Colour my thoughts in canvas,
my pulse beats like a heart,
her lashes flutter, her eyes blink,
now the fading light flees.
In thoughts, I see her staring,
unseen except for her smile.
She never speaks but I hear,
her whispers swing the air.
She tells the tale of her birth,
a paintbrush colours thoughts,
the tale never goes on the wall,
Moonlight reflection in a pond of grace.
I paint my lady on canvas in the dark,
don’t look...or she may vanish,
for she is in me from now till death,
Never ever to leave me alone
Saturday, September 25, 2010
Friday, February 26, 2010
thirakku.....mini katha...

ധൃതിയില്‍ ലിഫ്ടിനടുത്തെക്ക് ഓടി .... മുകളിലേക്ക് പോയാല്‍ പിന്നെ താമസിക്കും
12 നില കയറുക അത്ര സുഖമുള്ള കാര്യമല്ല
ഭൂമിയില്‍ നിന്നും ആകാശത്തെക്കുള്ള ചുവടു മാറ്റം ആഗ്രഹിച്ചതല്ല
ജന സാന്ദ്രത കൂടിയിരിക്കുന്നു
12A - താമസം സുഖകരം തന്നെ
ജനവാതില് തുറന്നിട്ടാല്‍ മതി.
12B- യില്‍ താമസിക്കണ രമേശും ഭാര്യയും
അടുത്ത് കല്യാണം കഴിഞ്ഞു വന്നതിന്റെ ആവേശം
ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ തന്നെ.
ഇപ്പോഴും ഒരു അകലം പാലിക്കുന്നതാണ് നല്ലത്
മിക്കവാറും ഞായറാഴ്ച മാത്രമേ കാണാറുള്ളു.
എല്ലാവരും പറയും
പരസ്പരം അറിയാതെയുള്ള ജീവിതമാണ് ഫ്ലാറ്റില്‍ എന്ന്
അതാണ് നല്ലത് എന്ന് എനിക്ക് തോന്നാറുണ്ട്
12 നില പോകണം എന്നെ ഉള്ളു ....എറണാകുളം കൊതുകുകള്‍
കൊണ്ട് സമൃധമല്ലേ...മുകളിലേക്ക് എത്തില്ല
അതാണ് ഏക ആശ്വാസം
രണ്ടു ദിവസമാണ് ഭാര്യയെ ആഴ്ചയില്‍ കാണാന്‍ കിട്ടുന്നത്
വെള്ളിയാഴ്ച രാത്രി ട്രെയിനില്‍ അവള്‍ എത്തും
തിരുവനന്ദപുരത്ത് നിന്നും വരണ്ടേ
രണ്ടു പേര്‍ക്കും ജോലിയില്ലെങ്കില്‍ രണ്ടറ്റം മുട്ടില്ല
ഒരു കുട്ടി കൂടി വേണം
അവള്‍ സമ്മതിക്കുന്നില്ല
ഗര്‍ഭവും ...യാത്രയും ....പറ്റില്ല
കുറച്ചു കൂടി കഴിയട്ടെ
ട്രാന്‍സ്ഫര്‍ കിട്ടുമോ എന്ന് നോക്കണം
ബാങ്ക് അല്ലെ ....3 കൊല്ലം എങ്കിലും കഴിയണം
ഓരോന്ന് ആലോചിച്ചു നേരം പോയതറിഞ്ഞില്ല
മകളെയും കൂട്ടി സ്റ്റേഷനില്‍ എത്തി
കോരി ചൊരിയുന്ന മഴ
മനസ്സില്‍ ഒരു സന്തോഷം ഒക്കെ തോന്നി
പിന്നെ ഫ്ലാറ്റിലേക്ക് ....പോകും വഴി
എല്ലാ വെള്ളിയാഴ്ചകളിലും പുറത്തു ഭക്ഷണം
പതിവ് തെറ്റിച്ചില്ല
മഴ തോരുന്നില്ല.
അകന്നിരിക്കുമ്പോള്‍ ഒരു സ്നേഹക്കൂടുതല്‍
മകള്‍ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു
പുതപ്പിനടിയില്‍ കിടക്കുമ്പോള്‍ തീവ്രമായ പ്രേമം തോന്നി.
പെട്ടെന്നാണ് ഓര്‍മ വന്നത്.
വാങ്ങാന്‍ മറന്നിരിക്കുന്നു
അലമാര തുറന്നു നോക്കി
ഇല്ല...ഒരെണ്ണം പോലും ബാക്കി ഇല്ല.
ഇനി...എന്ത് ചെയ്യും
പെട്ടെന്ന് രമേഷിനെ ഓര്‍മ വന്നു.
എങ്ങിനെ ഈ സമയത്ത് പോയി ചോദിക്കും
ഒന്നും ആലോചിച്ചു നില്‍ക്കേണ്ട സമയമല്ല
12B യുടെ കാല്ലിംഗ് ബെല്‍ അടിച്ചു.
ഒരു നിമിഷം
രമേശ് വാതില്‍ തുറന്നു
ആംഗ്യ ഭാഷയില്‍ വിഷയം അവതരിപ്പിച്ചു
രമേശ് എന്നെ തേടി വരാന്‍ ഇരിക്കുകയായിരുന്നു
ഒന്ന് ചിരിച്ചു ...ഒരു ഹസ്തദാനം
ഒരേ മാനസിക നില
എല്ലാം പരസ്പരം അറിഞ്ഞിരിക്കുന്നു
ജാള്യത മറച്ചു ഞാന്‍ തിരിഞ്ഞു നടന്നു
കുറെ ഒന്നും പോകാനില്ലല്ലോ.
വാതില്‍ക്കല്‍ അവള്‍ നില്‍ക്കുന്നു.
പകുതി ശരീരം ഉള്ളിലും ....മുഖം പുറത്തും
ഒരു കള്ളചിരി
" വാ ...."
ഉള്ളില്‍ കടന്നു വാതില്‍ അടച്ചതും ....കട്ടിലിലേക്ക് വീണതും
സെകന്റ് കൊണ്ടായിരുന്നു ....
teenage....mini katha

കൌമാരം
മനസ്സില്‍ ഒരു കനല്‍ക്ക
ട്ട അരിക്കുന്നു.
ടിവിയില്‍ അമുല്‍ ബേബി ചിരിക്കുന്നു
മനസ്സൊന്നു ആളി
അള്ള.......സമയം കഴിഞ്ഞിരിക്കുന്നു
ഇനിയും താമസം എന്
ചതിച്ചോ
കഴിഞ്ഞ മാസം കൃത്യമായും വന്നതാണല്ലോ
അവന്‍ പറ്റിച്ചു കാണുമോ
അവനോടുള്ള സ്നേഹം അത്രത്തോളം
ഞാനും തെറ്റ് ചെയ്തില്ലേ ...അവനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയാണൊ..എനിക്കറിയില്ല.
പരിധി വിട്ടുള്ള കളി.
കല്യാണം കഴിചില്ലെങ്കിലോ.....?
ഇനി എനിക്ക്
ഈ ടെന്‍ഷന്‍ താങ്ങാന്‍ പറ്റില്ല
പ്ലസ് ടു വിന്‍റെ സയന്‍സ് ലാബില്‍ വെച്ച് ഏതെങ്കിലും
ആസിഡ് കുടിച്ചാലോ എന്ന് കരുതി
ചുറ്റും കുട്ടികള്‍
ആരോടാ ഒന്ന് പറയാ.
പറ്റില്ല
സങ്കടം വരുന്നു
വിറക്കുന്നു
വികാര വിചാരങ്ങള്‍ മനസ്സില്‍ പടര്‍ന്നു കയറുന്നു
തല ചുറ്റുന്നു
ഓക്കാനം
ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റില്ല
വരാന്തയിലൂടെ നടന്നു
ടീച്ചറോട് തല വേദന ആണെന്ന് പറഞ്ഞു
മനസ്സില്‍.......ഉപ്പയും .....ഉമ്മയും
കൊടുന്ന ചിത്രങ്ങള്‍.
രൂപങ്ങള്‍......കോമാളികള്‍
ഓര്‍ക്കാന്‍ വയ്യല്ലോ
ഞാന്‍ മരിക്കും.
പ്രാത്ഥന മുറുകി
പരിഭ്രമം ആഴത്തില്‍ വേരോടി
ഒരു ചലനം
ഞാന്‍ ഓടി
ആദ്യം കണ്ടത് ആയിഷയെ
കെട്ടിപ്പിടിച്ചു ......ഉമ്മ കൊടുത്തു.
അവള്‍ അത്ഭുധപെട്ടു.
"എന്താ .......ഡി...."
"രക്ഷപ്പെട്ടു ......"
വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല
കണ്ണീരും ....ചിരിയും
ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പുറം കൈകൊണ്ടു തുടച്ചു.
നില്‍ക്കുന്നില്ല
ആശ്വാസപ്പെട്ടപ്പോഴും ...നടുക്കം വിട്ടുമാറാതെ
അവള്‍ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു നിന്നു.
പ്രതികാരം .......( മിനി കഥ.......

ഞാന്‍ ഭാമ .... എന്‍റെ ശരിക്കുള്ള പേര് പറയില്ല
എന്നെ അറിയാമോ .....?
ഞാന്‍ സമ്പന്നന്മാര്‍ക്കിടയില്‍ മാത്രം അറിയപ്പെടുന്നവള്‍.
എന്‍റെ രാത്രികള്‍ക്ക് ഞാന്‍ പറയുന്ന വില.
എത്രയായാലും പ്രശ്നമില്ല .
എന്‍റെ യാത്രകള്‍ മുഴുവനും വിമാനത്തില്‍.
ഞാന്‍ പോകാത്ത സ്ഥലങ്ങള്‍ കുറവാ
എന്‍റെ ടിക്കറ്റുകള്‍ ഒക്കെ മുന്‍പേ ബുക്ക് ചെയ്തതാ.
കോസ്മോപോളിട്ടന്‍ ക്ലബുകളില്‍ അംഗത്വം
ദിസ്കോത്തെ ....എനിക്ക് ഹരം.
പറന്നു നടക്കാന്‍ ബെന്‍സ് കാറുകള്‍.
പുലര്‍ച്ച വരെ നീണ്ടു നില്‍ക്കുന്ന പ്രണയ ലീലകള്‍
കോടീശ്വര പുത്രന്മാരുടെ ഇഷ്ട പ്രാണേശ്വരി
എന്‍റെ രൂപം എനിക്ക് തന്ന വിശിഷ്ട അംഗത്വം
ഒരു രാത്രി പോലും എനിക്കുറക്കം ഇല്ല.
പുതിയ ആളുകള്‍...ബന്ധങ്ങള്‍ .
പലതരം പെര്ഫുമുകള്‍ എന്‍റെ സ്വന്തം മണത്തെ അകറ്റി നിര്‍ത്തി.
ഞാനും അഹങ്കരിച്ചിരുന്നു.
ഇതൊക്കെ ഒരു പ്രായം.
അത് കഴിഞ്ഞാല്‍ ചണ്ടി.
പിന്നെ കുബെരനുമില്ല....പുത്രനുമില്ല
ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പഠിചതുകൊണ്ട്
എവിടെയും ഞാന്‍ ശ്രദ്ധ കേന്ദ്രം.
എന്റെ അച്ഛന്‍ ഗോവന്‍.
അമ്മ...കുടിയേറി പാര്‍ത്ത ട്രീസ.
തെക്കന്‍ കേരളം.
അച്ഛന്‍ ഉപേക്ഷിച്ചു പോയ അമ്മ.
കാണാന്‍ സുന്ദരി
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി.
അവരുടെ വക താമസം......ഭക്ഷണം
അതുകൊണ്ട് തന്നെ ഞാന്‍ കണ്ടു വളര്‍ന്ന മുഖങ്ങള്‍
എല്ലാം പണക്കാരുടെ
കുട്ടിക്കാലം മുതല്‍ തന്നെ ജീവിതം സുഭിക്ഷം
എനിക്ക് എങ്ങിനെ ഒരു മെക്സികന്‍ ലുക്ക് വന്നു എന്നറിയില്ല.
അമ്മ പറയും...." നിനക്ക് ഒരു ഇജിപ്ത് ലേഡിയുടെ ലുക്ക്" ആണെന്ന്.
അവര്‍ വളരെ സുന്ദരികള്‍ ആണെന്ന് പറഞ്ഞു അമ്മ.
വിദേശികള്‍ ആയുള്ള എന്റെ സംസര്‍ഗം പല ഭാഷകള്‍
കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിഞ്ഞു
ചെറുപ്പം മുതല്‍ ഗോവയിലെ ജീവിതം.
മലയാളം ഞാന്‍ സംസാരിക്കും.
എഴുതാന്‍ അറിയില്ല.
ചടുലമായ എന്റെ സംസാര ശൈലി എനിക്ക് ഒരുപാടു
സുഹ്രുത്തുക്കളെ തന്നു.
പഠിച്ചതും വളര്‍ന്നതും എല്ലാം ഞാന്‍ ഇവിടെ തന്നെ.
ഞാന്‍ അറിയാതെ തന്നെ വളര്‍ച്ചയുടെ പടവുകള്‍ കയറി.
ആളുകളുടെ നോട്ടങ്ങളില്‍ ഞാന്‍ അഭിമാനിച്ചു.
കണ്ണാടിക്കു മുന്നില്‍ ഞാന്‍ ഏറെ നേരം ചിലവിട്ടു.
എന്നിലെ ചുഴികളും മടക്കുകളും ഞാന്‍ ആസ്വദിച്ചു.
കൊത്തി വലിക്കുന്ന കണ്ണുകള്‍ ഞാന്‍ കാണാതിരുന്നില്ല.
ഒപ്പമുള്ളവരുടെ കൂട്ടത്തില്‍ സെക്സിന് ഞാന്‍ പോയില്ല.
ഭക്ഷണം പോലെ തന്നെയാണ് ഇവിടെ സെക്സും
പ്രത്യേകിച്ച് നിബന്ധനകള്‍ ഒന്നും ഇല്ല.
പ്രണയം നടിച്ചു കാര്യം സാധിക്കുന്നവരും ഉണ്ട്.
പക്ഷെ ഞാന്‍ അതൊന്നും ആഗ്രഹിച്ചില്ല.
എന്റെ മനസ്സില്‍ ഒരു സ്വപ്നം ഉണ്ട്.
ഹിന്ദി സിനിമയില്‍ നായിക
എന്റെ മോഹം.
മോടെലിംഗ് രംഗത്ത് വരണം ആദ്യം
പിന്നീട് സിനിമയില്‍.
എന്നെ നായിക ആക്കും എന്ന് ഉറപ്പു കിട്ടണം.
വിട്ടു വീഴ്ചകള്‍ ഞാന്‍ അപ്പോള്‍ ആലോചിക്കും.
ചാരിത്ര്യത്തെ കുറിച്ച് ഞാന്‍ ബോധവതിയല്ല
അതിലൊന്നും കാര്യമില്ല.
പക്ഷെ അതിനു മുന്‍പ്.
ഇല്ല....അത് എന്റെ ഉറച്ച തീരുമാനം ആ.
കല്യാണം ......കുട്ടികള്‍.
ഒരിക്കല്‍ പോലും മനസ്സില്‍ കൂടി പോയിട്ടില്ല.
ഇന്ന് ഞാന്‍ യുവതി
കാണാന്‍ സുന്ദരി
യൌവനം തുടിക്കുന്നവള്‍.
എനിക്ക് എവിടെയും കയറി ചെല്ലാം.
ബോംബെയിലെ ഒരു വലിയ പണക്കാരന്‍ സിനിമാക്കാരന്‍
എന്നെ കാണാന്‍ വന്നു.
യാദൃശ്ചികമായി ഹോട്ടലില്‍ എത്തിയതാണ്.
ഷൂട്ടിംഗ് ലോകേഷന്‍ തിരഞ്ഞ്.
എന്നോട് ഹോട്ടലില്‍ ജോലിക്ക് ചേരുന്നോ എന്ന്
അവര്‍ അമ്മയോട് ചോദിച്ചിരുന്നു.
എന്റെ സ്വപ്‌നങ്ങള്‍ അതിനു കൂട്ടാക്കിയില്ല.
ലോബിയില്‍ കൂടെ നടന്നു പോയ എന്നെ അവരിലൊരാള്‍ കണ്ടു
ഞാന്‍ അമ്മയെ കാണാന്‍ പോയിരുന്നു.
എന്നെ ക്കുറിച്ച് അവര്‍ അന്വേഷിച്ചു
പിന്നെ ഇന്റര്‍വ്യൂ
ഫോട്ടോ സെസ്സഷന്‍
ഫിസിക്കല്‍ ചെക്ക് അപ്പ്
നീണ്ടു നിന്ന ദിനങ്ങള്‍.
ഏതാണ്ട് എന്റെ സ്വപ്‌നങ്ങള്‍ സഫലീകരിക്കും
ഞാന്‍ ഉറപ്പിച്ചു.
അഡ്വാന്‍സ് തുകയായി രണ്ടു ലക്ഷം രൂപ തന്നു.
അവര്‍ അമ്മയോട് പറഞ്ഞു.
" ഇത്ര അഴകുള്ള കുട്ടികള്‍ ഇപ്പോളില്ല ...ഞാന്‍ തേടി നടക്കുകയായിരുന്നു.
കൊടുത്ത ഭാഗങ്ങള്‍ എല്ലാം അവള്‍ നന്നായി അഭിനയിച്ചു.
നല്ല ഒരു ഭാവിയുണ്ട് ...എന്റെ അടുത്ത പടത്തിനും ഇവള്‍ തന്നെ.
പിന്നെ ഒരു ബോണ്ട് ഒപ്പിട്ടു തരണം കേട്ടോ.
ഇവള്‍ നാളത്തെ നായിക.....ഉറപ്പ്.
ഇനി വിസ്വസിക്കാതിരിക്കുന്നതെങ്ങിനെ
ഹിന്ദി പാട്ടുകള്‍ മൂളി ഞാന്‍ നടന്നു.
കൂട്ടുകാരികള്‍ .....അവരോടൊന്നും ഞാന്‍ പറഞ്ഞില്ല.
ഒരു സര്‍പ്രൈസ് ആവട്ടെ.
ബോബയിലെക്കുള്ള എന്റെ ആദ്യ യാത്ര.
കൂടെ അമ്മയും.
ജുഹു ബീച്ചിലുള്ള വലിയ കെട്ടിടം
നോക്കിയാല്‍ കാണുന്ന നീലിമ.
കടല്‍.
കുളിര്‍ കാറ്റടിക്കുന്ന കടല്ക്കര
" ഇവിടെ ഞാന്‍ ഒരു വീട് വാങ്ങും....അമ്മെ.....'
മനസ്സില്‍ ഉറപ്പിച്ചു.
അമ്മ ചിരിച്ചു.
വെറുതെ കെട്ടുന്ന മനക്കൊട്ടയല്ല
അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല.
സ്വപ്നങളുടെ വേലിയേറ്റത്തില്‍ നിറങ്ങളെ പുണര്‍ന്നു
ഞാനിരുന്നു.
പുലര്‍ച്ച ഒന്ന് മയങ്ങി.
ഇനി എന്റെ ദിവസങ്ങള്‍ വരുമല്ലോ.
ഇന്ന് ക്യാമറ ടെസ്റ്റ് ആണ്.
അവര്‍ അഞ്ചു പേര്‍
എല്ലാം സിനിമാക്കാര്‍ തന്നെ.
എന്റെ കൂടെ അഭിനയിക്കുന്ന നായകന്‍ വരെ.
ബെഡ് റൂം സീന്‍
പ്രണയിക്കുന്ന കാമുകനോടൊപ്പം കിടക്ക പങ്കിടണം.
വികാര വിവശയായി ....കണ്ണുകളില്‍ ഉന്മാദം പടരണം.
സ്റ്റാര്‍ട്ട് ക്യാമറ.
ആക്ഷന്‍.
ഒരു റിഹെര്സല്‍ .
ടേക്ക്.
നായകന്റെ പിടി മുറുകിയപ്പോള്‍ ഞാന്‍ ഒന്ന് സ്തംഭിച്ചു
കെട്ടിപ്പിടിച്ച കൈകള്‍ അയയുന്നില്ല
ശ്വാസത്തിന്റെ താളം മാറിയിരിക്കുന്നു.
ഞാന്‍ ചുറ്റും നോക്കി,
അവിടെയാരുമില്ല.
സ്റ്റാര്‍ട്ട് ക്യാമറ എന്ന് പറഞ്ഞ ആളുകള്‍ എവിടെപ്പോയി.
ക്യാമറയും കാണുന്നില്ല...
എന്നെ ബലപ്രയോഗത്തില്‍ കീഴടക്കാന്‍ ഞാന്‍ സമ്മതിക്കില്ല.
എന്നെ ചതിച്ചതാണോ
ഞാന്‍ കുതറി മാറി.
നായകന്‍ പറഞ്ഞു.
" എന്തായിത് .....സില്ലി ഗേള്‍ ......."
ക്ഷീണിച്ചോ
എന്നാല്‍ ജ്യൂസ് കുടിക്കാം.
രണ്ടു ഗല്സ്സില്‍ പകര്‍ന്ന പാനീയം
ക്ഷീണവും ....ഒരു വെപ്രാളവും.
പെട്ടെന്ന് തന്നെ കുടിച്ചു.
എന്റെ ചിറകുകള്‍ തളര്‍ന്നു.
പിന്നെ എനിക്കൊന്നും ഓര്‍മയില്ല.
പിറ്റേന്ന് എന്റെ ശരീരത്ത്ന്റെ അനാടമി എനിക്ക്
പറഞ്ഞു തന്നു.
ഒന്ന് എനിക്ക് മനസ്സിലായി
ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.
ഇനി ദുഖിച്ചിട്ടു കാര്യമില്ല.
ശരീരം ആകെ വേദനിക്കുന്നു.
അടിവസ്ത്രത്തില്‍ പാപക്കറ.
സിനിമ പുറത്തിറങ്ങിയില്ല
പക്ഷെ ഞാന്‍.
വളരെ പോപ്പുലര്‍.
സിനിമാക്കാരും രാഷ്ട്രീയക്കാരും ഇന്ന് എന്റെ അടിമകള്‍.
ജുഹുവില്‍ ഞാന്‍ സ്വപ്നം കണ്ട വീട്.
ഞാന്‍ അമ്മക്ക് വാങ്ങി കൊടുത്തു.
പണം ഇന്ന് എനിക്കൊരു പ്രശ്നമല്ല.
വേണ്ടത്ര സ്വാധീനവും
എന്റെ നായകനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല.
രണ്ടു ലക്ഷം രൂപ എന്റെ ശരീരത്തിന്റെ വില.
അന്ന് തുടങ്ങിയ പ്രതികാരം.
മുറിവേറ്റ സര്‍പ്പം.
ഇന്ന് ലോകമാകെ സഞ്ചരിക്കുമ്പോഴും ഞാന്‍
അവനെ തിരയുന്നു.
കണ്ടു മുട്ടും ഒരിക്കല്‍.
ആരില്‍ നിന്നോ എനിക്ക് കിട്ടിയ HIV.
ഇന്ന് ഞാന്‍ കോടീശ്വരന്മാര്‍ക്ക് പ്രദാനം ചെയ്യുന്നു.
അതിനവര്‍ എനിക്ക് ലക്ഷങ്ങള്‍ തരുന്നു.
ഇനി എനിക്ക് അധികം ഓടാന്‍ ആവില്ല
കണ്ടെത്തണം ....അവനെ.
തിരക്കുകള്‍ക്കിടയിലൂടെ ഓടുമ്പോഴും എന്റെ
ശത്രുവിന്റെ മുഖം ഞാന്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു ...
ആത്മാവിന്റെ രോദനം....

എനിക്ക് നിറങ്ങള്‍ കാണാനാവില്ല .
എന്നിലെ നിറങ്ങളും കാണാനാവില്ല.
പക്ഷെ ഞാന്‍ ഒരു കൈ അകലത്തു തന്നെയുണ്ട്.
വേദനകള്‍ എനിയ്ക്കറിയില്ല
വേദനപ്പെടുത്താനും എനിക്കാവില്ല.
എനിക്ക് നടക്കാന്‍ കാലുകള്‍ വേണ്ട.
ഒഴുകി വരും ഞാന്‍ തെന്നലായ് എപ്പോഴും.
എനിക്ക് തരുന്ന ബലിചോറ് ഞാന്‍ കഴിക്കില്ല
എനിക്കതിനു ആവില്ല എന്നതാണ് സത്യം.
എന്തിനാണ് ഊട്ടുന്നത് എന്നറിയില്ല.
കൊല്ലത്തില്‍ ഒരിക്കല്‍ എന്നെ വിളിച്ചു വരുത്തും.
ഞാന്‍ നോക്കി നില്‍കെ എനിക്കായ് നീട്ടിയ
ചോറ് മുഴുവന്‍ ബലികാക്കകള്‍ കൊത്തും
എനിക്ക് കാണാം......മണമറിയില്ല
നിറങ്ങള്‍ ഇല്ല എന്‍റെ കണ്ണുകളില്‍.
വേദനയുള്ള മനുഷ്യ ജന്മത്തിനായ്
ഞാന്‍ കാത്തിരിപ്പു എന്‍റെ ഊഴവും കാത്ത്.
എന്നെ സ്പര്‍ശിക്കാനാവില്ല ആര്‍ക്കും
എനിക്കും ആരെയും തൊടാന്‍ പറ്റില്ല
ഒരു സങ്കലത്തിനായ് ഞാന്‍ കാത്തിരിപ്പു
നിറമില്ലാത്ത ആത്മാവിന് രൂപമേകാന്‍
വിശപ്പില്ലാത്ത എനിക്കെന്തിനായ്
ബലിചോറ് വെച്ച് കൊട്ടി വിളിച്ചു
ദാഹവുമില്ല എനിക്ക് പിന്നെ എന്തിനു
പുഴയിലെ അഴുകിയ വെള്ളം ദര്‍പ്പണം ചെയ്തു
നിങ്ങള്‍ കുടിക്കുമോ പുഴയിലെ വെള്ളം
നിങ്ങള്‍ കഴിക്കുമോ കാക്ക കൊത്തിയ ഭക്ഷണം
വെറുതെ കര്‍മം ചെയ്യുന്നത് ആര്‍ക്കു വേണ്ടി
എനിക്ക് വേണ്ടത് നിങ്ങള്‍ക്കറിയില്ല
എനിക്ക് പറയണമെന്നുണ്ട്
ശബ്ദം പുറത്തേക്ക് വരുന്നില്ല
ഞാന്‍ പറയുന്നുണ്ട് പലപ്പോഴും
കേള്‍ക്കാന്‍ പറ്റാത്തത് എന്‍റെ ദുര്യോഗം
ഞാന്‍ കാറ്റായും ജ്വാലയായും വരും
അമ്മെ ....ഗര്‍ഭം ധരിക്കു .....ഞാന്‍ വരാം.
ഒരു ആലിഗനത്തിനായ് ഞാന്‍ കാത്തിരിപ്പു
അമ്മയുടെ മുത്തത്തിനായ് കാത്തിരിക്കാം
വരും ഞാന്‍ അമ്മെ.....എന്നെ വിളിക്കു
കാലമെത്രയും കഴിഞ്ഞോട്ടെ....
എനിക്ക് വേറെ ജനിക്കണ്ട
അമ്മയുടെ മകളായ് ഞാന്‍ വരാം
കാത്തിരിക്കാം ഞാന്‍..... ജനിക്കും വരെ...
നിറമില്ലാത്ത ചിതറിയ സ്വപ്‌നങ്ങള്‍ ..........( മിനി കഥ......
മകള്‍ ആശുപതിയില്‍ ആണ്.... ICU
എപ്പോഴാണ് അവളെ റൂമിലേക്ക് മാറ്റുക എന്നറിയില്ല.
റൂമില്‍ ഇരുന്നിട്ടും ഒരു മനസ്സമാധാനം കിട്ടുന്നില്ല.
ഞാന്‍ അമ്മയല്ലേ.
താലോലിച്ചു വളര്‍ത്തിയ മകള്‍
ആശുപത്രിയില്‍ എല്ലാവരും കുട്ടുണ്ട്....എന്നാലും അവള്‍ ഇല്ലല്ലോ
ചിന്തകളുടെ ആഴം കൂട്യപ്പോ...സമനില തെറ്റിപ്പോകും എന്ന് തോനി.
അവളുടെ കറുത്ത പുള്ളിയുള്ള വെള്ള ഉടുപ്പ്
അവളുടെ കൈയും പിടിച്ചു ഞാന്‍ ഓടുന്നു.
പരിചയമില്ലാത്ത ഇടവഴികള്‍
ഇല്ലിപ്പടര്‍പ്പുകള്‍ തിങ്ങി നിറഞ്ഞ ഇടവഴികള്‍.
പാവാടയില്‍ കൊളുത്തിയ മുള്ള്.
" അമ്മേ......"
പിന്നില്‍ നിന്നും അവള്‍ വിളിച്ചു.
ഒന്ന് ഞെട്ടി ....കണ്ണ് തുറന്നു.
എന്‍റെ അമ്മ അടുത്ത് തന്നെ ഇരിക്കുന്നു.
ഒന്ന് മയങ്ങിയപ്പോള്‍ കണ്ട സ്വപ്നം ആണെങ്കിലും മനസ്സിലെവിടെയോ
അത് മുറിവേല്‍പ്പിച്ചു .
തൊടിയില്‍ കുമ്പളങ്ങ കായ്ക്കുന്നത് നല്ലതല്ല.
പ്രത്യേകിച്ചും പടുമുള .
പറിച്ചു മാറ്റി നട്ടാല്‍ അത്ര ദോഷമില്ല.
എന്താണെന്നു ചോദിച്ചാല്‍ ഉത്തരം ഇല്ല.
കിണറ്റിന്‍ കരയിലുള്ള രണ്ടു തെങ്ങിലും പടര്‍ന്നു കയറിയ
കുമ്പളങ്ങ വള്ളികള്‍.
നിറയെ കായ്ച്ചു നില്‍ക്കുന്നു
തൂങ്ങി കിടന്നു ആടുന്നത് ഒരു നടുക്കം ഉളവാക്കി.
എന്തായിത് ഇങ്ങനെ ?
എന്തെങ്കിലും അപകടം ?
മനസ്സില്‍ വേരോടിയ ഭീതി ദിവസങ്ങളോളം നീണ്ടു നിന്നു.
കാണുമ്പോള്‍ നല്ല രസം തോന്നും.
അതിന്റെ പിന്നിലെ കഥ അറിയില്ല.
പണ്ടുമുതല്‍ തന്നെ കാരണവന്മാര്‍ പറഞ്ഞു കേട്ടതാണ്.
വന്നവര്‍ കണ്ടവര്‍ എല്ലാവരും പറഞ്ഞു.
" ഇത് കായ്ക്കുന്നത് മോശമാണ് .."
എന്തിന്റെയോ അപായ സൂചന പോലെ അറുപതോളം
കുംബളങ്ങകള്‍...
രാത്രി സമയം.....മെല്ലെ പുറത്തിറങ്ങി.
ടോര്‍ച്ചു അടിച്ചു നോക്കി.
വെട്ടിത്തിളങ്ങുന്നു
ആരും അറിഞ്ഞില്ല.
പുറത്തേക്ക് വന്ന പോലെ അല്ല തിരിച്ചു കയറിയത്.
കിതപ്പ് മാറുന്നതിനു മുന്‍പ് തന്നെ വാതില്‍ അടച്ചു.
പ്രഭാതത്തിലെ സൂര്യ കിരണം ഏറ്റു നില്‍ക്കുന്ന വള്ളികള്‍.
കുമ്പളങ്ങയിലേക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചു
വന്ന ഒരാള്‍ പറഞ്ഞു .." അടി വെട്ടിക്കളയണം ...'
ഞാന്‍ വിചാരിച്ചു.
അസൂയ.
എന്തിനാ ഇത് നശിപ്പിക്കുന്നത് ?
പാകമായ ഒരെണ്ണം അറുത്തു .
വള്ളി വലിച്ചപ്പോള്‍ കുടെ അഞ്ചാറെണ്ണം കൂടെ പോന്നു.
എല്ലാം നമുക്ക് ആവശ്യമില്ലലോ
ഒരെണ്ണം വീട്ടില്‍ വെച്ചു....ബാക്കിയെല്ലാം അമ്പലത്തിലേക്ക്
അന്നദാനത്തിനു കൊടുത്തു.
എപ്പോഴോ ഉറങ്ങി.
പകലിന്റെ ക്ഷീണവും ....മനസ്സില്‍ ആളുകള്‍ പറഞ്ഞ കാര്യങ്ങളും
തേട്ടികൊണ്ടിരുന്നു.
നെഞ്ചില്‍ എന്തോ അരിച്ചിറങ്ങുന്ന വേദന.
മൂത്ത മകളുടെ കൈ പിടിച്ചു ഞാന്‍ തൊടിയിലൂടെ നടക്കുന്നു.
തൊടിയില്‍ പലതരം മരങ്ങള്‍ ഉണ്ട്.
രണ്ടു കിണറുകള്‍.
ഒരു വലിയ കുളവും.
കുളത്തിലേക്ക് പോകുന്ന വഴിക്കാണ് രണ്ടാമത്തെ കിണര്‍.
അടുക്കള ഭാഗത്താണ് ഉപയോഗിക്കുന്ന കിണര്‍.
അവിടെ നിന്നും നൂറു വാര കുളത്തിലേക്ക് ഒരു നടവഴി.
തേങ്ങ .അടക്ക .ജാതിക്ക എന്നിവ പെറുക്കാന്‍ മക്കള്‍ കൂടെ
വരുന്നത് പതിവാണ്.
ആശുപത്രിയില്‍ കിടക്കുന്ന മകള്‍ക്ക് ആണ് കൂടുതല്‍ ഉത്സാഹം.
സന്ധ്യ സമയം...വെളിച്ചം നല്ല പോലെ മങ്ങിയിട്ടുണ്ട്.
എന്നാല്‍ ഇരുട്ട് വീണിട്ടില്ല.
വളരെ നിശബ്ദം
കാറ്റ് ഇലകളെ തഴുകുന്ന ശബ്ദം മാത്രം.
" അമ്മേ....ഞാനുമുണ്ട് ......എന്നെയും കുട്ടു ..."
കാലടി ഒച്ച കേട്ട പോലെ തോന്നി.
ഇപ്പോഴും അവള്‍ കുടെ വരാറുള്ളതല്ലേ
പിറകിലേക്ക് നടത്തിനിടയില്‍ ഒന്ന് നോക്കി.
ഒന്നു നിന്നു.
ആരുമില്ല.
വലിയ ഒരു കുമ്പളങ്ങ.
അതില്‍ നിന്നും പാല് പോലെ ചോര ഒലിക്കുന്നു.
ഞെട്ടി....കണ്ണുനീര്‍ പോലെ ഒലിക്കുന്ന ചോര.
ഒന്നേ നോക്കിയുള്ളു....മൂത്ത മകളുടെ കൈപിടിച്ചു ഓടി.
പിന്നെ ....ശബ്ദം എവിടെ നിന്നു വന്നു.?
മങ്ങിയ വെളിച്ചത്തില്‍ കണ്ട നിഴല്‍ ?
കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു.
എന്‍റെ അമ്മ താഴെ പായ വിരിച്ചു കിടക്കുന്നു.
കുറച്ചു വെള്ളം കുടിച്ചു.
സ്വപ്നമല്ല ...ഇത് സത്യം.
അവള്‍ക്കെന്തോ പറ്റിയിരിക്കുന്നു.
രണ്ടാമത്തെ മകള്‍ രേവതിക്ക് ഒരു പാവക്കുട്ടി ഉണ്ട്.
ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നത്
കൈകള്‍ ഇളക്കി കാലു മുന്നോട്ടു വെച്ച് മെല്ലെ നടക്കും.
ചെറിയ ഒച്ച ഉണ്ടാക്കും....ചിരിക്കുന്ന പോലെ.
അലമാരയില്‍ അവളുടെ ഉടുപ്പുകള്‍ വെക്കുന്ന സ്ഥലത്ത്
ഭദ്രമായി അവള്‍ അതിനെ സൂക്ഷിച്ചു വെക്കും.
ICU - വില്‍ നിന്നും അവള്‍ വന്നിട്ടില്ല.
വീട്ടില്‍ എല്ലാവരും ഉണ്ട്.
അച്ഛനും അമ്മയും ഒഴിച്ച്.
രേവതിയുടെ കട്ടിലില്‍ കിടന്നുറങ്ങുന്ന അവളുടെ ചേച്ചി.
ഒരു ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നു.
അലമാരയില്‍ വെച്ചിട്ടുള്ള രേവതിയുടെ പാവക്കുട്ടി കരയുന്നു.
രാത്രിയുടെ നിശബ്ധധയില്‍ പാവയുടെ കരച്ചില്‍ നിര്‍ത്താതെ തുടര്‍ന്നു.
എല്ലാവരും ഒടിക്കുടി
അലമാര തുറന്നു പാവക്കുട്ടിയെ പുറത്തെടുത്തു.
കൊട്ടി നോക്കി......കുലുക്കി നോക്കി.
ശബ്ദം നിലച്ചില്ല.
അടിഭാഗം തുറന്നു ബാറ്ററി ഉരിയെടുത്തു.
ശബ്ദം നിലച്ചു.
രേവതിയുടെ മനസ്സാണോ ഇത്.?
അവള്‍ക്കു എന്തെങ്കിലും അപകടം.?
ഒന്നും അറിയില്ലല്ലോ ഇശ്വരാ ............
എനിക്ക് മുന്നില്‍ നടക്കുന്ന നിഴലുകളെ നോക്കി ഞാന്‍ നടക്കുന്നു.
നടക്കുന്തോറും മുന്നിലേക്ക് നടന്നു നീങ്ങുന്ന നിഴലുകള്‍.
നേരം ഏറെ കഴിഞ്ഞിരിക്കുന്നു.
വീട്ടില്‍ എത്തുമ്പോഴേക്കും ഇരുട്ട് വീഴും.
ആഞ്ഞു നടന്നു.
സര്‍പ്പക്കാവ് കഴിഞ്ഞിരിക്കുന്നു.
വീട്ടിലേക്കുള്ള ഗേറ്റ് തുറന്നു.
വാലില്‍ കുത്തി എണീറ്റ് നിന്ന് പിടയുന്ന ഇണ ചേരുന്ന സര്‍പ്പം.
ഒരടി പോലും മുന്നോട്ടു പോകാന്‍ ആവില്ല.
ഇരുട്ടിന്റെ മറവില്‍ ആരും കാണുന്നില്ല എന്നാ ഭാവത്തില്‍
പിണയുന്ന പാമ്പുകള്‍.
ടോര്‍ച്ച് അടിച്ചിട്ടും പിരിയാന്‍ കൂട്ടാക്കിയില്ല.
ഒച്ച ഉണ്ടാക്കി നോക്കി.
മാറുന്നില്ല.
ഇണ ചേരുന്ന സര്‍പ്പങ്ങളെ കാണുന്നത് നല്ലതല്ലത്രേ
ഗേറ്റ് കടന്നു വീട്ടില്‍ കയറണം.
നീളത്തിലുള്ള ഒരു വടിയെടുത്തു തറയില്‍ അടിച്ചു ശബ്ദം ഉണ്ടാക്കി.
കേട്ട ഭാവം തന്നെയില്ല.
മണിക്കുറുകള്‍ കടന്നുപോയി .
രണ്ടു മൂന്ന് അടി ഉയരത്തില്‍ നിന്ന് പിടയുന്നു.
മനസ്സില്‍ ഒരങ്കലാപ്പ് പടര്‍ന്നു കയറി.
ഈ ലക്ഷണവും എന്തിന്റെതാണ് ?
നിറമില്ലാത്ത ചിതറിയ സ്വപ്‌നങ്ങള്‍ എന്റെ ജീവിത താളം തെറ്റിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനകളും വഴിപാടുകളും നേര്‍ന്നു ഞാന്‍ കാത്തിരുന്നു
സ്വപ്നങ്ങള്‍ കാണരുതേ എന്നും .
അവളെ എപ്പോഴാണ് റൂമിലേക്ക് കൊണ്ടുവരിക.?
കണ്ണുകള്‍ക്ക് ക്ഷീണം വന്നിരിക്കുന്നു.
ഉറക്കത്തിന്റെ ആഴങ്ങള്‍ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.
അവള്‍ വരുന്നത് നോക്കിയിരിക്കാം.
കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥനയോടെ ....
( ശുഭം ..)
എപ്പോഴാണ് അവളെ റൂമിലേക്ക് മാറ്റുക എന്നറിയില്ല.
റൂമില്‍ ഇരുന്നിട്ടും ഒരു മനസ്സമാധാനം കിട്ടുന്നില്ല.
ഞാന്‍ അമ്മയല്ലേ.
താലോലിച്ചു വളര്‍ത്തിയ മകള്‍
ആശുപത്രിയില്‍ എല്ലാവരും കുട്ടുണ്ട്....എന്നാലും അവള്‍ ഇല്ലല്ലോ
ചിന്തകളുടെ ആഴം കൂട്യപ്പോ...സമനില തെറ്റിപ്പോകും എന്ന് തോനി.
അവളുടെ കറുത്ത പുള്ളിയുള്ള വെള്ള ഉടുപ്പ്
അവളുടെ കൈയും പിടിച്ചു ഞാന്‍ ഓടുന്നു.
പരിചയമില്ലാത്ത ഇടവഴികള്‍
ഇല്ലിപ്പടര്‍പ്പുകള്‍ തിങ്ങി നിറഞ്ഞ ഇടവഴികള്‍.
പാവാടയില്‍ കൊളുത്തിയ മുള്ള്.
" അമ്മേ......"
പിന്നില്‍ നിന്നും അവള്‍ വിളിച്ചു.
ഒന്ന് ഞെട്ടി ....കണ്ണ് തുറന്നു.
എന്‍റെ അമ്മ അടുത്ത് തന്നെ ഇരിക്കുന്നു.
ഒന്ന് മയങ്ങിയപ്പോള്‍ കണ്ട സ്വപ്നം ആണെങ്കിലും മനസ്സിലെവിടെയോ
അത് മുറിവേല്‍പ്പിച്ചു .
തൊടിയില്‍ കുമ്പളങ്ങ കായ്ക്കുന്നത് നല്ലതല്ല.
പ്രത്യേകിച്ചും പടുമുള .
പറിച്ചു മാറ്റി നട്ടാല്‍ അത്ര ദോഷമില്ല.
എന്താണെന്നു ചോദിച്ചാല്‍ ഉത്തരം ഇല്ല.
കിണറ്റിന്‍ കരയിലുള്ള രണ്ടു തെങ്ങിലും പടര്‍ന്നു കയറിയ
കുമ്പളങ്ങ വള്ളികള്‍.
നിറയെ കായ്ച്ചു നില്‍ക്കുന്നു
തൂങ്ങി കിടന്നു ആടുന്നത് ഒരു നടുക്കം ഉളവാക്കി.
എന്തായിത് ഇങ്ങനെ ?
എന്തെങ്കിലും അപകടം ?
മനസ്സില്‍ വേരോടിയ ഭീതി ദിവസങ്ങളോളം നീണ്ടു നിന്നു.
കാണുമ്പോള്‍ നല്ല രസം തോന്നും.
അതിന്റെ പിന്നിലെ കഥ അറിയില്ല.
പണ്ടുമുതല്‍ തന്നെ കാരണവന്മാര്‍ പറഞ്ഞു കേട്ടതാണ്.
വന്നവര്‍ കണ്ടവര്‍ എല്ലാവരും പറഞ്ഞു.
" ഇത് കായ്ക്കുന്നത് മോശമാണ് .."
എന്തിന്റെയോ അപായ സൂചന പോലെ അറുപതോളം
കുംബളങ്ങകള്‍...
രാത്രി സമയം.....മെല്ലെ പുറത്തിറങ്ങി.
ടോര്‍ച്ചു അടിച്ചു നോക്കി.
വെട്ടിത്തിളങ്ങുന്നു
ആരും അറിഞ്ഞില്ല.
പുറത്തേക്ക് വന്ന പോലെ അല്ല തിരിച്ചു കയറിയത്.
കിതപ്പ് മാറുന്നതിനു മുന്‍പ് തന്നെ വാതില്‍ അടച്ചു.
പ്രഭാതത്തിലെ സൂര്യ കിരണം ഏറ്റു നില്‍ക്കുന്ന വള്ളികള്‍.
കുമ്പളങ്ങയിലേക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചു
വന്ന ഒരാള്‍ പറഞ്ഞു .." അടി വെട്ടിക്കളയണം ...'
ഞാന്‍ വിചാരിച്ചു.
അസൂയ.
എന്തിനാ ഇത് നശിപ്പിക്കുന്നത് ?
പാകമായ ഒരെണ്ണം അറുത്തു .
വള്ളി വലിച്ചപ്പോള്‍ കുടെ അഞ്ചാറെണ്ണം കൂടെ പോന്നു.
എല്ലാം നമുക്ക് ആവശ്യമില്ലലോ
ഒരെണ്ണം വീട്ടില്‍ വെച്ചു....ബാക്കിയെല്ലാം അമ്പലത്തിലേക്ക്
അന്നദാനത്തിനു കൊടുത്തു.
എപ്പോഴോ ഉറങ്ങി.
പകലിന്റെ ക്ഷീണവും ....മനസ്സില്‍ ആളുകള്‍ പറഞ്ഞ കാര്യങ്ങളും
തേട്ടികൊണ്ടിരുന്നു.
നെഞ്ചില്‍ എന്തോ അരിച്ചിറങ്ങുന്ന വേദന.
മൂത്ത മകളുടെ കൈ പിടിച്ചു ഞാന്‍ തൊടിയിലൂടെ നടക്കുന്നു.
തൊടിയില്‍ പലതരം മരങ്ങള്‍ ഉണ്ട്.
രണ്ടു കിണറുകള്‍.
ഒരു വലിയ കുളവും.
കുളത്തിലേക്ക് പോകുന്ന വഴിക്കാണ് രണ്ടാമത്തെ കിണര്‍.
അടുക്കള ഭാഗത്താണ് ഉപയോഗിക്കുന്ന കിണര്‍.
അവിടെ നിന്നും നൂറു വാര കുളത്തിലേക്ക് ഒരു നടവഴി.
തേങ്ങ .അടക്ക .ജാതിക്ക എന്നിവ പെറുക്കാന്‍ മക്കള്‍ കൂടെ
വരുന്നത് പതിവാണ്.
ആശുപത്രിയില്‍ കിടക്കുന്ന മകള്‍ക്ക് ആണ് കൂടുതല്‍ ഉത്സാഹം.
സന്ധ്യ സമയം...വെളിച്ചം നല്ല പോലെ മങ്ങിയിട്ടുണ്ട്.
എന്നാല്‍ ഇരുട്ട് വീണിട്ടില്ല.
വളരെ നിശബ്ദം
കാറ്റ് ഇലകളെ തഴുകുന്ന ശബ്ദം മാത്രം.
" അമ്മേ....ഞാനുമുണ്ട് ......എന്നെയും കുട്ടു ..."
കാലടി ഒച്ച കേട്ട പോലെ തോന്നി.
ഇപ്പോഴും അവള്‍ കുടെ വരാറുള്ളതല്ലേ
പിറകിലേക്ക് നടത്തിനിടയില്‍ ഒന്ന് നോക്കി.
ഒന്നു നിന്നു.
ആരുമില്ല.
വലിയ ഒരു കുമ്പളങ്ങ.
അതില്‍ നിന്നും പാല് പോലെ ചോര ഒലിക്കുന്നു.
ഞെട്ടി....കണ്ണുനീര്‍ പോലെ ഒലിക്കുന്ന ചോര.
ഒന്നേ നോക്കിയുള്ളു....മൂത്ത മകളുടെ കൈപിടിച്ചു ഓടി.
പിന്നെ ....ശബ്ദം എവിടെ നിന്നു വന്നു.?
മങ്ങിയ വെളിച്ചത്തില്‍ കണ്ട നിഴല്‍ ?
കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു.
എന്‍റെ അമ്മ താഴെ പായ വിരിച്ചു കിടക്കുന്നു.
കുറച്ചു വെള്ളം കുടിച്ചു.
സ്വപ്നമല്ല ...ഇത് സത്യം.
അവള്‍ക്കെന്തോ പറ്റിയിരിക്കുന്നു.
രണ്ടാമത്തെ മകള്‍ രേവതിക്ക് ഒരു പാവക്കുട്ടി ഉണ്ട്.
ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നത്
കൈകള്‍ ഇളക്കി കാലു മുന്നോട്ടു വെച്ച് മെല്ലെ നടക്കും.
ചെറിയ ഒച്ച ഉണ്ടാക്കും....ചിരിക്കുന്ന പോലെ.
അലമാരയില്‍ അവളുടെ ഉടുപ്പുകള്‍ വെക്കുന്ന സ്ഥലത്ത്
ഭദ്രമായി അവള്‍ അതിനെ സൂക്ഷിച്ചു വെക്കും.
ICU - വില്‍ നിന്നും അവള്‍ വന്നിട്ടില്ല.
വീട്ടില്‍ എല്ലാവരും ഉണ്ട്.
അച്ഛനും അമ്മയും ഒഴിച്ച്.
രേവതിയുടെ കട്ടിലില്‍ കിടന്നുറങ്ങുന്ന അവളുടെ ചേച്ചി.
ഒരു ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നു.
അലമാരയില്‍ വെച്ചിട്ടുള്ള രേവതിയുടെ പാവക്കുട്ടി കരയുന്നു.
രാത്രിയുടെ നിശബ്ധധയില്‍ പാവയുടെ കരച്ചില്‍ നിര്‍ത്താതെ തുടര്‍ന്നു.
എല്ലാവരും ഒടിക്കുടി
അലമാര തുറന്നു പാവക്കുട്ടിയെ പുറത്തെടുത്തു.
കൊട്ടി നോക്കി......കുലുക്കി നോക്കി.
ശബ്ദം നിലച്ചില്ല.
അടിഭാഗം തുറന്നു ബാറ്ററി ഉരിയെടുത്തു.
ശബ്ദം നിലച്ചു.
രേവതിയുടെ മനസ്സാണോ ഇത്.?
അവള്‍ക്കു എന്തെങ്കിലും അപകടം.?
ഒന്നും അറിയില്ലല്ലോ ഇശ്വരാ ............
എനിക്ക് മുന്നില്‍ നടക്കുന്ന നിഴലുകളെ നോക്കി ഞാന്‍ നടക്കുന്നു.
നടക്കുന്തോറും മുന്നിലേക്ക് നടന്നു നീങ്ങുന്ന നിഴലുകള്‍.
നേരം ഏറെ കഴിഞ്ഞിരിക്കുന്നു.
വീട്ടില്‍ എത്തുമ്പോഴേക്കും ഇരുട്ട് വീഴും.
ആഞ്ഞു നടന്നു.
സര്‍പ്പക്കാവ് കഴിഞ്ഞിരിക്കുന്നു.
വീട്ടിലേക്കുള്ള ഗേറ്റ് തുറന്നു.
വാലില്‍ കുത്തി എണീറ്റ് നിന്ന് പിടയുന്ന ഇണ ചേരുന്ന സര്‍പ്പം.
ഒരടി പോലും മുന്നോട്ടു പോകാന്‍ ആവില്ല.
ഇരുട്ടിന്റെ മറവില്‍ ആരും കാണുന്നില്ല എന്നാ ഭാവത്തില്‍
പിണയുന്ന പാമ്പുകള്‍.
ടോര്‍ച്ച് അടിച്ചിട്ടും പിരിയാന്‍ കൂട്ടാക്കിയില്ല.
ഒച്ച ഉണ്ടാക്കി നോക്കി.
മാറുന്നില്ല.
ഇണ ചേരുന്ന സര്‍പ്പങ്ങളെ കാണുന്നത് നല്ലതല്ലത്രേ
ഗേറ്റ് കടന്നു വീട്ടില്‍ കയറണം.
നീളത്തിലുള്ള ഒരു വടിയെടുത്തു തറയില്‍ അടിച്ചു ശബ്ദം ഉണ്ടാക്കി.
കേട്ട ഭാവം തന്നെയില്ല.
മണിക്കുറുകള്‍ കടന്നുപോയി .
രണ്ടു മൂന്ന് അടി ഉയരത്തില്‍ നിന്ന് പിടയുന്നു.
മനസ്സില്‍ ഒരങ്കലാപ്പ് പടര്‍ന്നു കയറി.
ഈ ലക്ഷണവും എന്തിന്റെതാണ് ?
നിറമില്ലാത്ത ചിതറിയ സ്വപ്‌നങ്ങള്‍ എന്റെ ജീവിത താളം തെറ്റിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനകളും വഴിപാടുകളും നേര്‍ന്നു ഞാന്‍ കാത്തിരുന്നു
സ്വപ്നങ്ങള്‍ കാണരുതേ എന്നും .
അവളെ എപ്പോഴാണ് റൂമിലേക്ക് കൊണ്ടുവരിക.?
കണ്ണുകള്‍ക്ക് ക്ഷീണം വന്നിരിക്കുന്നു.
ഉറക്കത്തിന്റെ ആഴങ്ങള്‍ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.
അവള്‍ വരുന്നത് നോക്കിയിരിക്കാം.
കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥനയോടെ ....
( ശുഭം ..)
Monday, February 22, 2010
ഇല കൊഴിഞ്ഞ മരം...കഥ.

പ്രിയപ്പെട്ട ഉണ്ണി , ഒന്നു കാണണമെന്നുണ്ട് .
വന്നാല്‍ നന്നായിരുന്നു .
സസ്നേഹം
റീന
ചുരുങ്ങിയ വാക്കുകള്‍ .
പിറക് വശം നോക്കി .
അഡ്രസ് കൊടുത്തിട്ടുണ്ട് .
കൈയ്യില്‍ കത്തും ചുരുട്ടിപ്പിടിച്ചു ബസ്സിറങ്ങി .
ഇന്നലത്തെ കാറ്റില്‍ പൊഴിഞ്ഞ ഇലകള്‍ക്ക് മീതെ ഞാന്‍ നടന്നു .
ഓരോ അടി നടക്കുമ്പോഴും കരിയിലകള്‍ അമരുന്ന ശബ്ദം .
ചീവീടുകളുടെ മൂളല്‍ .
ദൂരം ഇനിയും നടക്കാനുണ്ട് .
തണുപ്പ് കൂടിക്കൂടി വരുന്നു.
ബസ്സിറങ്ങിയാല്‍ മൂന്ന് കിലോമീറ്റര്‍ നടക്കണം .....മല കയറ്റം.
ഇവള്‍ എങ്ങിനെയാണ് കോളേജില്‍ വന്നിരുന്നത് ?
ബസ്സിറങ്ങിയപ്പോള്‍ ആളുകള്‍ അപരിച്ചതനെ സാകൂതം നോക്കി .
എന്നെ പരിചയമുള്ളവര്‍ എന്തായാലും ഇവിടെയില്ല .
പണി കഴിഞ്ഞു പോകുന്ന തൊഴിലാളികള്‍ .
ഇവിടെ മുഴുവന്‍ ചായത്തോട്ടങ്ങള്‍ ആണല്ലോ .
കടക്കാരന്‍ പറഞ്ഞ
അടയാളം വെച്ച് നടന്നു .
ആരെയും ശ്രദ്ധിച്ചില്ല .
കാലമേറെ കഴിഞ്ഞിരിക്കുന്നു .
എന്തിനാണവള്‍ എന്നെ കാണണം എന്ന് പറഞ്ഞത് ?
അശോകനോടുള്ള അവളുടെ പ്രണയം അറിയാത്തവര്‍ ഇല്ല
അന്ധത പടര്‍ന്ന കാലം
രണ്ടു പേരും എന്റെ സുഹൃത്തുക്കള്‍ തന്നെ ...എന്നാലും
എന്നെ ഒരു മാര്‍ഗദര്‍ശി ആയി കണ്ടതാണോ ....?
എന്റെ ഉള്ളിലും പ്രണയത്തിന്റെ വിത്തുകള്‍ പാകിയ ഒരാളുണ്ട്
അതവിടെ നില്‍ക്കട്ടെ .....
ഇനി കയറ്റമാണ് ........
വള്ളികള്‍ ച്ചുട്ടിപ്പടര്‍ന്ന വന്‍ മരങ്ങള്‍ ....കാട്
കാടിന്‍റെ ശബ്ദം....മണം
എന്തോ ഒരു അസ്വസ്ഥത
കുന്നിന്‍ മുകളില്‍ ലൈന്‍ വീടുകള്‍ ....കൂട്ടമായി
അതില്‍ എവിടെ ആയിരുക്കും ?
ദൂരെ നിന്ന് തന്നെ കാണാം
എത്താറായി
ഇപ്പോള്‍ മനസ്സില്‍ ആകാംഷയുടെ തേരോട്ടം
അശോകനോത്തുള്ള പ്രണയം കൈവിട്ടോ ?
കുറച്ചു കാലം ആയില്ലേ...ഒന്നും അറിഞ്ഞില്ല
കാപ്പി ത്തോട്ടത്തിലെ മാനേജര്‍ ആയിരുന്നു അവളുടെ അച്ഛന്‍
എന്ന് കേട്ടിട്ടുണ്ട്
വലിയ പ്രതീഷകള്‍ കൊണ്ട് വീട് തിരയാന്‍ തുടങ്ങി
ചിലരോട് ചോദിച്ചു ....ബംഗ്ലാവുകള്‍ ഒന്നും കാണുന്നില്ല
മാനേജരുടെ മകളെ അറിയാത്തവരുണ്ടോ ?
പടിഞ്ഞാട്ടു ചരിഞ്ഞ കുന്നിന്റെ ചരുവില്‍ ഒരു സാമാന്യം ഭംഗിയുള്ള
വൃത്തിയുള്ള ഒരു ചെറിയ വീട്
സൂര്യന്‍ മറയാന്‍ ഇനി അധികം നേരമില്ല
നടത്തം വേഗത കൈവരിച്ചു
പോക്കുവെയില്‍ നാളങ്ങള്‍ ചില്ലകള്‍ക്കിടയിലൂടെ ചിതറി വീണു
ഒരു നിമിഷം
നീട്ടി വിളിച്ചു
റീനാ ......
വാതിലില്‍ മുട്ടിയ എന്നെ സ്വാഗതം ചെയ്തത് അവളുടെ അമ്മ
നിര്‍വികാരത മുറ്റി നിന്ന മുഖം
ചുണ്ടുകള്‍ ഒരു വശത്തേക്ക് കോട്ടി
ചിരിച്ചതായിരിക്കണം
എന്നെ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നി
ഇപ്പോള്‍ അവള്‍ വരുമായിരിക്കും
ഞാന്‍ വന്നത് അവള്‍ അറിഞ്ഞില്ലേ ?
ഉമ്മറത്തെ കസേരയില്‍ ഇരുന്നു
അലസമായിട്ട പത്രത്താളികള്‍
വെറുതെ കണ്ണോടിച്ചു
" അവള്‍ വരട്ടെ '
അമ്മ വന്നു ....
എന്നെ അടുത്ത് തന്നെയുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി
മുറിയില്‍ ജനാലയില്‍ കൂടി ....മറയുന്ന സൂര്യനെ നോക്കി അവളിരിക്കുന്നു
എന്നെ നോക്കി ...പുഞ്ചിരിച്ചു
എനിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി
അവളെ കണ്ടല്ലോ
" എന്താടോ ....നിന്റെ കാലു മുറിച്ചു കളഞ്ഞോ ....എന്നെ കാണാന്‍
നീ ഉമ്മറത്ത് തന്നെ ഉണ്ടാവും എന്ന് കരുതി
ഞാന്‍ ചോദിക്കണം എന്ന് വിചാരിച്ചു...പിന്നെ
മനസ്സിന്റെ കടിഞ്ഞാണ്‍ പൊട്ടി പോകാതിരിക്കാന്‍ ശ്രദ്ധിച്ചു
എന്തൊക്കെയോ പറയാന്‍ വെമ്പുന്ന ഒരു മനസ്സ്
മുഖത്തിന് പഴയ പ്രസരിപ്പില്ല
ചുമര്‍ ചാരി ഇട്ടിരുന്ന ഒരു മേശ
കസേരയില്‍ അവള്‍
എന്തൊക്കെയോ കുത്തിക്കുറിച്ചു വെച്ച കടലാസുകള്‍
കസേരക്ക് അടുത്ത് തന്നെ ഒരു കട്ടില്‍
തണുപ്പ് കൂടിയത് കൊണ്ടാകാം ...അവള്‍ ആകെ പുതച്ചിരിക്കുന്നു
കസേരക്ക് അടുത്തുള്ള കട്ടിലില്‍ ഞാന്‍ ഇരുന്നു
" എന്താ റീന....?"
ഒരു ആശ്വാസത്തില്‍ അവള്‍ എന്റെ മുഖത്തേക്കു നോക്കി
" എനിക്ക് ഒന്ന് കോളേജില്‍ പോകണം
അശോകനെ ഒന്ന് കാണണം .....പറ്റുമെങ്കില്‍
ഞാന്‍ നടന്ന വഴികളില്‍ കൂടി
കാംപുസിന്റെ മരത്തണലില്‍ ഇരിക്കണം
ക്യാമ്പസ് മണം
ആവോളം നുകരണം
പിന്നെ....
എന്നെ സഹായിക്കണം.."
" അതിനെന്താ ....? പോകാമല്ലോ ..."
" സമാധാനമായി ....ഞാന്‍ അകെ
ചുമരില്‍ തൂക്കിയിട്ട ഫോട്ടോ കാണിച്ചു
" ഇതാണ് എന്റെ അച്ഛന്‍ ....."
കറപ്പ് നിറം...ചെറിയ കഷണ്ടി
മാനേജര്‍ അല്ലെ ...?
" അല്ല ...."
" അപ്പോള്‍ മാനേജര്‍ .....?"
" അത് അമ്മക്ക് പറ്റിയ.....'
മുഴുവനാക്കിയില്ല
മൌനം തളം കെട്ടി നിന്ന നിമിഷങ്ങള്‍
ഞാന്‍ ഒന്നും ചോദിച്ചില്ല
സംയമനത്തിന്റെ വേലിയിരക്ക൦
" ഈ വീട് മാനേജര്‍ അമ്മക്ക് കൊടുത്തതാ......"
ജന്മങ്ങള്‍ എങ്ങിനെ രൂപപ്പെടുന്നു എന്ന് പറയാന്‍ ഞാന്‍ ആര്..?
എനിക്കറിയനമെന്നില്ല
" ഞാന്‍ എന്‍റെ കാര്യം ആരോട് പറയും എന്ന് വിജാരിച്ചിരുന്നു
അപ്പോഴും അശോകന്റെ മുഖം അല്ല എനിക്ക് മുന്‍പില്‍ വന്നത് ...."
' ഇന്നിനി പോകാന്‍ പറ്റില്ലല്ലോ ....വൈകിയില്ലേ ...."
" ഇവിടെ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ....?"
"ഹേ...ഇല്ല ..."
തയ്യാറെടുത്തിരുന്നില്ല ....എന്നാലും അങ്ങിനെ പറഞ്ഞില്ല
തണുപ്പിനു കട്ടി കൂടി വരുന്നു
ജക്കെട് എടുക്കാമായിരുന്നു
" വേറെ അര ഇവിടെ ഉള്ളത് ....?"
" ആരും ഇല്ല .....ഞാനും ....അമ്മയും
അവള്‍ കസേരയില്‍ ഒന്ന് കൂടി അമര്‍ന്നിരുന്നു
പുതച്ചിരിക്കുന്നു
" ഉണ്ണി ....ഞാന്‍ .....എനിക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റില്ല
സഹായം വേണ്ടി വന്നിരിക്കുന്നു ..."
ഹൈരന്ജ് തണുപ്പ് ....കുത്തിത്തുളക്കുന്നു
അവള്‍ എന്താണ് എന്ന് പറഞ്ഞില്ല
കണ്‍കോണുകളില്‍ ഒരു തുള്ളി പൊടിഞ്ഞു നിന്നു
കസേരയില്‍ ഇട്ടിരുന്ന പുതപ്പു മാറ്റി
ആദ്യത്തെ കാഴ്ച
ഞാന്‍ ഞെട്ടി
ആടിപ്പാടി നടന്ന കാലുകള്‍ എവിടെ ....?
കസേരയില്‍ തൂങ്ങിക്കിടന്ന ചുരിദാര്‍ കാലുകള്‍
ആടിക്കളിക്കുന്നു
മുട്ടിനടിയിലേക്ക് കാണുന്നില്ലല്ലോ
" എന്തായിത് ......?"
ശബ്ദത്തിന് ഒരു ഇടര്‍ച്ച
അവള്‍ എന്നെ നോക്കി ചിരിച്ചു
ആ ചിരിയില്‍ ഒരു ജീവിതം ഒഴുകി പോയപോലെ തോന്നി
" കണ്ടില്ലേ ....ഞാനും ഇന്ന് ഒരു അസ്തമയത്തിന്റെ പടിവാതിലില്‍ ആണ്
" കാലുകള്‍ക്കെ മരണം വരിച്ചത്
എന്‍റെ മനസ്സിന് ഒന്നും പറ്റിയിട്ടില്ല
ഞാന്‍ മരണത്തെ തോല്‍പ്പിക്കും
ഒരിക്കല്‍ ഏതായാലും ഇല്ലേ
എനക്ക് അത് കുറച്ചു നേരത്തെ ആയിരിക്കും
RCC... നിന്നും അവള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടുകളുടെ ഒരു കെട്ട്
മേശപ്പുറത്തു കണ്ടു
പിന്നെ ഒന്നും ചോദിച്ചില്ല
മരിച്ചു കൊണ്ടിരിക്കുന്ന ശരീരം
മരണമില്ലാത്ത വാക്കുകള്‍ എങ്കിലും ഞാന്‍ നല്‍കേണ്ടെ
തുരു തുറ സംസാരിച്ചിരുന്ന അവളുടെ വാക്കുകള്‍
ഇടയ്ക്കു മുറിയുന്നത് ഞാന്‍ അറിഞ്ഞു
മാറ്റിയിട്ടിരുന്ന പുതപ്പു ഞാന്‍ കൈകളില്‍ എടുത്തു
പുതപ്പിച്ചു
നിയന്ദ്രിക്കാന്‍ പറ്റാത്ത കണ്ണുനീര്‍ അനുവാദം തേടാതെ പുറത്തേക്ക്
ഒഴുകി
" ഒരാഗ്രഹം കൂടി ബാക്കിയുണ്ട്
എന്‍റെ ക്യാമ്പസ് .....ഞാന്‍ നടന്ന വഴികള്‍ ...ആല്‍മരം
അതിലൂടെ പോകണം...ഒരിക്കല്‍ മാത്രം ....പിന്നെ
അശോകനോട് വിട പറയണം ..."
ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി
പറഞ്ഞു ...." പോകാം ......"
വിഗ്രഹം ഉടന്ഞ്ഞ ചിതലുകള്‍ അരിക്കുന്ന
ചിലന്തി വലകള്‍ കൂടുകൂട്ടിയ .....ശ്രീകോവില്‍
ജീവിതം
രണ്ടു കൈകളും കൂട്ടിത്തിരുമ്മി
കൈകള്‍ മരവിച്ചിരിക്കുന്നു
മനസ്സും.....
Saturday, February 20, 2010
ജന്മം......(മിനി കഥ.......)

ഞാന്‍ പുരുഷു .
മുഴുവന്‍ പേര് പുരുഷോത്തമന്‍ .
അത്ര ഉത്തമന്‍ ഒന്നുമല്ല.
കൈയ്യിലിരിപ്പ് കൊണ്ട് നന്നായില്ല.
ആരും എന്നോട് ഒന്നും പറഞ്ഞില്ല.
ധൈര്യമില്ല ആര്‍ക്കും.
ഉപദേശിക്കാന്‍ വന്നാല്‍ ഞാന്‍ അടിക്കും....ഓടിക്കും.
അതുകൊണ്ട് ഇഷ്ടംപോലെ ജീവിച്ചു.
സഹികെട്ടപ്പോള്‍ ഭാര്യ പിണങ്ങി അവളുടെ വീട്ടിലേക്കു പോയി..കൂടെ കുട്ടികളും.
മക്കള്‍ക്കെന്നെ പേടിയാണ്.
അച്ഛാ എന്നുള്ള വിളി കാത്തു കുറെ ദിവസം ഞാന്‍ ഇരുന്നു...കാര്യമില്ല....വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല.
ഇത് ഇടയ്ക്കു നടക്കുന്ന കഥ തന്നെ....കുറച്ചു കഴിയുമ്പോള്‍ വരും...എന്റെ അഭിമാനം...അത് കളഞ്ഞു ഞാന്‍ പോകുമോ..
വരട്ടെ....പക്ഷെ എന്തോ ...വീട് ഉറങ്ങിപ്പോയി...കുട്ടികളുടെ ശബ്ദം ഇല്ലെങ്കില്‍ പിന്നെ അത് വീടാണോ...?
പുറത്തു കാണിച്ചില്ലെങ്കിലും സ്നേഹമില്ലതിരിക്കില്ലല്ലോ.
മൂത്ത മകള്‍ രാധാമണി...അവള്‍ എന്ത് പറഞ്ഞാലും ഞാന്‍ വാങ്ങി കൊടുക്കും..
എന്താണെന്നറിയില്ല....മദ്യം സേവിച്ചു കഴിഞ്ഞാല്‍ ഭാര്യയെ തല്ലണം...അതൊരു വഴിപാടാണ്..
അവളെ കുറ്റം പറയാന്‍ പറ്റില്ല...എന്നെ കുറെ സഹിച്ചില്ലേ.
പല തെറ്റുകളും ഇനി ആവര്‍ത്തിക്കില്ല.
മനസ്സില്‍ ഉറപ്പിച്ചു.
ഭാര്യയെയും കുട്ടികളെയും കാണണം....ഒന്ന് മാപ്പ് പറയാം.
അതില്‍ തെറ്റൊന്നുമില്ല...വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരണം.
വരും....വരാതിരിക്കില്ല.
നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങി.
പഠിച്ച സ്കൂളിന്റെ മുന്നിലൂടെ വേണം പോകാന്‍.
സ്കൂളിന്റെ നൂറു വാര അകലെയാണ് ബസ് സ്റ്റോപ്പ് .
സ്കൂളിന്റെ മുന്നിലൂടെ പോയപ്പോള്‍ പഠിച്ചിരുന്ന കാലം ഓര്‍ത്തു...ഞാന്‍ നന്നായി പടിചിരുന്നതല്ലേ...നല്ല മാര്‍ക്കോടെ പാസ്സായി....എന്ത് കാര്യം...
ഒപ്പം പടിച്ചിരുന്നവര്‍ ഒക്കെ വലിയ നിലയിലായി.
ഞാന്‍ ഇപ്പൊ ഒരു ഓട്ടോക്കാരനും...
ഈ യോഗം ഞാന്‍ ക്ഷണിച്ചു വരുത്തിയത് തന്നെ അല്ലെ.?
ദൂരെ ബസ് സ്റ്റോപ്പ് കണ്ടു....ചെറിയ ഒരാള്‍ക്കുട്ടം .
ബസ് സ്റ്റോപ്പില്‍ നിന്നും നോക്കിയാല്‍ സ്കൂള്‍ മുഴുവന്‍ ഭംഗിയായി കാണാം...
പാന്റും കൊട്ടും ധരിച്ച കൂളിംഗ് ഗ്ലാസ് വെച്ച ഒരു മാന്യന്‍ സ്കൂള്‍ നോക്കി നില്‍ക്കുന്നു.
സ്കൂള്‍ വില്‍ക്കുകയാണെന്ന് കേട്ടിരുന്നു . എന്നാലും ഇത്ര വേഗം ഉണ്ടാവുമെന്ന് കരുതിയില്ല..ഏതോ കുത്തക പാര്‍ടി ആയിരിക്കും...ചുറ്റും കൂടിയ ആളുകളെ കണ്ടപ്പോള്‍ അടിച്ചു
ഓടിക്കാന്‍ തോന്നി...മനസ്സില്‍ ഒരു വേദന പടര്‍ന്നോ എന്നൊരു സംശയം...പിന്നെ ആലോചിച്ചു...സ്കൂള്‍ എവിടേക്കും പോകില്ലല്ലോ.
മെല്ലെ നടന്നു അടുത്തെത്തി...നോക്കി നിന്നു.
ബസ് സ്റൊപിനു അടുത്തുള്ള കടയുടെ മുന്നില്‍ ഒരു വലിയ കാറ് .
മാന്യന്റെ ചുറ്റിലും നാലഞ്ചു ആളുകള്‍ വളഞ്ഞു നില്‍ക്കുന്നു.
എല്ലാവരും പാന്റും ഷര്‍ട്ടും വേഷധാരികള്‍.
അവരെ കാണാനായി കുറെ ഗ്രാമ വാസികള്‍ ചുറ്റിലും.
പിന്നിലൂടെ നടന്നു മെല്ലെ അടുത്തെത്തി.
അദ്ദേഹം നല്ല ഇംഗ്ലീഷില്‍ അവരുമായി സംസാരിക്കുന്നു.
നാട്ടുകാര്‍ നോക്കി നില്‍ക്കുന്നു.
എന്നിലെ പത്താം ക്ലാസ്സുകാരന്‍ ഉണര്‍ന്നു.
ദേവകി ടീച്ചറെ ഓര്‍ത്തു..അന്ന് ഇന്ഗ്ലിഷിനു കുറെ തല്ലു കൊണ്ടാല്‍ എന്താ...
തെറുത്തു കയറ്റിയ ഷര്‍ട്ടിന്റെ കൈ നിവര്‍ത്തി.
തേച്ചത് നന്നായി..ഒരു വൃത്തിയുണ്ട്..മനസ്സിനും ഒരു സന്തോഷം..പിന്നെ മുണ്ട് ...നല്ല നിറം...കറുത്ത ബാഗ് കയ്യില്‍ പിടിച്ചു...കഷത്തുവെച്ചാല്‍ മോശമാവും.
"hello...how do you do..?"
അറിയുന്ന ഇന്ഗ്ലിഷില്‍ തട്ടി.
ഞാനും നന്നായി പഠിച്ചതല്ലേ.
മറുപടി വന്നു...." സുഖം...."
"എന്ത് ചെയ്യുന്നു...? എന്താ പേര്..?
വലിയ നെറ്റിയില്‍ കയറ്റി വെച്ച ഗ്ലാസ്.
കയ്യില്‍ സിഗാര്‍.
അദ്ദേഹത്തിന്‍റെ പെട്ടി പിടിച്ചിരിക്കുന്ന സഹായികള്‍.
മുഖത്തേക്ക് ഒന്ന് നോക്കി...
" എന്റെ പേര് പുരുഷു..."
"ഓഹോ...ഞാന്‍ രാജഗോപാല്‍...'
ഇപ്പോള്‍ അമേരിക്കയില്‍ ആണ്..ജോലി അവിടെയാണ്."
തലയിലൂടെ ഒരു മിന്നല്‍ പിണര്‍ ഓടി മറഞ്ഞു.
എന്റെ കൂടെ പഠിച്ച രാജഗോപാലോ മറ്റോ ആണോ ഇത്..?
വേണ്ട...അവനൊന്നും അല്ല...ആവാന്‍ വഴിയില്ല.
അവന്‍ ഒരു പീക്കിരി ചെക്കന്‍.
അവനെയൊക്കെ ഞാന്‍ എത്ര തവണ അടിച്ചതാ..
മറ്റൊരു സിഗാരിനു തീ കൊടുക്കും മുന്‍പ് എനിക്ക് നേരെ ഒരെണ്ണം നീട്ടി .
"വലിക്കുമോ...?"
മനസ്സില്‍ ഒന്ന് ചിരിച്ചു.
"ഇപ്പൊ വേണ്ട..."
നിരസിക്കുമ്പോഴും ഞാന്‍ തന്നെ വലിയവന്‍ എന്ന് തോന്നി.
" എന്റെ കൂടെ ഒരു പുരുഷോത്തമന്‍ പഠിച്ചിട്ടുണ്ട്....അവന്‍ എവിടെയാണെന്ന് അറിയില്ല...കണ്ടാലും മനസ്സിലാവും എന്ന് ഒരു ഉറപ്പും ഇല്ല....കാലം ...അത് വല്ലാത്ത ഒരു സാധനം തന്നെ....അല്ലെ...?"
ഒന്ന് ഞെട്ടി....പുറത്തു കാണിച്ചില്ല.." അതെ..."
ഒരടി പിന്നിലേക്ക് നീങ്ങി നിന്ന്...കൂടുതല്‍ ചോദ്യങ്ങള്‍ വന്നാലോ...?
ഒരു കാര്യം വ്യക്തമായി...തന്റെ ക്ലാസ്സ് മേറ്റ് രാജഗോപാലന്‍ തന്നെ ഇവന്‍...അല്ല അദ്ദേഹം...ടീച്ചറുടെ മകന്‍.
പുറം തിരിഞ്ഞു അമേരിക്കന്‍ ചുവയുള്ള ഇന്ഗ്ലിഷില്‍ കൂടെ ഉള്ളവരോട് സംസാരിക്കുന്നത് കേട്ടു.
ഞാന്‍ മെല്ലെ ഒന്നുകൂടെ പിറകിലേക്ക് നീങ്ങി.
ഭാഗ്യം....എന്നെ മനസ്സിലായില്ല...ഞാന്‍ ആരാണെന്ന് അവന്‍ അറിയണ്ട..
വീണ്ടും എനിക്ക് നേരെ നീട്ടിയ സിഗാരിന്റെ പെകെറ്റ് .
"ഇത് വെച്ചോള്..."
"വേണ്ട സാര്‍......ഞാന്‍ വലിക്കില്ല...."
ബാഗില്‍ വാങ്ങി വെച്ചിരുന്ന രണ്ടു കേട്ട് ബീഡി ഒന്ന് കൂടി തപ്പി നോക്കി.
ഇചാഭംഗം കൊടുങ്കാറ്റായി ആഞ്ഞു വീശി.
ബസ്സ് കാത്തു നില്‍ക്കാതെ എവിടെക്കെന്നറിയാതെ അവിടെ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ നടന്നകന്നു.
വേച്ചു നടന്നു....കാലുകള്‍ക്ക് ശക്തി ക്ഷയിച്ചപോലെ ...
ശരീരത്തിന് ഒരു തളര്‍ച്ച.
മങ്ങിയ മുഖങ്ങള്‍ ചുറ്റിലും.
മിഴിവുള്ള ഓര്‍മ്മകള്‍ നഷ്ടപ്പെട്ടിരിക്കുന്നു.
മസ്തിഷ്ക്കത്തെയും പ്രായം ആക്രമിച്ചിരിക്കുന്നു.
ഇനി ഒരു തിരിച്ചു വരവ്.....?
ചിന്തകളുടെ മാറാപ്പില്‍ നിന്നും പുറത്തു ചാടണം.
അതെ വഴിയുള്ളൂ.
ഇന്ന് എനിക്ക് എന്തായാലും കുടിക്കണം.
ഈ സങ്കടങ്ങള്‍ എല്ലാം കള്ളുഷോപ്പ് വരെ നീണ്ടു നില്‍ക്കു..
ശരീരത്തെയും മനസ്സിനേയും മയക്കാന്‍ വേറെ വഴിയില്ല.
നിറമുള്ള ഓര്‍മ്മകള്‍ ഒന്നും ഇല്ലല്ലോ എനിക്ക്....ഇശ്വര...
ചിന്തകളില്‍ ആണ്ടു പോയ കണ്ണുകളില്‍ രാജഗോപാലന്‍ വീണ്ടും പുനര്‍ ജനിച്ചു.
കള്ളു ഷാപ്പിന്റെ മുന്നില്‍ അല്പനേരം നിന്നു.
ഉള്ളിലേക്ക് കയറിയില്ല.
മനസ്സ്.......കടിഞ്ഞാന്‍ ഇല്ലാത്ത കുതിര.
വേണ്ട....വേണ്ട...ഇത് വേണ്ട...മനസ്സില്‍ ഉറപ്പിച്ചു..
ഹൃദയം പറിച്ചെടുക്കുന്ന വേദന...
ഇന്നത്തോടെ ഇത് നിര്‍ത്താന്‍ എനിക്ക് കഴിയണം...എന്നാല്‍ ഞാന്‍ വിജയിക്കും.
മനസ്സ് ഒന്ന് കൂടെ ദൃടമാക്കി .
പതിവില്ലാത്ത വിധം മനസ്സ് ശാന്തമായി.
ഓടി വരുന്ന മക്കളുടെ രൂപം ഓര്മ വന്നു.
അവരുടെ സന്തോഷം..
ഇനി എനിക്ക് ജീവിക്കണം....കുറച്ചു നാളത്തേക്കെങ്കിലും .
കാര്‍മേഘം ഒഴിഞ്ഞ ആകാശം പോലെ മനസ്സുമായി നാല് നാഴിക അകലെയുള്ള ഭാര്യ വീട്ടിലേക്കു ആഞ്ഞു നടന്നു.
ഏതോ ലോകം പിടിച്ചടക്കിയ ആനന്ദം.
ജീവിക്കണം....ആണായിതന്നെ...
Sunday, February 7, 2010
വേലിയേറ്റം....

ഓര്‍മകളില്‍ ഉളിയിട്ടു നടക്കാന്‍ എന്ത് രസമാണെന്നു അയാള്‍ ഓര്‍ത്തു.
മെല്ലെ വന്നടിയുന്ന തിരമാലകളെ കാലിന്നടിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.
കൈയ്യില്‍ വെള്ളം കോരിയെടുത്തു.
പെട്ടെന്നാണ് മുഖം കഴുകാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തത്.
പതഞ്ഞു വന്ന വെള്ളം വിരലിന്നടിയില്‍ കൂടി തോഴോട്ടു പോയി.
അവിടവിടെ ചിതറിക്കിടക്കുന്ന ചിപ്പികള്‍ ജീവന്‍ നഷ്ടപ്പെട്ട എത്രയോ ജന്തുക്കളുടെതല്ലേ എന്നോര്‍ത്തു.
അവക്കും ആത്മാക്കള്‍ ഇല്ലേ ?
വീടുകള്‍ അലങ്കരിക്കുന്ന എത്ര ശവ ശരീരങ്ങള്‍ ?
ചിന്തകളില്‍ ഭ്രാന്തിന്റെ അംശം കലരാന്‍ തുടങ്ങിയോ..?
കാലുകള്‍ കൊണ്ട് നനഞ്ഞ മണലില്‍ പാടുകള്‍ ഉണ്ടാക്കുമ്പോഴും
ജീവിതത്തിന്റെ എണ്ണമറ്റ മറക്കാത്ത മായാത്ത മുറിപ്പാട് കളിലേക്ക് ഓര്‍മകളിലൂടെ നടന്നു.
ഞാന്‍ ആണോ വഞ്ചിച്ചത് അതോ എന്നെയാണോ ?
വിവാഹം എന്നാ സങ്കല്പം എന്താണ് ?
ജീവിതം തളക്കപ്പെടുമോ ?
ആകെ ഒരു അസ്വസ്ഥത ...കൈവിരലുകള്‍ മുടികളില്‍ കുടി ഓടിച്ചു.രണ്ടു വിരലുകള്‍ കൊണ്ട് പകുത്തു ഒന്ന് വലിച്ചു.
സുഖകരമായ വേദന.
ഓര്‍മ്മകള്‍ മൂടല്‍ മഞ്ഞു പുതച്ചു കിടക്കുന്നു.
വ്യക്തതയില്ലാത്ത സ്ത്രീ രൂപങ്ങള്‍ ചുറ്റിലും.
ജീവിത പ്രയാണത്തില്‍ നഷ്ടപ്പെട്ടു പോകുന്നതു എന്തെല്ലാമാണ് ?
വെറുതെ ഇരിക്കുമ്പോള്‍ മനസ്സിലേക്ക് ഒടിയെത്തുന്നതാര് ആദ്യം.?
ഏത് മുഖം ആണ് എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത് ?
കാണണം ഇപ്പോഴും എന്ന് തോനുന്ന മുഖം ഏതാണ്?
ചിന്തകളുടെ ചരട് പൊട്ടി ദിശാബോധമില്ലാതെ അലയുന്ന ഒരു മനസ്സുമായി അങ്ങിനെ ....
ചെറുപ്പം പടിയിറങ്ങുമ്പോള്‍ മനസ്സില്‍ കയറിക്കൂടുന്ന പ്രണയിനികളെക്കുറിച്ച് ആലോചിക്കും.
ഞാന്‍ സ്നേഹിച്ചവരെയും എന്നെ സ്നേഹിച്ചവരെയും കുറിച്ച് ഒരു കനെക്കെടുപ്പ് നടത്തും.
അതിനു സമയമായില്ല....ഇനിയും എത്രയോപേര്‍ വരാന്‍ ഇരിക്കുന്നു.
പക്ഷെ ....ചില മുഖങ്ങള്‍ മനസ്സില്‍ ഒട്ടിപ്പിടിച്ചു കിടന്നു.
പകരം കണ്ടെത്താന്‍ പറ്റാത്ത മുഖങ്ങള്‍.
ഒരു മായക്കണ്ണാടി.
ജാലകങ്ങല്‍ക്കപ്പുരത്തു വെയിലേറ്റു കിടക്കുന്ന പാടവരമ്പുകള്‍ .
കുന്നിന്‍ ചരിവിറങ്ങി വരുന്ന ബസ്സ് .
ബസ്സില്‍ നിന്നും അവളിറങ്ങി വരുന്നതും കാത്തു നിന്ന നാളുകള്‍.
തോളുരുമ്മി നടക്കുമ്പോള്‍ കിട്ടുന്ന ആനന്ദം .
ആരോ എനിക്കായ് ഉണ്ടെന്ന തോന്നല്‍.
ചോറ്റു പാത്രത്തില്‍ എനിക്കായ് കരുതി വെച്ച ഒരുപിടി.
വിശപ്പില്ലെങ്കിലും അവള്‍ തരുമ്പോള്‍ കിട്ടുന്ന സംതൃപ്തി .
മോഹങ്ങളുടെ കുടം തല്ലിപ്പൊട്ടിക്കാന്‍ വന്ന kaalam .
എനിക്ക് വളരണ്ടായിരുന്നു.
കാലത്തെ പിടിച്ചു നിര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍..?
പ്രണയം ഒരു വേദന തന്നെയാണ്.
മനസ്സില്‍ ഒരു മുറിപ്പാട് സൃഷ്ടിക്കും.
ഉണങ്ങാത്ത മുറിപ്പാട്.
കാലമെന്ന ഭിഷഗ്വരന്‍ എത്ര ശ്രമിച്ചാലും ബാക്കിയാവുന്ന മുറിപ്പാട്.
ശക്തമായ വേദനക്ക് ഒരു ആശ്വാശം കിട്ടും.പക്ഷെ മുഴുവനായി കരിയില്ല.
മനസ്സിനെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ ....പ്രണയം.
മനസ്സ് വീടനിക്കണ്ടേ...കുറച്ചു ബാക്കി വെക്കും....കാലം.
എന്റെ ഒരു ദിവസം കൂടി ഇന്ന് കൊഴിയുന്നു.
തുടരും .........
Thursday, February 4, 2010
പടി വാതില്‍ മുട്ടിയതാര് .........(life story)
പതിവ് പോലെ സൂര്യന്‍ ഉദിച്ചു. എന്തോ സംഭവിക്കാന്‍ പോകുന്ന പോലുള്ള പകലിന്റെ ദീര്‍ഘ ശ്വാസം ..
അസാധാരണ ശബ്ദം പുറപ്പെടുവിക്കുന്ന പക്ഷികളും മൃഗങ്ങളും .
അസഹ്യമായ പാശ്ചാത്തലം വല്ലാതെ വീര്‍പ്പു മുട്ടിച്ചു.
ഇത് ജീവിതമാണ്....എന്താണ് സംഭവിക്കുന്നത് ?
ഇരുട്ടിനു ഗന്ധമുണ്ടോ ?ഉണ്ട്....മരണത്തിന്റെ.കാലൊച്ചകള്‍ പതിയിരുന്നു കേട്ടു.
പേരറിയാത്ത എല്ലാ ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ത്ഥിച്ചു."അവള്‍ക്കൊന്നും വരരുതേ ...."
ആഴക്കടലിന്റെ നിശബ്ധത .
തീരം തൊട്ടു മടങ്ങുന്ന തിരമാലകളില്ല.ശാന്തം.
ഈ നിശബ്ധത തന്നെ ഭയാനകം.എന്തെങ്കിലും ഒരു ഒച്ച കേട്ടിരുന്നെങ്കില്
തോളത്തു തട്ടിയ കയ്യിലേക്ക് ഒന്ന് നോക്കി.ഞെട്ടി....ഒരല്‍പം.പുറത്തേക്ക് കാണിച്ചില്ല.
ഡോക്ടര്‍ മുന്നില്‍ നില്‍ക്കുന്നു."എന്താ പറയാ.....ഇമ്പ്രോവ്മെന്റ്റ് ഒന്നുമില്ല..'
വികാരങ്ങള്‍ എല്ലാം മരിച്ച കണ്ണുകള്‍.ശബ്ദത്തിന് ഒരു ഇടര്ച്ചയുണ്ട്.
പുറം തിരിഞ്ഞു പോകുന്ന ഡോക്ടറുടെ പിറകില്‍ ഒരാള്‍കുട്ടം..
അടുത്ത രോഗിയെ തേടിയുള്ള ഓട്ടം.
ഞാന്‍ മാത്രം ഇരിക്കാറുള്ള ICU വിന്റെ കസീരയിലേക്ക് മടങ്ങി
മെല്ലെ.മനസ്സ് പറഞ്ഞു..." ചിരിച്ചു കൊണ്ട് അവള്‍ എണീറ്റിരിക്കും.."
അതൊരു വിശ്വാസമാണ്..ദൈവം അങ്ങിനെ ചതിക്കില്ല...പാപങ്ങള്‍ ഒന്നും അറിഞ്ഞുകൊണ്ട് ചെയ്തിട്ടില്ല...
കഴിയുന്ന സഹായങ്ങള്‍ എല്ലാം ചെയ്തിട്ടുമുണ്ട് .കാത്തിരിക്കാം..
ഒരഗ്നി കുണ്ഡം പുകയുന്നുണ്ട് ഉള്ളില്‍.ഭാര്യയെ കാണുമ്പോള്‍ എന്ത് പറയും...എങ്ങിനെ അവതരിപ്പിക്കും...ഒന്നും പറയാന്‍ പറ്റാതെ ആലോചനയില്‍ മുങ്ങി താണ്.
ഓര്‍മ്മകള്‍ പിച്ച വെച്ച് നടക്കാന്‍ തുടങ്ങിയിരിക്കുന്നു
അപ്രതീഷിതമായ വിധിയുടെ കടന്നാക്രമണം .
തൃപങ്ങോട്ടപ്പന് വഴിപാടു നേര്‍ന്നു.
എണ്ണവറ്റിയ കല്‍വിളക്ക് പോലെ മുഖമാകെ വരണ്ടിരിക്കുന്നു.
പാതി തുറന്ന മിഴികള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നിച്ചു.
അടുര്ശ്യമായ കൈകള്‍ ആരുടേത് ...?
വെന്റിലെട്ടരിന്റെ മൂളല്‍ അസഹനീയം തന്നെ.
മെലിഞ്ഞു നീണ്ട വിരലുകള്‍...അതിനു അസാധാരണ വലിപ്പം.കലണ്ടറില്‍ കാണുന്ന സരസ്വതി ദേവിയുടെ കൈകാലുകള്‍.കൂവള കണ്ണുകള്‍ അടഞ്ഞു തന്നെ കിടന്നു.
എന്താ ഇനിയും തുറക്കാത്തെ ....?
ആകാംക്ഷയോടെ തള്ളി നീക്കുന്ന നിമിഷങ്ങള്‍.
ഒരിക്കലും ഉണരാത്ത മയക്കത്തിലേക്ക് കൂപ്പു കുത്തിയോ മോളു നീ ?
തുടച്ചിട്ടും നിലക്കാത്ത കണ്ണുനീര്‍ വീണു അവളുടെ ഉടുപ്പ് നനഞ്ഞു .ചലനമില്ല...കൈകള്‍ ഒരിക്കല്‍ പോലും അനക്കിയില്ല.അലക്കി കൊടുത്തയച്ച ഉടുപ്പുകള്‍ നന്നായി ധരിച്ചിട്ടുണ്ട്.തലമുടി രണ്ടായി പകുത്തു പിന്നിലേക്ക് കെട്ടിയിരിക്കുന്നു.
എന്റെ മുഖത്തേക്ക് നോക്കാതെ സിസ്റ്റര്‍ പറഞ്ഞു..." മുടി കുറച്ചു മുറിക്കേണ്ടി വരും...ആകെ കൂടാണ്..."ധാരാളമായ മുടിക്കെട്ടിലേക്ക് എനിക്ക് നോക്കാന്‍ ശക്തിയില്ല.അര്‍ദ്ധ സമ്മതത്തില്‍ ഒന്ന് മൂളി.
എത്ര നാള്‍ ....ഇങ്ങിനേ.....അറിയില്ല....
ചിതലരിച്ച തലച്ചോറില്‍ ഇനി മുടി വളരുമോ...
ഓര്‍മ്മകള്‍ ഉപേക്ഷിച്ചു പോയ ആ മുഖത്തേക്ക് ഒന്ന് നോക്കി.തിരിച്ചു വരുമ്പോള്‍ ശരീരത്തിന് ആകെ ഒരു മരവിപ്പ്...മാനസിക സംഘര്‍ഷത്താല്‍ തല താണിരുന്നു.
മാര്‍ക്കാണ്ടെയനെ രക്ഷിച്ചില്ലേ ....?
വഴിപാടുകള്‍ നേര്‍ന്ന അമ്പലങ്ങളുടെ നീണ്ട പട്ടികയില്‍ ഒന്നുകൂടി എഴുതിച്ചേര്‍ത്തു.
വേഷപ്രച്ചന്നയായ് നിന്ന മരണത്തെ അവള്‍ കണ്ടില്ല..
ഏതോ കോമാളിയായി കരുതി.
പക്ഷെ അവളുടെ ആറാം ഇന്ത്രിയം പറഞ്ഞു.." അമ്മെ എനിക്കെന്തോ വരുന്നുണ്ട്...അമ്മ വിഷമിക്കണ്ട...ഒക്കെ ശരിയാവും.."
പ്രതീക്ഷ എന്നും അവള്‍ക്കു കൂടപ്പിറപ്പായിരുന്നു .
വീടിന്റെ നീണ്ട ഇടനാഴിയില്‍ കൂടി അവള്‍ ചുമരിന്റെ രണ്ടറ്റവും മുട്ടി നീങ്ങി.നേരെ നടക്കാന്‍ പറ്റുന്നില്ല...അവള്‍ വീണ്ടും വീണ്ടും ശ്രമിച്ചു ...
ഓര്‍മ്മകള്‍ മായും മുന്‍പ് അവള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു." എന്തിനാ ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് .."..
അമ്മയുടെ വാടിയ മുഖത്തേക്ക് നോക്കി.മറുപടി അമ്മയുടെ തേങ്ങലായി .
ജീവിച്ചു മതിയായില്ല.കളിക്കുട്ടുകാരികള്‍ കുറേയുണ്ട് . പക്ഷെ ഗോപിക ...അവളെ കാണാന്‍ പറ്റിയില്ലല്ലോ .
മച്ചില്‍ ഭഗവതിയോട് കേണ് കരഞ്ഞു.പ്രാര്‍ത്ഥന പുസ്തകം കൈയ്യില്‍ നിന്നും വീണു.ഒന്നും കൈയ്യില്‍ ശക്തമായി പിടിക്കാന്‍ പറ്റുന്നില്ല.താളം നഷ്ടപ്പെട്ടിരിക്കുന്നു.
എല്ലാം ഒരു തവണ കേട്ടാല്‍ പഠിക്കുന്ന അവളുടെ തലച്ചോറില്‍ ചിതല്‍ അരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഏറെ വൈകിയില്ല..ആശുപത്രി....ICUടെസ്റ്റുകളുടെ കൂമ്പാരം.
വിധി വന്നിരിക്കുന്നു...എന്സിഫളിടിസ്.(ENCEPHILITIS)
തലച്ചോറിന്റെ ഒരു ഭാഗം വൈറസ് തിന്നിരിക്കുന്നു.
Regenerate ചെയ്യാത്ത തലച്ചോറിന്റെ ക്ഷയം.അവളുടെ ബുദ്ധിയും ഓര്‍മകളെയും കാര്‍ന്നു തിന്നിരിക്കുന്നു.
ഒരിക്കല്‍ പോലും മടങ്ങി വരാന്‍ പറ്റാത്ത ജീവിതത്തിലേക്ക് അവള്‍ മറഞ്ഞിരിക്കുന്നു.
കുടുംബ ഡോക്ടര്‍ പറഞ്ഞു..." എന്തിനാ ഇനി അവളെ നിങ്ങള്ക്ക്..ഒരു വെജിട്ടബ്ലെ ആയി കിടക്കണോ "
പക്ഷെ അതൊന്നും മനസ്സ് ഉള്കൊണ്ടില്ല.
ഓടി ചാടി നടക്കുന്ന അവള്‍....അത് മാത്രമായിരുന്നു മനസ്സില്‍...മനസ്സ് പറഞ്ഞു..
"ഇല്ല,,,അവള്‍ക്കൊന്നും സംഭവിക്കില്ല...."അതൊരു വിശ്വാസമാണ്...ഇത്രയും കാലം ജീവിപ്പിച്ചത് ഈ വിശ്വാസമാണ്...
കൊഴിജുപോയ പകലുകള്‍ക്ക് എണ്ണം കൂടി വരുന്നു.
ഉറക്കമിളക്കുന്ന രാത്രികള്‍ എത്രയെന്നറിയില്ല .
എന്റെ വിശ്വാസ പ്രമാണങ്ങള്‍ക്ക് മുറിവേറ്റിരിക്കുന്നു.
ഒരിക്കലും തുറക്കാത്ത മിഴികളിലേക്കു ഇടയ്ക്കു ചെന്ന് നോക്കും.
എന്നെ കണ്ടാല്‍ തിരിച്ചറിയോ...?ആദ്യം ഒന്ന് കണ്ണ് തുറക്കട്ടെ.അവളുടെ ഒരു വിളി കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തിരുന്നു.ചലനമറ്റ കാലുകള്‍ക്ക് നീര് വന്നിരിക്കുന്നു.പുതപ്പു കൊണ്ട് മൂടി വെച്ചു.നേഴ്സ് പറഞ്ഞു..."അമ്മ കാണണ്ട...."പൊട്ടി പോകാവുന്ന മാതൃ ഹൃദയത്തെ നേഴ്സ് മുന്നില്‍ കണ്ടു.
ഭാഗ്യ ദേവത തീരെ കടക്ഷിച്ചില്ല.നാള്‍ക്കുനാള്‍ രോഗം മൂര്ചിച്ചു.ചരടട്ട പട്ടം പോല്‍ പ്രതീക്ഷകള്‍ പറന്നകന്നു.അവയവങ്ങള്‍ ഓരോന്നായി തകര്‍ന്നിരിക്കുന്നു.
കവടി നിരത്തിയ പണിക്കര്‍ പറഞ്ഞു.." ഗുരുവായുരപ്പന് ഒരു കദളിക്കുല കൂടി നേര്‍ന്നു രാശി വാരാം.."പണിക്കരെയും ദൈവം മറച്ചു.എങ്ങിനെ നോക്കിയിട്ടും രാശി ഫലം അനുകുലമാകുന്നില്ല "വ്യാഴം മറഞ്ഞിരിക്കുന്നു..."
ചമയങ്ങള്‍ ഇല്ലാതെ അവള്‍ കിടന്നു.ഒരു നൊമ്പരത്തിന്റെ ബാക്കി പത്രം.
നിലാവ് പടര്‍ന്നു നില്‍ക്കുന്ന മുഖ കാന്തി.
കണ്ണുകള്‍ കൃത്യമായും അടഞ്ഞു തന്നെ .ഒരു വേള കണ്ണ് തുറന്നുവോ എന്ന് തോന്നി.ഇല്ല....ഒരു സാധ്യതയും ഇല്ല.അല്പം പോലും ശരീരത്തിനോ മുഖ്ത്തിണോ പോറല്‍ ഏറ്റിട്ടില്ല.എന്നിട്ടും എന്തെ....?
ഒരു റേഡിയോ ഗാനം ഒഴികിയെത്തി.ഇന്നലെകള്‍ക്ക് മരണമില്ലജീവിതം ഇന്ന് തന്നെനാളെ ഒരു സ്വപ്നം മാത്രം...
മരണത്തിന്റെ ഒച്ച പോലെ പള്ളിമണിയുടെ ശബ്ദം കാറ്റില്‍ ഒഴുകിയെത്തി.
എടുക്കാന്‍ സമയമായിരിക്കുന്നു.നേര്‍ത്ത കാറ്റും ചാറല്‍ മഴയും.അവള്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രകൃതി.
സൂര്യന്‍ ഉപേക്ഷിച്ചുപോയ അവസാന കിരണങ്ങള്‍ അവളുടെ മുഖത്തു ബാക്കി നിന്നു.
ഇനി.............ചമയങ്ങളില്ല.....ചായങ്ങളില്ല.....അവള്‍ ഒരു മാലാഖ.
മുറിഞ്ഞു പോകുന്ന ഓര്മ പൊട്ടുകള്‍.വളപ്പൊട്ടുകളും....വളകളും...പല നിറത്തിലുള്ള വളകള്‍ ചരടില്‍ കോര്‍ത്തു മഴവില്ല് ഉണ്ടാക്കും.....അവള്‍.....നിഷ്കളങ്കമായ കുട്ടിത്തം.പൊട്ടിപ്പോയ വളകളുടെ ശേഖരം തന്നെയുണ്ട് അവള്‍ക്ക്.സാധാരണ ആരും വളപ്പൊട്ടുകള്‍ സൂക്ഷിക്കാറില്ല .ഉടഞ്ഞുപോയ മോഹങ്ങളുടെ കൂട്ടം ആണെന്ന് പറയും അവള്‍...എന്നിട്ട് രണ്ടു കണ്ണും അടച്ചൊരു ചിരി.ഇപ്പോള്‍ എല്ലാ മോഹങ്ങളും തല്ലി കെടുത്തി മറഞ്ഞില്ലേ നീ..?ഒന്നും മാഞ്ഞു പോകില്ല..ഈ ഓര്മ പൊട്ടുകളും ...
വെറുതെ മലര്‍ന്നു കിടന്നു.ഉച്ചയുറക്കം നല്ലതല്ല.മനസ്സിന്റെ വിങ്ങലുകള്‍ വലകള്‍ നെയ്തു തുടങ്ങിയിരിക്കുന്നു.ഒരു വേലിയെട്ടത്തിലും ഒളിച്ചു പോകാത്ത ഓര്‍മ്മകള്‍.
ഒരു വ്യാഴവട്ടക്കാലം നെഞ്ചില്‍ കുളിര് പകര്ന്നതല്ലേ അവള്‍..?ഒരു തീക്കനല്‍ ഉപേക്ഷിച്ചു പോകുമ്പോഴും പ്രതീക്ഷയുടെ ഒരു തിരി വെട്ടം ബാക്കി വെച്ചതല്ലേ...?
പടിവാതിലില്‍ മുട്ടി ഒളിഞ്ഞു നോക്കിയതും അവളല്ലേ.?ഉമ്മറപ്പടിയില്‍ ട്രൌസറും t- ഷര്‍ട്ടും ഇടതു കൈകൊണ്ടു വലിച്ചു കയറ്റി കള്ളച്ചിരിയോടെ നില്‍ക്കുന്നതും അവളല്ലേ.?
" അച്ഛാ ,,,ഞാന്‍ വന്നു....'ഞെട്ടി എഴുന്നേറ്റ് വാരി പുണരാന്‍ കൊതിച്ചു.അപ്പോഴും അവളുടെ ച്ചയാചിത്രത്തിന് പിറകില്‍ അവള്‍ മറഞ്ഞിരിപ്പുണ്ടായിരുന്നു.
ഇവള്‍.............എന്റെ മകള്‍................
Subscribe to:
Comments (Atom)

