Tuesday, December 22, 2009

കാത്തിരുപ്പിന്‍റെ വേദന......( nurungu katha....)

അവള്‍ കാത്തിരുന്നു...ഇന്ന് വരാതിരിക്കില്ല.KSRTC സ്റ്റാന്‍ഡില്‍ ഇരിക്കുമ്പോള്‍ വെറുതെ മൊബൈല്‍ കൈയ്യില്‍പിടിച്ചിരുന്നു.ഒന്ന് വിളിച്ചെങ്കില്‍ എത്ര നന്നായിരുന്നു.ചുറ്റുമുളളവരുടെ നോട്ടം അത്ര പന്തിയല്ല.വസൂരിക്കല മുഖത്ത്‌ പടര്‍ന്ന അയാളെ കണ്ടാല്‍ തന്നെ പേടി തോന്നും.എന്തിനാണ് അയാള്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നത്.ഇനി ഞാന്‍ അയാളെ നോക്കില്ല. ശ്രദ്ധിക്കില്ല.ചുണ്ടില്‍ മുറി ബീഡി കത്തിച്ചു എന്‍റെ അടുത്തുകൂടെ നടന്നു .പബ്ലിക്‌ സ്ഥലത്ത് ബീഡി വലിക്കാമോ....അതൊക്കെ നിരോധിചില്ലേ ...?അയാള്‍ക്ക് ഇത്ര ധൈര്യം എങ്ങിനെ വന്നു...?
വീണ്ടും മൊബൈല്‍ നോക്കി.ഞാന്‍ വളരെ ബിസി ആണ് എന്ന് വിചാരിച്ചോട്ടെ.അവന്‍ ഇങ്ങു വരട്ടെ.....കാണിച്ചു കൊടുക്കാം ഞാന്‍.എന്‍റെ ടെന്‍ഷന്‍ എന്താ അവന്‍ മനസ്സിലാക്കാത്തെ....?ദേഷ്യവും സങ്കടവും കൂടി ചേര്‍ന്നപ്പോള്‍ കണ്ണുകള്‍ കലങ്ങി.രണ്ടു മണിക്കുറുകള്‍ കഴിഞ്ഞിരിക്കുന്നു.ഇനി എപ്പോഴാണാവോ എഴുന്നള്ളത്ത്‌.
മൊബൈലില്‍ മെസ്സേജ് ടോണ്‍ .ഉടന്‍ തുറന്നു."സ്റ്റാര്‍ട്ട്‌ ചെയ്തു....രണ്ടു മണിക്കൂര്‍ മാത്രം മതി ...ഇപ്പൊ എത്തും."ബസ്സ് മാറി കയറണം....കോളേജില്‍ എത്താന്‍.അവന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ .....?സ്നേഹത്തിനു ഞാന്‍ എന്തെല്ലാം ബലി കൊടുക്കണം.എങ്ങിനെ ഇനി രണ്ടു മണിക്കൂര്‍ കൂടി തള്ളി നീക്കും.
എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കുന്നു.നോട്ടവും ഇവിടെ തന്നെ.ഒരു പെണ്ണായി ജനിച്ചതിന്റെ വേദന ശരിക്കും മനസ്സിലാവുന്നു.ദുഷ്ടന്മാര്‍......കണ്ണുകള്‍ പൊട്ടി പോട്ടെ.
എന്തിനാ ഞാന്‍ അവരെ കുറ്റം പറയുന്നേ...?ആവശ്യമില്ലാതെ ഇങ്ങിനെ ഇരിക്കുന്നത് ശരിയാണോ...?ഞാന്‍ അല്ലെ കുറ്റക്കാരി.പെണ്‍കുട്ടികള്‍ കുറച്ചു കൂടി ധൈര്യം കാണിക്കണം.എത്ര മണിക്കുറുകള്‍ വെറുതെ പോയി.ഇനി അടുത്ത ബസ്സില്‍ കയറണം.അവന്‍ വന്നോട്ടെ.....ഇനി ഞാന്‍ കാത്തിരിക്കില്ല.
ഇപ്പോള്‍ തന്നെ കണ്ടക്ടര്‍ , യാത്രക്കാര്‍ എല്ലാവരും നോക്കുന്നു.വീട്ടില്‍ അറിഞ്ഞാല്‍ എന്താവും ?നാട്ടിലുള്ള ആരെങ്കിലും കണ്ടാല്‍ ..അത് മതി.....പഠിപ്പും നില്‍ക്കും.വേണ്ട ....ചില ഉറച്ച തിരുമാനങ്ങള്‍ എടുക്കണം.എന്നാലേ അവനും ഒരു മതിപ്പു ഉണ്ടാവു.ചിന്തകളുടെ മാറാപ്പു തോളില്‍ കയറ്റി ...നടന്നു ....മെല്ലെ....അടുത്ത ബസ്സ് എപ്പോഴാണാവോ..

No comments:

Post a Comment