
ധൃതിയില്‍ ലിഫ്ടിനടുത്തെക്ക് ഓടി .... മുകളിലേക്ക് പോയാല്‍ പിന്നെ താമസിക്കും
12 നില കയറുക അത്ര സുഖമുള്ള കാര്യമല്ല
ഭൂമിയില്‍ നിന്നും ആകാശത്തെക്കുള്ള ചുവടു മാറ്റം ആഗ്രഹിച്ചതല്ല
ജന സാന്ദ്രത കൂടിയിരിക്കുന്നു
12A - താമസം സുഖകരം തന്നെ
ജനവാതില്‍ തുറന്നിട്ടാല്‍ മതി.
12B- യില്‍ താമസിക്കണ രമേശും ഭാര്യയും
അടുത്ത് കല്യാണം കഴിഞ്ഞു വന്നതിന്റെ ആവേശം
ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ തന്നെ.
ഇപ്പോഴും ഒരു അകലം പാലിക്കുന്നതാണ് നല്ലത്
മിക്കവാറും ഞായറാഴ്ച മാത്രമേ കാണാറുള്ളു.
എല്ലാവരും പറയും
പരസ്പരം അറിയാതെയുള്ള ജീവിതമാണ് ഫ്ലാറ്റില്‍ എന്ന്
അതാണ് നല്ലത് എന്ന് എനിക്ക് തോന്നാറുണ്ട്
12 നില പോകണം എന്നെ ഉള്ളു ....എറണാകുളം കൊതുകുകള്‍
കൊണ്ട് സമൃധമല്ലേ...മുകളിലേക്ക് എത്തില്ല
അതാണ് ഏക ആശ്വാസം
രണ്ടു ദിവസമാണ് ഭാര്യയെ ആഴ്ചയില്‍ കാണാന്‍ കിട്ടുന്നത്
വെള്ളിയാഴ്ച രാത്രി ട്രെയിനില്‍ അവള് എത്തും
തിരുവനന്ദപുരത്ത് നിന്നും വരണ്ടേ
രണ്ടു പേര്‍ക്കും ജോലിയില്ലെങ്കില്‍ രണ്ടറ്റം മുട്ടില്ല
ഒരു കുട്ടി കൂടി വേണം
അവള് സമ്മതിക്കുന്നില്ല
ഗര്‍ഭവും ...യാത്രയും ....പറ്റില്ല
കുറച്ചു കൂടി കഴിയട്ടെ
ട്രാന്‍സ്ഫര്‍ കിട്ടുമോ എന്ന് നോക്കണം
ബാങ്ക് അല്ലെ ....3 കൊല്ലം എങ്കിലും കഴിയണം
ഓരോന്ന് ആലോചിച്ചു നേരം പോയതറിഞ്ഞില്ല
മകളെയും കൂട്ടി സ്റ്റേഷനില്‍ എത്തി
കോരി ചൊരിയുന്ന മഴ
മനസ്സില്‍ ഒരു സന്തോഷം ഒക്കെ തോന്നി
പിന്നെ ഫ്ലാറ്റിലേക്ക് ....പോകും വഴി
എല്ലാ വെള്ളിയാഴ്ചകളിലും പുറത്തു ഭക്ഷണം
പതിവ് തെറ്റിച്ചില്ല
മഴ തോരുന്നില്ല.
അകന്നിരിക്കുമ്പോള്‍ ഒരു സ്നേഹക്കൂടുതല്
മകള്‍ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു
പുതപ്പിനടിയില്‍ കിടക്കുമ്പോള്‍ തീവ്രമായ പ്രേമം തോന്നി.
പെട്ടെന്നാണ് ഓര്മ വന്നത്.
വാങ്ങാന്‍ മറന്നിരിക്കുന്നു
അലമാര തുറന്നു നോക്കി
ഇല്ല...ഒരെണ്ണം പോലും ബാക്കി ഇല്ല.
ഇനി...എന്ത് ചെയ്യും
പെട്ടെന്ന് രമേഷിനെ ഓര്മ വന്നു.
എങ്ങിനെ ഈ സമയത്ത് പോയി ചോദിക്കും
ഒന്നും ആലോചിച്ചു നില്‍ക്കേണ്ട സമയമല്ല
12B യുടെ കാല്ലിംഗ് ബെല്‍ അടിച്ചു.
ഒരു നിമിഷം
രമേശ് വാതില്‍ തുറന്നു
ആംഗ്യ ഭാഷയില്‍ വിഷയം അവതരിപ്പിച്ചു
രമേശ് എന്നെ തേടി വരാന്‍ ഇരിക്കുകയായിരുന്നു
ഒന്ന് ചിരിച്ചു ...ഒരു ഹസ്തദാനം
ഒരേ മാനസിക നില
എല്ലാം പരസ്പരം അറിഞ്ഞിരിക്കുന്നു
ജാള്യത മറച്ചു ഞാന്‍ തിരിഞ്ഞു നടന്നു
കുറെ ഒന്നും പോകാനില്ലല്ലോ.
വാതില്ക്കല് അവള് നില്ക്കുന്നു.
പകുതി ശരീരം ഉള്ളിലും ....മുഖം പുറത്തും
ഒരു കള്ളചിരി
" വാ ...."
ഉള്ളില്‍ കടന്നു വാതില്‍ അടച്ചതും ....കട്ടിലിലേക്ക് വീണതും
സെകന്റ് കൊണ്ടായിരുന്നു ....


നല്ല അവതരണം ..ആശംസകള്‍ സഹോദരന് മോഹന്‍ ..
ReplyDelete