മകള്‍ ആശുപതിയില്‍ ആണ്.... ICU
എപ്പോഴാണ് അവളെ റൂമിലേക്ക് മാറ്റുക എന്നറിയില്ല.
റൂമില്‍ ഇരുന്നിട്ടും ഒരു മനസ്സമാധാനം കിട്ടുന്നില്ല.
ഞാന്‍ അമ്മയല്ലേ.
താലോലിച്ചു വളര്‍ത്തിയ മകള്‍
ആശുപത്രിയില്‍ എല്ലാവരും കുട്ടുണ്ട്....എന്നാലും അവള് ഇല്ലല്ലോ
ചിന്തകളുടെ ആഴം കൂട്യപ്പോ...സമനില തെറ്റിപ്പോകും എന്ന് തോനി.
അവളുടെ കറുത്ത പുള്ളിയുള്ള വെള്ള ഉടുപ്പ്
അവളുടെ കൈയും പിടിച്ചു ഞാന്‍ ഓടുന്നു.
പരിചയമില്ലാത്ത ഇടവഴികള്‍
ഇല്ലിപ്പടര്‍പ്പുകള്‍ തിങ്ങി നിറഞ്ഞ ഇടവഴികള്‍.
പാവാടയില്‍ കൊളുത്തിയ മുള്ള്.
" അമ്മേ......"
പിന്നില്‍ നിന്നും അവള് വിളിച്ചു.
ഒന്ന് ഞെട്ടി ....കണ്ണ് തുറന്നു.
എന്റെ അമ്മ അടുത്ത് തന്നെ ഇരിക്കുന്നു.
ഒന്ന് മയങ്ങിയപ്പോള്‍ കണ്ട സ്വപ്നം ആണെങ്കിലും മനസ്സിലെവിടെയോ
അത് മുറിവേല്‍പ്പിച്ചു .
തൊടിയില്‍ കുമ്പളങ്ങ കായ്ക്കുന്നത് നല്ലതല്ല.
പ്രത്യേകിച്ചും പടുമുള .
പറിച്ചു മാറ്റി നട്ടാല്‍ അത്ര ദോഷമില്ല.
എന്താണെന്നു ചോദിച്ചാല്‍ ഉത്തരം ഇല്ല.
കിണറ്റിന് കരയിലുള്ള രണ്ടു തെങ്ങിലും പടര്‍ന്നു കയറിയ
കുമ്പളങ്ങ വള്ളികള്‍.
നിറയെ കായ്ച്ചു നില്ക്കുന്നു
തൂങ്ങി കിടന്നു ആടുന്നത് ഒരു നടുക്കം ഉളവാക്കി.
എന്തായിത് ഇങ്ങനെ ?
എന്തെങ്കിലും അപകടം ?
മനസ്സില്‍ വേരോടിയ ഭീതി ദിവസങ്ങളോളം നീണ്ടു നിന്നു.
കാണുമ്പോള്‍ നല്ല രസം തോന്നും.
അതിന്റെ പിന്നിലെ കഥ അറിയില്ല.
പണ്ടുമുതല്‍ തന്നെ കാരണവന്മാര് പറഞ്ഞു കേട്ടതാണ്.
വന്നവര്‍ കണ്ടവര്‍ എല്ലാവരും പറഞ്ഞു.
" ഇത് കായ്ക്കുന്നത് മോശമാണ് .."
എന്തിന്റെയോ അപായ സൂചന പോലെ അറുപതോളം
കുംബളങ്ങകള്‍...
രാത്രി സമയം.....മെല്ലെ പുറത്തിറങ്ങി.
ടോര്‍ച്ചു അടിച്ചു നോക്കി.
വെട്ടിത്തിളങ്ങുന്നു
ആരും അറിഞ്ഞില്ല.
പുറത്തേക്ക് വന്ന പോലെ അല്ല തിരിച്ചു കയറിയത്.
കിതപ്പ് മാറുന്നതിനു മുന്‍പ് തന്നെ വാതില്‍ അടച്ചു.
പ്രഭാതത്തിലെ സൂര്യ കിരണം ഏറ്റു നില്ക്കുന്ന വള്ളികള്‍.
കുമ്പളങ്ങയിലേക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചു
വന്ന ഒരാള്‍ പറഞ്ഞു .." അടി വെട്ടിക്കളയണം ...'
ഞാന്‍ വിചാരിച്ചു.
അസൂയ.
എന്തിനാ ഇത് നശിപ്പിക്കുന്നത് ?
പാകമായ ഒരെണ്ണം അറുത്തു .
വള്ളി വലിച്ചപ്പോള്‍ കുടെ അഞ്ചാറെണ്ണം കൂടെ പോന്നു.
എല്ലാം നമുക്ക് ആവശ്യമില്ലലോ
ഒരെണ്ണം വീട്ടില്‍ വെച്ചു....ബാക്കിയെല്ലാം അമ്പലത്തിലേക്ക്
അന്നദാനത്തിനു കൊടുത്തു.
എപ്പോഴോ ഉറങ്ങി.
പകലിന്റെ ക്ഷീണവും ....മനസ്സില്‍ ആളുകള്‍ പറഞ്ഞ കാര്യങ്ങളും
തേട്ടികൊണ്ടിരുന്നു.
നെഞ്ചില്‍ എന്തോ അരിച്ചിറങ്ങുന്ന വേദന.
മൂത്ത മകളുടെ കൈ പിടിച്ചു ഞാന്‍ തൊടിയിലൂടെ നടക്കുന്നു.
തൊടിയില്‍ പലതരം മരങ്ങള്‍ ഉണ്ട്.
രണ്ടു കിണറുകള്‍.
ഒരു വലിയ കുളവും.
കുളത്തിലേക്ക് പോകുന്ന വഴിക്കാണ് രണ്ടാമത്തെ കിണര്‍.
അടുക്കള ഭാഗത്താണ് ഉപയോഗിക്കുന്ന കിണര്‍.
അവിടെ നിന്നും നൂറു വാര കുളത്തിലേക്ക് ഒരു നടവഴി.
തേങ്ങ .അടക്ക .ജാതിക്ക എന്നിവ പെറുക്കാന്‍ മക്കള്‍ കൂടെ
വരുന്നത് പതിവാണ്.
ആശുപത്രിയില്‍ കിടക്കുന്ന മകള്‍ക്ക് ആണ് കൂടുതല്‍ ഉത്സാഹം.
സന്ധ്യ സമയം...വെളിച്ചം നല്ല പോലെ മങ്ങിയിട്ടുണ്ട്.
എന്നാല്‍ ഇരുട്ട് വീണിട്ടില്ല.
വളരെ നിശബ്ദം
കാറ്റ് ഇലകളെ തഴുകുന്ന ശബ്ദം മാത്രം.
" അമ്മേ....ഞാനുമുണ്ട് ......എന്നെയും കുട്ടു ..."
കാലടി ഒച്ച കേട്ട പോലെ തോന്നി.
ഇപ്പോഴും അവള് കുടെ വരാറുള്ളതല്ലേ
പിറകിലേക്ക് നടത്തിനിടയില്‍ ഒന്ന് നോക്കി.
ഒന്നു നിന്നു.
ആരുമില്ല.
വലിയ ഒരു കുമ്പളങ്ങ.
അതില്‍ നിന്നും പാല് പോലെ ചോര ഒലിക്കുന്നു.
ഞെട്ടി....കണ്ണുനീര് പോലെ ഒലിക്കുന്ന ചോര.
ഒന്നേ നോക്കിയുള്ളു....മൂത്ത മകളുടെ കൈപിടിച്ചു ഓടി.
പിന്നെ ....ശബ്ദം എവിടെ നിന്നു വന്നു.?
മങ്ങിയ വെളിച്ചത്തില്‍ കണ്ട നിഴല്‍ ?
കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു.
എന്റെ അമ്മ താഴെ പായ വിരിച്ചു കിടക്കുന്നു.
കുറച്ചു വെള്ളം കുടിച്ചു.
സ്വപ്നമല്ല ...ഇത് സത്യം.
അവള്‍ക്കെന്തോ പറ്റിയിരിക്കുന്നു.
രണ്ടാമത്തെ മകള്‍ രേവതിക്ക് ഒരു പാവക്കുട്ടി ഉണ്ട്.
ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നത്
കൈകള്‍ ഇളക്കി കാലു മുന്നോട്ടു വെച്ച് മെല്ലെ നടക്കും.
ചെറിയ ഒച്ച ഉണ്ടാക്കും....ചിരിക്കുന്ന പോലെ.
അലമാരയില്‍ അവളുടെ ഉടുപ്പുകള്‍ വെക്കുന്ന സ്ഥലത്ത്
ഭദ്രമായി അവള് അതിനെ സൂക്ഷിച്ചു വെക്കും.
ICU - വില്‍ നിന്നും അവള് വന്നിട്ടില്ല.
വീട്ടില്‍ എല്ലാവരും ഉണ്ട്.
അച്ഛനും അമ്മയും ഒഴിച്ച്.
രേവതിയുടെ കട്ടിലില്‍ കിടന്നുറങ്ങുന്ന അവളുടെ ചേച്ചി.
ഒരു ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നു.
അലമാരയില്‍ വെച്ചിട്ടുള്ള രേവതിയുടെ പാവക്കുട്ടി കരയുന്നു.
രാത്രിയുടെ നിശബ്ധധയില്‍ പാവയുടെ കരച്ചില് നിര്‍ത്താതെ തുടര്‍ന്നു.
എല്ലാവരും ഒടിക്കുടി
അലമാര തുറന്നു പാവക്കുട്ടിയെ പുറത്തെടുത്തു.
കൊട്ടി നോക്കി......കുലുക്കി നോക്കി.
ശബ്ദം നിലച്ചില്ല.
അടിഭാഗം തുറന്നു ബാറ്ററി ഉരിയെടുത്തു.
ശബ്ദം നിലച്ചു.
രേവതിയുടെ മനസ്സാണോ ഇത്.?
അവള്‍ക്കു എന്തെങ്കിലും അപകടം.?
ഒന്നും അറിയില്ലല്ലോ ഇശ്വരാ ............
എനിക്ക് മുന്നില്‍ നടക്കുന്ന നിഴലുകളെ നോക്കി ഞാന്‍ നടക്കുന്നു.
നടക്കുന്തോറും മുന്നിലേക്ക് നടന്നു നീങ്ങുന്ന നിഴലുകള്‍.
നേരം ഏറെ കഴിഞ്ഞിരിക്കുന്നു.
വീട്ടില്‍ എത്തുമ്പോഴേക്കും ഇരുട്ട് വീഴും.
ആഞ്ഞു നടന്നു.
സര്‍പ്പക്കാവ് കഴിഞ്ഞിരിക്കുന്നു.
വീട്ടിലേക്കുള്ള ഗേറ്റ് തുറന്നു.
വാലില്‍ കുത്തി എണീറ്റ് നിന്ന് പിടയുന്ന ഇണ ചേരുന്ന സര്‍പ്പം.
ഒരടി പോലും മുന്നോട്ടു പോകാന്‍ ആവില്ല.
ഇരുട്ടിന്റെ മറവില്‍ ആരും കാണുന്നില്ല എന്നാ ഭാവത്തില്‍
പിണയുന്ന പാമ്പുകള്‍.
ടോര്‍ച്ച് അടിച്ചിട്ടും പിരിയാന്‍ കൂട്ടാക്കിയില്ല.
ഒച്ച ഉണ്ടാക്കി നോക്കി.
മാറുന്നില്ല.
ഇണ ചേരുന്ന സര്‍പ്പങ്ങളെ കാണുന്നത് നല്ലതല്ലത്രേ
ഗേറ്റ് കടന്നു വീട്ടില്‍ കയറണം.
നീളത്തിലുള്ള ഒരു വടിയെടുത്തു തറയില്‍ അടിച്ചു ശബ്ദം ഉണ്ടാക്കി.
കേട്ട ഭാവം തന്നെയില്ല.
മണിക്കുറുകള്‍ കടന്നുപോയി .
രണ്ടു മൂന്ന് അടി ഉയരത്തില്‍ നിന്ന് പിടയുന്നു.
മനസ്സില്‍ ഒരങ്കലാപ്പ് പടര്‍ന്നു കയറി.
ഈ ലക്ഷണവും എന്തിന്റെതാണ് ?
നിറമില്ലാത്ത ചിതറിയ സ്വപ്നങ്ങള്‍ എന്റെ ജീവിത താളം തെറ്റിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനകളും വഴിപാടുകളും നേര്‍ന്നു ഞാന്‍ കാത്തിരുന്നു
സ്വപ്നങ്ങള്‍ കാണരുതേ എന്നും .
അവളെ എപ്പോഴാണ് റൂമിലേക്ക് കൊണ്ടുവരിക.?
കണ്ണുകള്‍ക്ക് ക്ഷീണം വന്നിരിക്കുന്നു.
ഉറക്കത്തിന്റെ ആഴങ്ങള്‍ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.
അവള് വരുന്നത് നോക്കിയിരിക്കാം.
കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥനയോടെ ....
( ശുഭം ..)
Friday, February 26, 2010
Subscribe to:
Post Comments (Atom)


കുമ്പളം വിളഞ്ഞാല്‍ അത്ത്യയിധം സംഭവിക്കുമെന്ന് എന്നുള്ള പുതിയ അറിവ് ..അത് ഒരു പക്ഷേ മോളുടെ അവസ്ഥയില്‍ തോനിയതാവാം ....കണ്ണീരില്‍ കുതിര്‍ന്ന എഴുത്ത് ...
ReplyDelete