Friday, August 21, 2009

theerthayathra


കാലയവനികക്കുള്ളില്‍ മന്‍മറഞ്ഞുപോയ പിതാമഹന്മാരെ കുറിച്ചോര്‍ത്തു അവന്‍ നടന്നു ........

കുന്നിന്‍ മുകളിലേക്ക് നോക്കി.....ഇനിയുമുണ്ട് ദൂരം....

" മുകളിലേക്ക് നോക്കരുത് ..കണ്ണുകള്‍ പാദതിലെക്കു മാത്രം ശ്രദ്ധിക്കുക.....താഴേ...."

ഉയരത്തിലെത്താന്‍ അതാണ് എളുപ്പ വഴി....

പിന്നിട്ടു പോയ കാതങ്ങള്‍ ഏറെ .....

വഴിത്താരയില്‍ അറ്റുപോയ ജീവനുകളും...

കറുത്ത നായ വഴികാട്ടി ....

ഇടക്ക് തിരിഞ്ഞൊന്നു നോക്കി ...ഒപ്പമില്ലേ?

മുന്നിലേക്ക് നടക്കാന്‍ പ്രേരിപ്പിച്ചു...

തൊണ്ട വരണ്ടു...ഒരിറ്റു ദാഹജലത്തിനായി ചുറ്റും നോക്കി....

ദര്‍ഭ പുല്ലുകള്‍ മഞ്ഞില്‍ കുളിച്ചു കിടക്കുന്നു...

ഒരു ഇലയെടുത്തു കുമ്പിള്‍ ആക്കി....

പുല്ലുകള്‍ കുടഞ്ഞു വെള്ളമുണ്ടാക്കി....

ചുണ്ട് നനക്കാം ....

പാഥേയം തീര്നിരിക്കുന്നു...

കായ്‌ കാണികള്‍ക്ക്‌ വേണ്ടി തിരയാം...

സുഭിക്ഷമായ തീന്‍ മേശയും പരിചാരകരും...

എല്ലാം ഇന്നു....മായ കാഴ്ച പോലെ ...

അതെല്ലാം ആലോചിച്ചാല്‍ ലക്ഷ്യ മേത്ത്തില്ല ....

പിന്തിരിയാന്‍ പറ്റില്ല....

നടക്കാം....ഇനിയുമുണ്ട് കാതങ്ങള്‍ ഏറെ....

പാദങ്ങള്‍ തീഞ്ഞിരിക്കുന്നു ......

പാപങ്ങള്‍ ഇവിടെ തീരണം...

ഇനിയുമൊരു ജന്മത്തില്‍ സുകൃതം പെരണം .....

അതെ...ശാപങ്ങള്‍ ഇവിടെ തീരട്ടെ...

No comments:

Post a Comment