Saturday, August 22, 2009

"ഹിജഡ"




പരിചയമില്ലാത്ത സ്ഥലത്തു ബസ്സ്‌ ഇറങ്ങിയപ്പോള്‍ രമ മുരളിയെ പ്രതീഷിച്ചു ......


ഇവിടെ നില്കുമെന്നു പറഞ്ഞതാണല്ലോ ..?


ഇനി എന്റെ പരിചയക്കുറവു കൊണ്ടാണോ?


സ്ഥലം മാറിപ്പോയതാണോ ?


സംശയങ്ങള്‍ മനസ്സില്‍ ഉരുണ്ടുകൂടി .......


ഏതായാലും എല്ലാം തീരുമാനിച്ചു ഉറപ്പിച്ചതല്ലേ ....


ചെറിയൊരു അല്‍ത്മ വിശ്വാസം ........


ഇല്ല.......മുരളി ചതിക്കില്ല.....


സാദാരണ ഒരാളല്ല ........കോളേജിന്റെ അഭിമാനമാണ് മുരളി...നല്ല ഗായകന്‍....


സ്നേഹമുള്ള മനസ്സു....


വര്‍ഷങ്ങള്‍ ആയി അനുഭവിച്ചറിഞ്ഞ സ്നേഹം...


ആദ്യാനുരാഗം....


കണ്ടന്നു തൊട്ടേ മനസ്സില്‍ കൊണ്ടു നടന്നു .....


പറഞ്ഞില്ല....


ഭാഗ്യം....മുരളി തന്നെ ആദ്യം ഇങ്ങോട്ട് പറഞ്ഞല്ലോ.....


സമ്മതം മൂളിയ നിമിഷത്തില്‍ തന്നെ കൂടെയ്‌ ഉള്ളൊരു സ്വപ്നം കണ്ടു...


ഞാന്‍ ഭാഗ്യവതിയാണ്....


ചെറിയ ചാരല്‍ മഴ .....


ദൂരെ മുരളി കുടയുമായി വരുന്നു...


മനസ്സില്‍ എന്ടെന്നില്ലാത്ത സമാധാനം....


ആരുമറിയാതെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്ന എന്നിക്ക് ഇനി നിരാശയില്ല ......


ഒരു കുടക്കെഴില്‍ പത്തായപ്പുരയുടെ അരികിലേക്ക് നടന്നു....


പടിപ്പുരയില്‍ എന്നെ ഇരുത്തി....


അകത്തു ഉമ്മറപ്പടിയില്‍ മുരളിയുടെ അമ്മ....


"ആരാ അവിടെ "


എന്തോ മനസ്സിലാക്കിയ പോലെ മുരളിയുടെ അമ്മ പറഞ്ഞു...


"മുരളി മാത്രം അകത്തേക്ക് വരിക "


ഏതോ ദിവ്യ ശക്തിയാല്‍ അവചികപെട്ടപോലെ മുരളി നടന്നു....


അകത്തേക്ക് പോയ മുരളിയെ മണിക്കുറുകളോളം കാത്തു നിന്നു....


കണ്ടില്ല....


കണ്ണുകളില്‍ ഇരിട്ടു കയറി....


ഒരു ചെറിയ ബാഗ്‌ മാത്രമെ കയ്യിലുള്ളു .....


എന്നെ വിളിക്കുമായിരിക്കും.....


സമയത്തിന്റെ ദൈര്‍ഖ്യം അസഹനീയം തന്നെ ......


ഇനി വയ്യ....


അപമാനഭാരത്താല്‍ തല താണ്


ഏത് അഭിസപ്ത നിമിഷത്തിലാണ് എനിക്കിരങ്ങ തോനിയത്...


തിരിഞ്ഞു നടക്കുമ്പോള്‍ പുരുഷ വര്‍ഗത്തോടുള്ള പ്രതികാരം ആളിക്കത്തി....


ശപിക്കാനുള്ള വാക്കുകള്‍ക്ക് വേണ്ടി പരതി .......


ഏറെ വൈകിയാണ് വീട്ടില്‍ എതിയാതെങ്കിലും മുരളിയുടെ ഫോണ്‍ കാള്‍ പ്രതീക്ഷിച്ച്....


മനസ്സു പറഞ്ഞു...


"ഹിജഡ"


------------------------


No comments:

Post a Comment