ഞാന്‍ മായ ..........
സൂര്യനസ്തമിച്ചു കടലില്‍ മെല്ലെ ഉറക്കത്തിലായ്...
സായം സന്ധ്യയും കടന്നു ഇരിട്ടു വീണു പിന്നെ ...
ആകാശത്തിലൊരു പൂത്തിരി കത്തിച്ചു നിന്നു ചന്ദ്രന്‍ .....
ദുഃഖത്തില്‍ ആഴ്ത്തിയ യുദ്ധ ഭൂമിയില്‍ കണ്ണൊന്നു തുറന്നു .
ചോര മണക്കുന്ന മണല്‍ കൂനകല്‍ക്കുമാപ്പുറാം
തന്ജതിനായ് കാത്തു നിന്നു കഴുകനും കുരു നരിയും ....
അസ്ഥി പഞ്ഞരങ്ങളില്‍ ഉഷ്ണ കാറ്റടിച്ചു ....
പൊടി പടലങ്ങള്‍ ആദിയുയര്‍ന്നു വാനം പൂകി...
നിഴലുകള്‍ കരിഞ്ചേരകളയ് ചെരിഞ്ഞിറങ്ങി യാടി ..
രാക്ഷസി ചിലങ്കക കെട്ടിയാടി തിമിര്‍ത്തു അവിടെ ..
നിഴലും നിലാവും കൈകോര്‍ത്തു നിന്നു....
സംസ്കാര പൈതൃകം തമ്മിലടിച്ചു വഴി പിരിഞ്ഞു നിന്നു
ഞാന്‍ ഏകയായ് എല്ലാം കണ്ടു ..ഒന്നുമുരിയാടാന്‍ പറ്റാതെ നിന്നു ...
കണ്ടു ഞാന്‍ ചേതനയറ്റ ശരീരങ്ങളില്‍ ...
കുരു നാരികള്‍ കൂര്‍ത്ത ധ്രുംഷ്ടങ്ങലാല്‍ ചോര കുടിച്ചു തിമിര്‍ക്കുന്നതും ...
കഴുകന്മാര്‍ വട്ടമിട്ടു ആദിപ്പരന്നു കൊത്തി വലിക്കുന്നതും ...
കണ്ടു ഞാന്‍ എന്‍ സോടരന്റെ നെഞ്ചു പിളര്‍ക്കുന്ന കുരു നരിയെയും ...
എങ്ങു നിന്നോ പരന്നു വന്ന ഒരു കഴുകന്‍ ഒരു കാലൂന്നി
കൊക്കല്‍ ആഴത്തില്‍ കൊത്തി അടര്‍ത്തിയ സോദരന്‍ കണ്ണുകള്‍
ജ്വളിച്ചൂ ഒരു സ്പടികോം പോല്‍ കക്കിനടിയില്‍ നിന്നും
സംവല്‍സരങ്ങള്‍ കാനീണ്ട കണ്ണുകള്‍...
യുദ്ധം കഴിഞ്ഞു ...നിലാവ് വന്നു വീണ്ടും ...
ചോര പുരണ്ട മണല്‍ തരികള്‍ ഒരിറ്റു ദാഹ ജലത്തിനായ് കൊതിച്ചു ..
ആര്‍ത്തലച്ചു മഴ വന്നു പിന്നെ കറയെ തഴുകി പ്പുണര്‍ന്നു ...
പുഴകള്‍ വറ്റി വരണ്ട രാത്രികള്‍ അന്ധ്യമായ് ..
പുതു വെള്ളം തഴുകിയ കരകള്‍ രോമന്ച്ചതല്‍ വിരങ്ങളിച്ചി രിന്നു ...
അമ്മ പെങ്ങള്‍ മാര്‍ തന്‍ ആര്‍ത്ത രോദനം തങ്ങി നിന്നു രണഗാനം
ആരുടെയോ വാക്കാല്‍ തകര്‍ന്ന ജീവിത ഭാന്ധങ്ങള്‍ തന്‍ വീരറ്റ്
ആര്‍കും ആരുമില്ലതെയി ...മുന്നില്‍ അഗ്നി ഗോളം മാത്രമയി
പുര നിറഞ്ഞ പെണ്ണുങ്ങള്‍ ചുമര്‍ ചാരി നിന്നു
എറിയാത്ത അടുപ്പുകള്‍ ചാരം മൂടിക്കിടന്നു ....
പട വെട്ടി വീണ സഹോദരങ്ങള്‍ തന്‍ ചിതഗ്നിക്ക് വലം വെച്ചു
ഇനിയും നാഴികകള്‍ ഏറെ ഉണ്ടെന്നു ഓര്‍ത്തു ഞാന്‍ ..
കീറിയ തുണി കെട്ട് മായ് പടി യിറങ്ങി പിന്നെ ..
ചന്ദ്രന്‍ ഇല്ലാത്ത നിലാ വെളിച്ച മൊഴുകുന്ന -
നഗര ഹൃദയങ്ങളിലെ തെരുവ് നര്‍ത്തകിയായി ...
ചന്ദ്രനില്ലാത്ത രാത്രിയെ തേടി ഞാന്‍ ..
വേറൊന്ന് ഓര്‍ത്തില്ല ..ഇനി ഇറങ്ങാം മീ പ്പടവുകള്‍ ..
കാലത്തിന്‍ കാലിന്നടിയില്‍ നിന്നും ...
ഉര്‍ന്ന് പോയ മണല്‍ തരികള്‍ പോല്‍
താളം തെറ്റിയ ജീവിത വ്യതകള്‍ക്ക്
മെലിതിരി ചായം പൂശട്ടെ ഞാന്‍...
സ്വര്‍ണ വാലകള്‍ക്ക് പകരം
സ്വര്‍ണം പൂശിയ വളകള്‍ എടുത്തണിഞ്ഞു
വെള്ളി പാദസരം ചുറ്റി ..പിന്നെ
കാതിലൊരു ലോലക്ക് മായ്
പാറി പ്പറന്ന മുടിയിഴകള്‍
കൈകളാല്‍ തഴുകി കെട്ടി
ചായം പൂശിയ ചുണ്ടുകളിരിതിരി
മന്ധ ഹസവുമായ് ...
ആകെ മരവിച്ച മനസ്സും ശരീരവും ..
ഒളിപ്പിച്ചു വെക്കുമെന്‍ ..
ഉദയടകളില്‍ ഇത്തിരി അത്തറും പൂശി ..
കണ്ണുകളില്‍ ഇത്തിരി സുറുമ യിട്ട്
മുടി പിറകോട്ടു ഒതുക്കി ....
മാരോന്നു കുലുക്കി ...ഇനി യെപ്പടവുകള്‍ ഇറങ്ങട്ടെ ഞാന്‍....
വേഷമിട്ടാടി തകര്ത്തു ഞാന്‍
പല വേഷവും കെട്ടി ..
പിന്നെ കെട്ടിയ നൂലാല്‍ എന്റെ കണ്ണ് കെട്ടി നിന്നു ..
ഞാന്‍ നെയ്ത ചിലന്തി വളക്കുള്ളില്‍ായ്
പുരുഷാരം ...
പിന്നെയെന്‍ നോക്കിനും വാക്കിനും
കാതോര്‍ത്തു ആദ്യന്മാര്‍ ...
പണച്ചാക്കുകള്‍ കൊണ്ടു നിറഞ്ഞൊരു സവ്ധവും കെട്ടിയ
എനിക്ക് ദിവാ സ്വപ്നം പോലും അന്യമായ് ഇത്ര നാള്‍
മതി , എല്ലാം മതിയെനെക്ക് ...എല്ലാം മതിയായി ...
എനിക്ക് മാത്രമായി ട്ടെന്തിനീ ജന്മം ...
എല്ലാം മായ ...
എല്ലാമേ മായയായ് മാഞ്ഞു പോകട്ടെ ...
കാലത്തിന്റെ കൈപ് നീര്‍ കുടിച്ച രാത്രികള്‍ കന്ധ്യമായ്
ഒരു താരാട്ടു പാട്ടു കൂടി കേള്കണം ഇന്നെനെക്ക്
അത് കെട്ട് ഉറങ്ങണം ...
ഇനിയൊന്നു ഉറങ്ങണം ....
എല്ലാം മറന്നു ഒന്നു ഉറങ്ങട്ടെ ഞാന്‍.....
( ൧൯൯൬)


No comments:
Post a Comment