
തീരം തൊട്ടു മടങ്ങുന്ന തിരമാലകളെ സാക്ഷി നിര്‍ത്തി അവള്‍
ശപഥം ചെയ്തു .........
സതീശനോപ്പം ഇനിയൊരു ജീവിതമില്ല...
സന്ധ്യയാകാന്‍ ഇനി അധികം നേരമില്ല ........
കടലിലേക്കുപോയ മീന്‍പിടുത്ത ബോട്ടുകള്‍ ഓരോന്നായി കരയിലേക്കടുക്കുന്നു...
ഒരു ദിവസം കൂടി കടന്നു പോകുന്നു .......
കടക്കരയിലെ ദീപ സ്തംബം ഒളി മിന്നി ...........
അവനെ പിരിഞ്ഞു മൂന്ന് മാസമായിരിക്കുന്നു .........
വെറും ഒരു കൊല്ലത്തെ ദാമ്പത്യം ..........
ഒരു ഫോണ്‍ കാള്‍ പോലും ഇതുവരെ ........വന്നില്ല .......
ചിന്തയുടെ തേരില്‍ഏറി ഒരു യാത്ര ........
ചിന്തേരിട്ടു മിനുക്കിയ മുഖം .......ക്ലീന്‍ ഷേവ് ........
ചുരുണ്ട തലമുടി ......നീണ്ടു നിവര്‍ന്ന നടത്തം ........
ആരും ഒന്നു ശ്രദ്ധിക്കും .............
ചെറിയ വരകള്‍ കൊണ്ടു എളുപ്പം വരക്കാവുന്ന രൂപം .......
പിന്നെ മനസ്സിലേക്ക് കൂട് കുട്ടാന്‍ അധിക സമയം വേണ്ടി വന്നില്ല .....
രണ്ടാളും കമ്പ്യൂട്ടര്‍ വിദഗ്ദര്‍ ......
ജീവിതം സുഭിക്ഷം .........
സുമിത്ര അന്നേ പറഞതാണ് .........വേണ്ട ...അവന്‍ ഫ്ലുര്റ്റ്‌ആണ് ...
കോളേജില്‍ പഠിക്കുന്ന കാലത്തേ ഒന്നില്‍ കൂടുതല്‍ ബന്ധങ്ങള്‍ ...........
എന്നിട്ടും ഞാന്‍ ചെവികൊണ്ടില്ല ........
ഞാന്‍ മാറ്റിയെടുക്കും .......
കോരിച്ചൊരിയുന്ന മഴ .........
അടുത്ത് വന്നു നിന്ന കാറില്‍ സതീശനോപ്പം ഒരു ലിഫ്റ്റ് .....
അത് ജീവിതം തന്നെ മാറ്റി മരിക്കും എന്ന് കരുതിയില്ല ......
എന്നിലുള്ള അരക്ഷിത ബോധം തന്നെയാകണം ....ഞാന്‍ ഒരു അത്താണി
കണ്ടെത്തിയത് ........
കടല്‍ത്തീരത്ത് ഒറ്റപ്പെട്ടതുപോലെ തോന്നി ........
മയങ്ങുന്ന സന്ധ്യ .........
സ്ട്രീറ്റ് ലിറ്റ്നു താഴെ കടല വില്‍ക്കുന്ന കുട്ടികള്‍ ........
എന്തെല്ലാം ജീവിതങ്ങള്‍ ........
എനിക്ക് നിരാശയില്ല ...........
ഞാന്‍ ജീവിക്കും ......എനിക്കത് വിലപ്പെട്ടതാണ് ....
ജീവിതം ....അത് ഒന്നേയുള്ളൂ .....
ഞാന്‍ ഒറ്റയ്ക്ക് വന്നവള്‍ ...
ആന്നയാനും ചാരാനും ആരും വേണ്ട .....
നിശ്ചയിച്ചു .....ഇനി മാറ്റമില്ല ....
സതീശന്‍ അയച്ച ഡിവോര്സ് നോട്ടീസ് ഒപ്പിട്ടപ്പോള്‍
മനസ്സു ഒന്നുകൂടി ദൃടമായി .....


No comments:
Post a Comment