
അന്നും പതിവുപോലെ കോളേജില്‍ പോകും വഴി ഓഫീസിന്റെ വാതില്‍ തുറന്നു കയ്യില്‍ കരുതിയ ചെമ്പകം നീട്ടി...
കണ്ണുകളിലേക്കു ഞാന്‍ നോക്കി...
പ്രേമത്തിന്റെ സുഗന്ധം പേറി അവള്‍........
പതിവു തെറ്റാതെ എന്നും അവള്‍ വന്നുകൊണ്ടിരുന്നു...
മെലിഞ്ഞ മുഖം...
വിടര്‍ന്നകണ്ണുകള്‍........
അല്പം പൊന്തിയ നീണ്ട മൂക്ക് .....
ചുരുണ്ട തലമുടി....
ജീന്‍സും റ്റോപ്പും.......ചേര്‍ന്ന വേഷം....
വയനാട്ടിലെ കാപ്പി തോട്ടങ്ങളെ കുറിച്ചു എപ്പോഴും പറയും...
പപ്പയുടെ തേയില കൃഷി...തോട്ടങ്ങള്‍...
എന്റെ കൃഷി താല്പര്യങ്ങള്‍ അവള്‍ അന്വേഷിച്ചു...
അവള്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടു....ഞാനും..
എന്റെ ഏകാന്തതകളില്‍ അവളുടെ ഓര്‍മകള്‍ സുഗന്ധം പരത്തി....
കായല്‍ക്കരയില്‍ ചാര് ബെഞ്ചില്‍ madiyil തല ചായ്ച്ചു അവള്‍ കിടന്നു ....
" ചേട്ടാ...എന്റെ ഏറ്റവും വലിയ സുഹൃത്ത് ആരെന്നു പറയാമോ ?"
" ഇല്ല"
"എന്റെ പപ്പാ "
ഞാന്‍ അവളെ തെറ്റിദ്ധരിച്ചിരിക്കുന്നു ....
"അപ്പോള്‍ ഞാന്‍?'.....
കൈ വിരലുകള്‍ എന്റെ മുഖം പൊത്തി .....
"എന്റെ ജീവന്‍......."
************
പത്ര താളിലൂടെ ഓടിപ്പോയ കണ്ണുകളില്‍ ഇരിട്ടു കയറി...
സുഗന്ധം പരത്തിയ എന്റെ ചെമ്പകം.....
ഒന്നു കൂടി നോക്കാന്‍ മനസ്സു വന്നില്ല...
ഒരു കുമ്പിള്‍ ചെമ്പകവുമായി ഞാന്‍ വയനാടന്‍ ചുരം കയറി...


No comments:
Post a Comment