
പ്രിയപ്പെട്ട ഉണ്ണി , ഒന്നു കാണണമെന്നുണ്ട് .
വന്നാല്‍ നന്നായിരുന്നു .
സസ്നേഹം
റീന
ചുരുങ്ങിയ വാക്കുകള്‍ .
പിറക് വശം നോക്കി .
അഡ്രസ് കൊടുത്തിട്ടുണ്ട് .
കൈയ്യില്‍ കത്തും ചുരുട്ടിപ്പിടിച്ചു ബസ്സിറങ്ങി .
ഇന്നലത്തെ കാറ്റില്‍ പൊഴിഞ്ഞ ഇലകള്‍ക്ക് മീതെ ഞാന്‍ നടന്നു .
ഓരോ അടി നടക്കുമ്പോഴും കരിയിലകള്‍ അമരുന്ന ശബ്ദം .
ചീവീടുകളുടെ മൂളല്‍ .
ദൂരം ഇനിയും നടക്കാനുണ്ട് .
തണുപ്പ് കൂടിക്കൂടി വരുന്നു.
ബസ്സിറങ്ങിയാല്‍ മൂന്ന് കിലോമീറ്റര്‍ നടക്കണം .....മല കയറ്റം.
ഇവള്‍ എങ്ങിനെയാണ് കോളേജില്‍ വന്നിരുന്നത് ?
ബസ്സിറങ്ങിയപ്പോള്‍ ആളുകള്‍ അപരിച്ചതനെ സാകൂതം നോക്കി .
എന്നെ പരിചയമുള്ളവര്‍ എന്തായാലും ഇവിടെയില്ല .
പണി കഴിഞ്ഞു പോകുന്ന തൊഴിലാളികള്‍ .
ഇവിടെ മുഴുവന്‍ ചായത്തോട്ടങ്ങള്‍ ആണല്ലോ .
കടക്കാരന്‍ പറഞ്ഞ
അടയാളം വെച്ച് നടന്നു .
ആരെയും ശ്രദ്ധിച്ചില്ല .
കാലമേറെ കഴിഞ്ഞിരിക്കുന്നു .
എന്തിനാണവള്‍ എന്നെ കാണണം എന്ന് പറഞ്ഞത് ?
അശോകനോടുള്ള അവളുടെ പ്രണയം അറിയാത്തവര്‍ ഇല്ല
അന്ധത പടര്‍ന്ന കാലം
രണ്ടു പേരും എന്റെ സുഹൃത്തുക്കള്‍ തന്നെ ...എന്നാലും
എന്നെ ഒരു മാര്‍ഗദര്‍ശി ആയി കണ്ടതാണോ ....?
എന്റെ ഉള്ളിലും പ്രണയത്തിന്റെ വിത്തുകള്‍ പാകിയ ഒരാളുണ്ട്
അതവിടെ നില്‍ക്കട്ടെ .....
ഇനി കയറ്റമാണ് ........
വള്ളികള്‍ ച്ചുട്ടിപ്പടര്‍ന്ന വന്‍ മരങ്ങള്‍ ....കാട്
കാടിന്‍റെ ശബ്ദം....മണം
എന്തോ ഒരു അസ്വസ്ഥത
കുന്നിന്‍ മുകളില്‍ ലൈന്‍ വീടുകള്‍ ....കൂട്ടമായി
അതില്‍ എവിടെ ആയിരുക്കും ?
ദൂരെ നിന്ന് തന്നെ കാണാം
എത്താറായി
ഇപ്പോള്‍ മനസ്സില്‍ ആകാംഷയുടെ തേരോട്ടം
അശോകനോത്തുള്ള പ്രണയം കൈവിട്ടോ ?
കുറച്ചു കാലം ആയില്ലേ...ഒന്നും അറിഞ്ഞില്ല
കാപ്പി ത്തോട്ടത്തിലെ മാനേജര്‍ ആയിരുന്നു അവളുടെ അച്ഛന്‍
എന്ന് കേട്ടിട്ടുണ്ട്
വലിയ പ്രതീഷകള്‍ കൊണ്ട് വീട് തിരയാന്‍ തുടങ്ങി
ചിലരോട് ചോദിച്ചു ....ബംഗ്ലാവുകള്‍ ഒന്നും കാണുന്നില്ല
മാനേജരുടെ മകളെ അറിയാത്തവരുണ്ടോ ?
പടിഞ്ഞാട്ടു ചരിഞ്ഞ കുന്നിന്റെ ചരുവില്‍ ഒരു സാമാന്യം ഭംഗിയുള്ള
വൃത്തിയുള്ള ഒരു ചെറിയ വീട്
സൂര്യന്‍ മറയാന്‍ ഇനി അധികം നേരമില്ല
നടത്തം വേഗത കൈവരിച്ചു
പോക്കുവെയില്‍ നാളങ്ങള്‍ ചില്ലകള്‍ക്കിടയിലൂടെ ചിതറി വീണു
ഒരു നിമിഷം
നീട്ടി വിളിച്ചു
റീനാ ......
വാതിലില്‍ മുട്ടിയ എന്നെ സ്വാഗതം ചെയ്തത് അവളുടെ അമ്മ
നിര്‍വികാരത മുറ്റി നിന്ന മുഖം
ചുണ്ടുകള്‍ ഒരു വശത്തേക്ക് കോട്ടി
ചിരിച്ചതായിരിക്കണം
എന്നെ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നി
ഇപ്പോള്‍ അവള്‍ വരുമായിരിക്കും
ഞാന്‍ വന്നത് അവള്‍ അറിഞ്ഞില്ലേ ?
ഉമ്മറത്തെ കസേരയില്‍ ഇരുന്നു
അലസമായിട്ട പത്രത്താളികള്‍
വെറുതെ കണ്ണോടിച്ചു
" അവള്‍ വരട്ടെ '
അമ്മ വന്നു ....
എന്നെ അടുത്ത് തന്നെയുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി
മുറിയില്‍ ജനാലയില്‍ കൂടി ....മറയുന്ന സൂര്യനെ നോക്കി അവളിരിക്കുന്നു
എന്നെ നോക്കി ...പുഞ്ചിരിച്ചു
എനിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി
അവളെ കണ്ടല്ലോ
" എന്താടോ ....നിന്റെ കാലു മുറിച്ചു കളഞ്ഞോ ....എന്നെ കാണാന്‍
നീ ഉമ്മറത്ത് തന്നെ ഉണ്ടാവും എന്ന് കരുതി
ഞാന്‍ ചോദിക്കണം എന്ന് വിചാരിച്ചു...പിന്നെ
മനസ്സിന്റെ കടിഞ്ഞാണ്‍ പൊട്ടി പോകാതിരിക്കാന്‍ ശ്രദ്ധിച്ചു
എന്തൊക്കെയോ പറയാന്‍ വെമ്പുന്ന ഒരു മനസ്സ്
മുഖത്തിന് പഴയ പ്രസരിപ്പില്ല
ചുമര്‍ ചാരി ഇട്ടിരുന്ന ഒരു മേശ
കസേരയില്‍ അവള്‍
എന്തൊക്കെയോ കുത്തിക്കുറിച്ചു വെച്ച കടലാസുകള്‍
കസേരക്ക് അടുത്ത് തന്നെ ഒരു കട്ടില്‍
തണുപ്പ് കൂടിയത് കൊണ്ടാകാം ...അവള്‍ ആകെ പുതച്ചിരിക്കുന്നു
കസേരക്ക് അടുത്തുള്ള കട്ടിലില്‍ ഞാന്‍ ഇരുന്നു
" എന്താ റീന....?"
ഒരു ആശ്വാസത്തില്‍ അവള്‍ എന്റെ മുഖത്തേക്കു നോക്കി
" എനിക്ക് ഒന്ന് കോളേജില്‍ പോകണം
അശോകനെ ഒന്ന് കാണണം .....പറ്റുമെങ്കില്‍
ഞാന്‍ നടന്ന വഴികളില്‍ കൂടി
കാംപുസിന്റെ മരത്തണലില്‍ ഇരിക്കണം
ക്യാമ്പസ് മണം
ആവോളം നുകരണം
പിന്നെ....
എന്നെ സഹായിക്കണം.."
" അതിനെന്താ ....? പോകാമല്ലോ ..."
" സമാധാനമായി ....ഞാന്‍ അകെ
ചുമരില്‍ തൂക്കിയിട്ട ഫോട്ടോ കാണിച്ചു
" ഇതാണ് എന്റെ അച്ഛന്‍ ....."
കറപ്പ് നിറം...ചെറിയ കഷണ്ടി
മാനേജര്‍ അല്ലെ ...?
" അല്ല ...."
" അപ്പോള്‍ മാനേജര്‍ .....?"
" അത് അമ്മക്ക് പറ്റിയ.....'
മുഴുവനാക്കിയില്ല
മൌനം തളം കെട്ടി നിന്ന നിമിഷങ്ങള്‍
ഞാന്‍ ഒന്നും ചോദിച്ചില്ല
സംയമനത്തിന്റെ വേലിയിരക്ക൦
" ഈ വീട് മാനേജര്‍ അമ്മക്ക് കൊടുത്തതാ......"
ജന്മങ്ങള്‍ എങ്ങിനെ രൂപപ്പെടുന്നു എന്ന് പറയാന്‍ ഞാന്‍ ആര്..?
എനിക്കറിയനമെന്നില്ല
" ഞാന്‍ എന്‍റെ കാര്യം ആരോട് പറയും എന്ന് വിജാരിച്ചിരുന്നു
അപ്പോഴും അശോകന്റെ മുഖം അല്ല എനിക്ക് മുന്‍പില്‍ വന്നത് ...."
' ഇന്നിനി പോകാന്‍ പറ്റില്ലല്ലോ ....വൈകിയില്ലേ ...."
" ഇവിടെ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ....?"
"ഹേ...ഇല്ല ..."
തയ്യാറെടുത്തിരുന്നില്ല ....എന്നാലും അങ്ങിനെ പറഞ്ഞില്ല
തണുപ്പിനു കട്ടി കൂടി വരുന്നു
ജക്കെട് എടുക്കാമായിരുന്നു
" വേറെ അര ഇവിടെ ഉള്ളത് ....?"
" ആരും ഇല്ല .....ഞാനും ....അമ്മയും
അവള്‍ കസേരയില്‍ ഒന്ന് കൂടി അമര്‍ന്നിരുന്നു
പുതച്ചിരിക്കുന്നു
" ഉണ്ണി ....ഞാന്‍ .....എനിക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റില്ല
സഹായം വേണ്ടി വന്നിരിക്കുന്നു ..."
ഹൈരന്ജ് തണുപ്പ് ....കുത്തിത്തുളക്കുന്നു
അവള്‍ എന്താണ് എന്ന് പറഞ്ഞില്ല
കണ്‍കോണുകളില്‍ ഒരു തുള്ളി പൊടിഞ്ഞു നിന്നു
കസേരയില്‍ ഇട്ടിരുന്ന പുതപ്പു മാറ്റി
ആദ്യത്തെ കാഴ്ച
ഞാന്‍ ഞെട്ടി
ആടിപ്പാടി നടന്ന കാലുകള്‍ എവിടെ ....?
കസേരയില്‍ തൂങ്ങിക്കിടന്ന ചുരിദാര്‍ കാലുകള്‍
ആടിക്കളിക്കുന്നു
മുട്ടിനടിയിലേക്ക് കാണുന്നില്ലല്ലോ
" എന്തായിത് ......?"
ശബ്ദത്തിന് ഒരു ഇടര്‍ച്ച
അവള്‍ എന്നെ നോക്കി ചിരിച്ചു
ആ ചിരിയില്‍ ഒരു ജീവിതം ഒഴുകി പോയപോലെ തോന്നി
" കണ്ടില്ലേ ....ഞാനും ഇന്ന് ഒരു അസ്തമയത്തിന്റെ പടിവാതിലില്‍ ആണ്
" കാലുകള്‍ക്കെ മരണം വരിച്ചത്
എന്‍റെ മനസ്സിന് ഒന്നും പറ്റിയിട്ടില്ല
ഞാന്‍ മരണത്തെ തോല്‍പ്പിക്കും
ഒരിക്കല്‍ ഏതായാലും ഇല്ലേ
എനക്ക് അത് കുറച്ചു നേരത്തെ ആയിരിക്കും
RCC... നിന്നും അവള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടുകളുടെ ഒരു കെട്ട്
മേശപ്പുറത്തു കണ്ടു
പിന്നെ ഒന്നും ചോദിച്ചില്ല
മരിച്ചു കൊണ്ടിരിക്കുന്ന ശരീരം
മരണമില്ലാത്ത വാക്കുകള്‍ എങ്കിലും ഞാന്‍ നല്‍കേണ്ടെ
തുരു തുറ സംസാരിച്ചിരുന്ന അവളുടെ വാക്കുകള്‍
ഇടയ്ക്കു മുറിയുന്നത് ഞാന്‍ അറിഞ്ഞു
മാറ്റിയിട്ടിരുന്ന പുതപ്പു ഞാന്‍ കൈകളില്‍ എടുത്തു
പുതപ്പിച്ചു
നിയന്ദ്രിക്കാന്‍ പറ്റാത്ത കണ്ണുനീര്‍ അനുവാദം തേടാതെ പുറത്തേക്ക്
ഒഴുകി
" ഒരാഗ്രഹം കൂടി ബാക്കിയുണ്ട്
എന്‍റെ ക്യാമ്പസ് .....ഞാന്‍ നടന്ന വഴികള്‍ ...ആല്‍മരം
അതിലൂടെ പോകണം...ഒരിക്കല്‍ മാത്രം ....പിന്നെ
അശോകനോട് വിട പറയണം ..."
ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി
പറഞ്ഞു ...." പോകാം ......"
വിഗ്രഹം ഉടന്ഞ്ഞ ചിതലുകള്‍ അരിക്കുന്ന
ചിലന്തി വലകള്‍ കൂടുകൂട്ടിയ .....ശ്രീകോവില്‍
ജീവിതം
രണ്ടു കൈകളും കൂട്ടിത്തിരുമ്മി
കൈകള്‍ മരവിച്ചിരിക്കുന്നു
മനസ്സും.....


cheriya spelling mistakes pattiyittundu..kshamikkuka....
ReplyDelete