" ഇന്നു ചേട്ടന്‍റെ പിറന്നാളാണ്..."
മെസ്സേജ് വന്നപ്പോഴാണ് ഞാന്‍ അത് മനസ്സിലാക്കിയത് ...
ഒരിക്കലും നടക്കാത്ത ആഗ്രഹം മനസ്സിലൊളിപ്പിച്ചു അവള്‍ എന്നെ ഓര്‍മപ്പെടുത്തി ..........
ഈ ഓട്ടത്തിനിടയില്‍ എന്തൊക്കെയോ നഷ്ടപ്പെടുന്നു ......
സത്യം ഞാന്‍ തിരിച്ചറിഞ്ഞു .......
നിലാവ് പെയ്യുന്ന ഒരു രാത്രിയില്‍ ആലിന്ഗനതില് അവളമര്‍ന്നു........
" ഞാന്‍ കാത്തിരിക്കട്ടെ ? "
യൌവനത്തിന്റെ തീ ചൂളയില്‍ ആ വാക്കുകള്‍ ഹോമിക്കപ്പെട്ടു ........
കോളേജ് കാന്റീനിന്റെ വിമന്‍സ് സെക്റേനില്‍ അവളുടെ വിടര്‍ന്ന കണ്ണുകള്‍ എന്നെ തിരക്കി...
ഒരു സമയത്തു അവളുടെ നോട്ടത്തിനു വേണ്ടി ദാതിച്ചത് ...
ഓര്‍മ്മകള്‍ ഏണിപ്പടികള്‍ കയറി....
ഇപ്പോള്‍ ഞാന്‍ ആരില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നു ....?
കടിഞ്ഞനില്ലാത്ത കുതിര .....
എന്റെ പ്രണയം ഞാനിവള്‍ക്ക് കൊടുത്തതല്ലേ?
എന്റെ സ്നേഹം ഞാന്‍ പന്കുവേച്ചതല്ലേ?
എന്റെ മനസ്സും സരീരവും ഞാനിവള്‍ക്ക് അടിയറ വെച്ചില്ലേ?
ഒരു പൈങ്കിളി കഥ പോലെ ആയല്ലോ എന്റെ ജീവിതം...
പ്രോഫസ്സരുടെ മകള്‍ എന്തിന് ഇടക്ക് കയറി വന്നു...
ഞങ്ങളുടെ പ്രണയം അവള്കും അറിയാമല്ലോ ?
കുരങ്ങന്റെ മനസ്സു ...
എന്റെ പ്രണയിനിയുടെ അടുത്തെത്താന്‍ പോലും യോഗ്യത ഇല്ലാത്തവള്‍ ...
എന്നിട്ടും....എന്റെ മനസ്സില്‍ എങ്ങിനെ ഇടം നേടി?
അറിയില്ല........
നിര്‍വചികാതെ വാക്കുകള്‍ കൊഴിഞ്ഞു പോയി....
യവനികക്ക് പിന്നില്‍ നിനും ദുര്‍ഭൂതത്തെ ആട്ടിയോടിക്കാന്‍ ശ്രമിച്ചു...
എന്റെ പിഴ....
ഒന്നും പറയാതെ നടകന്ന പ്രോഫസ്സരുടെ മകള്‍ ...............
മോഹിപ്പിച്ച വാക്കുകള്‍ ബലികാക്ക കൊത്തി ....
പോസ്റ്റ് ചെയ്യാത്ത കത്തുകളുടെ കൂമ്പാരം ...........
മിന്നല്‍ പിണര്‍ പോല്‍ കടന്നു പോയ കാലം...
മരുഭൂമിപോലെ തരിശക്കപ്പെട്ട മനസ്സിലേക്ക് ....
മെസ്സേജ് രൂപത്തില്‍ അവള്‍ വീണ്ടും...
"ഇന്നു ചേട്ടന്റെ പിറന്നാള്‍ ആണ്..."
Friday, August 21, 2009
Subscribe to:
Post Comments (Atom)


No comments:
Post a Comment