
ഇരുള് മൂടിയ ആകാശം...
ഇടിയും ..രണ്ടറ്റം മുട്ടി പ്പരക്കുന്ന മിന്നല്‍ പിണരുകളും ....
ആ വെളിച്ചത്തില്‍ അവന് കണ്ടു....
അവളുടെ മുഖം......
പാറിപ്പറന്ന തലമുടി നെറ്റിയില്‍ ഒരു ചാലുപോലെ.....
മഴത്തുള്ളികള്‍ കണ്ണുകളില്‍...
വിറങ്ങലിച്ച ശരീരഭാഷ ......
കാണാത്തതുപോലെ അവന് നടന്നു....
എന്റെ മനസ്സ്...
അത് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു ...
മിന്നലിന്റെ വെട്ടത്തില്‍ ഞാന്‍ കണ്ട മുഖം..
എന്നെ അന്വേഷിച്ചു വന്നതല്ലേ ....?
മനസ്സിന്റെ ഭാരം ഒന്നിറക്കി വക്കണം....
കടല്ക്കരയിലെ ബാറില്‍ കയറുമ്പോഴും
ഉടഞ്ഞ കുപ്പിച്ചില്ലുകള്‍ പോലെ മനസ്സിനെ
നോവിച്ചു കൊണ്ടിരുന്നു...


Everything is good but MOHAN i am not able to read it properly and my malayalam reading is very slow... keep the good work...
ReplyDelete