Sunday, September 6, 2009

ആര് നീ ?


നിറം താമര പൂവിന്റെ തന്നെ,....

മുല്ല മണം ചുരത്തുന്ന മാറിടം ...

രവിവര്‍മ ചിത്രത്തിന്‍ പുക്കില്‍ ചുഴി ....

മുട്ടോളം നീണ്ട പരന്ന മുടി ....

മുഖത്തിന്റെ മൂന്നില്‍ ഒരു ഭാഗം കവര്‍ന്നെടുത്ത കണ്ണുകള്‍ ...

വെണ്ണ തോല്‍ക്കും ഉടലില്‍ മുണ്ടും വേഷ്ടിയും ...

നെറ്റിയില്‍ ചന്ദന ക്കുറി ...

പാതി വിടര്‍ന്ന അധരത്തില്‍ തുളുമ്പുന്ന തേന്‍ കണം....

നുകരാന്‍ ആഗ്രഹിച്ച ഭ്രമരം ........

കണ്‍ടത്തില്‍ ശംഖ് മാലയും ....നാഗ ത്തലിയും....

കാല്കളില്‍ തിളങ്ങുന്ന പാദസരം .....

കാല്‍ വിരലുകള്‍ ചുറ്റി അണിഞ്ഞ മിന്ചി ....

കാണുന്നു ഞാന്‍ എന്‍ പ്രിയ സഖിയെ ....

മറയല്ലേ ....മായല്ലേ ....

കാണട്ടെ ഞാന്‍ മതിയാവോളം ....


കാല്ലിംഗ് ബെല്‍ അടിച്ചപ്പോള്‍ ഒന്നു ഞെട്ടി ...

നാശം ....ആരാണ് ഇപ്പോള്‍ വന്നത് ...?

No comments:

Post a Comment