Friday, September 4, 2009

മെഹര്ബാന്


സിത്താറിന്റെ തന്ദ്രികളില്‍ വിരലോടിക്കുമ്പോള്‍ ചലിക്കുന്ന മനസ്സു .......
ദ്രുത ഗതിയില്‍ താളത്തിനൊപ്പം ഓടുന്ന വിരലുകള്‍ ......
ഇടതൂര്‍ന്ന മുടി ഇടത്തോട്ടും വലത്തോട്ടും ആദി ഉലഞ്ഞു ......
തല ഭേദങ്ങള്‍ ക്ക് അപ്പുറം യാന്ത്രികമായ്‌ ഒഴുകുന്ന സംഗീതം ....
നൃത്ത ചുവടുകലുമായ് വന്ന മെഹര്ബാന് ....
നൂപുര ധ്വനികള്‍ ഉതിര്‍ന്നു വീണ സായം സന്ധ്യകള്‍ ...
തബലയില്‍ വിരലുകള്‍ കൊണ്ടു നൃത്തം ചെയ്യുന്ന അമീര്‍ .........
ആഹ്ലാദ തിമിര്‍പ്പില്‍ " ഹാ "...." കമല്‍ ഹൈ എന്ന് പറയുന്ന ..
വടക്കേ ഇന്ത്യന്‍ കാണികള്‍ .....
പട്ടു മേത്തയും .....ഉരുണ്ട തലയിണയും ....
അതിന്മേല്‍ കൈ കുത്തി ഇരിക്കുന്ന ഷെര്‍വാണി അണിഞ്ഞ
കുബെരന്മാര്‍ .....
മെതിയടി ഒച്ചകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ ....
മേഹാര്ബാനെ കാണാന്‍ വേണ്ടി മാത്രം ...
ആയിരങ്ങള്‍ ചിലവക്കുന്നവര്‍ ....
ഖവാലി ഒഴുകിയെത്തിയ സംഗീത സായത്ന്നങ്ങള്‍ ....
വിരല്‍ മുറിഞ്ഞു ചൂര പോയതറിഞ്ഞില്ല .....
തോളിലിട്ടിരുന്ന ഉറുമാല്‍ കൊണ്ടു ഒന്നു ഒപ്പി എടുക്കണം ....
സമയമില്ല ......ആവേശത്തിന്റെ കൊടുമുടിയില്‍ .....
ഇന്നത്തെ പോലെ ഒരു സായാഹ്ന്നം ....
ഇതുവരെ എനിക്കനുഭവപ്പെട്ടിട്ടില്ല .....
വിരലുകളുടെ വേദന അറിഞ്ഞില്ല .....
മേഹാര്ബാന്‍ ......
അവള്‍ അത് കണ്ടിരിക്കുന്നു .....
അടുത്ത് വരാന്‍ അവള്‍ക്കും പറ്റില്ല ....
ചിലന്ക്ക കെട്ടിയ കാലുകള്‍ അടി തിമിര്‍ക്കുന്നു .........
പക്ഷെ ....അവളുടെ നോട്ടം .....
എന്റെ സിത്താറില്‍ തന്നെ ........
എന്ത് പറ്റിയെന്നു കണ്ണുകള്‍ കൊണ്ടു ചോദിച്ചു .....
ഒലിച്ചിറങ്ങിയ ചോര സിത്താറില്‍ ഉണങ്ങി പ്പിടിച്ചു ....

മേഹാര്ബാന്‍ .....വെറും നൃത്ത ക്കാരി അല്ല ....
വെയിലേറ്റു കരിഞ്ഞു പോയ തെരുവ് നര്‍ത്തകി ....
എന്റെ ഹൃദയ താളത്തിനൊപ്പം നൃത്തം ചവുട്ടിയവല്‍
പിന്നെ അധികം അല്ലോചിച്ചില്ല ....
ട്രുപ്പില്‍ സ്ഥിരം നര്‍ത്തകി ....
ആകാര വടിവില്‍ അവളെ തോല്‍പ്പിക്കാന്‍ ആളില്ല ....
ജമുക്കാലന്‍ വിരിച്ച തറയില്‍ ചിലന്ക്കകള്‍ കൂട്ടി യുരുംമി ....

എത്രയോ നൃത്ത ശാലകള്‍ .....സദസ്സുകള്‍ ....യാത്രകള്‍ .....
ഡാന്‍സ് ചെയ്യാന്‍ വേണ്ടി മാത്രം പിറന്നവള്‍ ....
കാല പ്രമാണങ്ങള്‍ അവള്ക്ക് മുന്‍പില്‍ വഴിമാറി ....
ആട്ടവും പാട്ടും ആയി ദിന രാത്രങ്ങള്‍ കൊഴിഞ്ഞു വീണു ......
ഞാന്‍ തലക്ക പ്പെട്ടിരിക്കുന്നു .....
എന്റെ മനസ്സു ....
മേഹാര്ബാനു സ്വന്തം ........

പ്രോഗ്രാം നടത്താനുള്ള ദിവസങ്ങള്‍ ........
എല്ലാ ദിനങ്ങളും വിലക്ക പ്പെട്ടിരിക്കുന്നു ....
ഇന്നു മദ്രാസ്‌ .....നാളെ ഡല്ഹി ....പിന്നെ...?
അറിയില്ല .....
മടുപ്പില്ലാത്ത യാത്ര ......
സാമീപ്യം എത്ര സുന്ദരം ........

എവിടെ വെച്ചാണ് അയാള്‍ കടന്നു വന്നത് ........
അറിയില്ല.....
പല സ്ഥലങളിലും അയാളെ കണ്ടിട്ടിണ്ട് ....
പിന്‍ തുടര്‍ന്ന് വന്നതാവാന്‍ വഴിയില്ല ...
മനസ്സു പറഞ്ഞു ....
ഒരു കലാകാരന്റെ മനസ്സു ....
ചിലര്‍ അങ്ങിനീയാണ് ....
ബ്രന്ധമായ ആവേശം ....
പ്രണയ നൈരാശ്യം കൈമുതല്‍ ആക്കിയ ഒരാള്‍ ....
വൈകുന്നേരങ്ങളില്‍ മേഹാര്ബാനെ കാണാന്‍ എന്നും അയാള്‍
മാനേജരോട് ആവശ്യപ്പെട്ടു ....
ചില ബന്ധങ്ങള്‍ അങ്ങിനെയാണ് ......
അവള്‍ ....എന്റെ മുഖത്തേയ്ക്ക് നോക്കി ......
സമ്മത ഭാവതോടെയുള്ള എന്റെ മുഖ ഭാവം ഞാന്‍ മാറ്റിയില്ല .....
കലാകാരന്മാരെ അംഗീകരിക്കാം.......ആദരിക്കാം .....
അത് ഞാന്‍ നിഷേടിക്കാന്‍ പാടില്ല ....

തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ നോട്ടം എന്നില്‍ തറച്ചു നിന്നു ........
നീരസം പ്രകടമായിരുന്നു ....
എന്തെ? ഞാന്‍ പറഞ്ഞതു ശരിയല്ലേ ?
അവള്ക്ക് ഇഷ്ടമല്ലായിരുന്നു .....

കുറെ കഴിഞ്ഞാണ് എല്ലാം അറിഞ്ഞത്....
അവളെ കടന്നു പിടിച്ച ആരാധകനെ .....
കൈയ്യില്‍ കരുതിയ പേന കത്തി കൊണ്ടു കുത്തി വീഴ്ത്തി .....

ഇഴ ചീര്‍ക്കപെടാത്ത പ്രണയ ബന്ധങ്ങള്‍ അങ്ങിനെയാണോ ?
കാലങ്ങളോളം അവ ഭ്രൂണാവസ്ഥയില്‍ തന്നെ ........

എല്ലാം ഇന്നലെ കഴിഞത് പോലെ....
തെരുവില്‍ ബാല്യത്തിന്റെ അനതത്വം ....
സ്വയ രക്ഷക്കായ്‌ എപ്പോഴും അവള്‍ പേനാക്കത്തി കൊണ്ടു നടക്കുന്നുവോ ?

ഒന്നു മനസ്സിലായി ......
അരക്ഷിതത്വം അടര്‍ന്നു പോയിട്ടില്ല .....
അവളെ ഒരു വേട്ട മൃഗത്തെ കാണുന്നത് പോലെയുള്ള ആര്‍ത്തി .....

ജയിലിന്റെ പുറത്തു കാറില്‍ ഇരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കി
അവളെ സ്വീകരിക്കാന്‍ ഞാന്‍ വേണ്ടേ ....?
കാത്തിരിക്കാം .....
സമയമാരിയില്ല .....
ദിവസം ഇന്നു തന്നെ .....
കണ്ണുകളില്‍ ആകാംഷ ....

ഓരോ തവണ ജയില്‍ വാതില്‍ തുറക്കുംബോലും കണ്ണുകള്‍
നീണ്ടു ചെന്നു .....
ഇതിലും അവളില്ല ....
എനിയ്ക്ക് കാണാവുന്ന ദൂരത്തു തന്നെയാണ് .....
ഡ്രൈവര്‍ സീറ്റില്‍ ചാരിയിരുന്ന് നോട്ടം വാതിലില്‍ ഉറപ്പിച്ചു ....
ഗുലാം അലിയുടെ ഹിന്ദുസ്ഥാനി ഗസലില്‍ മുഴുകി ഞാനിരുന്നു ....
എനിക്കും അവള്‍ക്കും ഇഷ്ടപെട്ട " ദേശ " രാഗം .......

ഹൃദയം ഒന്നു മിടിച്ചു .....
ഒരു മങ്ങിയ കാഴ്ച .....
അതാ .....അവള്‍ .....ദൂരെ .....
എന്റെ മേഹാര്ബാന്‍ .....





























































































No comments:

Post a Comment