Friday, February 26, 2010

teenage....mini katha


കൌമാരം
മനസ്സില്‍ ഒരു കനല്‍ക്ക
ട്ട അരിക്കുന്നു.
ടിവിയില്‍ അമുല്‍ ബേബി ചിരിക്കുന്നു
മനസ്സൊന്നു ആളി
അള്ള.......സമയം കഴിഞ്ഞിരിക്കുന്നു
ഇനിയും താമസം എന്
ചതിച്ചോ
കഴിഞ്ഞ മാസം കൃത്യമായും വന്നതാണല്ലോ
അവന്‍ പറ്റിച്ചു കാണുമോ
അവനോടുള്ള സ്നേഹം അത്രത്തോളം
ഞാനും തെറ്റ് ചെയ്തില്ലേ ...അവനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയാണൊ..എനിക്കറിയില്ല.

പരിധി വിട്ടുള്ള കളി.
കല്യാണം കഴിചില്ലെങ്കിലോ.....?
ഇനി എനിക്ക്
ഈ ടെന്‍ഷന്‍ താങ്ങാന്‍ പറ്റില്ല
പ്ലസ്‌ ടു വിന്‍റെ സയന്‍സ് ലാബില്‍ വെച്ച് ഏതെങ്കിലും
ആസിഡ് കുടിച്ചാലോ എന്ന് കരുതി
ചുറ്റും കുട്ടികള്‍
ആരോടാ ഒന്ന് പറയാ.
പറ്റില്ല
സങ്കടം വരുന്നു
വിറക്കുന്നു
വികാര വിചാരങ്ങള്‍ മനസ്സില്‍ പടര്‍ന്നു കയറുന്നു
തല ചുറ്റുന്നു
ഓക്കാനം
ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റില്ല
വരാന്തയിലൂടെ നടന്നു
ടീച്ചറോട് തല വേദന ആണെന്ന് പറഞ്ഞു
മനസ്സില്‍.......ഉപ്പയും .....ഉമ്മയും
കൊടുന്ന ചിത്രങ്ങള്‍.
രൂപങ്ങള്‍......കോമാളികള്‍
ഓര്‍ക്കാന്‍ വയ്യല്ലോ
ഞാന്‍ മരിക്കും.
പ്രാത്ഥന മുറുകി
പരിഭ്രമം ആഴത്തില്‍ വേരോടി
ഒരു ചലനം
ഞാന്‍ ഓടി
ആദ്യം കണ്ടത് ആയിഷയെ
കെട്ടിപ്പിടിച്ചു ......ഉമ്മ കൊടുത്തു.
അവള്‍ അത്ഭുധപെട്ടു.
"എന്താ .......ഡി...."
"രക്ഷപ്പെട്ടു ......"
വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല
കണ്ണീരും ....ചിരിയും
ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പുറം കൈകൊണ്ടു തുടച്ചു.
നില്‍ക്കുന്നില്ല
ആശ്വാസപ്പെട്ടപ്പോഴും ...നടുക്കം വിട്ടുമാറാതെ
അവള്‍ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു നിന്നു.

1 comment:

  1. ആശ്വാസപ്പെട്ടപ്പോഴും ...നടുക്കം വിട്ടുമാറാതെ
    അവള്‍ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു നിന്നു.

    ഞെട്ടല്‍ മാറുനില്ല വായന കയിഞ്ഞിട്ടും ..

    ReplyDelete