരു വെള്ളിയാഴ്ച ആയിരുന്നു .........മഞ്ഞു മലകളില്‍ നിന്നും ഒഴുകിയെത്തിയതാണെന്ന് തോന്നി - കാറ്റ് .....തുലാവര്‍ഷ മേഘങ്ങളില്‍ ഉരുണ്ടു മൂടിയ ആകാശം ....കാറ്റിനു എന്നത്തേതിലും കൂടിയ തണുപ്പുണ്ടായിരുന്നു ....ജനാലയില്‍ കൂടി പുറത്തേക്ക് നോക്കി ....കാര്‍മേഘത്തിനു പൈതൊഴിയാത്ത വീര്‍പ്പുമുട്ട് ......മനസ്സിന്റെ വീര്‍പ്പുമുട്ടലും ഒന്നൊഴിഞ്ഞു പെയ്താല്‍ നന്നായിരുന്നു ....
ചാറ്റല്‍ മഴ ....പുതപ്പിനടിയില്‍ നിന്നും തല പുറത്തേക്കിട്ടു .....ജനാലയില്‍ കൂടി വന്ന കാറ്റിനു അമ്മയുടെ മണം .....കാറ്റ് വന്നു തഴുകിയപ്പോള്‍ ഞാനൊരു കൈകുഞ്ഞായി ...അമ്മിഞ്ഞപ്പാലും താരാട്ടു പാട്ടും ചേര്‍ന്നപ്പോള്‍ മനസ്സ്ഭൂത കാലത്തിലേക്ക് കൂപ്പുകുത്തി ....

ആശുപത്രി .....അമ്മക്ക് വയസ്സ് 52....കട്ടിലില്‍ ചാരിയിരുന്നു ഒരു പ്രത്യേക ഈണത്തില്‍ അമ്മ സംസാരിക്കും.......ചിലമ്പിച്ച നേര്‍ത്ത സ്വരം വളരെ ബുദ്ധിമുട്ടിപുറത്തേക്ക് വന്നു കൊണ്ടിരുന്നു ......ജീവിത വ്യഥകള്‍ വാക്കുകളില്‍ കോര്‍ത്ത ചങ്ങല മാതിരിതുരു തുരാ പ്രവഹിച്ചു .......ജീവിത കഥകള്‍ ദ്രവിച്ച കുപ്പികഷ്ണങ്ങള്‍ പോലെ മനസ്സിനെ നോവിച്ചുപറയാന്‍ ഏറെ ഉണ്ടായിരുന്നു അമ്മക്ക് .....
അമ്മയുടെ കുട്ടിക്കാലം ........ഭൂത കാലത്തിലേക്ക് ഉറ്റുനോക്കുന്ന കണ്ണുകള്‍ .....ചിന്നിച്ചിതറിയ ഓര്‍മ്മകള്‍...അവ പെറുക്കി എടുത്ത്‌ അടുക്കി ....ചില്ല് കൊട്ടാരം പോലെ സൂക്ഷിച്ചുവെച്ചു......കൊഴിഞ്ഞ വസന്ത കാലത്തെക്കുറിച്ചുള്ള നെടുവീര്‍പ്പുകള്‍ .......കഷ്ടപ്പാടിന്റെയും ....മാനസ്സിക നൊമ്പരങ്ങളുടെയുംവേലിയേറ്റം ആ മുഖത്ത്‌ സ്പഷ്ടമായി ......
കുട്ടിക്കാലത്ത് അമ്മക്ക് ഗ്രഹണി പിടിച്ചു....അതിനെ പറ്റി അമ്മ പറഞ്ഞു....
" അമ്മ പ്രാതല്‍ കഴിഞ്ഞു കുളത്തിലേക്ക് പോകും...പിന്നെ കുളി , തേവാരം.....അത് കഴിഞ്ഞു എത്തുമ്പോഴേക്കും ...ഉച്ച തിരിഞ്ഞു മൂന്ന് മണിയാകും ...ഒന്നും നേരത്തിനു കിട്ടില്ല..പിന്നെ ഒന്നര ചുറ്റാന്‍ തന്നെ അമ്മക്ക് ഒരു മണിക്കൂര്‍ വേണം.."അത് പറഞ്ഞ് ചുണ്ടിന്റെ ഇടത്തേ കോണില്‍ ഒരു നേര്‍ത്ത ചിരി..." പിന്നെ തുളസിത്തറയുടെ ചുറ്റും പ്രദക്ഷിണം ...വെള്ളം കൊടുക്കല്‍ ....അപ്പോഴേക്കും വിശന്നു സകല ശക്ത്തിയും ചോര്‍ന്നുഅര്‍ദ്ധ പ്രാണനായിരിക്കും......സമയത്ത് ഭക്ഷണം കിട്ടാതെ വിശപ്പ്‌ കേട്ടുപോയിരിക്കും .....അത് ഗ്രഹണിക്ക് വിരുന്നായി ....പിന്നെ ഉന്തിയ വയറുമായി കുറേക്കാലം ...."
ഞാനും ചേച്ചിയും കാതോര്‍ത്തിരുന്നു ....പാതിയടഞ്ഞ കണ്ണുകള്‍ കൊണ്ട് എന്നെ നോക്കി ....മനസ്സിന്റെ ഭാരം കണ്ണുകളില്‍ നിഴലിച്ചു ....പിന്നെ ഒരു നീണ്ട മൌനം .......
എന്തോ പറയാന്‍ വേണ്ടി ചുണ്ടൊന്നു തുറന്നുവോഎന്നെനിക്കു തോന്നി ...മനസ്സ് ഘനീഭവിച്ചതാവണം......വാക്കുകള്‍ പുറത്തേക്ക് വരാതായി ....ഞാനമ്മയുടെ അടുത്തെത്തി ....പുറം തടവി കൊടുത്തു ....കയപ്പിന്‍ വേപ്പില കൊണ്ട് കെട്ടിയുണ്ടാക്കിയ വേപ്പില ചൂല് ...അതുകൊണ്ട് പുറം തടവിക്കൊടുത്തു...ശരീരത്തിന്റെ പുറം ഭാഗം മുഴുവന്‍ അമ്മക്ക് ചൊറിയുന്നുണ്ടായിരുന്നു.........ബ്ലഡ്‌ യുറിയ വളരെ കൂടുതല്‍...രോമകൂപങ്ങളില്‍ കൂടി പുറത്തേക്കൊഴുകി .....ഞാന്‍ സമാധാനിപ്പിച്ചു .....അതൊന്നും അമ്മക്ക് മനശാന്തി കൊടുത്തില്ല....
ഇരുപത്തി രണ്ടു കൊല്ലത്തെ പ്രമേഹം പേറുന്ന ശരീരം ......ഏതാണ്ട് എല്ലാം ദുര്‍ബലമായിരിക്കുന്നു ....അതിനിടയില്‍ അമ്മക്ക് രണ്ടു തവണ കണ്ണിനു ഓപ്പറേഷന്‍....ആദ്യമായി കണ്ണിനു കാഴ്ച പോയത് ഞാനോര്‍ത്തു ....
അച്ഛനും അമ്മയും കാപ്പി മരം കുലുക്കി കുരുക്കള്‍ പെറുക്കുകപതിവാണ് .....അമ്മക്ക് തല ചുറ്റുന്നത്‌ പോലെ തോനി....കണ്ണില്‍ ഇരുട്ട് കയറി....അങ്കമാലി യില്‍ നിന്നും മടങ്ങവേ ...റയില്‍വേ സ്റ്റേഷനില്‍ വെച്ച്അമ്മ ഭാവിയെക്കുരിചോര്‍ത്തു കരഞ്ഞു ...." ഇനി കണ്ണ് കാണാണ്ടെ ജീവിക്കേണ്ടിവരോ ...ഇശ്വര...?"കറുത്ത കണ്ണടക്കുള്ളില്‍ നിന്നും കണ്ണുനീര്‍ഒഴുകുന്നത്‌ ഞാന്‍ കണ്ടു ....ജീവിത ക്ലേശങ്ങളുടെ ച്ചുഴിയിലാണ്ടുപോയ കണ്ണുകള്‍.....എനിക്കൊരിക്കലും മറക്കാന്‍ പറ്റാത്ത വാക്കുകള്‍....ഇപ്പോഴിതാ ....കിഡ്നിയും മിക്കവാറും ക്ഷയിച്ചിരിക്കുന്നു .....
അമ്മയെ നോക്കുന്ന കുടുംബ ഡോക്ടര്‍ എന്നെ വിളിപ്പിച്ചു....അസുഖത്തെ ക്കുറിച്ച് ഒരു നീണ്ട പ്രഭാഷണം കേട്ടു ....അത് അമ്മയുടെ ജീവിതത്തിലേക്കുള്ള മടക്കത്തിന്റെ സാധ്യതക്ക്മങ്ങല്‍ ഏല്പിച്ചു .....പക്ഷെ....ഞാന്‍ വിശ്വസിച്ചില്ല .....അമ്മ മരിക്യേ ....?അതുണ്ടാവില്ല...എന്റെ കല്യാണം കഴിയാതെ .....അത് കാണാന്‍ അമ്മ ഉണ്ടാവും...മനസ്സില്‍ അത്ര ഉറപ്പുണ്ടായിരുന്നു ....അമ്മ ഇടയ്ക്കു പറയും....അവന്റെ കല്യാണം ഒന്ന് കാണണം ...അത് മതി....മറ്റുള്ളോരുടെ പിന്നെ നടന്നോളും .....ചേച്ചി പറയും...എടാ ...നിന്റെ കല്യാണം കാണാനെന്കിലും അമ്മയുണ്ടാവതിരിക്കില്ല .......അമ്മക്ക് അത്ര ആഗ്രഹം ഉണ്ട് ......
(തുടരും ......)

No comments:

Post a Comment