
കിളി വാതില്‍ മെല്ലെ ഒന്നു കരഞ്ഞു
തുറന്നു .........
മുഘത്തെക്കടിച്ച വെളിച്ചത്തില്‍
കണ്ണുകള്‍ ഒന്നു ചിമ്മി ...
മുടിയിഴകള്‍ തോളില്‍ കൂടി
മുന്നിലേക്ക് വീണു കിടന്നു ....
കാണാന്‍ ഉള്ള ആകാംഷ ......
സെറ്റിയില്‍ ഒന്നു ചാരിയിരുന്നു ....
ചായയുമായി വരുമായിരിക്കും ....
അതൊരു പഴയ എര്പാടല്ലേ ?
എങ്ങിനെ ഒന്നു കാണും ...
എന്തിനാണിത്ര ധൃതി ...?
കാണാന്‍ വേണ്ടിയല്ലേ വന്നത് ?
കര്ട്ടന് പിന്നില്‍ നിന്നും
ചായയുമായി പ്രായമായ ഒരു സ്ത്രീ ...
അമ്മ ആയിരിക്കണം ....
അവള്‍ എവിടെ ?
ശ്വാസത്തിന് വേഗം കൂടി.....
ഒപ്പമുള്ളവരെ ഒന്നും ശ്രദ്ധിച്ചില്ല ....
ഒന്നു വേഗം വന്നാല്‍ .....
ചുറ്റുമുള്ളവരുടെ മുഖങ്ങള്‍ ..
അരോചകം തന്നെ....
ഈ എര്പാട് ....
പ്രേമിച്ചാല്‍ മതിയാരുന്നു ...
കടമ്പകള്‍ ഒന്നും ഇല്ല.....
ഒരു നോട്ടം ...
കിളി വാതിലില്‍ ഞാന്‍ കണ്ടതാണല്ലോ ....
തംബുരുവിന്റെ നാദം ....
അവള്‍ തന്നെ ആയിരിക്കും ...
ചെന്നു നോക്കുന്നതെങ്ങിനെ ?
ആളുകള്‍ എന്ത് വിചാരിക്കും ...?
ചുമരിലെ ച്ത്രങ്ങള്‍ കാണാന്‍ ..
എഴുന്നേറ്റു ...
വലിയ ഒരു ജനാല ....
ഒന്നേ നോക്കിയുള്ള് ...
മനസ്സില്‍ ഒരായിരം ....
സങ്കല്പ ചിത്രങ്ങള്‍ ..
ഓടി മറഞ്ഞു ...
ജനാലയില്‍ കൂടി വന്ന പ്രഭാത
വെളിച്ചത്തില്‍ ..
എല്ലാം മറന്നു തംബുരുവില്‍ ..
അവള്‍.....
കണ്ണുകള്‍ അടച്ചു ധ്യാനത്തില്‍ ....
ഞാന്‍ ഉറപ്പിച്ചു ...
ഒറ്റ പ്രാര്ത്ഥന ...
അവള്ക്ക് എന്നെ ....ഇഷ്ടപ്പെടില്ലേ ?
തിരിച്ചു സെറ്റിയില്‍ ഇരുന്നപ്പോള്‍ ...
മനസ്സു ശൂന്യം ആയിരുന്നു .....








