Sunday, August 23, 2009

vidhi


കോടതി വരാന്തയില്‍ പോലീസുകാരുടെ അകമ്പടിയില്‍ രവി നിന്നു.....

തന്റെ ഊഴം ആയിട്ടില്ല....

സുപ്രധാന കേസാണ് ........

എന്തിനാണ് ഞാന്‍ സുരെഖയെ കൊന്നത്...?

പിന്നാലെ ഓടിച്ചിട്ട് പിടിച്ചു നെഞ്ചിലും മാറിലും ആഴത്തില്‍ കുത്തിയത്...?

ഞാന്‍ അവളെ സ്നേതിച്ചതാണോ കുറ്റം......?

അവള്‍ എന്നോടും പ്രണയം നടിചില്ലേ >...?

കുത്തേറ്റു പിളര്‍ന്നു പോയ മാറിടം ചോരയില്‍ കുതിര്നിരുന്നു....

എത്ര തവണ കുത്തിയെന്നറിയില്ല...

മുപ്പതിആരുകുത്തുകള്‍ ഉണ്ടെന്നു പോസ്റ്മോര്ടും റിപ്പോര്ട്ട്....

കണ്ണുകളില്‍ അന്ധത പടര്നതാണോ ...?

ആദ്യ കുത്തില്‍ തന്നെ അറപ്പുമാറി ......

പിന്നെ എത്ര.....അറിയില്ല....

ആളുകള്‍ ബഹളം വെച്ചു....

പോലീസുകാരന്റെ പിടി മുറുകി.....

എന്ത് ശിക്ഷ കിട്ടിയാലും വേണ്ടില്ല ....

ഒന്നു വേഗം വിളിച്ചാല്‍ മതി യായിരുന്നു .....

എനിക്ക് ഒരു കുറ്റവാളിയുടെ മനസ്സാണോ ?

മുന്പ് ഞാന്‍ ഒന്നിനെയും കൊന്നിട്ടില്ല.....

പശ്ചാതാപം കൊണ്ടു മനസ്സുരുകി ......

ഈ ജീവിതം തന്നെ ഇനി എനിക്ക് ഭാരമാണ് ......

തൂക്കി കൊല്ലാന്‍ വിധി ചിരുന്നെങ്ങില്‍ ..?

പുറത്തു തട്ടിയ പോലീസുകാരന്റെ മുഖത്തേയ്ക്ക് നോക്കി....

എന്റെ വിധിക്ക് സമയമായിരിക്കുന്നു .......

തെളിവുകളും സാക്ഷികളും ഇല്ലാത്തതു കേസിന് ശക്തി കുറച്ചു.....

ഞാന്‍ തന്നെ ചെയ്തതാണല്ലോ .....എന്നിട്ടും എന്തെ...?

"വെറുതെ വിട്ടിരിക്കുന്നു...മാനസിക രോഗത്തിന് ചികിത്സിക്കണം..."

പുറത്തിറങ്ങിയാല്‍ ലോകം എന്നെ സ്വീകരിക്കില്ല...

എന്റെ ബന്ധുക്കളും സ്നേഹിതരും ......

ആരുമെന്നെ വിശ്വസിക്കില്ല....

ഞാന്‍ കൊലപാതകി ആണ്.....

പിശ ച്ചിന്റെ പുത്രന്‍.....

റയില്‍പാലത്തിലൂടെ നടക്കുമ്പോള്‍ മനസ്സു വളരെ ശാന്തം ആയിരുന്നു....


pu


No comments:

Post a Comment