
എനിക്ക് തരുന്ന ബലിചോറ് ഞാന്‍ കഴിക്കില്ലഎനിക്കതിനു ആവില്ല എന്നതാണ് സത്യം.എന്തിനാണ് ഊട്ടുന്നത് എന്നറിയില്ല.കൊല്ലത്തില്‍ ഒരിക്കല്‍ എന്നെ വിളിച്ചു വരുത്തും.ഞാന്‍ നോക്കി നില്‍കെ എനിക്കായ് നീട്ടിയചോറ് മുഴുവന്‍ ബലികാക്കകള്‍ കൊത്തും
എനിക്ക് കാണാം......മണമറിയില്ലനിറങ്ങള്‍ ഇല്ല എന്‍റെ കണ്ണുകളില്‍.വേദനയുള്ള മനുഷ്യ ജന്മത്തിനായ്‌ഞാന്‍ കാത്തിരിപ്പു എന്‍റെ ഊഴവും കാത്ത്.എന്നെ സ്പര്‍ശിക്കാനാവില്ല ആര്‍ക്കുംഎനിക്കും ആരെയും തൊടാന്‍ പറ്റില്ലഒരു സങ്കലത്തിനായ് ഞാന്‍ കാത്തിരിപ്പുനിറമില്ലാത്ത ആത്മാവിന് രൂപമേകാന്‍
വിശപ്പില്ലാത്ത എനിക്കെന്തിനായ്‌ബലിചോറ് വെച്ച് കൊട്ടി വിളിച്ചുദാഹവുമില്ല എനിക്ക് പിന്നെ എന്തിനുപുഴയിലെ അഴുകിയ വെള്ളം ദര്‍പ്പണം ചെയ്തു
നിങ്ങള്‍ കുടിക്കുമോ പുഴയിലെ വെള്ളംനിങ്ങള്‍ കഴിക്കുമോ കാക്ക കൊത്തിയ ഭക്ഷണംവെറുതെ കര്‍മം ചെയ്യുന്നത് ആര്‍ക്കു വേണ്ടിഎനിക്ക് വേണ്ടത് നിങ്ങള്‍ക്കറിയില്ലഎനിക്ക് പറയണമെന്നുണ്ട്ശബ്ദം പുറത്തേക്ക് വരുന്നില്ലഞാന്‍ പറയുന്നുണ്ട് പലപ്പോഴുംകേള്‍ക്കാന്‍ പറ്റാത്തത് എന്‍റെ ദുര്യോഗംഞാന്‍ കാറ്റായും ജ്വാലയായും വരുംഅമ്മെ ....ഗര്‍ഭം ധരിക്കു .....ഞാന്‍ വരാം.ഒരു ആലിഗനത്തിനായ് ഞാന്‍ കാത്തിരിപ്പുഅമ്മയുടെ മുത്തത്തിനായ് കാത്തിരിക്കാംവരും ഞാന്‍ അമ്മെ.....എന്നെ വിളിക്കുകാലമെത്രയും കഴിഞ്ഞോട്ടെ....എനിക്ക് വേറെ ജനിക്കണ്ടഅമ്മയുടെ മകളായ് ഞാന്‍ വരാംകാത്തിരിക്കാം ഞാന്‍..... ജനിക്കും വരെ...


No comments:
Post a Comment