
ഓര്‍മകളില്‍ ഉളിയിട്ടു നടക്കാന്‍ എന്ത് രസമാണെന്നു അയാള്‍ ഓര്‍ത്തു.
മെല്ലെ വന്നടിയുന്ന തിരമാലകളെ കാലിന്നടിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.
കൈയ്യില്‍ വെള്ളം കോരിയെടുത്തു.
പെട്ടെന്നാണ് മുഖം കഴുകാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തത്.
പതഞ്ഞു വന്ന വെള്ളം വിരലിന്നടിയില്‍ കൂടി തോഴോട്ടു പോയി.
അവിടവിടെ ചിതറിക്കിടക്കുന്ന ചിപ്പികള്‍ ജീവന്‍ നഷ്ടപ്പെട്ട എത്രയോ ജന്തുക്കളുടെതല്ലേ എന്നോര്‍ത്തു.
അവക്കും ആത്മാക്കള്‍ ഇല്ലേ ?
വീടുകള്‍ അലങ്കരിക്കുന്ന എത്ര ശവ ശരീരങ്ങള്‍ ?
ചിന്തകളില്‍ ഭ്രാന്തിന്റെ അംശം കലരാന്‍ തുടങ്ങിയോ..?
കാലുകള്‍ കൊണ്ട് നനഞ്ഞ മണലില്‍ പാടുകള്‍ ഉണ്ടാക്കുമ്പോഴും
ജീവിതത്തിന്റെ എണ്ണമറ്റ മറക്കാത്ത മായാത്ത മുറിപ്പാട് കളിലേക്ക് ഓര്‍മകളിലൂടെ നടന്നു.
ഞാന്‍ ആണോ വഞ്ചിച്ചത് അതോ എന്നെയാണോ ?
വിവാഹം എന്നാ സങ്കല്പം എന്താണ് ?
ജീവിതം തളക്കപ്പെടുമോ ?
ആകെ ഒരു അസ്വസ്ഥത ...കൈവിരലുകള്‍ മുടികളില്‍ കുടി ഓടിച്ചു.രണ്ടു വിരലുകള്‍ കൊണ്ട് പകുത്തു ഒന്ന് വലിച്ചു.
സുഖകരമായ വേദന.
ഓര്‍മ്മകള്‍ മൂടല്‍ മഞ്ഞു പുതച്ചു കിടക്കുന്നു.
വ്യക്തതയില്ലാത്ത സ്ത്രീ രൂപങ്ങള്‍ ചുറ്റിലും.
ജീവിത പ്രയാണത്തില്‍ നഷ്ടപ്പെട്ടു പോകുന്നതു എന്തെല്ലാമാണ് ?
വെറുതെ ഇരിക്കുമ്പോള്‍ മനസ്സിലേക്ക് ഒടിയെത്തുന്നതാര് ആദ്യം.?
ഏത് മുഖം ആണ് എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത് ?
കാണണം ഇപ്പോഴും എന്ന് തോനുന്ന മുഖം ഏതാണ്?
ചിന്തകളുടെ ചരട് പൊട്ടി ദിശാബോധമില്ലാതെ അലയുന്ന ഒരു മനസ്സുമായി അങ്ങിനെ ....
ചെറുപ്പം പടിയിറങ്ങുമ്പോള്‍ മനസ്സില്‍ കയറിക്കൂടുന്ന പ്രണയിനികളെക്കുറിച്ച് ആലോചിക്കും.
ഞാന്‍ സ്നേഹിച്ചവരെയും എന്നെ സ്നേഹിച്ചവരെയും കുറിച്ച് ഒരു കനെക്കെടുപ്പ് നടത്തും.
അതിനു സമയമായില്ല....ഇനിയും എത്രയോപേര്‍ വരാന്‍ ഇരിക്കുന്നു.
പക്ഷെ ....ചില മുഖങ്ങള്‍ മനസ്സില്‍ ഒട്ടിപ്പിടിച്ചു കിടന്നു.
പകരം കണ്ടെത്താന്‍ പറ്റാത്ത മുഖങ്ങള്‍.
ഒരു മായക്കണ്ണാടി.
ജാലകങ്ങല്‍ക്കപ്പുരത്തു വെയിലേറ്റു കിടക്കുന്ന പാടവരമ്പുകള്‍ .
കുന്നിന്‍ ചരിവിറങ്ങി വരുന്ന ബസ്സ് .
ബസ്സില്‍ നിന്നും അവളിറങ്ങി വരുന്നതും കാത്തു നിന്ന നാളുകള്‍.
തോളുരുമ്മി നടക്കുമ്പോള്‍ കിട്ടുന്ന ആനന്ദം .
ആരോ എനിക്കായ് ഉണ്ടെന്ന തോന്നല്‍.
ചോറ്റു പാത്രത്തില്‍ എനിക്കായ് കരുതി വെച്ച ഒരുപിടി.
വിശപ്പില്ലെങ്കിലും അവള്‍ തരുമ്പോള്‍ കിട്ടുന്ന സംതൃപ്തി .
മോഹങ്ങളുടെ കുടം തല്ലിപ്പൊട്ടിക്കാന്‍ വന്ന kaalam .
എനിക്ക് വളരണ്ടായിരുന്നു.
കാലത്തെ പിടിച്ചു നിര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍..?
പ്രണയം ഒരു വേദന തന്നെയാണ്.
മനസ്സില്‍ ഒരു മുറിപ്പാട് സൃഷ്ടിക്കും.
ഉണങ്ങാത്ത മുറിപ്പാട്.
കാലമെന്ന ഭിഷഗ്വരന്‍ എത്ര ശ്രമിച്ചാലും ബാക്കിയാവുന്ന മുറിപ്പാട്.
ശക്തമായ വേദനക്ക് ഒരു ആശ്വാശം കിട്ടും.പക്ഷെ മുഴുവനായി കരിയില്ല.
മനസ്സിനെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ ....പ്രണയം.
മനസ്സ് വീടനിക്കണ്ടേ...കുറച്ചു ബാക്കി വെക്കും....കാലം.
എന്റെ ഒരു ദിവസം കൂടി ഇന്ന് കൊഴിയുന്നു.
തുടരും .........


No comments:
Post a Comment