
വൃദ്ധ സദനത്തിന്റെ പൂജ ഹാളില്‍ എന്നെ കുടിയിരുത്തി അവന്‍ നടന്നുമറഞ്ഞത് ഇപ്പോഴും കണ്ണുകളില്‍ കാണുന്നു.
എന്‍റെ പ്രായക്കുടുതലും കഠിനമായ ജോലിയും കാരണംമുതുകു വളഞ്ഞു .കണ്ണുകളിലെ തിമിരം കാരണം കാണാനും വായിക്കാനും കുറച്ചുവിഷമവും ഉണ്ട്.അവന്‍ പെട്ടെന്ന് കയറി വന്നാല്‍ കാണണ്ടേ.അവനെ മനസ്സിലായില്ലെങ്കില്‍ സങ്കടം ആവില്ലേ.അത് കൊണ്ട് കണ്ണിനു തിമിരത്തിന്റെ ശത്രക്രിയ നടത്തണം.കുറെ പറഞ്ഞു നോക്കി.ആരും കേട്ടതായി ഭാവിക്കുന്നില്ല.അവന്‍റെ മുഖം ഒന്ന് കൂടി കണ്ടിട്ട് മരിച്ചാല്‍ മതിയായിരുന്നു.ഈശ്വര......പുറത്തു ഒരു ഒച്ച കേള്‍ക്കുന്നത് അവന്റെയല്ലേ...കൈപ്പത്തി പുരികം തൊട്ടു....കുര്‍പ്പിച്ചു നോക്കി....ശബ്ദം അവന്‍റെ തന്നെ അല്ലെ...ചെവികള്‍ വട്ടം പിടിച്ചു...ഇല്ല......എനിക്ക് തോന്നിയതാവും..
സുന്ദരന്‍ ....നല്ല വെള്ള മുണ്ട്.....തേച്ച ഷര്‍ട്ട് ....ചുണ്ടില്‍ ചിരി....മീനാക്ഷി അമ്മ ഞെട്ടി....വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു.....ഇപ്പഴാണോ എന്നെ കാണാന്‍ വരുന്നത്വാസുവേട്ടാ.....ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി എന്തിനാ പോയത്...ചോദിക്കും ഞാന്‍....അടുത്തു വരട്ടെ....കണ്ണുകള്‍ തിളങ്ങി....എനിക്കിപ്പോ കാണാം....വാസുവേട്ടാ...." അമ്മു......വന്നോളു.....എല്ലാം ഭംഗിയായി....ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്കാലമേറെയായി..."ചെറുപ്പക്കാരിയുടെ ആവേശത്തോടെ ചാടി എഴുന്നേറ്റു.വാസുവേട്ടാ....മോനെ കാണണ്ടേ.....അവന്‍ വന്നോട്ടെ...." വേണ്ട അമ്മു....കുറച്ചു കഴിഞ്ഞാല്‍ അവന്‍ വന്നോളും....ഇങ്ങു വന്നോളു...ഞാന്‍ ഇല്ലേ...."വാസുവേട്ടന്റെ കൈ പിടിച്ചു മീനാക്ഷി അമ്മ നടന്നു മറഞ്ഞു..


No comments:
Post a Comment