
ഞാന്‍ നടക്കുക തന്നെ അല്ലെ.?അതോ ഒടുകയാണോ ..എന്റെ മനസ്സല്ലേ ശരിക്കും ഓടുന്നത്.?കാലുകള്‍ മെല്ലെ തന്നെയാണല്ലോഇടക്ക് പിന്തിരിഞ്ഞു നോക്കും.ഭയം മാറ്റാന്‍ വേണ്ടി ഒന്ന് പാടി .ഒച്ച ഉണ്ടാക്കി.ശബ്ദം വരുന്നില്ല...എനിക്ക് തോന്നിയതാവും.
അകലെ വേലിക്കെട്ടില്‍ കാണുന്നത് എന്‍റെ വീട്.ആശ്വാസം.
വഴിപോക്കര്‍ ആരും തന്നെ ഇല്ല.എന്ത് പറ്റി..?വഴികളില്‍ ഇരുട്ട് വീണത് തന്നെ അല്ലെ?അതോ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നതാണോ..?
കുറച്ചു ദൂരം കൂടിയെ ബാക്കി ഉള്ളു.ഞാന്‍ ഓടട്ടെ....കാലില്‍ എന്തോ തടഞ്ഞു.ഓട്ടം നിര്‍ത്തിയില്ല...മരണ ഭയം വേട്ടയാടുന്നു.വേലി ചാടിക്കയറി...തിരിഞ്ഞു നോക്കി.ഇല്ല ...ആരും കണ്ടിട്ടില്ല...ഞാന്‍ വെറുതെഭയന്നു... ഒരു ചിരി ചുണ്ടില്‍ തെളിഞ്ഞു.
മുറ്റത്തു എന്തിനാണ് ഇത്രയും ആളുകള്‍.അകത്തു നിന്നും ഇറങ്ങുന്ന ചോപ്പന്‍ കുഴിവെട്ടുകാരന്‍.തേങ്ങലുകള്‍ ആരുടെ ...?ആരെയാണ് വെള്ളയില്‍ പുതപ്പിച്ചത്...?അതാണോ മനസ്സിന്‍റെ ഘനം കൂടാന്‍ കാരണം.?ഭയന്നതു സത്യമായി ...ഭയന്ന കണ്ണുകളില്‍ ചാലുകള്‍ കീറി.മുലപ്പാല്‍ നല്‍കിയ അമ്മെ ....ഇത്ര വേഗം....വേണമായിരുന്നോ....ഈ വിടവാങ്ങല്‍......?


No comments:
Post a Comment