Saturday, February 20, 2010

ജന്മം......(മിനി കഥ.......)




ഞാന്‍ പുരുഷു .
മുഴുവന്‍ പേര് പുരുഷോത്തമന്‍ .
അത്ര ഉത്തമന്‍ ഒന്നുമല്ല.
കൈയ്യിലിരിപ്പ്‌ കൊണ്ട് നന്നായില്ല.
ആരും എന്നോട് ഒന്നും പറഞ്ഞില്ല.
ധൈര്യമില്ല ആര്‍ക്കും.
ഉപദേശിക്കാന്‍ വന്നാല്‍ ഞാന്‍ അടിക്കും....ഓടിക്കും.
അതുകൊണ്ട് ഇഷ്ടംപോലെ ജീവിച്ചു.
സഹികെട്ടപ്പോള്‍ ഭാര്യ പിണങ്ങി അവളുടെ വീട്ടിലേക്കു പോയി..കൂടെ കുട്ടികളും.
മക്കള്‍ക്കെന്നെ പേടിയാണ്.
അച്ഛാ എന്നുള്ള വിളി കാത്തു കുറെ ദിവസം ഞാന്‍ ഇരുന്നു...കാര്യമില്ല....വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല.
ഇത് ഇടയ്ക്കു നടക്കുന്ന കഥ തന്നെ....കുറച്ചു കഴിയുമ്പോള്‍ വരും...എന്റെ അഭിമാനം...അത് കളഞ്ഞു ഞാന്‍ പോകുമോ..
വരട്ടെ....പക്ഷെ എന്തോ ...വീട് ഉറങ്ങിപ്പോയി...കുട്ടികളുടെ ശബ്ദം ഇല്ലെങ്കില്‍ പിന്നെ അത് വീടാണോ...?
പുറത്തു കാണിച്ചില്ലെങ്കിലും സ്നേഹമില്ലതിരിക്കില്ലല്ലോ.
മൂത്ത മകള്‍ രാധാമണി...അവള്‍ എന്ത് പറഞ്ഞാലും ഞാന്‍ വാങ്ങി കൊടുക്കും..

എന്താണെന്നറിയില്ല....മദ്യം സേവിച്ചു കഴിഞ്ഞാല്‍ ഭാര്യയെ തല്ലണം...അതൊരു വഴിപാടാണ്..
അവളെ കുറ്റം പറയാന്‍ പറ്റില്ല...എന്നെ കുറെ സഹിച്ചില്ലേ.
പല തെറ്റുകളും ഇനി ആവര്‍ത്തിക്കില്ല.
മനസ്സില്‍ ഉറപ്പിച്ചു.



ഭാര്യയെയും കുട്ടികളെയും കാണണം....ഒന്ന് മാപ്പ് പറയാം.
അതില്‍ തെറ്റൊന്നുമില്ല...വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരണം.
വരും....വരാതിരിക്കില്ല.
നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങി.
പഠിച്ച സ്കൂളിന്റെ മുന്നിലൂടെ വേണം പോകാന്‍.
സ്കൂളിന്റെ നൂറു വാര അകലെയാണ് ബസ്‌ സ്റ്റോപ്പ്‌ .
സ്കൂളിന്റെ മുന്നിലൂടെ പോയപ്പോള്‍ പഠിച്ചിരുന്ന കാലം ഓര്‍ത്തു...ഞാന്‍ നന്നായി പടിചിരുന്നതല്ലേ...നല്ല മാര്‍ക്കോടെ പാസ്സായി....എന്ത് കാര്യം...
ഒപ്പം പടിച്ചിരുന്നവര്‍ ഒക്കെ വലിയ നിലയിലായി.
ഞാന്‍ ഇപ്പൊ ഒരു ഓട്ടോക്കാരനും...
ഈ യോഗം ഞാന്‍ ക്ഷണിച്ചു വരുത്തിയത് തന്നെ അല്ലെ.?
ദൂരെ ബസ്‌ സ്റ്റോപ്പ്‌ കണ്ടു....ചെറിയ ഒരാള്‍ക്കുട്ടം .
ബസ്‌ സ്റ്റോപ്പില്‍ നിന്നും നോക്കിയാല്‍ സ്കൂള്‍ മുഴുവന്‍ ഭംഗിയായി കാണാം...
പാന്റും കൊട്ടും ധരിച്ച കൂളിംഗ് ഗ്ലാസ്‌ വെച്ച ഒരു മാന്യന്‍ സ്കൂള്‍ നോക്കി നില്‍ക്കുന്നു.

സ്കൂള്‍ വില്‍ക്കുകയാണെന്ന് കേട്ടിരുന്നു . എന്നാലും ഇത്ര വേഗം ഉണ്ടാവുമെന്ന് കരുതിയില്ല..ഏതോ കുത്തക പാര്‍ടി ആയിരിക്കും...ചുറ്റും കൂടിയ ആളുകളെ കണ്ടപ്പോള്‍ അടിച്ചു
ഓടിക്കാന്‍ തോന്നി...മനസ്സില്‍ ഒരു വേദന പടര്‍ന്നോ എന്നൊരു സംശയം...പിന്നെ ആലോചിച്ചു...സ്കൂള്‍ എവിടേക്കും പോകില്ലല്ലോ.



മെല്ലെ നടന്നു അടുത്തെത്തി...നോക്കി നിന്നു.
ബസ്‌ സ്റൊപിനു അടുത്തുള്ള കടയുടെ മുന്നില്‍ ഒരു വലിയ കാറ് .
മാന്യന്റെ ചുറ്റിലും നാലഞ്ചു ആളുകള്‍ വളഞ്ഞു നില്‍ക്കുന്നു.
എല്ലാവരും പാന്റും ഷര്‍ട്ടും വേഷധാരികള്‍.
അവരെ കാണാനായി കുറെ ഗ്രാമ വാസികള്‍ ചുറ്റിലും.
പിന്നിലൂടെ നടന്നു മെല്ലെ അടുത്തെത്തി.


അദ്ദേഹം നല്ല ഇംഗ്ലീഷില്‍ അവരുമായി സംസാരിക്കുന്നു.
നാട്ടുകാര്‍ നോക്കി നില്‍ക്കുന്നു.




എന്നിലെ പത്താം ക്ലാസ്സുകാരന്‍ ഉണര്‍ന്നു.
ദേവകി ടീച്ചറെ ഓര്‍ത്തു..അന്ന് ഇന്ഗ്ലിഷിനു കുറെ തല്ലു കൊണ്ടാല്‍ എന്താ...
തെറുത്തു കയറ്റിയ ഷര്‍ട്ടിന്റെ കൈ നിവര്‍ത്തി.
തേച്ചത് നന്നായി..ഒരു വൃത്തിയുണ്ട്..മനസ്സിനും ഒരു സന്തോഷം..പിന്നെ മുണ്ട് ...നല്ല നിറം...കറുത്ത ബാഗ്‌ കയ്യില്‍ പിടിച്ചു...കഷത്തുവെച്ചാല്‍ മോശമാവും.
"hello...how do you do..?"



അറിയുന്ന ഇന്ഗ്ലിഷില്‍ തട്ടി.
ഞാനും നന്നായി പഠിച്ചതല്ലേ.
മറുപടി വന്നു...." സുഖം...."
"എന്ത് ചെയ്യുന്നു...? എന്താ പേര്..?
വലിയ നെറ്റിയില്‍ കയറ്റി വെച്ച ഗ്ലാസ്‌.
കയ്യില്‍ സിഗാര്‍.
അദ്ദേഹത്തിന്‍റെ പെട്ടി പിടിച്ചിരിക്കുന്ന സഹായികള്‍.
മുഖത്തേക്ക് ഒന്ന് നോക്കി...
" എന്റെ പേര് പുരുഷു..."
"ഓഹോ...ഞാന്‍ രാജഗോപാല്‍...'
ഇപ്പോള്‍ അമേരിക്കയില്‍ ആണ്..ജോലി അവിടെയാണ്."
തലയിലൂടെ ഒരു മിന്നല്‍ പിണര്‍ ഓടി മറഞ്ഞു.
എന്റെ കൂടെ പഠിച്ച രാജഗോപാലോ മറ്റോ ആണോ ഇത്..?
വേണ്ട...അവനൊന്നും അല്ല...ആവാന്‍ വഴിയില്ല.
അവന്‍ ഒരു പീക്കിരി ചെക്കന്‍.
അവനെയൊക്കെ ഞാന്‍ എത്ര തവണ അടിച്ചതാ..
മറ്റൊരു സിഗാരിനു തീ കൊടുക്കും മുന്‍പ് എനിക്ക് നേരെ ഒരെണ്ണം നീട്ടി .
"വലിക്കുമോ...?"
മനസ്സില്‍ ഒന്ന് ചിരിച്ചു.
"ഇപ്പൊ വേണ്ട..."
നിരസിക്കുമ്പോഴും ഞാന്‍ തന്നെ വലിയവന്‍ എന്ന് തോന്നി.
" എന്റെ കൂടെ ഒരു പുരുഷോത്തമന്‍ പഠിച്ചിട്ടുണ്ട്....അവന്‍ എവിടെയാണെന്ന് അറിയില്ല...കണ്ടാലും മനസ്സിലാവും എന്ന് ഒരു ഉറപ്പും ഇല്ല....കാലം ...അത് വല്ലാത്ത ഒരു സാധനം തന്നെ....അല്ലെ...?"
ഒന്ന് ഞെട്ടി....പുറത്തു കാണിച്ചില്ല.." അതെ..."
ഒരടി പിന്നിലേക്ക്‌ നീങ്ങി നിന്ന്...കൂടുതല്‍ ചോദ്യങ്ങള്‍ വന്നാലോ...?
ഒരു കാര്യം വ്യക്തമായി...തന്റെ ക്ലാസ്സ്‌ മേറ്റ്‌ രാജഗോപാലന്‍ തന്നെ ഇവന്‍...അല്ല അദ്ദേഹം...ടീച്ചറുടെ മകന്‍.
പുറം തിരിഞ്ഞു അമേരിക്കന്‍ ചുവയുള്ള ഇന്ഗ്ലിഷില്‍ കൂടെ ഉള്ളവരോട് സംസാരിക്കുന്നത് കേട്ടു.
ഞാന്‍ മെല്ലെ ഒന്നുകൂടെ പിറകിലേക്ക് നീങ്ങി.



ഭാഗ്യം....എന്നെ മനസ്സിലായില്ല...ഞാന്‍ ആരാണെന്ന് അവന്‍ അറിയണ്ട..
വീണ്ടും എനിക്ക് നേരെ നീട്ടിയ സിഗാരിന്റെ പെകെറ്റ് .
"ഇത് വെച്ചോള്..."
"വേണ്ട സാര്‍......ഞാന്‍ വലിക്കില്ല...."
ബാഗില്‍ വാങ്ങി വെച്ചിരുന്ന രണ്ടു കേട്ട് ബീഡി ഒന്ന് കൂടി തപ്പി നോക്കി.
ഇചാഭംഗം കൊടുങ്കാറ്റായി ആഞ്ഞു വീശി.
ബസ്സ് കാത്തു നില്‍ക്കാതെ എവിടെക്കെന്നറിയാതെ അവിടെ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ നടന്നകന്നു.
വേച്ചു നടന്നു....കാലുകള്‍ക്ക് ശക്തി ക്ഷയിച്ചപോലെ ...
ശരീരത്തിന് ഒരു തളര്‍ച്ച.
മങ്ങിയ മുഖങ്ങള്‍ ചുറ്റിലും.
മിഴിവുള്ള ഓര്‍മ്മകള്‍ നഷ്ടപ്പെട്ടിരിക്കുന്നു.
മസ്തിഷ്ക്കത്തെയും പ്രായം ആക്രമിച്ചിരിക്കുന്നു.
ഇനി ഒരു തിരിച്ചു വരവ്.....?
ചിന്തകളുടെ മാറാപ്പില്‍ നിന്നും പുറത്തു ചാടണം.
അതെ വഴിയുള്ളൂ.
ഇന്ന് എനിക്ക് എന്തായാലും കുടിക്കണം.
ഈ സങ്കടങ്ങള്‍ എല്ലാം കള്ളുഷോപ്പ് വരെ നീണ്ടു നില്‍ക്കു..
ശരീരത്തെയും മനസ്സിനേയും മയക്കാന്‍ വേറെ വഴിയില്ല.
നിറമുള്ള ഓര്‍മ്മകള്‍ ഒന്നും ഇല്ലല്ലോ എനിക്ക്....ഇശ്വര...
ചിന്തകളില്‍ ആണ്ടു പോയ കണ്ണുകളില്‍ രാജഗോപാലന്‍ വീണ്ടും പുനര്‍ ജനിച്ചു.
കള്ളു ഷാപ്പിന്റെ മുന്നില്‍ അല്പനേരം നിന്നു.
ഉള്ളിലേക്ക് കയറിയില്ല.





മനസ്സ്.......കടിഞ്ഞാന്‍ ഇല്ലാത്ത കുതിര.
വേണ്ട....വേണ്ട...ഇത് വേണ്ട...മനസ്സില്‍ ഉറപ്പിച്ചു..
ഹൃദയം പറിച്ചെടുക്കുന്ന വേദന...
ഇന്നത്തോടെ ഇത് നിര്‍ത്താന്‍ എനിക്ക് കഴിയണം...എന്നാല്‍ ഞാന്‍ വിജയിക്കും.
മനസ്സ് ഒന്ന് കൂടെ ദൃടമാക്കി .
പതിവില്ലാത്ത വിധം മനസ്സ് ശാന്തമായി.
ഓടി വരുന്ന മക്കളുടെ രൂപം ഓര്മ വന്നു.
അവരുടെ സന്തോഷം..
ഇനി എനിക്ക് ജീവിക്കണം....കുറച്ചു നാളത്തേക്കെങ്കിലും .
കാര്‍മേഘം ഒഴിഞ്ഞ ആകാശം പോലെ മനസ്സുമായി നാല് നാഴിക അകലെയുള്ള ഭാര്യ വീട്ടിലേക്കു ആഞ്ഞു നടന്നു.
ഏതോ ലോകം പിടിച്ചടക്കിയ ആനന്ദം.
ജീവിക്കണം....ആണായിതന്നെ...

5 comments:

  1. കൈവെള്ളയിലൂടെ ചോർന്നു പോകുന്ന ജീവിതം വാക്കുകളിലൂടെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു...എഡിറ്റിംഗിൽ അൽപമൊന്നു ശ്രദ്ധിച്ചാൽ typing mistakes ഒഴിവാക്കാമായിരുന്നു...ആശംസകൾ....!

    ReplyDelete
  2. valare nannayittundu....ingane ethrayere purushothamanmare kaanam namukku chuttum...vidhiye pazhichhu swayam nashikkunnavar...avaril oralengalilunm ithu vaayichhirunnengil...
    keep writing....god bless..

    ReplyDelete
  3. ഇനി എനിക്ക് ജീവിക്കണം....കുറച്ചു നാളത്തേക്കെങ്കിലും .
    കാര്‍മേഘം ഒഴിഞ്ഞ ആകാശം പോലെ മനസ്സുമായി നാല് നാഴിക അകലെയുള്ള ഭാര്യ വീട്ടിലേക്കു ആഞ്ഞു നടന്നു.
    ഏതോ ലോകം പിടിച്ചടക്കിയ ആനന്ദം.
    ജീവിക്കണം....ആണായിതന്നെ...

    happy ending.......... wid loads of enthusiasm n optimism........!! dis is defnitely an encouragement of those in de shadows of pessimism n depression........!!

    ReplyDelete
  4. നമ്മുടെ കയ്യില്‍ നിന്നും വഴുതി പോകുന്ന ജീവിതം ...

    ReplyDelete