Tuesday, December 22, 2009

രണ്ടാം ഭാവം..............( കഥ ...)

മാവുകള്‍ പൂത്തുനില്‍ക്കുന്ന പേരുള്ള വലിയ തറവാട്. മുറ്റം നിറയെ ചിതറിക്കിടക്കുന്ന മാമ്പൂക്കള്‍.ഇല കൊഴിയുന്ന ശിശിരകാലം കടന്നു വരുന്നതെ ഉള്ളു.
തറവാടിന്റെ പിന്നിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ നൂറു വാരനടന്നാല്‍ പൊട്ടിപ്പോളിഞ്ഞു കിടക്കുന്ന അമ്പലം.അമ്പലത്തിനോടു ചേര്‍ന്ന് കിടക്കുന്ന പത്തായപ്പുരയുടെ അവശിഷ്ടങ്ങള്‍
രൌദ്ര ഭാവത്തിലുള്ള പ്രതിഷ്ഠ.കൃഷ്ണ ശിലയില്‍ തീര്‍ത്ത വിഗ്രഹംചില ഭാഗങ്ങള്‍ അടര്‍ന്നു പോയിട്ടുണ്ട്.നിവേദ്യം കിട്ടാതെ അലയുന്ന ദേവത.അര്‍ച്ചനകള്‍ മുടങ്ങിയിട്ട് കാലമെത്രയായി.അറിയില്ല.നഷ്ട സ്വപ്നങ്ങളുടെ സ്മാരകമായി നിലനില്‍ക്കുന്ന തൂണുകള്‍.തലമുറകളുടെ ശാപം പേറിയപോലെ മോന്തായം തകര്‍ന്ന ശ്രീകോവില്‍ശപിക്കപ്പെട്ട ജന്മങ്ങള്‍ തകര്‍ത്തെറിഞ്ഞ തലമുറകളുടെ പാരമ്പര്യം.
എനിക്ക് ഒരു കാലത്തും സ്വസ്ഥത കിട്ടില്ല.ഉണ്ണിമായ ഓര്‍ത്തു.കുടുംബ കലഹം മൂലം ഉണ്ടായ പൊട്ടിത്തെറി.അവകാശ തര്‍ക്കങ്ങള്‍ വെരോടിയ മണ്ണ്.ആറടി മണ്ണിന്റെ മക്കള്‍ക്ക്‌ ഇതില്‍ എന്ത് അവകാശം..?മനസ്സില്‍ കൂടി മിന്നല്‍ പിണര്‍ പോലെ കടന്നു പോയ ചിന്തവെറുതെയാണോ കൂട്ട്കുടുംബങ്ങള്‍ തകര്‍ന്നത്.
കാടും മുല്‍പടര്‍പ്പുകളും ......എല്ലാവര്ക്കും പോകാന്‍ പേടിയാണ്.ഇഴ ജന്തുക്കള്‍ക്ക് ഒളിച്ചു കഴിയാന്‍ വേറെ പോകണ്ട.ഒറ്റ വരി പാതയിലൂടെ തന്നെ നടക്കണം.ചിലപ്പോള്‍ തൊട്ടാവാടികള്‍ തലോടും
ഒരു തിരി വെക്കണം. മുടക്കാറില്ല.പൂജ മുടങ്ങിക്കിടന്നാലും തിരി വെക്കാന്‍ ഉണ്ണിമായ മറക്കാറില്ല.കുട്ടികളെ കൊണ്ട് വരാന്‍ പറ്റില്ല.ചെറിയതല്ലേ.മൂത്തത് നിര്‍മല. അഞ്ചു വയസ്സല്ലേ ആയുള്ളൂ.രാവിലെ എണീക്കില്ല.ഗിരീശന്‍ ഇപ്പോഴും അമ്മമ്മയുടെ കൂടെ തന്നെ ഉണും ഉറക്കവും.മൂന്ന് വയസ്സ് ഇപ്പോള്‍ ആകും.
ആഢ്യത്തമുള്ള തറവാട്.പേര് കേട്ട കുടുംബംഒരു നാട് തന്നെ കുടുംബത്തിന്റെ പേരില്‍ അറിയപ്പെടുന്നത് തന്നെവലിയ കാര്യം.അടുക്കള പണിക്കു അമ്മിണി.പുറം ജോലിക്ക് മാത.പിന്നെ ഇപ്പോഴും സഹായത്തിനു അപ്പുണ്ണി.മനസ്സാക്ഷി സൂക്ഷിപ്പ്കാരി ജാനകി..വീട്ടിലെ കറവക്കാരന്‍ .
എല്ലാവരും അച്ഛന്റെ ആശ്രിതര്‍ ആയിരുന്നു.അച്ഛന്റെ മരണത്തില്‍ ദുഖിച്ചതു കൂടുതല്‍ അവരായിരുന്നു.
രാജേട്ടന്‍ വന്നു പോയിട്ട് കുറെ ആയി.മദ്രാസില്‍ ആണ് ജോലി.ഗള്‍ഫ് കാരനെ പോലെ കൊല്ലത്തില്‍ ഒരിക്കലെ വരൂ.ഞാന്‍ മഹാബലി എന്ന് വിളിച്ചു കളിയാക്കും
കുറെ പെട്ടികള്‍ ഉണ്ടാകും. നിറയെ സാധനങ്ങളും.കുട്ടികള്‍ക്ക് അച്ഛന്‍ ഒരു അപരിചിതന്‍സംശയത്തിലുള്ള അവരുടെ നോട്ടം രാജേട്ടനെ വിഷമിപ്പിച്ചു.രണ്ടാഴ്ച കഴിയുമ്പോള്‍ രാജേട്ടന്‍ പോകും.ഞാന്‍ വീണ്ടും ഒറ്റയ്ക്ക്.
പക്ഷെ ചിതല്‍ അരിക്കുന്ന അമ്പലം മനസ്സിന്‍റെ നോവായ്‌ കിടക്കുന്നു.സര്‍പ്പം മാണിക്യം കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട് ഉണ്ണിമായ.അത് കാണുന്നത് നല്ലതാണത്രേ.അതിരാവിലെ എണീക്കും. പുരയിടത്തിലെ വലിയ കുളത്തില്‍ കുളിക്കും.കുളപ്പുര തന്നെ രണ്ടായി പകുത്തതാണ്.പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ .അഴിച്ചിട്ടാല്‍ മുട്ട് കവിയുന്ന കാര്‍കൂന്തല്‍
പട്ടെന്ന് രാജേട്ടനെ ഓര്‍മവരും.മുടി കൊണ്ടു മാത്രം മാറ് മറച്ചു കാണാന്‍ രാജേട്ടന് വല്യ ഇഷ്ടമാണ്.കള്ളന്‍.ചെമ്പരത്തി താളി കൂടെ കൊണ്ടു വരുംഎണ്ണ മായം കളയണ്ടെ.ഒറ്റ മുണ്ട് മാറിനു മീതെ ചുറ്റും.രൂപ സൌകുമാര്യം വേണ്ടുവോളംഏത് കാലത്തായാലും ഒളി നോട്ടക്കാര്‍ ജന്മമെടുക്കും.
നേരം പുലരുമ്പോഴേക്കും കുളിയും കഴിഞ്ഞിരിക്കും .ഒരു തിരി വെച്ചു മടങ്ങും." ദൈവമേ.....എന്നെ കാക്കണേ ..."സര്‍പ്പക്കാവിന്റെ അരികിലൂടെ വേണം കുളത്തിലെത്താന്‍ .
മനശുദ്ധിയുള്ളവര്‍ക്ക് മാത്രേ സ്വര്‍ണ നിറത്തിലുള്ള പാമ്പിനെ കാണാന്‍പറ്റു.ഉണ്ണിമായ ഭാഗ്യവതിയാണ്.ചെറുവിരല്‍ വണ്ണത്തില്‍ ഒരടി മാത്രം നീളമുള്ള സ്വര്‍ണ്ണ പാമ്പ്.മിക്കവാറും ചൊവ , വെള്ളി ദിവസങ്ങള്‍ ഉണ്ണി പാല് കൊടുക്കും.കുളിച്ചു കഴിഞ്ഞേ സര്‍പ്പക്കാവില്‍ കയറു.സര്‍പ്പത്തിന്റെ തലകള്‍ കൊത്തിയ ശില്പങ്ങള്‍ വെച്ച തറ ഉണ്ട് അവിടെ.പിന്നിലായി വള്ളികള്‍ പടര്‍ന്ന ഒരു മരവുംഒരു കാടു പോലെ തോന്നും ഉണ്ണിക്ക്. എപ്പോഴും.ശ്രദ്ധിച്ചു നടക്കണംനാഗ രാജാവ് , ഭാര്യ , മക്കള്‍ ....നൂറും പാലും നേദ്യം ...ആയില്യം നാള് വിശേഷം.
ഉണ്ണിമായ നടന്നു പോകുമ്പോള്‍ പാതി മയക്കത്തിലുള്ള ജീവ ജാലങ്ങള്‍ മെല്ലെകണ്ണ് തുറക്കും.ഇളം കാറ്റു തഴുകുമ്പോള്‍ ഉണ്ണിക്ക് കുളിര് കോരും.തന്നെ പുണരുവാന്‍ വന്ന വരുണ ദേവനൊടു നന്ദി പറയും.പുരുഷന്റെ സാമീപ്യം കിട്ടാന്‍ ഇനിയും നാളുകള്‍ ഏറെ ഉണ്ട്കൊല്ലത്തില്‍ ഒരിക്കല്‍ വരുന്ന വിരുന്നു കാരനായ ഭര്‍ത്താവ് .പതിനഞ്ച് ദിവസത്തെ കൂടി ചേരല്‍.ഉണര്‍ന്നു വരുബോഴേക്കും പോകാന്‍ തിരക്കാവും.
സ്വപ്‌നങ്ങള്‍ ചിറകു വിടര്‍ത്തിയ ദിവസങ്ങളില്‍ ആറു കുതിരകളെ പൂട്ടിയ തേരില്‍ വരുന്ന കാമുകന്‍ ഉണ്ട് ഉണ്ണിക്ക് .സര്‍പ്പങ്ങള്‍ ഇണ ചേരുന്നത് നോക്കി നിന്ന ഉണ്ണിയെ അച്ഛന്‍ അടിച്ചിട്ടുണ്ട് . ചെറുപ്പത്തില്‍....സ്നേഹം ഉണ്ട് ..... എന്നെ മുഴുവന്‍ പേരും അച്ഛന്‍ വിളിക്കില്ല.ഉണ്ണി എന്നാ വിളി ....വളര്‍ച്ചയുടെ പടവുകള്‍ കയറുന്തോറും സര്‍പ്പങ്ങളെ നോക്കി അവള്‍ നടന്നു.വീട്ടില്‍ വന്നു സംഗീതം പഠിപ്പിച്ചിരുന്നു ഉണ്ണിയെ.അന്ന് മാഷിനോട് അടക്കാന്‍ ആവാത്ത അനുരാഗം മുളച്ചിരുന്നു.എന്തിനോടും പ്രണയിക്കാനായിരുന്നു ഇഷ്ടം.മൂളി പാട്ടു പാടി നടക്കും.
ഒറ്റ മകളായി വളര്‍ന്നതിന്റെ വിഷമം ഉള്ളില്‍ ഒതുക്കും.കാക്കയോടും പൂച്ചയോടും സംസാരിക്കും .തൊഴുത്തില്‍ കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കാന്‍ പോകും.അപ്പുണ്ണി വന്നു പാല് കറക്കുന്നത്‌ നോക്കി നില്ക്കും.പാടത്ത് പൂട്ടാന്‍ കൊണ്ടു പോകുന്ന കൂറ്റന്‍ രണ്ടു കാളകള്‍ ഉണ്ട്.നല്ല മസിലുകളുള്ള ഹംസ അവയെ കൊണ്ടു നടക്കും.ഹംസ കാണാതെ മസിലുകളെ നോക്കും.പച്ച പാവാട ഉടുത്തു പാടത്ത്‌ കന്നു പൂട്ടുന്നത് നോക്കി നില്ക്കും
എന്തെല്ലാം അതിശയങ്ങള്‍......എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ആലോചിച്ചു കുളക്കടവില്‍ ഇരിക്കും.ജാനകി കുളം വരെ അനുഗമിക്കും.അവള്ക്ക് ഇറങ്ങാന്‍ പാടില്ലത്രേ.ഞാന്‍ ഇറങ്ങിക്കോളാന്‍ പറയും.പക്ഷെ ജാനകി ഇറങ്ങില്ല.പുറം തേച്ചു തരാന്‍ പറയും. കരയില്‍ ഇരുന്നു മഞ്ഞള്‍ അരച്ചതും താളിയും തേച്ചു തരും. ആരും കാണാതെ......ജാനകി പറയും..." രണ്ടു പ്രസവിച്ചതാന്നു പറയില്ല ട്ടോ ...."ജാനകി തേച്ചു തരുമ്പോള്‍ കണ്ണുകള്‍ അടച്ചു ഇരിക്കും..... ഒരു കുളിരുള്ളകൈകള്‍ ആണ് എന്ന് പറയും.
കല്‍പ്പടവില്‍ ഇരുന്നു കാലുകള്‍ വെള്ളത്തിലേക്ക് ഇട്ടു കിടക്കും.ശരീരം മുഴുവന്‍ സോപ് തേച്ചു തരാന്‍ പറയും.ആ തലോടലില്‍ മയങ്ങി പോകും....വേലിയേറ്റത്തിന്റെ നാളുകളില്‍ ജാനകിയാണ് എനിക്ക് ഒരാശ്രയം.എന്നെ കട്ടിലില്‍ കിടത്തി ദേഹം മുഴുവന്‍ ഉഴിഞ്ഞു തരും.എന്റെ പല ആഗ്രഹങ്ങളും ജാനകി നിറവേറ്റി തരും.ആരും കാണാതെ ജാനകിക്ക് പണം കൊടുക്കും...തറവാട് വീടിന്റെ മുകളിലത്തെ നിലയിലാണ് ഉണ്ണിയുടെ മുറി.
വലിയ കട്ടില്‍. ...... ചുമര്‍ നിറയെ ചിത്രങ്ങള്‍.....രവിവര്‍മ ചിത്രങ്ങളെ നോക്കി ഉണ്ണിമായ കുറെ നേരം നില്ക്കും.വലിയ നില കണ്ണാടി ......അതിന് മുന്നില്‍ വിവസ്ത്ര ആയി അവളിരിക്കും.കട്ടിയുള്ള മുടി അഴിച്ചിട്ടു സ്വയം ആനന്ദിക്കും.
തെയ്യവും തിരയും നിറഞ്ഞാടിയ അമ്പല നട ....കാല്പാടുകളുടെ അവശേഷിപ്പ് മാത്രം ബാക്കി .നിലവിളക്കുകള്‍ കത്തിയ കാലമൊന്നും ഉണ്ണിക്ക് അറിയില്ല.ചുറ്റുവിളക്കിന്റെ അവശിഷ്ടങ്ങള്‍ ഒന്നും ബാക്കിയില്ല.താലപ്പൊലി നടന്നത് അവളുടെ അച്ഛന് മാത്രേ ഓര്മ ഉള്ളു.കാലത്തിന്റെ കുത്തൊഴുക്കില്‍ എടുത്ത്‌ വെക്കാന്‍ ഒന്നുമില്ലാത്ത അമ്പലനടയില് ‍അവള്‍ നില്ക്കും.ഒരു തിരി വെക്കും.
ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ പറ്റാത്തത് ഇതിന്റെ ശാപം ആണെന്ന് കരുതും.കല്യാണം കഴിഞ്ഞെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിട്ടില്ല.അച്ഛനും അമ്മയും ഇല്ലാത്ത രാജേട്ടന്റെ വീട് ഒരു പ്രേതാലയം പോലെ തോന്നി.പിന്നെ ഭേദം അവനവന്‍ ജീവിച്ച നാടും വീടും തന്നെ.ഇടക്ക് ആലോചിക്കും...." രാജേട്ടന് എന്നെ കൊണ്ടു പോയാല്‍ എന്താ...?"കുട്ടികളെ അവിടെ പഠിപ്പിച്ചു കൂടെ...?എന്റെ പ്രായം കടന്നു പോകുന്നത് രാജേട്ടന് അറിയില്ല എന്നുണ്ടോ....?
രാജേട്ടന്റെ ഫ്ലാറ്റില്‍ ഭക്ഷണം പാകം ചെയ്യാന്‍ വരുന്ന ഒരു തമിഴത്തി ഉണ്ട്കറുത്തിട്ടാണെങ്കിലും കാണാന്‍ നല്ലതാണെന്ന് രാജേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്.ഇനി അവരുമായി എന്തെങ്കിലും ബന്ധം....?എനിക്ക് രണ്ടു കുട്ടികളെ സമ്മാനിച്ച ശക്ത്തനായ പുരുഷന്‍ തന്നെയാണ് രാജേട്ടന്‍.ഇത്രത്തോളം സഹന ശക്തി രാജേട്ടന് ഉണ്ടോ....?ചിന്തകള്‍ കാടു കയറുമ്പോള്‍ ഉണ്ണി പറയും...."പാവം രാജേട്ടന്‍...."ഞാന്‍ എന്തൊക്കെയോ പറഞ്ഞു ...എന്തോ വിചാരിച്ചു....എന്നാലും ഇത്ര കാലം വിട്ടിരിക്കാന്‍ എങ്ങിനെ പറ്റുന്നു...?ഇപ്പോള്‍ എനിക്ക് 25 വയസ്സ് അല്ലെ ആയിട്ടുള്ളൂ .അച്ഛന്റെ നിര്‍ബന്ധം എന്നെ നേരത്തെ കല്യാണം കഴിപ്പിച്ചു.മാറില്‍ തല ചായ്ച്ചു കിടക്കുന്നത് എപ്പോഴും ഓര്‍മയില്‍ ഓടി വരും.മാറത്തെ രോമങ്ങളില്‍ കൂടി വിരലോടിക്കുമ്പോള്‍ അറിയാതെ കിട്ടുന്നനിര്‍വൃതി.പുരുഷന്റെ സാപീപ്യം കിട്ടാനും വേണം ഒരു ഭാഗ്യം.രണ്ടു പ്രസവം കൊണ്ടൊന്നും എന്റെ ശരീര സൌന്ദര്യം പോയിട്ടില്ല.കണ്ണാടിക്കു മുന്നില്‍ ഞാന്‍ എത്ര തവണ നോക്കുന്നതാ ....?രാജേട്ടന്‍ പറയും.." ആത്മാവില്‍ കൊളുത്തി വലിക്കുന്ന കണ്ണുകളാണ്നിനക്ക് ...കുറച്ചു നേരം നോക്കി നിന്നാല്‍ ഞാന്‍ നിന്‍റെ അടിമ ആകും ഉണ്ണി.....'" എന്നാല്‍ എന്നെയും കൊണ്ടുപോകു രാജേട്ടാ ....""ഞാന്‍ ഒന്ന് സെറ്റില്‍ ആവട്ടെ..."ഉണ്ണി വിചാരിച്ചു .....കാണുമ്പോള്‍ മാത്രേ രാജേട്ടന് പ്രേമം ഉള്ളു...
തറവാട്ടില്‍ ഇപ്പോള്‍ ആളുകളെ ഇല്ലഒഴിഞ്ഞു കിടക്കുന്ന ഔട്ട് ഹൌസ്.ഒരു ഡ്രില്‍ മാസ്റ്റര്‍ വാടകക്ക് ചോദിച്ചിട്ടുണ്ട്.ആളെ നോക്കി വേണം കൊടുക്കാന്‍ എന്ന് രാജേട്ടന്‍ പറഞ്ഞു.ഇന്നു വരാം എന്ന് പറഞ്ഞിട്ടുണ്ട്......വരട്ടെ....നോക്കാം....അടുത്ത സ്കൂളില്‍ ആണ് ജോലി....നടന്നു പോകാവുന്ന ദൂരം..ഉണ്ണിമായ ഒന്നു ചമഞ്ഞു ഇരുന്നു....കണ്ടാല്‍ മോശം തോന്നരുത്‌.പിന്നെ എല്ലാം തിരുമാനിക്കുന്നതും ഉണ്ണി തന്നെ.
കാന്തിക ശക്തിയുള്ള കണ്ണുകളുമായ്‌ ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു.ആറടി ഉയരം. വിരിഞ്ഞ മാറിടം....ആരും ഒന്നു നോക്കും. ബലിഷ്ഠമായ കൈകള്‍.കണ്ടപ്പോള്‍ തന്നെ ഉണ്ണിക്ക് ആളെ ഇഷ്ടമായി." പേരെന്താ.....?""ദിവാകരന്‍....വീട് വടക്കാണ്‌.... ഔട്ട്‌ ഹൌസ് കിട്ടിയാല്‍ നന്നായിരുന്നു..."വിനയം ഉണ്ട്....കാണാന്‍ സുന്ദരന്‍...ക്ലീന്‍ ഷേവ് ....സുമുഖന്‍....മാഷ്‌ തറവാടിലെ ഔട്ട് ഹൌസില്‍ താമസം ഉറപ്പിച്ചു...ഉണ്ണിയുടെ വേഷ ഭൂഷാധികള്‍ക്ക് മാറ്റം വന്നു....കണ്ണുകളില്‍ സുറുമ എഴുതി....സൌകര്യങ്ങള്‍ നോക്കാന്‍ ഔട്ട് ഹൌസില്‍ പോവുക പതിവായി...കണ്ണുകള്‍ പരസ്പരം ഉടക്കി...കാച്ചിയ എണ്ണ തേച്ചു കുളിക്കും....വാസന സോപ് ....ചന്ദന തൈലം പുരട്ടും.സ്കൂള്‍ വിട്ടു വരുന്ന മാഷിനെ കാണാന്‍ മുകളിലുള്ള കിളി വാതില്‍ തുറന്നിടും.തല ഉയര്ത്തി ചന്തത്തില്‍ നടന്നു വരുന്ന മാഷിനെ നോക്കി ഇരിക്കും...മുല്ല പൂക്കുന്ന സമയം ആയാല്‍ അപ്പുണ്ണി പറച്ചു കൊടുക്കും.മാഷിനോടുള്ള അടുപ്പം വളരെ പെട്ടെന്നാണ് ഉണ്ണിയുടെ ജീവിതത്തില്‍മാറ്റത്തിന് കാരണമായത്‌.ഉണ്ണിമായയുടെ കൊളുത്തി വലിക്കുന്ന കണ്ണുകള്‍ മാഷിലെക്കും നീണ്ടു ചെന്നു...പുരുഷന്റെ ഗന്ധം ഏല്‍ക്കാതെ കുറെ കാലം ആയില്ലെ...

ആഴക്കടലിന്റെ നിശബ്ദത ........പലപ്പോഴും കണ്ണുകള്‍ കൊണ്ട് മുദ്രകള്‍ കൈമാറിയ മാഷിന്റെ മാറില്‍തല ചായ്ച്ചു അവള്‍ കിടന്നു.പിണയുന്ന സര്‍പ്പങ്ങളുടെ ശീല്‍ക്കാര ശബ്ദം ഓര്മ വന്നു.കുതിര കുളമ്പടി ഒച്ചകള്‍....സ്വപ്ന കാമുകന്‍....സൂര്യശോഭയുള്ളവന്‍.തിരയടിച്ചു ഉയരുന്ന തിരമാലകള്‍.വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞ സ്വപ്ന വീഥികള്‍യൌവനം ആവാഹിച്ച കടഞ്ഞെടുത്ത വിത്ത് കാള....വേലിയിറക്കത്തിന്റെ തളര്‍ച്ചയില്‍ വേര്‍പെട്ടു കിടക്കുമ്പോള്‍ഉണ്ണി ഉറപ്പിച്ചു.ഇനി മാഷില്ലാതെ പറ്റില്ല...രാജേട്ടനെ ഞാന്‍ ചതിച്ചോ ....?ഇല്ല...ഇന്നത്തെ ജീവിതം ആണ് വലുത്...നാളെ രാജേട്ടന്‍ വന്നില്ലെങ്കിലോ ?
കണ്ണുകള്‍ കൊണ്ട് മാഷിന്റെ ശരീരത്തില്‍ ഒന്ന് ഉഴിഞ്ഞു നോക്കി.പടിയിറങ്ങുമ്പോള്‍ ഉണ്ണിമായയുടെ മനസ്സ് പറഞ്ഞു...." എനിക്ക് ജീവിക്കണം....മോഹങ്ങള്‍ ബാക്കി വെച്ച് എത്ര കാലം....രാജേട്ടന്‍ വന്നോട്ടെ.....മാഷ്‌ പോവാതിരുന്നാല്‍ നന്നായിരുന്നു..."
തെല്ലു തളര്‍ച്ചയോടെ തറവാടിന്റെ കോണിപ്പടികള്‍ കയറുമ്പോള്‍ഒരു സ്വപ്നത്തിന്റെ ആലസ്യത്തില്‍ എന്ന പോലെ വേദനിക്കുന്നശരീര ഭാഗങ്ങളില്‍ ഉണ്ണിമായ മെല്ലെ തടവിക്കൊണ്ടിരുന്നു.
( ശുഭം.....)

No comments:

Post a Comment