
ഇനി ഭയമില്ലാതെ കോളേജില്‍ പോകാം.ഞാന്‍ ഇനി .....ഒരു ഭാരം അല്ല.മക്കള്‍ക്ക് അച്ഛന്‍ ചിലപ്പോ ഒരു ഭാരം ആകും അല്ലെ.
താഴെയും രണ്ടു പെണ്‍കുട്ടികള്‍ തന്നെ.ദൈവം മൂന്ന് പെണ്‍കുട്ടികളെ തന്നു.അവരാണ് എന്റെ ലോകം.ജീവിക്കുന്നതും അവര്‍ക്ക് വേണ്ടി.വലിയ പെണ്‍കുട്ടികള്‍ ഉള്ള അച്ഛന്‍റെ നെഞ്ചില്‍ .നേരിപ്പോടിനെക്കാളും ചൂടായിരിക്കും .
ഇയാം പാറ്റകളെ പോലെ വട്ടമിട്ടു പറക്കുന്നജന്തുക്കള്‍ വേറെ.അവര്‍ വീട്ടിനടുത്തുകൂടി പോവില്ല.ഞാന്‍ കള്ളുകുടിയന്‍.മദ്യ ലഹരിയിലും എന്‍റെ ഒരു കണ്ണ് വീട്ടില്‍ ഉണ്ടാവും.ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് അടി .അത് കൊണ്ട് ഒരു ഗുണം ഉണ്ട്.അധികം ആളുകള്‍ ചങ്ങാത്തത്തിന് വരില്ല.പിന്നെ എനിക്ക് വിശ്വാസമുള്ളവര്‍ കൂട്ടത്തില്‍ ഉണ്ട്.അവര്‍ക്ക് എവിടെയും കടന്നു വരാം.
ഓല മേഞ്ഞ വീടുകള്‍ അധികം ഇല്ല.....നാട്ടില്‍.ഞാന്‍ അഭിമാനത്തോടെ പറയും.എന്‍റെ വീട് ....ഓലമേഞ്ഞ കുടില്‍.ഇതാണ് താമസിക്കാന്‍ സുഖം.
കാശൊക്കെ ധാരാളം ഉണ്ടായിരുന്നു.കള്ളുഷാപ്പ് എന്നാ മായാജാലക്കാരന്‍എല്ലാം കൊണ്ട് പോകും......
എന്നാലും മക്കളെ എനിക്ക് ജീവനായിരുന്നു.അവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍.കഥ കഴിഞ്ഞത് തന്നെ.
വീടിനു മുന്‍വശം പാടമാണ് .പാടത്ത് ചെറിയ കുളം.കൊറ്റികള്‍ മേയുന്ന പാടം.പാടത്തിനക്കരെ...ചെറിയ കുന്ന്.മയിലുകള്‍ നൃത്തം ചവിട്ടുന്ന മണ്ണ്.നല്ല പ്രകൃതി.ശുദ്ധ വായു.
വയനാട്ടില്‍ ആണ് എനിക്ക് ജോലി.വനം വകുപ്പില്‍.എല്ലാ ആഴ്ചയും ഞാന്‍ വരും.കള്ളുകുടിയന്റെ മക്കള്‍ ആയതു കൊണ്ട് ആരുംശല്യം ചെയ്തില്ല.എന്നെ പേടിച്ചിട്ടു തന്നെ.ചിലപ്പോ ഇട ദിവസങ്ങളിലും ഞാന്‍ വരും.എന്‍റെ ചുവന്ന കണ്ണുകള്‍.
നല്ല തീനും ...നെല്ലിക്കയും ഞാന്‍ കൊണ്ട് വരും.കുട്ടികളെ ഞാന്‍ ഒരു തരത്തിലും ബുധ്മുട്ടിച്ചിട്ടില്ല.കുട്ടികളുടെ അമ്മ.ഞാന്‍ വിചാരിക്കും.സമ്മതിക്കണം അവരെ.എന്നെ സഹിക്കുന്നുണ്ടല്ലോ
നാല് മണിക്ക് തന്നെ പുറപ്പെട്ടുഇന്ന് സുകുമാരന്‍ കൂടി ഉണ്ടാവും.കുറെ നാളായി അവന്റെ കൂടെ കൂടിയിട്ട്.വൈകുന്നേരം പുറത്തേക്ക് പുറപ്പെടുമ്പോള്‍കുട്ടികള്‍ മൂന്ന് പേരും വരും.
" അച്ഛാ...ഇന്ന് അച്ഛന്‍ കുടിക്കരുത് ....ട്ടോ....""ഏയ്....ഇന്നോ .....ഇന്ന് വേറെ വഴിക്കല്ലേ പോണത്.....?"എന്താ കൊണ്ട് വരണ്ടേ ....?""ഒന്നും ....വേണ്ട.....നേരത്തെ എത്തില്ലേ....."" പിന്നെ.....'....വരും എന്ന അര്‍ത്ഥത്തില്‍ തലയാട്ടി
പുറത്തിറങ്ങി....ചെറിയ മക്കള്‍ സംസാരിച്ചെങ്കിലും മൂത്തവള്‍ ഒന്നുംപറഞ്ഞില്ല.മക്കള്‍ നോക്കി നിന്നു.ഞാന്‍ പാടത്ത് കൂടി നടന്നു.
മല കയറി.ദൂരെ നിന്നും നോക്കി.ഇല്ല...ഇനി എന്നെ കാണില്ല.ചെമ്മണ്‍ പാതയിലൂടെ അതിവേഗം നടന്നു.
നുരഞ്ഞു പൊന്തുന്ന അന്തി കള്ള്.കൂടെ ...തൊട്ടു കൂട്ടാന്‍ ...ഞെണ്ട് കറി.പോക്കറ്റിലേക്കു നോക്കി.പണം എടുത്തില്ലേ....?പോക്കറ്റില്‍ കൈയിട്ടു നോക്കി.ധാരാളംപിന്നെ...ഒരു കടലാസ്സു കഷ്ണംഒരു കുറിപ്പ്.
" അച്ഛാ.....ഇന്ന് അച്ഛന്‍ കുടിച്ചു വന്നാല്‍ അച്ഛന് എന്നെകാണാന്‍ ആവില്ല.....ഞാന്‍ നാട് വിടും.എനിക്ക് പഠിക്കാന്‍ പറ്റുന്നില്ല.ഞാന്‍ ഇപ്പോള്‍ കോളേജില്‍ ആണെന്ന് അച്ഛന്‍ മറക്കുന്നു.എല്ലാവരും എന്നെ കളിയാക്കുന്നു.തമാശക്കാണെങ്കിലും....കുടിയന്‍റെ മോളെ എന്നാ വിളിഇനി എനിക്ക് പറ്റില്ല.അച്ഛന്‍ കുടി ചോള് ....അത് ശീലിച്ചതല്ലേ.ഞാന്‍ അച്ഛന്റെ മൂത്ത മകള്‍ജനിച്ചിട്ടില്ല എന്ന് കരുതുക.എനിക്കറിയാം....ഇന്നും അച്ഛന്‍ കുടിച്ചേ വരൂ...."ഇല്ല....ഇനി എന്നെ കാണില്ല...."അച്ഛന്‍റെ......സ്വന്തം......സുമതി....."
നിറച്ചു വെച്ച ഗ്ലാസ് ........ മുന്പില്‍.ഞണ്ട് കറി.ഒരു നിമിഷത്തെ ആലോചനവെള്ളത്തുണിയില്‍ പൊതിഞ്ഞ ശരീരം.പെടിപ്പെടുത്തിയ ഓര്‍മ്മകള്‍ഒന്ന് നടുങ്ങി.ഇറങ്ങി ഓടി.എന്ത് ചെയ്യും....? മകള്‍ വലുതായിരുക്കുന്നു.പുറം ലോകം അവളെ കണ്ടാല്‍ .....?കൊത്തി തിന്നില്ലേ......?സന്ധ്യ സമയത്ത് അവള്‍ ഇറങ്ങി പോകുമോ ...?
ചോദ്യങ്ങള്‍ മനസ്സില്‍ രൂപപ്പെട്ടു വരുമ്പോഴേക്കുംസുമതി തീവണ്ടി കയറിയിരുന്നു.ഷാപ്പില്‍ നിന്നുമുള്ള ഓട്ടം.പരിചയമുള്ളവര്‍ പറഞ്ഞു." പോകുന്നത് കണ്ടു......ഒറ്റക്കാണ്....."
ഷോര്‍ണൂര്‍ പ്ലാട്ഫോം.ചിതറി നീങ്ങുന്ന ആളുകള്‍.വേര്‍പിരിയലിന്റെ നിമിഷങ്ങള്‍.യാത്ര പറയുന്ന ബന്ധുക്കള്‍.ആകെ ബഹളം.മനസ്സില്‍ തീ ആളിപ്പടര്‍ന്നു.കാണുന്നില്ലല്ലോ.എല്ലാ പ്ലത്ഫോമിലും ഓടി നടന്നു.കണ്ടില്ല....അവള്‍ പോക്കഴിഞ്ഞു.കയ്യില്‍ പണം ഉണ്ടോ.....?അറിയില്ല.എങ്ങോട്ട് പോയി......അതുമറിയില്ല.ഇനി എന്ത് ചെയ്യും.....?പോലീസില്‍ പറഞ്ഞാല്‍,...?
നിലക്കാത്ത നിലവിളികളുടെ ഒച്ചയിലേക്ക്നടന്നു കയറി.
കാലുകള്‍ തളര്‍ന്നു.കുട്ടികള്‍ ഓടി വന്നു.ആദ്യം നോക്കിയത് ഞാന്‍ കുടിച്ചിട്ടുണ്ടോ എന്നാണ്ഇല്ലെന്നു മനസ്സിലാക്കിയപ്പോള്‍ നെഞ്ചിലേക്ക് വീണ കുട്ടികള്‍...അവരുടെ കരച്ചില്‍.തീങ്ങിത്തളര്‍ന്ന അമ്മ.....പായയില്‍ കിടക്കുന്നു.ഞാന്‍ പ്രേമിച്ചു കെട്ടിയവള്‍.എന്ത് മാത്രം ദുരിതം ഞാന്‍ അവള്‍ക്കു കൊടുത്തു.ആദ്യമായ് ഒരക്ഷരം എന്നോടു പറഞ്ഞില്ല
ടോര്ചെടുത്ത് പുറത്തിറങ്ങി.സുഹൃത്തായ രാമുവിനെ കൂട്ടി.ഒരു ഫോണ്‍ കാള്‍.അവളുടെ കൂട്ടുകാരിക്ക്." ഞാന്‍ മദ്രാസിലേക്ക് വണ്ടി കയറി......"
എന്നെ ചാരിയിരിക്കുന്ന അവളെ ഒന്ന് കൂടി കൂട്ടിപ്പിടിച്ചു.മനസ്സിലെ ചാത്തന്മാര്‍ കുടിയിറങ്ങിയിരിക്കുന്നു.എനിക്ക് മക്കളെ മതി.
എന്‍റെ സമ്പാദ്യങ്ങള്‍ പോകട്ടെതുലയട്ടെ......എനിക്ക് ഇനിയും ജോലി ചെയ്യാം.വീടൊന്നു പുതുക്കി പണിയണം.കൊട്ടാരം വേണ്ട.നാലാളുകള്‍ക്ക് കയറിവരാന്‍ പറ്റണം.ചിത്രങ്ങള്‍ രൂപപ്പെട്ടു തുടങ്ങി.
സംഗീതം കേട്ടുണരുന്ന കുട്ടികള്‍.കുട്ടികള്‍ ഡാന്‍സും പറ്റും പഠിക്കട്ടെഉമ്മറത്തെ ചാര് കസേരയില് ഞാന്‍.ചൂട് ചായയുമായ് ഭാര്യ.സ്കൂളില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടികള്‍കോളെജിന്റെ മായ പ്രപഞ്ചം പേറുന്ന മൂത്തവള്‍.ഒരു സാധാരണ കുടുംബം.മതി എനിക്ക്.ദിവ സ്വപ്നങ്ങള്‍ക്ക് വിട.ട്രെയിനിറങ്ങി.ആര്‍ക്കും മുഖം കൊടുക്കാതെ മകളെയും ചേര്‍ത്ത് നിര്‍ത്തി.ഇതുവരെ തോന്നാത്ത അഭിമാനംഇപ്പോള്‍ ഞാന്‍ " അച്ഛന്‍....."
ബസ്സിറങ്ങി മണ്‍ റോഡിലൂടെ കുറച്ചു ദൂരം നടക്കണംവീട്.....കാത്തു നില്‍ക്കുന്നവര്‍.ഇറക്കത്തിലുള്ള കള്ളുഷാപ്പ്‌കയ്യില്‍ കരുതിയ ഒരു കല്ല്.കൊടുത്തു ഒരു ഏറ്....കുപ്പികള്‍ പൊട്ടുന്ന ശബ്ദംപുറത്തിറങ്ങി എന്നെ നോക്കുന്ന ആളുകള്‍....ഞാന്‍ പറഞ്ഞു." മോളെ.....നിന്‍റെ അച്ഛന് ഭ്രാന്തയെന്നു വിചാരിച്ചോട്ടെ....."തിളക്കം ഇല്ലെങ്കിലും അവളുടെ മങ്ങിയ ചിരിയില്‍ഒരു സൂര്യോദയം ഞാന്‍ കണ്ടു.......
ശുഭം..............

















