
വായന മുറുകിയ കാലഘട്ടത്തില്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്.ആത്മാവും ശരീരവും തമ്മില്‍ എങ്ങിനെ കോര്‍ത്ത് വരുന്നുആത്മാവ് എന്ന ജീവന്‍ ........ മരിച്ചു കഴിഞ്ഞാല്‍ എവിടെപ്പോകും.നമ്മള്‍ വിശ്വസിക്കുന്ന മാതിരി വിഷ്ണു പാദങ്ങളില്‍ ലയിക്കുമോ ?അങ്ങിനെയെങ്കില്‍ പിന്നെയൊരു ജന്മം എടുക്കാന്‍ എന്ത് ചെയ്യും.?എത്ര കാലം കൂടുമ്പോള്‍ അതെ ആത്മാവ് വേറൊരു ശരീരത്തെ തേടും?ഭാഗവതത്തില്‍ പറയുന്ന പോലെ നമുക്കായ് ഒരു സ്ലോട്ട് ഉണ്ടോ?പിന്നെയെടുക്കാന്‍ പോകുന്ന ജന്മം നമ്മുടെ ഇഛക്കു അനുസൃതമാകുമോ ?
ഇടവേളകള്‍ ഇല്ലാത്ത ചിന്തകള്‍ ഭാരമായപ്പോള്‍ ഞാന്‍ ഒരു psycologistനെ കാണാന്‍ പോയി.എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിച്ചില്ല.അസാധാരണത്വം ഉള്ള ആളാണ് ഞാന്‍ എന്ന് മാത്രം പറഞ്ഞുകുറച്ചു കൂടി practical അപ്പ്രോച്ച് ചെയ്‌താല്‍ ജീവിതം സന്തോഷകരമാക്കാം എന്നും പറഞ്ഞു.ചുരുക്കത്തില്‍ എനിക്ക് വട്ടാണെന്ന് നേരിട്ട് പറയാതെ പറഞ്ഞു.പാവം psycologist.....എന്‍റെ കണ്ണുകളുടെ ആഴം അവര്‍ക്കറിയില്ല.മനസ്സില്‍ തോന്നി." ഉദര നിമിത്തം ബഹുകൃത വേഷം "ഞാന്‍ ഒന്നും പറഞ്ഞില്ല....എല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കി.
ജീവജാലങ്ങളുടെ ഉല്പത്തി എന്നും എന്റെ ചിന്തകളുടെ ഭാഗം ആയിരുന്നു. അതിന്‍റെ ആത്മീയമായ കാര്യങ്ങള്‍ ആയിരുന്നു എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.ഹിമാലയ സാനുക്കളില്‍ വസിക്കുന്ന മുനിവര്യന്മാര്‍ക്ക് എന്തെങ്കിലുംപറഞ്ഞു തരാന്‍ സാധിക്കുമായിരിക്കും .എല്ലാ ആഗ്രഹങ്ങളും വെടിഞ്ഞു ഫലവര്‍ഗങ്ങള്‍ മാത്രം കഴിച്ച് തപസ്സു ചെയ്യുന്നവര്‍.അവര്‍ ശരീര സുഖത്തിലല്ല ജീവിക്കുന്നത്. ആത്മീയ സുഖം ......അത് വളരെ ഉന്നതിയില്‍ ആണ്.അത് പെട്ടെന്നൊന്നും സ്വായത്തമാക്കാന്‍ പറ്റുന്നതല്ല.ഒരു ആവേശത്തിന് ഹിമാലയത്തില്‍ പോയി തപസ്സു ചെയ്‌താല്‍ ലഭിക്കില്ല.ജീവിതത്തിന്‍റെ കടമ്പകള്‍ ഓരോന്നായി കടന്നു സുതാര്യമായ ആത്മാവില്‍ ഇറങ്ങി ചെല്ലണം .മനുഷ്യന് ഏഴ് ജന്മങ്ങള്‍ ഉണ്ടത്രേ.അതില്‍ ഏഴാമത്തെ ജന്മം എടുക്കുമ്പോള്‍ മാത്രമേ നമുക്ക് സന്യാസിആവാന്‍ പറ്റു........ പിന്നെ മനുഷ്യ ജന്മം ഇല്ല.
ഞാന്‍ ആലോചിച്ചു ..... എനിക്ക് പറഞ്ഞു തരാന്‍ അവര്‍ തന്നെ വേണ്ടി വരും. വട്ടല്ലേ....കുറച്ചു ദേഷ്യവും വന്നു. അവര്‍ ഹിമാലയത്തില്‍ പോയി ഇരുന്നാല്‍ എന്‍റെ സംശയങ്ങള്‍ക്ക് ആര് മറുപടി തരും....?
ഉണ്ണി.....നിനക്കറിയാമോ.....ആയിരം വികാരങ്ങളെ പ്രകടിപ്പിക്കാന്‍ മുഖത്തിനു കഴിയും.....മനസ്സിലുള്ള വികാരങ്ങളെ മറച്ചു വെക്കാനും മുഖത്തിനു കഴിയും.....എല്ലാ ചിരിക്കുന്ന മുഖങ്ങളും സന്തോഷത്തിന്റെ താവണമെന്നില്ല....മനസ്സിന്റെ ദുഃഖങ്ങള്‍ മറയ്ക്കുന്ന ഒരു ആവരണവുമാവാം .ഇത് കേട്ടിട്ടില്ലേ....എന്‍റെ സന്തോഷത്തില്‍ കൈകൊട്ടുന്ന പത്തു കൈകള്‍ എനിക്ക് വേണ്ട.എന്‍റെ കണ്ണ് നീര് തുടക്കുന്ന നിന്‍റെ ഒരു വിരല്‍ മതി....ആ വിരലും ഞാന്‍ ഉപേക്ഷിക്കുന്നു.ഞാന്‍ തല തിരിഞ്ഞവള്‍ തന്നെ.....അല്ലെ.?സ്പൂലമായ ശരീരത്തിലെ ആത്മാവ്....ആത്മാഹുതി ചെയ്യും എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം ...?അപ്പോള്‍ നമ്മള്‍ ആത്മാവിനെയാണോ ഹത്യ ചെയ്യുന്നത്..?ശരീരമോ...?നിഴല്‍ പോലെ പിന്തുടരുന്ന മരണം .....എന്ന് കേട്ടിട്ടില്ലേ...നമ്മുടെ നിഴല്‍ ആണത്രേ മരണം.ഞാന്‍ നിഴലിനോടും സംസാരിക്കും.സാധാരണ പിന്നില്‍ നടക്കുന്ന നിഴല്‍.എന്നോടു പറഞ്ഞു...." ഞാന്‍ മുന്നില്‍ നടക്കാം......നീ പിന്തുടരുക......"ഇരുണ്ട ഗുഹയിലോടെയുള്ള പ്രയാണത്തിനൊടുവില്‍ ചെന്നെത്തിയത് ......എന്‍റെ പൂര്‍വ ജന്മത്തിന്റെ വിത്തുകള്‍ വിളഞ്ഞ സ്ഥലം ആണെന്ന് പറഞ്ഞു.എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ കഴിഞ്ഞില്ല...തിമിരം ബാധിച്ചവളെപ്പോലെഞാന്‍ നിന്നു. സ്ഥലങ്ങള്‍ ഒന്നും പരിചിതമോ കേട്ടതോ ആയി തോനിയില്ല.ആകെ ഒരു മൂടല്‍... അവിടെ നിഴലുകളെ കാണുന്നില്ല.പര്‍ണശാല പോലെ ഒരു കുടില്‍.വേദങ്ങളുടെ കെട്ടഴിച്ചു വെച്ച പായ.ജപിക്കുന്ന സന്യാസി....കൃശഗാത്രന്‍.പരിചയം ഇല്ലാത്ത ഒരാള്‍ എനിക്ക് പിന്നില്‍ നിന്നു. ഞാന്‍ തിരിഞ്ഞു നോക്കി. എന്‍റെ നിഴല്‍ എവിടെ..? എന്‍റെ വഴികാട്ടി ..." അയാള്‍ പറഞ്ഞു..." "ഞാന്‍ നിന്‍റെ നിഴല്‍...."എന്‍റെ നിഴലിനു രൂപം വന്നിരിക്കുന്നു.വല്ലാത്ത അതിശയം തോന്നി.
നിഴല്‍ മനുഷ്യന്‍ എന്റെ പിന്നില്‍ നിന്നു.പായയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു,കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ അനുസരിച്ചു.എന്റെ ജന്മ കഥ പറഞ്ഞു......... സന്യാസി.ഈ ജന്മം തീരാന്‍ ഇനി ഏഴ് നാളുകള്‍ കൂടി.പൂര്‍വ ജന്മത്തിലെ ബാക്കി വെച്ച 22 കൊല്ലങ്ങള്‍.ജീവിക്കാനായി എനിക്കൊരു ജന്മം തന്നതാണത്രെ.ഞാന്‍ ചോദിച്ചു......ഞാന്‍ മരിച്ചു കഴിഞ്ഞോ....?ഇല്ല...... എന്ന് ഉത്തരം.സുഷുപ്ത്തിയില്‍ എന്നെ ഇവിടെ എത്തിച്ചതാണ്.എനിക്ക് മടങ്ങി പോകാന്‍ പറ്റുമോ.?" പറ്റും......പക്ഷെ...ഏഴ് ദിനരാത്രങ്ങള്‍ക്കൊടുവില്‍ നീ ഇവിടേയ്ക്ക് തന്നെ വരും.....അപ്പോള്‍ നിനക്ക് നിഴല് കുട്ടുണ്ടാവില്ല....നിന്‍റെ അടുത്ത ജന്മം പിറവിയെടുക്കാന്‍ സമയമായി....ശരീരം നീ ഉപേക്ഷിക്കും..."
എനിക്ക് വല്ലാത്ത സന്തോഷം തോന്നി.ഉടനെ ഇത് തീര്‍ക്കണം.ശപിക്കപ്പെട്ട ഈ ജന്മം ഇവിടെ തീരട്ടെ.പാപങ്ങള്‍ ഒക്കെ കഴുകി കളയണം.എന്‍റെ അസാധാരണത്വം എന്‍റെ ശാപം.അത് വേണ്ട.ഒരു പുരുഷ ജന്മം.....വേണ്ട.....സ്ത്രീ തന്നെ മതി.അത് ചോദിയ്ക്കാന്‍ വിട്ടു പോയി.
ഒരു നീണ്ട യാത്ര നടത്തണം....ഗംഗ...കാശി....രാമേശ്വരം....നീണ്ട പട്ടിക തന്നെതിരുനെല്ലി ..... ബലിയിടണം...സ്വന്തം ....ഞാന്‍ എനിക്ക് തന്നെ...പിണ്ഡം വെക്കണം......ഇരിക്ക പിണ്ഡം.കൈകൊട്ടി വിളിക്കണം...കാക്കകള്‍ എന്‍റെ ബലി കൊത്തുന്നത് എനിക്ക് തന്നെ കാണണം.എന്‍റെ പാപങ്ങള്‍ അവിടെ തീരണം.ഹിമാലയം ........ എന്നും എന്‍റെ മനസ്സിന്റെ തണുപ്പ്,ഹരിദ്വാരില്‍ ഒന്ന് മുങ്ങി കുളിക്കണം.അടുത്ത ജന്മം നന്നാവണം.ഞാന്‍ തന്നെ മുന്‍പ് കണ്ടു വെച്ച തടാകം ഉണ്ട്.ഹിമാലയം എന്നെ എന്നും മാടി വിളിക്കാറുണ്ട്.എനിക്ക് പരിചയമുള്ള ഒരു ആശ്രമം അവിടെ ഉണ്ട്.
ഇതാണ് മരിക്കാനുള്ള എന്റെ ആദ്യത്തെ പ്രചോദനം......ഉണ്ണി.ആരുമറിയാതെ ഒറ്റയ്ക്ക് ഞാന്‍ യാത്ര തുടങ്ങി.എന്റെ പേരിലുള്ള ഫ്ലാറ്റ് ഞാന്‍ വിറ്റു.കിട്ടിയ തുക മുഴുവന്‍ ബാങ്കില്‍ ഇട്ടു ഒരു ATM കാര്‍ഡ് സ്വന്തമാക്കി.പണം കൊണ്ട് പോകേണ്ട. ലക്ഷങ്ങള്‍ ബാങ്കില്‍ സുരക്ഷിതം.ആര്ക്കും കൊടുക്കണ്ട. ആവശ്യമുള്ളപ്പോള്‍ എടുക്കാം.ആറു മാസത്തെ അഗ്രെമെന്റ്റ് വെച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.അതൊന്നും വേണ്ട.... ഒരു മാസത്തെ അവധി തന്നെ ധാരാളം.അല്ലെകില്‍ മുഴുവന്‍ പണവും തന്നു രജിസ്റ്റര്‍ ചെയ്യാം.പക്ഷെ....ഒരു മാസം കൂടി ഇവിടെ താമസിക്കാന്‍ എന്നെ അനുവദിക്കണം.പിന്നെ താമസിച്ചില്ല.എനിക്ക് ഇനി ഏഴ് നാളുകള്‍ കൂടി.ഞാന്‍ തിരിച്ചു വരില്ല. അവര്‍ സന്തോഷത്തോടെ ജീവിക്കട്ടെ.
ഒരു ചെറിയ ബാഗ്.......കുറച്ചു വസ്ത്രം.ഇഷ്ട്ടപ്പെട്ട കറുത്ത ചുരിദാര്‍..ഇനി മുടിയില്‍ എണ്ണ തേച്ചു കുളി ഒന്നും വേണ്ട.ബ്യൂട്ടി പാര്‍ലറില്‍ കയറി...... മുടി ക്രോപ്പ് ചെയ്തു.ബോബ് ചെയ്ത തലയാണ് ഉണ്ണി എനിക്കിപ്പോ.
എനിക്ക് ചിരി വന്നു.എന്റെ തലമുടിയെ കുറിച്ച് നീ എഴുതിയ കവിതയും മനസ്സിലേക്ക് ഓടി വന്നു.എന്റെ മുഖം എനിക്ക് ഒരു അപരിചിതത്വം തോനിച്ചില്ല എന്ന് പറഞ്ഞാല്‍ തെറ്റാകും.കാവി നിറമുള്ള ചുരിദാര്‍ തയിപിച്ചു വെച്ചത് ഭദ്രമായി ബാഗില്‍ വെച്ചത് ഒന്ന് കൂടി നോക്കി.....എന്‍റെ മരണ കോടി......കുറെ ക്ഷേത്രങ്ങള്‍ ഒക്കെ കയറിയിറങ്ങി ..... ഒന്ന് മനസ്സിലായി....ഒരാഴ്ച കൊണ്ട് എവിടെയും എത്തില്ല. കുറെ മിസ്സ് ചെയ്യും.അതിനി അടുത്ത ജന്മത്തില്‍ ആവട്ടെ.ഇനി എനിക്ക് ഹരിദ്വാരില്‍ എത്തണം.മൂന്ന് ദിവസം ബാക്കിയുണ്ട്.മഞ്ഞില്‍ പുതച്ചു കിടക്കുന്ന ഹിമാലയം.മഞ്ഞിന്റെ ആവരണം എടുത്തണിഞ്ഞ ഹരിദ്വാര്‍.ഞാന്‍ ഇത് എത്രാമത്തെ തവണയാണ് ഇവിടെ വരുന്നത്...?ഹിമാലയം എന്നെ കൈകാട്ടി വിളിക്കുന്നത് എന്തിനാ...?ഇപ്പോഴാണ് ആ രഹസ്യത്തിന്റെ ചുരുള്‍ അറിഞ്ഞത്.
ഞാന്‍ താമസിച്ച ആശ്രമം അവിടെ തന്നെ ഉണ്ട്.പരിചയമുള്ള മുഖങ്ങളും.ആശ്രമത്തിന്റെ പിന്നിലെ തടാകവും .അവിടെ എത്തുന്നതിനു മുന്‍പ് എനിക്ക് ഈ ഡയറി കുറിയര്‍ ചെയ്യണം.നിനക്ക് ഇത് എത്തിക്കണ്ടേ.?
ഇനി ഞാന്‍ ചെയ്യാന്‍ പോകുന്നത് ചുരുക്കി പറഞ്ഞു ഇത് അയക്കാം." ഹരിദ്വാരില്‍ എനിക്ക് പരിചയമുള്ള ആശ്രമത്തിന്റെ പിറകില്‍ ഒരു തണുത്തു ഉറഞ്ഞു കിടക്കുന്ന ഒരു തടാകമുണ്ട്.താമരകള്‍ വിരിഞ്ഞു കിടക്കുന്ന പൊയ്ക.അതി രാവിലെ ബ്രാഹ്മ മുഹുര്ത്തത്തില്‍ ഞാന്‍ ഉണരും ...ഒരു മണിക്കൂര്‍ ധ്യാനം.തലേന്ന് തുടങ്ങിയ ഉപവാസം അവസാനിപ്പിക്കും.അടുത്ത ജന്മത്തിനായി പ്രാര്‍ത്ഥന.ഇന്നേക്ക് ഏഴാം നാള്‍.......ആവുംഎന്‍റെ കോടി വസ്ത്രമായ കാവി ചുരിദാര്‍ എടുത്തണിയും.
തടാകക്കരയില്‍ എന്‍റെ സമയത്തിനായി കാത്തിരിക്കും.മെല്ലെ മെല്ലെ തടാകത്തിന്റെ അനന്തതയിലേക്ക് ആണ്ടിറങ്ങും.ഉണ്ണി......എന്ക്കിപ്പോ.....വലിയ സമാധാനം തോനുന്നു.ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ .........."
ഒരു കാര്യം കൂടി.......ഈ ഡയറിയുടെ അവസാനം ചട്ടയോട് കൂടെ ഒട്ടിച്ചു വെച്ച പ്ലാസ്റ്റിക്‌കവറില്‍ എന്‍റെ ATM കാര്‍ഡ് ഉണ്ട്.....ബാങ്കില്‍ കുറച്ചു പണവും...അത് പ്രകൃതിയെ കാണാന്‍ പറ്റാത്ത കണ്ണുകളില്‍ ഇരിട്ടു വീണ കുറെപേര്‍ക്ക് ഉള്ളതാണ്.,.... അവര്‍ക്ക് വെളിച്ചമേകാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു...... എന്‍റെ ആഗ്രഹം....ഉണ്ണിക്കു അത് ചെയ്യാന്‍ പറ്റും.പിന്നെ ATM കാര്‍ഡിന്റെ പിന്‍ കോഡ് അറിയണ്ടേ ....." ഉണ്ണി.....അത് നിന്റെ പേര് തന്നെ....."ഒരു നാള്‍ നിന്നെ തേടി ഞാന്‍ വരും......
ഡയറിയുടെ അവസാനമായിരിക്കുന്നു.കുത്തിക്കുറിച്ച കുറെ ചിത്രങ്ങള്‍....ചട്ടയോട് കൂടെ കവറില്‍ ഒട്ടിച്ച ATM കാര്‍ഡ്.ഇടതു ഭാഗത്തെ പേജില്‍ എഴുതിയിരിക്കുന്നു." ഉണ്ണി ....ഞാന്‍ നിന്നെ സ്നേഹിക്കുന്നു.....എന്നെക്കാള്‍ കൂടുതല്‍ ....അടുത്ത ജന്മത്തില്‍ കണ്ടു മുട്ടും എന്ന് കരുതുന്നു..ഇതു വേഷത്തില്‍ എന്നറിയില്ല.അമ്മയാകാം,.....മകളാകാം.......കാമുകിയാകാം.......പക്ഷെ എനിക്ക് തോനുന്നു....ഒരു സാധ്യത മാത്രമേ ഉള്ളു.ഞാന്‍ നിന്റെ മകള്‍ ആയി ജനിക്കുമെന്ന്...."
END...


valare nannayirikunnu. but oru doubt..aadyam marikunnavar aadyam janikille
ReplyDelete