Monday, October 5, 2009

മീരയുടെ ഡയറി -2

( ഇത് വായിക്കുന്നവര്‍ ഒന്നാം ഭാഗം വായിക്കാന്‍ അപേക്ഷ ..തുടര്‍ച്ചയാണ്.....) രണ്ടാം ഭാഗം.......മീരയുടെ ഡയറി....
ഇന്ന് എനിക്ക് ഒഴിവു ദിവസം.....ഡയറിക്കുറിപ്പുകള്‍...മനസ്സിനെ വല്ലാതെ മഥിചിരിക്കുന്നു...മുറിവ് സമ്മാനിച്ചു കടന്നു പോയ ദിനങ്ങള്‍ ...ഇന്ന് എന്തായാലും കുറെ വായിക്കണം....അടച്ചുവെച്ച പെട്ടിയില്‍ നിന്നും ഡയറി പുറത്തെടുത്തു....ചന്ദന ഗന്ധം പോയിട്ടില്ല..വായിച്ച പേജുകള്‍ മറിച്ചു.....
വീണ്ടും അവളെ ഒന്ന് കാണണം എന്ന് തോന്നി..ഒന്നാം പേജിലെ ഫോട്ടോ ഒന്ന് കൂടെ നോക്കി....മനസ്സില്‍ പറഞ്ഞു ..." ഇത് വേണമായിരുന്നോ....മീരാ ....."
നോക്കട്ടെ......." ഞാന്‍ എഴുതിയത് എപ്പോഴെങ്കിലും നിനക്ക് ഫീല്‍ ചെയ്തിട്ടുണ്ടോ.?എന്ത് വിചാരിച്ചാലും കുഴപ്പമില്ല......പക്ഷെ ....നീയറിയണം..."കണ്ണുനീരിന്റെ ഉപ്പു രസം പടര്‍ന്ന വരികള്‍.....
കൊച്ചു കവിതകള്‍ ഒരു ബന്ധവും ഇല്ലാതെ കിടക്കുന്നു..ചിലത് കവിത പോലെ.....ചിലത് ഗദ്യം പോലെ....എന്നാലും വായിക്കട്ടെ...." ഇന്നലെകളില്‍ മുങ്ങിത്താഴാന്‍ എനിക്ക് ആഗ്രഹം ....പക്ഷെ....കഴിയില്ല എന്ന സത്യം ഒരു നൊമ്പരം മാത്രമായി എന്നില്‍അവശേഷിക്കുന്നു ..........."
" ഞാന്‍ പാടുമ്പോള്‍ സദസ്സ് കൂടെ ആടും....ഞാന്‍ പാടുമ്പോള്‍ കൂടെ ആടും....ഞാനൊന്നു അടിതെറ്റിപ്പോയാല്‍ .......?"
ജനം ചിരിക്കും...നീ ചിരിക്കുമോ ....?ഞാന്‍ അവരെ നോക്കി പല്ലിളിക്കും ....എനിക്ക് നേരെ വരുന്ന കൂരമ്പുകള്‍എന്നെ സ്പര്‍ശിക്കില്ല ...എന്നെ തൊടാതെ കടന്നു പോകും...
" ചിറകൊടിഞ്ഞ പക്ഷിയാണ് ഞാനിന്നു .....കൂട്ടത്തിലുള്ള പറവകള്‍ക്ക് ഞാനിന്നൊരു ഭാരം ...."ഇറക്കി വെക്കാന്‍ അത്താണികള്‍ ഇന്നില്ല ....
നിനക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായോ ...?ഞാന്‍ ഡയറി ഒന്ന് മടക്കി ....
ഇനിയും ആലോചിക്കേണ്ടതുണ്ട് ...വാക്കുകളുടെ അര്‍ത്ഥം.....പല തവണ വായിക്കണം...മുഴുമിപ്പിക്കാതെ പോയ വരികള്‍ ഞാന്‍ കൂട്ടി വായിക്കണോ ...?
പേജുകള്‍ മറഞ്ഞു പോയത് ഞാനറിഞ്ഞില്ല ....തുറന്നു...." നൊമ്പരമില്ലാതെ ജീവിതം ....ഒഴുകിപ്പോകും നേരമില്ലമത് സത്യം....."
" നിതാന്ത സ്നേഹത്തിന്‍ കുടീരമല്ല ഞാന്‍...സ്നേഹമത് കുടിയിരക്കപ്പെട്ടവള്‍ ആണ് ഞാന്‍ ...""" നേരറിയില്ല...നെറികേട്മാത്രമായ്‌ ....ജനിച്ച മണ്ണില്‍ കാല്‍ കുത്തിയ നാള്‍ മുതല്‍..."
ചുവന്ന മഷിയില്‍ അവള്‍ എഴുതിയിരിക്കുന്നു..."ജീവിത നാടകം മുഴുവന്‍ ഞാനാടില്ല ...തിരശ്ശെലയിട്ടു വിശ്രമിക്കുമൊരു നാള്‍ ...."ഞാന്‍ ഭൂമിയെ സ്നേഹിക്കുന്നു...പുഴകളെ ....പറവകളെ....ആകാശത്തിന്റെ നീലിമയെ ....സ്നേഹിക്കുന്നു....ആ നീലിമയില്‍ അലിഞ്ഞു ചേരാന്‍ ആശിക്കുന്നു ....പ്രകൃതി എനിക്കമ്മ ....പറന്നകന്ന പറവകള്‍ എന്നില്‍ സൃഷ്ടിക്കുന്നത്‌ശൂന്യത മാത്രം .....ആ വഴി പോയ്‌ മറഞ്ഞാലോ എന്നും ചിലപ്പോള്‍ തോന്നും...മനസ്സ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു...ചിത്രകാരന്റെ കാന്‍വാസ്‌ പോലെ ....ഇനി വരക്കണം.....ഋതുക്കള്‍ എന്നെ തേടിയെത്തിയില്ല ....ചക്രങ്ങള്‍ കോണുകള്‍ ആയിരുന്നു ....എനിക്ക്....ഒരിക്കലും വരാത്ത ഋതുവിനെ തേടി ...അലയുന്ന ദേശാടന പക്ഷിയായ്‌ എന്‍ മനം ...." സമാന്തര വീഥിയില്‍ ചാലിക്കുമെന്‍ ആത്മാവ്‌നേരരിയാത്ത വഴികളില്‍ വിഹരിച്ചു സ്വച്ഛന്ദം ..."
നിനക്കറിയാമോ .....മനസ്സുകൊണ്ട് ഞാന്‍ എപ്പോഴേ ഇവിടം വിട്ടുപോയ്‌ ...ശരീരം മാത്രമേ ബാക്കി വെച്ചുള്ളൂ...."" എന്നിലെ ആത്മാവ്‌ പിടയുന്ന നേരം ...മരണം ജല കന്യകയായ്‌ വരുംതഴുകി ഉറക്കനായ്‌ ...എന്നേക്കുമായ്‌ ...."ഈ വരികള്‍ എന്റെ ആത്മാവില്‍ നിന്നും പറിചെടുത്തതാണ് ....എനിക്കറിയാം ....നീ എപ്പോള്‍ പലതും ഉഹിചെടുക്കാന്‍ശ്രമിക്കുന്നു....
" മരണക്കയങ്ങള്‍ ഉളിയിട്ടു ഞാന്‍ ....പോകുന്ന നേരം മാത്രമാറിയില്ല...കൂട്ടുകാരെ ........പരിഹാസച്ചിരിക്ക് ഞാന്‍...കതോര്‍ക്കില്ലാ അത് സത്യം...എനിക്കുമുണ്ടൊരു ദിവസം എന്റെതുമാത്രമായ്‌ ....ചിരിക്കുക.........മറക്കണ്ട....എല്ലാവര്‍ക്കുമുണ്ടൊരു ദിവസം....."
നീ എനിക്ക് എഴുതിയ കത്തുകള്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്....അതിലെ വരികള്‍ വായിക്കുമ്പോള്‍ ചിലപ്പോള്‍ നീ വിഷമിക്കും...എന്നാലും ഈ ഡയറി തന്നെ ഞാന് ‍നിനക്ക് സമ്മാനിക്കുമ്പോള്‍ആ വരികള്‍ ഞാന്‍ കടം കൊണ്ട് ഇതിലെഴുതും .....അല്ലെങ്കില്‍ അത് ലോകം കാണാതെ പോകില്ലേ....?
" ഒരു നാള്‍ കൊഴിയും പുഷ്പമാനെന്നറിഞ്ഞിട്ടും...വാടാ മലെരെന്നു എന്തിനു വിളിച്ചു നീ....നുകരുവാന്‍ ആവില്ലെന്നറിഞ്ഞിട്ടും നിനക്കാതെഎന്തിനോ വേണ്ടി ഞാന്‍ കാത്തിരിപ്പു സഖി."
ഒരു ചൂട് കാപ്പി ഊതിക്കുടിക്കുന്ന ലാഘവത്തോടെഞാന്‍ ആ വരികള്‍ കണ്ടെന്നു നീ കരുതിയോ ....?ഒരു പൈങ്കിളി ടച്ച്‌ ആ വരികള്‍ക്കു ഉണ്ടെന്നു ഞാന്‍ പറഞ്ഞു.അത് നിനക്ക് വിഷമം ആയി .....
" മലരേ എന്തിനു തൂകി നീ പരിമളം...ഭ്രമരങ്ങള്‍ തേന്‍ കുടിക്കാന്‍ വന്നാലോ സഖി..അറിയാതെ കൊഴിയുന്ന പൂവിതള്‍ പോലുംനിന്‍ ഹൃദയത്തുടിപ്പുകള്‍ ആയിരുന്നോ ...."
ഈ വരികളിലെ എന്നെ കുറിച്ചുള്ള നിന്‍റെ ആകാംഷ ....ഞാന്‍ അറിയുന്നു....എനിക്ക് ചുറ്റിലും പറന്നു നടക്കുന്ന വണ്ടുകളെ ഞാന്‍ അറിയും...
കൊഴിയാന്‍ മാത്രമേ ഒരു പൂവും വിരിയുന്നില്ല...പൂത്തു നില്‍ക്കുമ്പോള്‍ പരിമളം പരത്തുന്നപൂവിനു മാത്രമേ ചന്ദമുള്ളൂ .......?വാസനയില്ലാത്ത പൂവിനെ ....ആര്‍ക്കു വേണം...?
എന്‍റെ പ്രണയങ്ങള്‍ അവസാനിക്കുന്നില്ല .....രാത്രിയും പകലുകളും എന്നെ തേടി എത്തി... ....ഡാന്‍സ് ബാറുകള്‍ പുലരും വരെ കാത്തിരുന്നു...പക്ഷെ ....അതിലൊന്നും എനിക്ക് സന്തോഷിക്കാന്‍ കഴിഞ്ഞില്ല...
തേന്‍ ഉള്ള പൂവിലെ ...വണ്ടുകള്‍ തേടി വരൂ...
നിന്റെ സുഖം വെടിഞ്ഞു നീ എനിക്കായ്‌ കാത്തിരുന്നു...നിന്റെ വരികളിലെ വേദന ഞാന്‍ അറിഞ്ഞു....
" വേറൊരു തംബുരുവിന്‍ നാദമായ്‌ തീര്‍ന്നിടാന്‍....പോകുമെന്‍ ആത്മ സഖി നിനക്കായ്‌ നല്‍കിടാം ..ഞാനെന്‍ ആയുസ്സും ....ആരോഗ്യവും....."
" എന്റെ സ്വപ്ന സുഗന്ധവും പേറി നീ...എന്തിനു വാതിലില്‍ മുട്ടി ഞാനറിയാതെ ...."" മറക്കുവാന്‍ ശ്രമിക്കുമെന്‍ ആത്മാവില്‍ ഒരു പക്ഷെ....നിറയുന്ന മൌനനുരാഗവും ...തിളങ്ങുന്നു പൊന്‍തൂവലായ്‌ ....എന്നെ മറന്നുവോ ...കൂട്ടുകാരി ....ഒരു നാള്‍ എന്നെപ്പിരിയുമെങ്കിലും ...."
എനിക്ക് എല്ലാം മനസ്സിലായില്ല എന്ന് നീ വിചാരിക്കരുത് ...നിന്റെ മനസ്സിന്റെ വിങ്ങല്‍ ഞാനറിയുന്നു.....അഗ്നി ശുദ്ധി വരുത്തി...ഞാന്‍ കൂടെ വരില്ല...കാരണം ഞാന്‍ തന്നെ അശുദ്ധിയുടെ പര്യായമല്ലേ ...?എന്റെ വിഷമങ്ങള്‍ എന്നും നിന്നെ ആവശ്യമില്ലാതെഅലട്ടിയിരുന്നു...കത്തിലെ വരികള്‍ ഞാന്‍ ചേര്‍ക്കുന്നു..." ഞാനുണ്ട് നിന്നോടൊപ്പം ....പങ്കിടാന്‍ സന്തോഷമല്ലാതെ ...ദുഖവും ...സഖി എന്നും..."ഒരു കാര്യം ചെയ്യുമോ...?സന്തോഷം എല്ലാം നീ എടുത്തോ ....ദുഃഖം എനിക്കിങ്ങു തന്നേക്കു....അപ്പൂപ്പന്‍ താടിപോല്‍ ഊതിപ്പരപ്പിക്കാം...നിന്നുള്ളിലൂരുന്ന ദുഖത്തിന്‍ ബാഷ്പങ്ങള്‍.....;
ആ വരികള്‍ എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു....അതിനുള്ള മറുപടി ഞാന്‍ ഇപ്പോള്‍ തന്നെ പറയാം...
" അടുത്ത ജന്മം വേഗം വരാന്‍.....എനിക്കിപ്പോഴേ പോകണം കൂട്ടുകാര ...വേദനകള്‍ മഞ്ഞുതുള്ളി പോല്‍ അലിഞ്ഞു പോം ...കാലചക്രങ്ങള്‍ കറങ്ങിത്തിരിയുമ്പോള്‍ ..."
( thudarum........)

No comments:

Post a Comment