
ഞാന്‍ ഭാമ .... എന്റെ ശരിക്കുള്ള പേര് പറയില്ല
എന്നെ അറിയാമോ .....?
ഞാന്‍ സമ്പന്നന്മാര്‍ക്കിടയില്‍ മാത്രം അറിയപ്പെടുന്നവള്‍.
എന്റെ രാത്രികള്‍ക്ക് ഞാന്‍ പറയുന്ന വില.
എത്രയായാലും പ്രശ്നമില്ല .
എന്റെ യാത്രകള്‍ മുഴുവനും വിമാനത്തില്‍.
ഞാന്‍ പോകാത്ത സ്ഥലങ്ങള്‍ കുറവാ
എന്റെ ടിക്കറ്റുകള്‍ ഒക്കെ മുന്‍പേ ബുക്ക് ചെയ്തതാ.
കോസ്മോപോളിട്ടന്‍ ക്ലബുകളില്‍ അംഗത്വം
ദിസ്കോത്തെ ....എനിക്ക് ഹരം.
പറന്നു നടക്കാന്‍ ബെന്‍സ് കാറുകള്‍.
പുലര്‍ച്ച വരെ നീണ്ടു നില്ക്കുന്ന പ്രണയ ലീലകള്‍
കോടീശ്വര പുത്രന്മാരുടെ ഇഷ്ട പ്രാണേശ്വരി
എന്റെ രൂപം എനിക്ക് തന്ന വിശിഷ്ട അംഗത്വം
ഒരു രാത്രി പോലും എനിക്കുറക്കം ഇല്ല.
പുതിയ ആളുകള്‍...ബന്ധങ്ങള്‍ .
പലതരം പെര്ഫുമുകള് എന്റെ സ്വന്തം മണത്തെ അകറ്റി നിര്‍ത്തി.
ഞാനും അഹങ്കരിച്ചിരുന്നു.
ഇതൊക്കെ ഒരു പ്രായം.
അത് കഴിഞ്ഞാല്‍ ചണ്ടി.
പിന്നെ കുബെരനുമില്ല....പുത്രനുമില്ല
ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പഠിചതുകൊണ്ട്
എവിടെയും ഞാന്‍ ശ്രദ്ധ കേന്ദ്രം.
എന്റെ അച്ഛന് ഗോവന്‍.
അമ്മ...കുടിയേറി പാര്‍ത്ത ട്രീസ.
തെക്കന്‍ കേരളം.
അച്ഛന് ഉപേക്ഷിച്ചു പോയ അമ്മ.
കാണാന്‍ സുന്ദരി
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി.
അവരുടെ വക താമസം......ഭക്ഷണം
അതുകൊണ്ട് തന്നെ ഞാന്‍ കണ്ടു വളര്‍ന്ന മുഖങ്ങള്‍
എല്ലാം പണക്കാരുടെ
കുട്ടിക്കാലം മുതല്‍ തന്നെ ജീവിതം സുഭിക്ഷം
എനിക്ക് എങ്ങിനെ ഒരു മെക്സികന്‍ ലുക്ക് വന്നു എന്നറിയില്ല.
അമ്മ പറയും...." നിനക്ക് ഒരു ഇജിപ്ത് ലേഡിയുടെ ലുക്ക്" ആണെന്ന്.
അവര്‍ വളരെ സുന്ദരികള്‍ ആണെന്ന് പറഞ്ഞു അമ്മ.
വിദേശികള്‍ ആയുള്ള എന്റെ സംസര്‍ഗം പല ഭാഷകള്‍
കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിഞ്ഞു
ചെറുപ്പം മുതല്‍ ഗോവയിലെ ജീവിതം.
മലയാളം ഞാന്‍ സംസാരിക്കും.
എഴുതാന്‍ അറിയില്ല.
ചടുലമായ എന്റെ സംസാര ശൈലി എനിക്ക് ഒരുപാടു
സുഹ്രുത്തുക്കളെ തന്നു.
പഠിച്ചതും വളര്‍ന്നതും എല്ലാം ഞാന്‍ ഇവിടെ തന്നെ.
ഞാന്‍ അറിയാതെ തന്നെ വളര്‍ച്ചയുടെ പടവുകള്‍ കയറി.
ആളുകളുടെ നോട്ടങ്ങളില്‍ ഞാന്‍ അഭിമാനിച്ചു.
കണ്ണാടിക്കു മുന്നില്‍ ഞാന്‍ ഏറെ നേരം ചിലവിട്ടു.
എന്നിലെ ചുഴികളും മടക്കുകളും ഞാന്‍ ആസ്വദിച്ചു.
കൊത്തി വലിക്കുന്ന കണ്ണുകള്‍ ഞാന്‍ കാണാതിരുന്നില്ല.
ഒപ്പമുള്ളവരുടെ കൂട്ടത്തില്‍ സെക്സിന് ഞാന്‍ പോയില്ല.
ഭക്ഷണം പോലെ തന്നെയാണ് ഇവിടെ സെക്സും
പ്രത്യേകിച്ച് നിബന്ധനകള്‍ ഒന്നും ഇല്ല.
പ്രണയം നടിച്ചു കാര്യം സാധിക്കുന്നവരും ഉണ്ട്.
പക്ഷെ ഞാന്‍ അതൊന്നും ആഗ്രഹിച്ചില്ല.
എന്റെ മനസ്സില്‍ ഒരു സ്വപ്നം ഉണ്ട്.
ഹിന്ദി സിനിമയില്‍ നായിക
എന്റെ മോഹം.
മോടെലിംഗ് രംഗത്ത് വരണം ആദ്യം
പിന്നീട് സിനിമയില്‍.
എന്നെ നായിക ആക്കും എന്ന് ഉറപ്പു കിട്ടണം.
വിട്ടു വീഴ്ചകള്‍ ഞാന്‍ അപ്പോള്‍ ആലോചിക്കും.
ചാരിത്ര്യത്തെ കുറിച്ച് ഞാന്‍ ബോധവതിയല്ല
അതിലൊന്നും കാര്യമില്ല.
പക്ഷെ അതിനു മുന്‍പ്.
ഇല്ല....അത് എന്റെ ഉറച്ച തീരുമാനം ആ.
കല്യാണം ......കുട്ടികള്‍.
ഒരിക്കല്‍ പോലും മനസ്സില്‍ കൂടി പോയിട്ടില്ല.
ഇന്ന് ഞാന്‍ യുവതി
കാണാന്‍ സുന്ദരി
യൌവനം തുടിക്കുന്നവള്‍.
എനിക്ക് എവിടെയും കയറി ചെല്ലാം.
ബോംബെയിലെ ഒരു വലിയ പണക്കാരന് സിനിമാക്കാരന്
എന്നെ കാണാന്‍ വന്നു.
യാദൃശ്ചികമായി ഹോട്ടലില്‍ എത്തിയതാണ്.
ഷൂട്ടിംഗ് ലോകേഷന് തിരഞ്ഞ്.
എന്നോട് ഹോട്ടലില്‍ ജോലിക്ക് ചേരുന്നോ എന്ന്
അവര്‍ അമ്മയോട് ചോദിച്ചിരുന്നു.
എന്റെ സ്വപ്നങ്ങള്‍ അതിനു കൂട്ടാക്കിയില്ല.
ലോബിയില്‍ കൂടെ നടന്നു പോയ എന്നെ അവരിലൊരാള്‍ കണ്ടു
ഞാന്‍ അമ്മയെ കാണാന്‍ പോയിരുന്നു.
എന്നെ ക്കുറിച്ച് അവര്‍ അന്വേഷിച്ചു
പിന്നെ ഇന്റര്‍വ്യൂ
ഫോട്ടോ സെസ്സഷന്‍
ഫിസിക്കല്‍ ചെക്ക് അപ്പ്
നീണ്ടു നിന്ന ദിനങ്ങള്‍.
ഏതാണ്ട് എന്റെ സ്വപ്നങ്ങള്‍ സഫലീകരിക്കും
ഞാന്‍ ഉറപ്പിച്ചു.
അഡ്വാന്‍സ് തുകയായി രണ്ടു ലക്ഷം രൂപ തന്നു.
അവര്‍ അമ്മയോട് പറഞ്ഞു.
" ഇത്ര അഴകുള്ള കുട്ടികള്‍ ഇപ്പോളില്ല ...ഞാന്‍ തേടി നടക്കുകയായിരുന്നു.
കൊടുത്ത ഭാഗങ്ങള്‍ എല്ലാം അവള് നന്നായി അഭിനയിച്ചു.
നല്ല ഒരു ഭാവിയുണ്ട് ...എന്റെ അടുത്ത പടത്തിനും ഇവള് തന്നെ.
പിന്നെ ഒരു ബോണ്ട് ഒപ്പിട്ടു തരണം കേട്ടോ.
ഇവള് നാളത്തെ നായിക.....ഉറപ്പ്.
ഇനി വിസ്വസിക്കാതിരിക്കുന്നതെങ്ങിനെ
ഹിന്ദി പാട്ടുകള്‍ മൂളി ഞാന്‍ നടന്നു.
കൂട്ടുകാരികള്‍ .....അവരോടൊന്നും ഞാന്‍ പറഞ്ഞില്ല.
ഒരു സര്‍പ്രൈസ് ആവട്ടെ.
ബോബയിലെക്കുള്ള എന്റെ ആദ്യ യാത്ര.
കൂടെ അമ്മയും.
ജുഹു ബീച്ചിലുള്ള വലിയ കെട്ടിടം
നോക്കിയാല്‍ കാണുന്ന നീലിമ.
കടല്‍.
കുളിര് കാറ്റടിക്കുന്ന കടല്ക്കര
" ഇവിടെ ഞാന്‍ ഒരു വീട് വാങ്ങും....അമ്മെ.....'
മനസ്സില്‍ ഉറപ്പിച്ചു.
അമ്മ ചിരിച്ചു.
വെറുതെ കെട്ടുന്ന മനക്കൊട്ടയല്ല
അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല.
സ്വപ്നങളുടെ വേലിയേറ്റത്തില്‍ നിറങ്ങളെ പുണര്‍ന്നു
ഞാനിരുന്നു.
പുലര്‍ച്ച ഒന്ന് മയങ്ങി.
ഇനി എന്റെ ദിവസങ്ങള്‍ വരുമല്ലോ.
ഇന്ന് ക്യാമറ ടെസ്റ്റ് ആണ്.
അവര്‍ അഞ്ചു പേര്
എല്ലാം സിനിമാക്കാര് തന്നെ.
എന്റെ കൂടെ അഭിനയിക്കുന്ന നായകന് വരെ.
ബെഡ് റൂം സീന്‍
പ്രണയിക്കുന്ന കാമുകനോടൊപ്പം കിടക്ക പങ്കിടണം.
വികാര വിവശയായി ....കണ്ണുകളില്‍ ഉന്മാദം പടരണം.
സ്റ്റാര്‍ട്ട് ക്യാമറ.
ആക്ഷന്‍.
ഒരു റിഹെര്സല് .
ടേക്ക്.
നായകന്റെ പിടി മുറുകിയപ്പോള്‍ ഞാന്‍ ഒന്ന് സ്തംഭിച്ചു
കെട്ടിപ്പിടിച്ച കൈകള്‍ അയയുന്നില്ല
ശ്വാസത്തിന്റെ താളം മാറിയിരിക്കുന്നു.
ഞാന്‍ ചുറ്റും നോക്കി,
അവിടെയാരുമില്ല.
സ്റ്റാര്‍ട്ട് ക്യാമറ എന്ന് പറഞ്ഞ ആളുകള്‍ എവിടെപ്പോയി.
ക്യാമറയും കാണുന്നില്ല...
എന്നെ ബലപ്രയോഗത്തില്‍ കീഴടക്കാന്‍ ഞാന്‍ സമ്മതിക്കില്ല.
എന്നെ ചതിച്ചതാണോ
ഞാന്‍ കുതറി മാറി.
നായകന് പറഞ്ഞു.
" എന്തായിത് .....സില്ലി ഗേള്‍ ......."
ക്ഷീണിച്ചോ
എന്നാല്‍ ജ്യൂസ് കുടിക്കാം.
രണ്ടു ഗല്സ്സില് പകര്‍ന്ന പാനീയം
ക്ഷീണവും ....ഒരു വെപ്രാളവും.
പെട്ടെന്ന് തന്നെ കുടിച്ചു.
എന്റെ ചിറകുകള് തളര്‍ന്നു.
പിന്നെ എനിക്കൊന്നും ഓര്‍മയില്ല.
പിറ്റേന്ന് എന്റെ ശരീരത്ത്ന്റെ അനാടമി എനിക്ക്
പറഞ്ഞു തന്നു.
ഒന്ന് എനിക്ക് മനസ്സിലായി
ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.
ഇനി ദുഖിച്ചിട്ടു കാര്യമില്ല.
ശരീരം ആകെ വേദനിക്കുന്നു.
അടിവസ്ത്രത്തില്‍ പാപക്കറ.
സിനിമ പുറത്തിറങ്ങിയില്ല
പക്ഷെ ഞാന്‍.
വളരെ പോപ്പുലര്‍.
സിനിമാക്കാരും രാഷ്ട്രീയക്കാരും ഇന്ന് എന്റെ അടിമകള്‍.
ജുഹുവില്‍ ഞാന്‍ സ്വപ്നം കണ്ട വീട്.
ഞാന്‍ അമ്മക്ക് വാങ്ങി കൊടുത്തു.
പണം ഇന്ന് എനിക്കൊരു പ്രശ്നമല്ല.
വേണ്ടത്ര സ്വാധീനവും
എന്റെ നായകനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല.
രണ്ടു ലക്ഷം രൂപ എന്റെ ശരീരത്തിന്റെ വില.
അന്ന് തുടങ്ങിയ പ്രതികാരം.
മുറിവേറ്റ സര്‍പ്പം.
ഇന്ന് ലോകമാകെ സഞ്ചരിക്കുമ്പോഴും ഞാന്‍
അവനെ തിരയുന്നു.
കണ്ടു മുട്ടും ഒരിക്കല്‍.
ആരില്‍ നിന്നോ എനിക്ക് കിട്ടിയ HIV.
ഇന്ന് ഞാന്‍ കോടീശ്വരന്മാര്ക്ക് പ്രദാനം ചെയ്യുന്നു.
അതിനവര്‍ എനിക്ക് ലക്ഷങ്ങള്‍ തരുന്നു.
ഇനി എനിക്ക് അധികം ഓടാന്‍ ആവില്ല
കണ്ടെത്തണം ....അവനെ.
തിരക്കുകള്‍ക്കിടയിലൂടെ ഓടുമ്പോഴും എന്റെ
ശത്രുവിന്റെ മുഖം ഞാന്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു ...


ys. this is the present world...
ReplyDeletegreat..........! really appreciate de courage to write de sad truth ......!!
ReplyDeleteright feel......... right wrds!!
congrats!!
thxs alot.....
ReplyDeletegood
ReplyDelete