Thursday, February 4, 2010

പടി വാതില്‍ മുട്ടിയതാര് .........(life story)


പതിവ് പോലെ സൂര്യന്‍ ഉദിച്ചു. എന്തോ സംഭവിക്കാന്‍ പോകുന്ന പോലുള്ള പകലിന്റെ ദീര്‍ഘ ശ്വാസം ..
അസാധാരണ ശബ്ദം പുറപ്പെടുവിക്കുന്ന പക്ഷികളും മൃഗങ്ങളും .
അസഹ്യമായ പാശ്ചാത്തലം വല്ലാതെ വീര്‍പ്പു മുട്ടിച്ചു.
ഇത് ജീവിതമാണ്....എന്താണ് സംഭവിക്കുന്നത്‌ ?
ഇരുട്ടിനു ഗന്ധമുണ്ടോ ?ഉണ്ട്....മരണത്തിന്റെ.കാലൊച്ചകള്‍ പതിയിരുന്നു കേട്ടു.
പേരറിയാത്ത എല്ലാ ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ത്ഥിച്ചു."അവള്‍ക്കൊന്നും വരരുതേ ...."
ആഴക്കടലിന്റെ നിശബ്ധത .
തീരം തൊട്ടു മടങ്ങുന്ന തിരമാലകളില്ല.ശാന്തം.
ഈ നിശബ്ധത തന്നെ ഭയാനകം.എന്തെങ്കിലും ഒരു ഒച്ച കേട്ടിരുന്നെങ്കില്
‍തോളത്തു തട്ടിയ കയ്യിലേക്ക് ഒന്ന് നോക്കി.ഞെട്ടി....ഒരല്‍പം.പുറത്തേക്ക് കാണിച്ചില്ല.
ഡോക്ടര്‍ മുന്നില്‍ നില്‍ക്കുന്നു."എന്താ പറയാ.....ഇമ്പ്രോവ്മെന്റ്റ് ഒന്നുമില്ല..'
വികാരങ്ങള്‍ എല്ലാം മരിച്ച കണ്ണുകള്‍.ശബ്ദത്തിന് ഒരു ഇടര്ച്ചയുണ്ട്.
പുറം തിരിഞ്ഞു പോകുന്ന ഡോക്ടറുടെ പിറകില്‍ ഒരാള്‍കുട്ടം..
അടുത്ത രോഗിയെ തേടിയുള്ള ഓട്ടം.
ഞാന്‍ മാത്രം ഇരിക്കാറുള്ള ICU വിന്റെ കസീരയിലേക്ക് മടങ്ങി
മെല്ലെ.മനസ്സ് പറഞ്ഞു..." ചിരിച്ചു കൊണ്ട് അവള്‍ എണീറ്റിരിക്കും.."
അതൊരു വിശ്വാസമാണ്..ദൈവം അങ്ങിനെ ചതിക്കില്ല...പാപങ്ങള്‍ ഒന്നും അറിഞ്ഞുകൊണ്ട് ചെയ്തിട്ടില്ല...
കഴിയുന്ന സഹായങ്ങള്‍ എല്ലാം ചെയ്തിട്ടുമുണ്ട് .കാത്തിരിക്കാം..
ഒരഗ്നി കുണ്ഡം പുകയുന്നുണ്ട് ഉള്ളില്‍.ഭാര്യയെ കാണുമ്പോള്‍ എന്ത് പറയും...എങ്ങിനെ അവതരിപ്പിക്കും...ഒന്നും പറയാന്‍ പറ്റാതെ ആലോചനയില്‍ മുങ്ങി താണ്.

ഓര്‍മ്മകള്‍ പിച്ച വെച്ച് നടക്കാന്‍ തുടങ്ങിയിരിക്കുന്നു

അപ്രതീഷിതമായ വിധിയുടെ കടന്നാക്രമണം .
തൃപങ്ങോട്ടപ്പന് വഴിപാടു നേര്‍ന്നു.
എണ്ണവറ്റിയ കല്‍വിളക്ക്‌ പോലെ മുഖമാകെ വരണ്ടിരിക്കുന്നു.
പാതി തുറന്ന മിഴികള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നിച്ചു.
അടുര്ശ്യമായ കൈകള്‍ ആരുടേത് ...?
വെന്റിലെട്ടരിന്റെ മൂളല്‍ അസഹനീയം തന്നെ.
മെലിഞ്ഞു നീണ്ട വിരലുകള്‍...അതിനു അസാധാരണ വലിപ്പം.കലണ്ടറില്‍ കാണുന്ന സരസ്വതി ദേവിയുടെ കൈകാലുകള്‍.കൂവള കണ്ണുകള്‍ അടഞ്ഞു തന്നെ കിടന്നു.
എന്താ ഇനിയും തുറക്കാത്തെ ....?
ആകാംക്ഷയോടെ തള്ളി നീക്കുന്ന നിമിഷങ്ങള്‍.
ഒരിക്കലും ഉണരാത്ത മയക്കത്തിലേക്ക് കൂപ്പു കുത്തിയോ മോളു നീ ?
തുടച്ചിട്ടും നിലക്കാത്ത കണ്ണുനീര്‍ വീണു അവളുടെ ഉടുപ്പ് നനഞ്ഞു .ചലനമില്ല...കൈകള്‍ ഒരിക്കല്‍ പോലും അനക്കിയില്ല.അലക്കി കൊടുത്തയച്ച ഉടുപ്പുകള്‍ നന്നായി ധരിച്ചിട്ടുണ്ട്.തലമുടി രണ്ടായി പകുത്തു പിന്നിലേക്ക്‌ കെട്ടിയിരിക്കുന്നു.
എന്റെ മുഖത്തേക്ക് നോക്കാതെ സിസ്റ്റര്‍ പറഞ്ഞു..." മുടി കുറച്ചു മുറിക്കേണ്ടി വരും...ആകെ കൂടാണ്..."ധാരാളമായ മുടിക്കെട്ടിലേക്ക് എനിക്ക് നോക്കാന്‍ ശക്തിയില്ല.അര്‍ദ്ധ സമ്മതത്തില്‍ ഒന്ന് മൂളി.
എത്ര നാള്‍ ....ഇങ്ങിനേ.....അറിയില്ല....
ചിതലരിച്ച തലച്ചോറില്‍ ഇനി മുടി വളരുമോ...
ഓര്‍മ്മകള്‍ ഉപേക്ഷിച്ചു പോയ ആ മുഖത്തേക്ക് ഒന്ന് നോക്കി.തിരിച്ചു വരുമ്പോള്‍ ശരീരത്തിന് ആകെ ഒരു മരവിപ്പ്...മാനസിക സംഘര്‍ഷത്താല്‍ തല താണിരുന്നു.
മാര്‍ക്കാണ്ടെയനെ രക്ഷിച്ചില്ലേ ....?
വഴിപാടുകള്‍ നേര്‍ന്ന അമ്പലങ്ങളുടെ നീണ്ട പട്ടികയില്‍ ഒന്നുകൂടി എഴുതിച്ചേര്‍ത്തു.

വേഷപ്രച്ചന്നയായ് നിന്ന മരണത്തെ അവള്‍ കണ്ടില്ല..
ഏതോ കോമാളിയായി കരുതി.
പക്ഷെ അവളുടെ ആറാം ഇന്ത്രിയം പറഞ്ഞു.." അമ്മെ എനിക്കെന്തോ വരുന്നുണ്ട്...അമ്മ വിഷമിക്കണ്ട...ഒക്കെ ശരിയാവും.."
പ്രതീക്ഷ എന്നും അവള്‍ക്കു കൂടപ്പിറപ്പായിരുന്നു .
വീടിന്റെ നീണ്ട ഇടനാഴിയില്‍ കൂടി അവള്‍ ചുമരിന്റെ രണ്ടറ്റവും മുട്ടി നീങ്ങി.നേരെ നടക്കാന്‍ പറ്റുന്നില്ല...അവള്‍ വീണ്ടും വീണ്ടും ശ്രമിച്ചു ...
ഓര്‍മ്മകള്‍ മായും മുന്‍പ് അവള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു." എന്തിനാ ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് .."..
അമ്മയുടെ വാടിയ മുഖത്തേക്ക് നോക്കി.മറുപടി അമ്മയുടെ തേങ്ങലായി .
ജീവിച്ചു മതിയായില്ല.കളിക്കുട്ടുകാരികള്‍ കുറേയുണ്ട് . പക്ഷെ ഗോപിക ...അവളെ കാണാന്‍ പറ്റിയില്ലല്ലോ .

മച്ചില്‍ ഭഗവതിയോട് കേണ് കരഞ്ഞു.പ്രാര്‍ത്ഥന പുസ്തകം കൈയ്യില്‍ നിന്നും വീണു.ഒന്നും കൈയ്യില്‍ ശക്തമായി പിടിക്കാന്‍ പറ്റുന്നില്ല.താളം നഷ്ടപ്പെട്ടിരിക്കുന്നു.
എല്ലാം ഒരു തവണ കേട്ടാല്‍ പഠിക്കുന്ന അവളുടെ തലച്ചോറില്‍ ചിതല്‍ അരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഏറെ വൈകിയില്ല..ആശുപത്രി....ICUടെസ്റ്റുകളുടെ കൂമ്പാരം.
വിധി വന്നിരിക്കുന്നു...എന്സിഫളിടിസ്.(ENCEPHILITIS)
തലച്ചോറിന്റെ ഒരു ഭാഗം വൈറസ്‌ തിന്നിരിക്കുന്നു.
Regenerate ചെയ്യാത്ത തലച്ചോറിന്റെ ക്ഷയം.അവളുടെ ബുദ്ധിയും ഓര്‍മകളെയും കാര്‍ന്നു തിന്നിരിക്കുന്നു.
ഒരിക്കല്‍ പോലും മടങ്ങി വരാന്‍ പറ്റാത്ത ജീവിതത്തിലേക്ക് അവള്‍ മറഞ്ഞിരിക്കുന്നു.
കുടുംബ ഡോക്ടര്‍ പറഞ്ഞു..." എന്തിനാ ഇനി അവളെ നിങ്ങള്ക്ക്..ഒരു വെജിട്ടബ്ലെ ആയി കിടക്കണോ "
പക്ഷെ അതൊന്നും മനസ്സ് ഉള്കൊണ്ടില്ല.
ഓടി ചാടി നടക്കുന്ന അവള്‍....അത് മാത്രമായിരുന്നു മനസ്സില്‍...മനസ്സ് പറഞ്ഞു..
"ഇല്ല,,,അവള്‍ക്കൊന്നും സംഭവിക്കില്ല...."അതൊരു വിശ്വാസമാണ്...ഇത്രയും കാലം ജീവിപ്പിച്ചത് ഈ വിശ്വാസമാണ്...
കൊഴിജുപോയ പകലുകള്‍ക്ക്‌ എണ്ണം കൂടി വരുന്നു.
ഉറക്കമിളക്കുന്ന രാത്രികള്‍ എത്രയെന്നറിയില്ല .
എന്റെ വിശ്വാസ പ്രമാണങ്ങള്‍ക്ക് മുറിവേറ്റിരിക്കുന്നു.
ഒരിക്കലും തുറക്കാത്ത മിഴികളിലേക്കു ഇടയ്ക്കു ചെന്ന് നോക്കും.
എന്നെ കണ്ടാല്‍ തിരിച്ചറിയോ...?ആദ്യം ഒന്ന് കണ്ണ് തുറക്കട്ടെ.അവളുടെ ഒരു വിളി കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തിരുന്നു.ചലനമറ്റ കാലുകള്‍ക്ക് നീര് വന്നിരിക്കുന്നു.പുതപ്പു കൊണ്ട് മൂടി വെച്ചു.നേഴ്സ് പറഞ്ഞു..."അമ്മ കാണണ്ട...."പൊട്ടി പോകാവുന്ന മാതൃ ഹൃദയത്തെ നേഴ്സ് മുന്നില്‍ കണ്ടു.

ഭാഗ്യ ദേവത തീരെ കടക്ഷിച്ചില്ല.നാള്‍ക്കുനാള്‍ രോഗം മൂര്ചിച്ചു.ചരടട്ട പട്ടം പോല്‍ പ്രതീക്ഷകള്‍ പറന്നകന്നു.അവയവങ്ങള്‍ ഓരോന്നായി തകര്‍ന്നിരിക്കുന്നു.
കവടി നിരത്തിയ പണിക്കര്‍ പറഞ്ഞു.." ഗുരുവായുരപ്പന് ഒരു കദളിക്കുല കൂടി നേര്‍ന്നു രാശി വാരാം.."പണിക്കരെയും ദൈവം മറച്ചു.എങ്ങിനെ നോക്കിയിട്ടും രാശി ഫലം അനുകുലമാകുന്നില്ല "വ്യാഴം മറഞ്ഞിരിക്കുന്നു..."

ചമയങ്ങള്‍ ഇല്ലാതെ അവള്‍ കിടന്നു.ഒരു നൊമ്പരത്തിന്റെ ബാക്കി പത്രം.
നിലാവ് പടര്‍ന്നു നില്‍ക്കുന്ന മുഖ കാന്തി.
കണ്ണുകള്‍ കൃത്യമായും അടഞ്ഞു തന്നെ .ഒരു വേള കണ്ണ് തുറന്നുവോ എന്ന് തോന്നി.ഇല്ല....ഒരു സാധ്യതയും ഇല്ല.അല്പം പോലും ശരീരത്തിനോ മുഖ്ത്തിണോ പോറല്‍ ഏറ്റിട്ടില്ല.എന്നിട്ടും എന്തെ....?

ഒരു റേഡിയോ ഗാനം ഒഴികിയെത്തി.ഇന്നലെകള്‍ക്ക് മരണമില്ലജീവിതം ഇന്ന് തന്നെനാളെ ഒരു സ്വപ്നം മാത്രം...
മരണത്തിന്റെ ഒച്ച പോലെ പള്ളിമണിയുടെ ശബ്ദം കാറ്റില്‍ ഒഴുകിയെത്തി.
എടുക്കാന്‍ സമയമായിരിക്കുന്നു.നേര്‍ത്ത കാറ്റും ചാറല്‍ മഴയും.അവള്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രകൃതി.
സൂര്യന്‍ ഉപേക്ഷിച്ചുപോയ അവസാന കിരണങ്ങള്‍ അവളുടെ മുഖത്തു ബാക്കി നിന്നു.
ഇനി.............ചമയങ്ങളില്ല.....ചായങ്ങളില്ല.....അവള്‍ ഒരു മാലാഖ.
മുറിഞ്ഞു പോകുന്ന ഓര്മ പൊട്ടുകള്‍.വളപ്പൊട്ടുകളും....വളകളും...പല നിറത്തിലുള്ള വളകള്‍ ചരടില്‍ കോര്‍ത്തു മഴവില്ല് ഉണ്ടാക്കും.....അവള്‍.....നിഷ്കളങ്കമായ കുട്ടിത്തം.പൊട്ടിപ്പോയ വളകളുടെ ശേഖരം തന്നെയുണ്ട്‌ അവള്‍ക്ക്.സാധാരണ ആരും വളപ്പൊട്ടുകള്‍ സൂക്ഷിക്കാറില്ല .ഉടഞ്ഞുപോയ മോഹങ്ങളുടെ കൂട്ടം ആണെന്ന് പറയും അവള്‍...എന്നിട്ട് രണ്ടു കണ്ണും അടച്ചൊരു ചിരി.ഇപ്പോള്‍ എല്ലാ മോഹങ്ങളും തല്ലി കെടുത്തി മറഞ്ഞില്ലേ നീ..?ഒന്നും മാഞ്ഞു പോകില്ല..ഈ ഓര്മ പൊട്ടുകളും ...

വെറുതെ മലര്‍ന്നു കിടന്നു.ഉച്ചയുറക്കം നല്ലതല്ല.മനസ്സിന്റെ വിങ്ങലുകള്‍ വലകള്‍ നെയ്തു തുടങ്ങിയിരിക്കുന്നു.ഒരു വേലിയെട്ടത്തിലും ഒളിച്ചു പോകാത്ത ഓര്‍മ്മകള്‍.
ഒരു വ്യാഴവട്ടക്കാലം നെഞ്ചില്‍ കുളിര് പകര്ന്നതല്ലേ അവള്‍..?ഒരു തീക്കനല്‍ ഉപേക്ഷിച്ചു പോകുമ്പോഴും പ്രതീക്ഷയുടെ ഒരു തിരി വെട്ടം ബാക്കി വെച്ചതല്ലേ...?
പടിവാതിലില്‍ മുട്ടി ഒളിഞ്ഞു നോക്കിയതും അവളല്ലേ.?ഉമ്മറപ്പടിയില്‍ ട്രൌസറും t- ഷര്‍ട്ടും ഇടതു കൈകൊണ്ടു വലിച്ചു കയറ്റി കള്ളച്ചിരിയോടെ നില്‍ക്കുന്നതും അവളല്ലേ.?
" അച്ഛാ ,,,ഞാന്‍ വന്നു....'ഞെട്ടി എഴുന്നേറ്റ് വാരി പുണരാന്‍ കൊതിച്ചു.അപ്പോഴും അവളുടെ ച്ചയാചിത്രത്തിന് പിറകില്‍ അവള്‍ മറഞ്ഞിരിപ്പുണ്ടായിരുന്നു.
ഇവള്‍.............എന്റെ മകള്‍................

6 comments:

  1. ആ വേദനയില്‍ ഞാനും പങ്കു ചേരുന്നു...രണ്ടു തുള്ളി കണ്ണ് നീര്‍ സമര്‍പ്പിച്ചുംകൊണ്ട്...

    ReplyDelete
  2. കണ്ണു നിറഞ്ഞു...ഇനിയും എഴുതൂ....

    ReplyDelete
  3. mohan.. ee kadhayile oro variyum vallatha oru vishamathodeyanu vayichu theerthathu. oru amma anna nilayil paranjariyikkan pattunnilla aa oru vidavangalinte nombaram.keep on writting.

    ReplyDelete
  4. mohan,,,,kadhayalla ithu jeevithamanennu ariyunnu,,,pakshe aswasngalkku prasakthiyillla karanam oru vakkukalkkum aswasamakan kazhiyatha vedanayanathu,,,enkilum,,,,,,,jeevikkuka unmeshathode unarvode....

    ReplyDelete
  5. വൈകിയാണെങ്കിലും ഞാനും ആ വേദനയില്‍ പങ്കു ചേരുന്നു .ജീവിത ചൂളയിലെ എഴുത്ത് നനായി പറഞ്ഞു ...ഒരു പിടി കണ്ണീര്‍ പൂക്കള്‍ വിതറട്ടെ ...

    ReplyDelete