Monday, August 31, 2009

മായ -written1996

ഞാന്‍ മായ ..........

സൂര്യനസ്തമിച്ചു കടലില്‍ മെല്ലെ ഉറക്കത്തിലായ്...

സായം സന്ധ്യയും കടന്നു ഇരിട്ടു വീണു പിന്നെ ...

ആകാശത്തിലൊരു പൂത്തിരി കത്തിച്ചു നിന്നു ചന്ദ്രന്‍ .....

ദുഃഖത്തില്‍ ആഴ്ത്തിയ യുദ്ധ ഭൂമിയില്‍ കണ്ണൊന്നു തുറന്നു .

ചോര മണക്കുന്ന മണല്‍ കൂനകല്‍ക്കുമാപ്പുറാം

തന്ജതിനായ്‌ കാത്തു നിന്നു കഴുകനും കുരു നരിയും ....


അസ്ഥി പഞ്ഞരങ്ങളില്‍ ഉഷ്ണ കാറ്റടിച്ചു ....

പൊടി പടലങ്ങള്‍ ആദിയുയര്‍ന്നു വാനം പൂകി...

നിഴലുകള്‍ കരിഞ്ചേരകളയ്‌ ചെരിഞ്ഞിറങ്ങി യാടി ..

രാക്ഷസി ചിലങ്കക കെട്ടിയാടി തിമിര്‍ത്തു അവിടെ ..

നിഴലും നിലാവും കൈകോര്‍ത്തു നിന്നു....


സംസ്കാര പൈതൃകം തമ്മിലടിച്ചു വഴി പിരിഞ്ഞു നിന്നു

ഞാന്‍ ഏകയായ്‌ എല്ലാം കണ്ടു ..ഒന്നുമുരിയാടാന്‍ പറ്റാതെ നിന്നു ...

കണ്ടു ഞാന്‍ ചേതനയറ്റ ശരീരങ്ങളില്‍ ...

കുരു നാരികള്‍ കൂര്‍ത്ത ധ്രുംഷ്ടങ്ങലാല്‍ ചോര കുടിച്ചു തിമിര്‍ക്കുന്നതും ...

കഴുകന്മാര്‍ വട്ടമിട്ടു ആദിപ്പരന്നു കൊത്തി വലിക്കുന്നതും ...

കണ്ടു ഞാന്‍ എന്‍ സോടരന്റെ നെഞ്ചു പിളര്‍ക്കുന്ന കുരു നരിയെയും ...

എങ്ങു നിന്നോ പരന്നു വന്ന ഒരു കഴുകന്‍ ഒരു കാലൂന്നി

കൊക്കല്‍ ആഴത്തില്‍ കൊത്തി അടര്‍ത്തിയ സോദരന്‍ കണ്ണുകള്‍

ജ്വളിച്ചൂ ഒരു സ്പടികോം പോല്‍ കക്കിനടിയില്‍ നിന്നും

സംവല്‍സരങ്ങള്‍ കാനീണ്ട കണ്ണുകള്‍...

യുദ്ധം കഴിഞ്ഞു ...നിലാവ് വന്നു വീണ്ടും ...

ചോര പുരണ്ട മണല്‍ തരികള്‍ ഒരിറ്റു ദാഹ ജലത്തിനായ്‌ കൊതിച്ചു ..

ആര്‍ത്തലച്ചു മഴ വന്നു പിന്നെ കറയെ തഴുകി പ്പുണര്‍ന്നു ...

പുഴകള്‍ വറ്റി വരണ്ട രാത്രികള്‍ അന്ധ്യമായ്‌ ..

പുതു വെള്ളം തഴുകിയ കരകള്‍ രോമന്ച്ചതല്‍ വിരങ്ങളിച്ചി രിന്നു ...


അമ്മ പെങ്ങള്‍ മാര്‍ തന്‍ ആര്‍ത്ത രോദനം തങ്ങി നിന്നു രണഗാനം

ആരുടെയോ വാക്കാല്‍ തകര്‍ന്ന ജീവിത ഭാന്ധങ്ങള്‍ തന്‍ വീരറ്റ്‌

ആര്‍കും ആരുമില്ലതെയി ...മുന്നില്‍ അഗ്നി ഗോളം മാത്രമയി

പുര നിറഞ്ഞ പെണ്ണുങ്ങള്‍ ചുമര്‍ ചാരി നിന്നു

എറിയാത്ത അടുപ്പുകള്‍ ചാരം മൂടിക്കിടന്നു ....


പട വെട്ടി വീണ സഹോദരങ്ങള്‍ തന്‍ ചിതഗ്നിക്ക് വലം വെച്ചു

ഇനിയും നാഴികകള്‍ ഏറെ ഉണ്ടെന്നു ഓര്‍ത്തു ഞാന്‍ ..

കീറിയ തുണി കെട്ട് മായ്‌ പടി യിറങ്ങി പിന്നെ ..

ചന്ദ്രന്‍ ഇല്ലാത്ത നിലാ വെളിച്ച മൊഴുകുന്ന -

നഗര ഹൃദയങ്ങളിലെ തെരുവ് നര്‍ത്തകിയായി ...

ചന്ദ്രനില്ലാത്ത രാത്രിയെ തേടി ഞാന്‍ ..

വേറൊന്ന് ഓര്‍ത്തില്ല ..ഇനി ഇറങ്ങാം മീ പ്പടവുകള്‍ ..


കാലത്തിന്‍ കാലിന്നടിയില്‍ നിന്നും ...

ഉര്‍ന്ന് പോയ മണല്‍ തരികള്‍ പോല്‍

താളം തെറ്റിയ ജീവിത വ്യതകള്‍ക്ക്

മെലിതിരി ചായം പൂശട്ടെ ഞാന്‍...

സ്വര്‍ണ വാലകള്‍ക്ക് പകരം

സ്വര്‍ണം പൂശിയ വളകള്‍ എടുത്തണിഞ്ഞു

വെള്ളി പാദസരം ചുറ്റി ..പിന്നെ

കാതിലൊരു ലോലക്ക് മായ്‌

പാറി പ്പറന്ന മുടിയിഴകള്‍

കൈകളാല്‍ തഴുകി കെട്ടി

ചായം പൂശിയ ചുണ്ടുകളിരിതിരി

മന്ധ ഹസവുമായ്‌ ...

ആകെ മരവിച്ച മനസ്സും ശരീരവും ..

ഒളിപ്പിച്ചു വെക്കുമെന്‍ ..

ഉദയടകളില്‍ ഇത്തിരി അത്തറും പൂശി ..

കണ്ണുകളില്‍ ഇത്തിരി സുറുമ യിട്ട്

മുടി പിറകോട്ടു ഒതുക്കി ....

മാരോന്നു കുലുക്കി ...ഇനി യെപ്പടവുകള്‍ ഇറങ്ങട്ടെ ഞാന്‍....


വേഷമിട്ടാടി തകര്ത്തു ഞാന്‍

പല വേഷവും കെട്ടി ..

പിന്നെ കെട്ടിയ നൂലാല്‍ എന്റെ കണ്ണ് കെട്ടി നിന്നു ..

ഞാന്‍ നെയ്ത ചിലന്തി വളക്കുള്ളില്‍ായ്‌

പുരുഷാരം ...

പിന്നെയെന്‍ നോക്കിനും വാക്കിനും

കാതോര്‍ത്തു ആദ്യന്മാര്‍ ...

പണച്ചാക്കുകള്‍ കൊണ്ടു നിറഞ്ഞൊരു സവ്ധവും കെട്ടിയ

എനിക്ക് ദിവാ സ്വപ്നം പോലും അന്യമായ് ഇത്ര നാള്‍

മതി , എല്ലാം മതിയെനെക്ക് ...എല്ലാം മതിയായി ...

എനിക്ക് മാത്രമായി ട്ടെന്തിനീ ജന്മം ...

എല്ലാം മായ ...

എല്ലാമേ മായയായ് മാഞ്ഞു പോകട്ടെ ...

കാലത്തിന്റെ കൈപ് നീര്‍ കുടിച്ച രാത്രികള്‍ കന്ധ്യമായ്‌

ഒരു താരാട്ടു പാട്ടു കൂടി കേള്കണം ഇന്നെനെക്ക്

അത് കെട്ട് ഉറങ്ങണം ...

ഇനിയൊന്നു ഉറങ്ങണം ....

എല്ലാം മറന്നു ഒന്നു ഉറങ്ങട്ടെ ഞാന്‍.....


( ൧൯൯൬)

Sunday, August 30, 2009

ഓര്‍മയുടെ വസന്തം


നിനച്ചിരിക്കാതെ വഴികളില്‍ വീണുടയും.....

പകല്‍ കിനാക്കളെ തേടിടുന്നു ഞാന്‍ ......

മോഹങ്ങള്‍ തന്‍ പെരും ചുമടെന്തി ...

സ്വര്‍ഗ്ഗ ഭൂമിയില്‍ ചായുന്ന സ്വര്‍ണ വെയിലില്‍ ...

മഞ്ഞിടുന്ന മോഹത്തിന്‍ കനലുമയ്

ഇറക്കി വെക്കാന്‍ ഒരത്തനിയും തേടി ..

അലയുവാനായിരിക്കുമോ എന്‍ വിധി .....

ഒത്തിരി മോഹിച്ചാല്‍ ഇത്തിരി നല്‍കു_

മെന്നൊരു പഴഞ്ചൊല്ലില്‍ മുഖം ചാര്‍ത്തി ....

കയ്കളില്‍ മനസ്സിന്‍ കടിഞ്ഞാന്‍ മായി...

പൊയ്പോയ വസന്ത കാലത്തിന്‍ ഓര്‍മയുമായ് ...

വിരഹം തുടിക്കുമെന്‍ ആത്മാവിന്‍ കൊട്ടതലങ്ങളില്‍

ഓര്‍മതന്‍ നറുനെയ്യും മായി അടിവെച്ചടിവെച്ച് ...

കുഞ്ഞരിപ്പല്ല് കാട്ടി ആശ്വസിപ്പിച്ചു എന്‍ മണിക്കുട്ടി ....

Saturday, August 29, 2009

പിണക്കം


ഒരു പിന്‍വിളി കേള്‍ക്കുവാന്‍ കാതോര്‍ത്തു നില്‍കവേ....

അറിയാതെ ഉള്ളം പിടച്ചു നിന്‍ സ്വരത്ത്തിനായ്‌ .....

തിരിഞ്ഞൊന്നു നോക്കുവാന്‍ ശക്തിയില്ലെന്നലും ...

കേട്ടു ഞാന്‍ വാതിലടയുന്ന ശബ്ദം പടിക്കെട്ടില്‍ ...

എവിടെ ?


ചമ്മല മൂടിയ ഇടവഴികളും ....

കാനല്‍ വിരിച്ചിട്ട കല്‍പ്പടവുകളും .....

കുളിര് കോരുന്ന ചാറല്‍ മഴയും ...

വിട്ടെങ്ങുപോയ് മറഞ്ഞു ...എന്‍ പൈതലേ ...

നിശ്ചയം


തീരം തൊട്ടു മടങ്ങുന്ന തിരമാലകളെ സാക്ഷി നിര്‍ത്തി അവള്‍

ശപഥം ചെയ്തു .........

സതീശനോപ്പം ഇനിയൊരു ജീവിതമില്ല...

സന്ധ്യയാകാന്‍ ഇനി അധികം നേരമില്ല ........

കടലിലേക്കുപോയ മീന്‍പിടുത്ത ബോട്ടുകള്‍ ഓരോന്നായി കരയിലേക്കടുക്കുന്നു...

ഒരു ദിവസം കൂടി കടന്നു പോകുന്നു .......

കടക്കരയിലെ ദീപ സ്തംബം ഒളി മിന്നി ...........

അവനെ പിരിഞ്ഞു മൂന്ന് മാസമായിരിക്കുന്നു .........

വെറും ഒരു കൊല്ലത്തെ ദാമ്പത്യം ..........

ഒരു ഫോണ്‍ കാള്‍ പോലും ഇതുവരെ ........വന്നില്ല .......

ചിന്തയുടെ തേരില്‍ഏറി ഒരു യാത്ര ........

ചിന്തേരിട്ടു മിനുക്കിയ മുഖം .......ക്ലീന്‍ ഷേവ്‌ ........

ചുരുണ്ട തലമുടി ......നീണ്ടു നിവര്‍ന്ന നടത്തം ........

ആരും ഒന്നു ശ്രദ്ധിക്കും .............

ചെറിയ വരകള്‍ കൊണ്ടു എളുപ്പം വരക്കാവുന്ന രൂപം .......

പിന്നെ മനസ്സിലേക്ക് കൂട് കുട്ടാന്‍ അധിക സമയം വേണ്ടി വന്നില്ല .....

രണ്ടാളും കമ്പ്യൂട്ടര്‍ വിദഗ്ദര്‍ ......

ജീവിതം സുഭിക്ഷം .........

സുമിത്ര അന്നേ പറഞതാണ് .........വേണ്ട ...അവന്‍ ഫ്ലുര്റ്റ്‌ആണ് ...

കോളേജില്‍ പഠിക്കുന്ന കാലത്തേ ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ ...........

എന്നിട്ടും ഞാന്‍ ചെവികൊണ്ടില്ല ........

ഞാന്‍ മാറ്റിയെടുക്കും .......

കോരിച്ചൊരിയുന്ന മഴ .........

അടുത്ത് വന്നു നിന്ന കാറില്‍ സതീശനോപ്പം ഒരു ലിഫ്റ്റ്‌ .....

അത് ജീവിതം തന്നെ മാറ്റി മരിക്കും എന്ന് കരുതിയില്ല ......

എന്നിലുള്ള അരക്ഷിത ബോധം തന്നെയാകണം ....ഞാന്‍ ഒരു അത്താണി

കണ്ടെത്തിയത് ........

കടല്‍ത്തീരത്ത്‌ ഒറ്റപ്പെട്ടതുപോലെ തോന്നി ........

മയങ്ങുന്ന സന്ധ്യ .........

സ്ട്രീറ്റ് ലിറ്റ്നു താഴെ കടല വില്‍ക്കുന്ന കുട്ടികള്‍ ........

എന്തെല്ലാം ജീവിതങ്ങള്‍ ........

എനിക്ക് നിരാശയില്ല ...........

ഞാന്‍ ജീവിക്കും ......എനിക്കത് വിലപ്പെട്ടതാണ്‌ ....

ജീവിതം ....അത് ഒന്നേയുള്ളൂ .....

ഞാന്‍ ഒറ്റയ്ക്ക് വന്നവള്‍ ...

ആന്നയാനും ചാരാനും ആരും വേണ്ട .....

നിശ്ചയിച്ചു .....ഇനി മാറ്റമില്ല ....

സതീശന്‍ അയച്ച ഡിവോര്സ് നോട്ടീസ് ഒപ്പിട്ടപ്പോള്‍

മനസ്സു ഒന്നുകൂടി ദൃടമായി .....



Thursday, August 27, 2009

പട്ടുറുമാല്‍


അവിചാരിതമായിട്ടാണ് ട്രെയിന്‍ യാത്രയില്‍ അവളെ കണ്ടത്...

ഒരു മുന്പരിച്ചയവുമില്ല .....

കാസര്കൊട്ടെക്കുള്ള യാത്രയില്‍ കോഴിക്കോട്ടുനിന്നും കയറിയ ഒരു ഫാമിലി ....

പര്‍ദ്ദ അണിഞ്ഞ ഒരാള്‍ക്കൂട്ടം .....

ആസ്ട്രേലിയന്‍ പെങ്ങുയിനുകളെ ഓര്‍മിപ്പിച്ചു.....

കൂട്ടം തെറ്റി പോകുന്ന മേഘതുണ്ട് പോലെ അവള്‍ മാത്രം പര്‍ദയുടെ മുഖം

മറച്ചിട്ടില്ല....

കറുത്ത പര്‍ദാക്കുള്ളില്‍ ഒരു റോസപൂവിനെ പോലെ അവള്‍...

കട്ടിയുള്ള പുരികത്തിനടിയില്‍ തിളങ്ങുന്ന കണ്ണുകള്‍ ......

കുലീനത്വം തുളുംബിയ ഒതുക്കമുള്ള വിടര്‍ന്ന ചിരി .....

വെളുത്ത നീണ്ട വിരലുകള്‍ക്കിടയില്‍ ഒരു കസവ് തുന്നിയ തൂവാല ....

ച്ചുരുട്ടിപ്പിടിചിരിക്കുന്നു .....

കണ്ണുകള്‍ എന്നിലേക്ക്‌ നീണ്ടു വരുന്നുണ്ടോ ?

പുരുഷന്റെ മനസ്സു....

സംശയമില്ല .....എന്നെ തന്നെ ....

നോട്ടം സൂചിമുനപോലെ കുത്തിക്കയറി ......

എന്തൊരു തീവ്രത .......

ഒരു നേര്‍ത്ത പുഞ്ചിരി.....

അതെന്റെ ഹൃദയത്തില്‍ എവിടെയോ സ്പര്‍ശിച്ചു ....

അകലെയല്ലെങ്ങിലും അവള്ക്ക് കാണാന്‍ വേണ്ടി ഞാന്‍ ചരിഞ്ഞിരുന്നു ....

മൌനം മറയാക്കി വെച്ചതാണോ ?

എന്നോടെന്തെങ്ങിലും സംസാരിക്കാന്‍ അവള്‍ക്കവുമോ ?

ഹൃദയമിടിപ്പ്‌ കൂടി വന്നു ....

പുറത്തേക്ക് നോക്കി ....

ചൂളം വിളിച്ചു കിതച്ചോടുന്ന തീവണ്ടി .....

പാടങ്ങളും തോടുകളും പിന്നിലക്കിയുള്ള യാത്ര ....

ഇറങ്ങേണ്ട സ്ഥലം വേഗത്തില്‍ എത്തുമോ എന്നുള്ള ഭയം ,,,,

പേരറിയാത്ത ഒരു നോവ്‌ നെഞ്ചില്‍ എറിഞ്ഞു ....

അവളിരിക്കുന്ന സീറ്റ്‌ടിനടുതുകൂടി രണ്ടു മൂന്ന് തവണ നടന്നു ....

യാത്രയില്‍ എത്രയോ പേരെ കണ്ടിരിക്കുന്നു ....

എന്തോ ഒരു പ്രത്യേകത ഇവള്‍ക്ക് മാത്രം ...

വല്ലാത്ത ഒരു അനുരാഗം വളര്നിരിക്കുന്നു ...

അവളുടെ നോട്ടം മനസ്സില്‍ നിന്നും മായുന്നില്ല ...

മനസ്സിലെ ക്യാമറ അവളുടെ രൂപവും ഭാവവും ഒപ്പിയെടുത്തു ...

എന്തെങ്ങിലും ഒന്നു സംസാരിക്കാന്‍ പറ്റിയാല്‍ നന്നായിരുന്നു..

മനസ്സു ആകെ അസ്വസ്ഥമായി ....

വണ്ടിയുടെ വേഗം കുറഞ്ഞിരിക്കുന്നു ...

ധൈര്യം സംഭരിച്ച് അനവളുടെ അടുത്തേക്ക് നടന്നു ....

എല്ലാവരും ഇറങ്ങാനുള്ള തയ്യാറെടുപ്പില്‍ ....

നിസ്സഹായനായ്‌ ഞാന്‍.....എന്റെ നോട്ടം...

ഒരു പട്ടുറുമാല്‍ എന്നെ കാണിച്ചു ആരും കാണാതെ പ്ലത്ഫോമില്‍ ഉപേക്ഷിച്ചു ...

ഞാന്‍ ഇറങ്ങി അതെടുക്കുന്നത് അവള്‍ കണ്ടു ...

അത്തറിന്റെ മണമുള്ള പട്ടുരുമാളില്‍ പേന കൊണ്ടു അവള്‍ എഴുതിയിരിക്കുന്നു ...

" പേരറിയാത്ത എന്റെ .................."

നഷ്ടഭോധതോടെ തൂവാലയില്‍ നിന്നും കണ്ണ്‍എടുത്തു ....

അവളെ നോക്കി ....

ദൂരെ ......അവള്‍ മറഞ്ഞിരിക്കുന്നു.....

നൊമ്പരം മാത്രം ബാക്കിയാക്കി അവള്‍.......

ഓര്‍മയില്‍ സൂക്ഷിക്കാന്‍ കുറെയേറെ .......

ഒപ്പം അവള്‍ സമ്മാനിച്ച അവളുടെ ഗന്ധം ഉള്ള പട്ടുരുമാലും ....



Tuesday, August 25, 2009

മനസ്സ്


ഇരുള്‍ മൂടിയ ആകാശം...

ഇടിയും ..രണ്ടറ്റം മുട്ടി പ്പരക്കുന്ന മിന്നല്‍ പിണരുകളും ....

വെളിച്ചത്തില്‍ അവന്‍ കണ്ടു....

അവളുടെ മുഖം......

പാറിപ്പറന്ന തലമുടി നെറ്റിയില്‍ ഒരു ചാലുപോലെ.....

മഴത്തുള്ളികള്‍ കണ്ണുകളില്‍...

വിറങ്ങലിച്ച ശരീരഭാഷ ......

കാണാത്തതുപോലെ അവന്‍ നടന്നു....

എന്റെ മനസ്സ്...

അത് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു ...

മിന്നലിന്റെ വെട്ടത്തില്‍ ഞാന്‍ കണ്ട മുഖം..

എന്നെ അന്വേഷിച്ചു വന്നതല്ലേ ....?

മനസ്സിന്റെ ഭാരം ഒന്നിറക്കി വക്കണം....

കടല്‍ക്കരയിലെ ബാറില്‍ കയറുമ്പോഴും

ഉടഞ്ഞ കുപ്പിച്ചില്ലുകള്‍ പോലെ മനസ്സിനെ

നോവിച്ചു കൊണ്ടിരുന്നു...

ഉറക്കം



അനിവാര്യമായ വിധിയെ പുണര്‍ന്നു അവള്‍ ഉറക്കത്തിന്റെ മഹാമേരു കയറി....


ദുസ്വപ്നം കണ്ട രാത്രികള്‍ അവള്‍ ഏകാന്തതയില്‍ അനുഭവിച്ചു...


മയക്കത്തിലേക്ക് ഊറി വീഴുമ്പോളും ഭൂതകാലത്തിന്റെ കാലൊച്ച അവളെ പിന്തുടരന്നു .....


ഓര്‍മ്മകള്‍ അറ്റ് പോയിരിക്കുന്നു...


എന്തൊരു ഇരുട്ട്...


Monday, August 24, 2009

അമ്മതൊട്ടില്‍




ഫിറോസിനെ പിരിഞ്ഞിരിക്കാന്‍ അവള്‍ക്കാവില്ല...




ചെറുപ്പം മുതല്‍ തന്നെ പറഞ്ഞു വെച്ച ബന്ധം...




പക്ഷെ ഇതു ഇത്രത്തോളം വലുതവേണ്ടിയിരുന്നില്ല .....




പകലിന്റെ ക്ഷീണം മാറ്റാന്‍ വിശ്രമത്തിന് പോകുന്ന പക്ഷിക്കൂട്ടങ്ങള്‍ ..




ചുമര്‍ കയറി വരുന്ന നിഴലുകള്‍....




പടിവാതില്‍ക്കല്‍ എത്തി നില്‍കുന്ന ഇരുട്ടിന്റെ ലോകം...




വഴി കണ്ണുകള്‍ പാകി അവളിരുന്നു...




ഇന്നു വരാതിരിക്കില്ല....




തലയിലുള്ള മക്കന ഒന്നു കൂടി ശരിയാക്കി .....




അമ്മാവന്റെ മകന്‍ കൊണ്ടുവന്ന അത്തറും പൂശി...വേണ്ടുവോളം...




കുളി നേരത്തേ കഴിഞ്ഞതാലെങ്ങിലും കാത്തിരിപ്പിന്‍റെ ചൂടില്‍




വിയര്‍പ്പു പൊടിഞ്ഞു ........




നിഴലും നിലവും കൈകോര്‍ത്ത രാത്രികള്‍....




ഈനിപ്പടികള്‍ കയറിയ യൌവനം...




പതിവു തെറ്റാതെ വന്ന ഇളം കാറ്റില്‍ പാറിപ്പറന്ന ചുരുള്‍ മുടി യിഴകള്‍...




എന്നും നിന്നെ കാണാതെ വയ്യ...




കരവലയത്തില്‍ അമരുമ്പോള്‍ അവള്‍ ഒന്നു വിതുമ്പി...




എന്റെ താളം തെറ്റിയിരിക്കുന്നു..




ദിവസങ്ങള്‍ കഴിയുമ്പോള്‍ വളര്‍ച്ചയും....തളര്‍ച്ചയും...




ഇനി ഞാന്‍...?




പതിനെട്ടു കഴിഞ്ഞതെ ഉള്ളു...ജിഇവിതം ഉള്കടനം ....?




ആരും കാണാതെ വാതിലടച്ചു...




വളര്ച്ച ഞാന്‍ എങ്ങിനെ മൂടി വെക്കും...?




അത് കഴിഞ്ഞാല്‍ ......




ടീപോയില്‍ കിടന്ന പത്രം വെറുതെ തുറന്നു...




ഇന്നു ulkadanam ...




വലതു കൈ




adivayattil thalodi...




ഇല്ല..ഞാന്‍ ഇതിനെ nashippikkilla ...




"അമ്മതൊട്ടില്‍ ഉണ്ടല്ലോ "




































തിര



കടലിന്‍റെ മാര്തട്ടിലേക്ക് അകന്നു പോകുന്ന തിരമാലകളെ നോക്കി അവള്‍ പറഞ്ഞു....


"മടങ്ങി വരിക "....


എന്നെയും കൂട്ടികൊണ്ട് പോവുക.....


ഉപേക്ഷിക്കരുത് .....


കൈയില്‍ ഭദ്രമായി
കരുതിയ ഒരു
പിടി
പൂക്കള്‍ ...


"ഞാനിതു തരാം..."