
അവിചാരിതമായിട്ടാണ് ട്രെയിന്‍ യാത്രയില്‍ അവളെ കണ്ടത്...
ഒരു മുന്പരിച്ചയവുമില്ല .....
കാസര്കൊട്ടെക്കുള്ള യാത്രയില്‍ കോഴിക്കോട്ടുനിന്നും കയറിയ ഒരു ഫാമിലി ....
പര്‍ദ്ദ അണിഞ്ഞ ഒരാള്‍ക്കൂട്ടം .....
ആസ്ട്രേലിയന്‍ പെങ്ങുയിനുകളെ ഓര്‍മിപ്പിച്ചു.....
കൂട്ടം തെറ്റി പോകുന്ന മേഘതുണ്ട് പോലെ അവള്‍ മാത്രം പര്‍ദയുടെ മുഖം
മറച്ചിട്ടില്ല....
കറുത്ത പര്‍ദാക്കുള്ളില്‍ ഒരു റോസപൂവിനെ പോലെ അവള്‍...
കട്ടിയുള്ള പുരികത്തിനടിയില്‍ തിളങ്ങുന്ന കണ്ണുകള്‍ ......
കുലീനത്വം തുളുംബിയ ഒതുക്കമുള്ള വിടര്‍ന്ന ചിരി .....
വെളുത്ത നീണ്ട വിരലുകള്‍ക്കിടയില്‍ ഒരു കസവ് തുന്നിയ തൂവാല ....
ച്ചുരുട്ടിപ്പിടിചിരിക്കുന്നു .....
കണ്ണുകള്‍ എന്നിലേക്ക് നീണ്ടു വരുന്നുണ്ടോ ?
പുരുഷന്റെ മനസ്സു....
സംശയമില്ല .....എന്നെ തന്നെ ....
നോട്ടം സൂചിമുനപോലെ കുത്തിക്കയറി ......
എന്തൊരു തീവ്രത .......
ഒരു നേര്‍ത്ത പുഞ്ചിരി.....
അതെന്റെ ഹൃദയത്തില്‍ എവിടെയോ സ്പര്‍ശിച്ചു ....
അകലെയല്ലെങ്ങിലും അവള്ക്ക് കാണാന്‍ വേണ്ടി ഞാന്‍ ചരിഞ്ഞിരുന്നു ....
മൌനം മറയാക്കി വെച്ചതാണോ ?
എന്നോടെന്തെങ്ങിലും സംസാരിക്കാന്‍ അവള്‍ക്കവുമോ ?
ഹൃദയമിടിപ്പ് കൂടി വന്നു ....
പുറത്തേക്ക് നോക്കി ....
ചൂളം വിളിച്ചു കിതച്ചോടുന്ന തീവണ്ടി .....
പാടങ്ങളും തോടുകളും പിന്നിലക്കിയുള്ള യാത്ര ....
ഇറങ്ങേണ്ട സ്ഥലം വേഗത്തില്‍ എത്തുമോ എന്നുള്ള ഭയം ,,,,
പേരറിയാത്ത ഒരു നോവ് നെഞ്ചില്‍ എറിഞ്ഞു ....
അവളിരിക്കുന്ന സീറ്റ്‌ടിനടുതുകൂടി രണ്ടു മൂന്ന് തവണ നടന്നു ....
യാത്രയില്‍ എത്രയോ പേരെ കണ്ടിരിക്കുന്നു ....
എന്തോ ഒരു പ്രത്യേകത ഇവള്‍ക്ക് മാത്രം ...
വല്ലാത്ത ഒരു അനുരാഗം വളര്നിരിക്കുന്നു ...
അവളുടെ നോട്ടം മനസ്സില്‍ നിന്നും മായുന്നില്ല ...
മനസ്സിലെ ക്യാമറ അവളുടെ രൂപവും ഭാവവും ഒപ്പിയെടുത്തു ...
എന്തെങ്ങിലും ഒന്നു സംസാരിക്കാന്‍ പറ്റിയാല്‍ നന്നായിരുന്നു..
മനസ്സു ആകെ അസ്വസ്ഥമായി ....
വണ്ടിയുടെ വേഗം കുറഞ്ഞിരിക്കുന്നു ...
ധൈര്യം സംഭരിച്ച് അനവളുടെ അടുത്തേക്ക് നടന്നു ....
എല്ലാവരും ഇറങ്ങാനുള്ള തയ്യാറെടുപ്പില്‍ ....
നിസ്സഹായനായ് ഞാന്‍.....എന്റെ നോട്ടം...
ഒരു പട്ടുറുമാല്‍ എന്നെ കാണിച്ചു ആരും കാണാതെ പ്ലത്ഫോമില്‍ ഉപേക്ഷിച്ചു ...
ഞാന്‍ ഇറങ്ങി അതെടുക്കുന്നത് അവള്‍ കണ്ടു ...
അത്തറിന്റെ മണമുള്ള പട്ടുരുമാളില്‍ പേന കൊണ്ടു അവള്‍ എഴുതിയിരിക്കുന്നു ...
" പേരറിയാത്ത എന്റെ .................."
നഷ്ടഭോധതോടെ തൂവാലയില്‍ നിന്നും കണ്ണ്‍എടുത്തു ....
അവളെ നോക്കി ....
ദൂരെ ......അവള്‍ മറഞ്ഞിരിക്കുന്നു.....
നൊമ്പരം മാത്രം ബാക്കിയാക്കി അവള്‍.......
ഓര്‍മയില്‍ സൂക്ഷിക്കാന്‍ കുറെയേറെ .......
ഒപ്പം അവള്‍ സമ്മാനിച്ച അവളുടെ ഗന്ധം ഉള്ള പട്ടുരുമാലും ....


No comments:
Post a Comment